bulletindaily.blogspot.com

Wednesday, March 30, 2022

വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധിഹിതമഹിതമല്ലേതുമേ!!!

എനിക്ക് ഒരു ഇളയച്ഛൻ ഉണ്ടായിരുന്നു🚶    ട്രാന്‍സ്പോര്‍ട്ടില്‍ ഉന്നത പദവി വഹിച്ചിരുന്നു🚶 പ്രശസ്തനായ  ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇളയച്ഛൻ🚶ദിവാന്‍ ശങ്കരസുബ്ബയ്യരുടെ പേരക്കുട്ടിയും , ഒരു സുപ്രിംകോടതി ജഡ്ജിയുടെ  ശേഷകാരിയുമായ ഒരു സ്ത്രീയുമായി വർഷങ്ങളായി  ഇഷ്ടത്തിലായി ഓടിച്ചെന്നു ഒരുനാൾ രജിസ്റ്റര്‍ കല്യാണം കഴിക്കുകയായിരുന്നു 🔦വെളുത്തു സുന്ദരിയായ ബ്രാമണ സ്ത്രീയായിരുന്നു അവർ🚶പഴയനാളുകളായ അക്കാലത്തു വലിയ കോളിളക്കം  ഉണ്ടാക്കിയ ഹിന്ദു-മുസ്ലിം  ഒളിച്ചോട്ട  പത്ര വാർത്തയായിരുന്നു അതു🚶ഇംഗ്ലീഷ് പത്രങ്ങളിൽ വരെ ഏറേ നാൾ അതു വാർത്തകൾ സൃഷ്ടിച്ചു  💡 

കേരള പോലീസ്സും, തമിഴ് നാട് പോലീസും ചേർന്നു കേരളവും തമിഴ്‌നാടും അരിച്ചു പെറുക്കി 🚶 അന്നത്തെ കേരളത്തിലെ സകല മാധ്യമങ്ങളും അതു  വളരെ വലിയ വാർത്തയാക്കി🚶ഏറെക്കാലം ഇളയച്ഛനേയും അവരേം കുറിച്ചു ഒരു വിവരവും ആർക്കും ഉണ്ടായിരുന്നില്ല💡 ഞങ്ങൾക്കും യാതൊരു അറിവുമുണ്ടായിരുന്നില്ല💡  റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കുബോൾ  എൻെറ പിതാവിനെയും പോലീസ് എത്തി ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു💡  തലസ്ഥാനത്തെ പുകഴ് പെറ്റ തമിഴ്   ബ്രാമണ കുടുംബം ആയിരുന്നു അവരുടേത് 💡പോരാത്തതിന് അന്നത്തെ കേരള പോലീസ് ഐ ജി അവരുടെ അടുത്ത ബന്ധുവും🚶 (അന്നു കേരളപോലീസിൽ  ഐജിമാത്രമാണു ഉയർന്ന പദവി) 🚶ഒരു നാൾ നട്ടുച്ച സമയം അവരും ഇളയച്ചനും കൂടി  പാളയത്തെ ഞങ്ങളുടെ വീട്ടിൽ വന്നു🚶എന്റെ പിതാവിനു വർഷങ്ങളായി അടുത്തു അറിയാവുന്ന ഇല്ലം ആയിരുന്നു ഈ ഇളയമ്മയുടേതു🚸അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു എല്ലാം പറഞ്ഞൊതുക്കി ....അവരെ കലിമ ചൊല്ലികൊടുത്തു ഇസ്ലാമില്‍ ആക്കി🚸നൂര്‍ജഹാന്‍ എന്നു പേരുമിട്ടു 🚶🚶അങ്ങനെ അവർ എന്റെ ഇളയമ്മ ആയി 🚸ചിന്നമ്മ എന്നാണു ഞങ്ങൾ വിളിക്കുന്നതു🚸 ജഗതി ശ്രീകുമാറിന്റെ വീടിനു സമീപം വാടകയ്ക്ക് വീട് എടുത്തു രണ്ടാളും താമസവും തുടങ്ങി🚸ഹൈസ്‌കൂൾ ക്ളാസിൽ  മാത്തമാറ്റിക്സ്സിനു  ഞാൻ  വളരെ വീക്ക് ആയിരുന്നതിനാൽ അവർ എനിക്ക് ട്യൂഷൻ എടുത്തു തന്നിരുന്നു🚸ഡ്യൂട്ടി കഴിഞ്ഞു ഇളയച്ഛൻ മടങ്ങിവരുന്നതുവരെ രാത്രി  അവർക്കു കൂട്ടും,  കാവലും ഞാനായിരുന്നൂ ആ വീട്ടിൽ🚸 

