bulletindaily.blogspot.com

Wednesday, December 03, 2014

Parayaathe vayya:-: 40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ...

GOOD MORNING AND GOOD DAY DEAR FRNDZ........1
...............കാക്ക കുളിക്കേം ചെയ്തു , കൊക്കു ആയതൂല്ല്യ
.......................................................................................................................
അനന്തമായ ആകാശത്തിൽ പുതുതായി ഒന്നും രൂപം കൊണ്ടിട്ടില്ല .കോടാനു കോടി വർഷങ്ങളായി ഒരേ അവസ്ഥ തന്നെ .സൂര്യ ചന്ദ്ര താര ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും പഴയ അവസ്ഥയിലേക്ക് . ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ക്ഷണികമായ ജീവിതം ആണ് ഒരാൾക്ക്‌ കിട്ടിയിട്ടുള്ളത്.
...ജീവിത മദ്ധ്യം ആകുമ്പോൾ തന്നെ മനസ്സിലാകും അല്പം കൂടി യൌവനം നീട്ടികിട്ടിയിരുന്നെങ്കിൽ എന്നു , സ്ത്രീയുടെയും പുരുഷന്റെയും സ്ഥിതി വ്യസ്ത്യസ്ഥമല്ല . 40 വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ ...ആരു കാണുന്നത് മറയ്ക്കുവാനാണ് എന്നറിയുമോ നിങ്ങൾക്ക് ? അതു ശ്രദ്ധിച്ചിട്ടുണ്ടോ ...ഇല്ലെങ്കിൽ ഇവറ്റകളെ ഒന്ന് ശ്രദ്ധിക്കു ...എതിർ ലിംഗക്കാരെ മറയ്ക്കുവാൻ തന്നെ ...അന്നു തുടങ്ങുന്നു ഒരു മനുക്ഷ്യ് ജീവിയുടെ പൊയ്മുഖം ....
മനസ്സു ചെറുപ്പമെന്നും ആശയുണ്ടെന്നും കാണുന്നവർ ആ സിഗ്നൽ കണ്ടു മനസ്സിലാക്കിക്കോണം . ഇന്നലെ 72 വയസ്സായ ഒരു വൃദ്ധനെ കണ്ടു അവനും തലയിൽ ഡൈ തന്നെ ജര നന്നേ ബാധിചിട്ടുമുണ്ട് . ഡൈ അടിച്ചു രണ്ടു നാൾ ആയിട്ടുണ്ട്‌ അതിനാൽ പിന്നാലെ വളർന്നു വന്ന രണ്ടു ദിവസത്തെ വളർച്ചാ മുടികൾ പുഴുക്കൾ പോലെ പൊന്തി നിൽക്കുന്നു . കാർക്കിച്ചു അവന്റെ മോന്തായത്തിൽ തുപ്പിക്കൊടുക്കനാ തോന്നിയത് . അവന്റെ പ്രായം എനിക്കും അറിയാം സകലർക്കും അറിയാം ..രാഷ്ട്രീയ നേതാക്കൾ ടിവിയിൽ വരണ സകലവന്റെം പ്രായം അറിയൂല്ലോ .ആകേരളാ യാത്ര നടത്തുന്നവൻമാർ ഉൾപ്പടെ . ആദർ ശം ഒക്കെ ഉണ്ടായിട്ടെന്താ കാര്യം. കഷ്ടം
അവരവർ ചെയ്തതിന്റെ കർമ്മ ഫലം തന്നെയാണ് വെള്ളത്തിൽ മുങ്ങിയും ,തെരുവോരങ്ങളിൽ വീണു തകർന്നും ,ആത്മ ഹത്യാ രൂപത്തിലുമൊക്കെ നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കാണുക . അതു കാണുവാൻ മനുക്ഷ്യർ ചിതറിയ കൂട്ടങ്ങളായിട്ടു ഓടി കൂടുന്നതു ഞാൻ കാണാറുണ്ടു ...പക്ഷെ ഒരാളും ഇവരെ ഒക്കെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ പോലും മുതിരാറില്ല ..അതും എന്തുകൊണ്ടെന്നു അറിയുമോ നിങ്ങൾക്ക് .....അവനവനു അവനവന്റെ വഴി ..സ്വന്തം പ്രശ്നം വരുമ്പോൾ അലറി വിളിച്ചാൽ മതിയല്ലോ ...അപ്പൊ ശരി...പ്രിയ സുഹൃത്തേ ശുഭദിനം ഒരിക്കൽ കൂടി ....ഇന്നെന്റെ ഹൃദയം ദുഖാദ്രം അല്ല ..നമ്മൾ ജഗദീശ്വരനോട് തേടുന്നവ നമ്മുടെ തൊട്ടരികിൽ തന്നെ കിട്ടുന്നു ...അതാണ്‌ പുണ്യം .അവിടെയാണു പുണ്യവും!!!
ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com November 2014 -ൽ പ്രസിധീകരിക്കപ്പെട്ടതു .

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...