bulletindaily.blogspot.com

Wednesday, December 03, 2014

കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട് .നമുക്കും ഒരുനാൾഅവിടെ പോകാം !!!

Good MORNING..இனிய வணக்கம்
കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട്നമുക്കും ഒരുനാൾഅവിടെ  പോകാം !!!
ഹ ഹ ഹ .. ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും മുൻപ്  ഈ  സ്ഥലം കണ്ടിട്ടുണ്ടോ ?  .ഇത് എന്റെ മാതാവിനെയും പിതാവിനെയും ,അമ്മാവനെയും അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും ,ഒരു 10  തലമുറയെ എങ്കിലും   ഖബര് അടക്കിയ തിരുവനന്തപുരം പാളയം പള്ളിയിലെ  ഇത്തിരി പോന്ന സ്ഥലമാണ്‌ . ബന്ധു ജനങ്ങൾക്ക്‌    സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി  മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ ..കൂട്ടത്തിൽ ഞാനും ഉണ്ട് ..സർവ്വശക്തന്റെ മുന്നില് അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്ന് പേടിച്ചു നേര്മ്മയോടെ  ജീവിതിരുന്നവരാ എന്റെ  മാതാപിതാക്കൾ  . അപ്പോൾ ആ സർവ്വ ശകതാൻ , അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും കാക്കുക തന്നെ ചെയ്യും.-  എന്നെയും അതെ !  ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ . അതിന്റെ കുറവ് അനുഭവപ്പെടുന്ന ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നാന്നായി വിഷമിക്കും .അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും .
. അപ്പോൾ ഇതും പറയാതെ വയ്യ!!!
  ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ . ഞാനും ഒരു നാൾ ഇവിടെ വരും .അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ ..ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് . എന്റെ  ഉപ്പാപ്പമാര്ക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വര്ഷം കൂടി തരേണ്ടതാണ്. .ഞാൻ മരണപ്പെട്ടു പോയിട്ടില്ല .. എന്റെ  യൌവനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തുസംസാരിച്ചിട്ടുണ്ട് ..പല കാര്യങ്ങൾക്കും   മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈമുതൽആയിരുന്നു. എന്തും അവർ അംഗീകരിച്ചിരുന്നു  ..എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു. പഠിക്കൻനും മറ്റു കാര്യങ്ങൽക്കും സമർത്ഥൻആയിരുന്നതിനാൽ എന്ത് കാര്യങ്ങൽക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശിലങ്ങളും   മറന്നിരുന്നു .ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ .തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് .എന്തെന്നാൽ ...അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു . അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു . ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു ...ഇന്ന്  അവർ ആ ഖബര് സ്ഥാനിൽ ഉറങ്ങുന്നു .....അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു .....ഇപ്പോൾ അവർ എവിടെ ആവും ..അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടികൊട്ടുന്നു . അതുതന്നെയാണ്  ഫേസ് ബൂക്കിനോട്  മടുപ്പിന് ഒരു വിഷയം.
 ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  വന്നു..കുറച്ചു പേരുടെ പേര് എടുത്തു പറഞ്ഞാൾ അത് മറ്റുള്ളവരെ വേദനിപ്പിക്കും സ്ഥലവും പോരാതെ വരും. സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും അവര്ക്കും നന്ദി. സഹോദരനായി കാണുന്നുണ്ടല്ലോ, .പെരുത്ത് സന്തോഷം ..ഇൻബൊക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു .  പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി.  മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ലാ . fb  യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ് .തിരക്കല്ല .സാമ്പത്തികവും,രോഗവും   അല്ല.  എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ട് ..എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണവുമായി ഓടി എത്തിയത്..!ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം--- 
പാളയം നിസാർ അഹമ്മദ്‌ . 
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September  2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 5..PM  

3 comments:

  1. ആശംസകള്‍, മരണം എല്ലാവര്‍ക്കും സുനിശ്ചിതം, അതിന്റെ സമയം അറിയുന്നവന്‍ പരമകാരുണികനായ ദൈവം മാത്രം

    ReplyDelete
  2. മരണത്തെക്കുറിച്ച് ഓരോര്മ്മപ്പെടുത്തൽ ഇപ്പോഴും അനിവാര്യമായിരിക്കുന്നു .....

    ReplyDelete
  3.  ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ . അതിന്റെ കുറവ് അനുഭവപ്പെടുന്ന ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നാന്നായി വിഷമിക്കും .അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും....

    ReplyDelete

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...