രണ്ടു മൂന്നു വർഷം കഴിഞ്ഞു ഇളയമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും ,ഇളയച്ഛ നേയും ഇളയമ്മയേയും വഴുതക്കാട് DGP ഓഫീസിനു മുൻപിലുള്ള  അവരുടെ ബ്രമ്മാണ്ടൻ രണ്ടുനില സ്വന്തം വീട്ടിൽ കേറ്റി താമസിപ്പിച്ചു 🚸കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ഇരു കുടുംബവും പരസ്പരം പോകുമായിരുന്നു 🚸മത്സ്യ മാംമ്സങ്ങൾ ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും അവർക്കും നന്നേ ഇഷ്ടമായിരുന്നു🚸 ചിന്നമ്മ  വിവാഹത്തിനു മുൻപേ തന്നെ കോഴിമുട്ട കഴിക്മായിരുന്നു. ചിന്നമ്മയുടെ മൂത്ത സഹോദരൻ ഒരാൾ ഉള്ളതു നന്നായി  ബിരിയാണിയും, ഇറച്ചിയും, മദ്യവും കഴിക്കുമായിരുന്നു👨 തമിഴ്നാട്ടിലെ മധുരയിൽ ഇവർക്കു ധാരാളം  വസ്തുക്കളും പുരയിടങ്ങളും ഉള്ളതിനാൽ ഇദ്ദേഹം കുടുംബമായി മധുരയിലാണു താമസം👩‍🔧    അവരുടെ എല്ലാ ആചാരരീതികളും അങ്ങനെ എനിക്കും അടുത്തു നിന്നു കാണുവാനും ഭാഗഭാക്കാകുവാനും സാധിച്ചു 🚸 അവർക്കും അവരുടെ കുടുംബത്തിലെ  ബന്ധുക്കൾ ആയ സ്ത്രീ പുരുഷ ഭേദമന്യേ  സകല ബ്രാമണ പ്രജകൾക്കും എന്നെ  വളരെ  പ്രിയമായിരുന്നു-ഇഷ്ടമായിരുന്നു ⚱️ഒരു ഘട്ടത്തിൽ ശബരിമല നടവരവു മൊത്തം എണ്ണി തിട്ടപ്പെടുത്തി  സൂക്ഷിക്കുന്ന  ധനലക്ഷ്മി ബാങ്കിന്റെ ഖജനാവിന് ചിന്നമ്മയുടെ വീടിന്റെ വലിയ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു ⚱️ആ സീസണിൽ ശബരിമല പ്രസാദവും യഥേഷ്ടം ഞങ്ങൾക്കു അവർ അയച്ചു തരുമായിരുന്നു⚱️ എന്റെ കുടുംബ വീട്ടിലോ ചടങ്ങുകൾക്കോ ഇളയമ്മ വരുമ്പോൾ അവരുടെ തലയിൽ സിന്ദൂരമോ നെറ്റിയിൽ പൊട്ടോ ഉണ്ടാകുമായിരുന്നില്ല ⚱️എന്റെ കുട്ടികൾക്കും അവരെ വളരെ പ്രിയമായിരുന്നു💡അവർക്കു തിരിച്ചും 💡

 " ചിന്നമ്മ"  എന്നായിരുന്നു എന്റെ  കുട്ടികളും അവരെ വിളിച്ചിരുന്നത് 🧯വളരെ അധികം ചികിത്സകൾ ചെയ്തിട്ടും ഇളയച്ച്ച്നും ഇളയമ്മക്കും കുഞ്ഞുങ്ങൾ ജനിച്ചില്ല⚱️ ......നൂറുജിഹാൻ  എന്നു പേരൊക്കെ മാറ്റിയിരുന്നു -എങ്കിലും-എല്ലാ സ്ഥലത്തും നിയമപരമായും അവർ  അറിയപ്പെട്ടിരുന്നതു " പൊന്നമ്മ ഷാഹുൽഹമീദ് " എന്നു തന്നെ ആയിരുന്നു ⚱️ഇളയച്ഛനു ജോലിയുണ്ടായിരുന്നുവെങ്കിലും, എൻെറ പിതാവിനെപ്പോലെ  ഹോമിയോ ചികിത്സയിൽ ഇളയച്ഛനും അതീവ മിടുക്കനായിരുന്നു🚶 ചിന്നമ്മയുടെ മാതാവിനു ആസ്ത് മ മുതൽ ഒരുപാട് രോഗങ്ങൾ ഉണ്ടായിരുന്നുവത്രേ🚶 ഇളയച്ഛൻെറ ഹോമിയോ ചികിത്സയിൽ മാതാവിനു  എല്ലാ രോഗവും ഗുണമായി 🚶 അങ്ങനെയാണു മകളായ  പൊന്നമ്മ ചിന്നമ്മയുടെ  ചിന്തയിൽ ഇളയച്ഛൻ കഥാനായകനായതത്രേ🚶ഉയർന്ന വിദ്യാഭ്യാസവും ഇംഗ്ലീഷ് സംഭാഷണ ചാതുര്യവും ജോതിഷത്തിൽ അഗാധപാണ്ഡിത്യവും ചിന്നമ്മക്കു ഒരു വലിയ ആകർഷണമായിരുന്നു🔦
              .......... വര്‍ഷങ്ങള്‍ കഴിഞ്ഞു ..........
റിട്ടയര്‍ ചെയ്ത ഇളയച്ചന്‍ മരണപ്പെട്ടു🧯ഭാര്യ ആയി കൂടെ ജീവിച്ചു വന്ന ചിന്നമ്മക്കു ഫാമിലി പെന്‍ഷന്‍ വേണം ⚱️ഫാമിലി പെൻഷൻ ഇല്ലാതെ അവർക്കു ജീവിക്കാൻ കഴിയുകയില്ല 🧯അവർ പെൻഷനു അപേക്ഷിച്ചു🧯 അന്നത്തെ രെജിസ്റ്റെര്‍ മാര്യേജ് അംഗീകരിച്ചില്ല⚱️അപേക്ഷ തള്ളി പോയീ ⚱️
 എനിക്ക് ഒരു അമ്മാവന്‍ ഉണ്ടായിരുന്നു⚱️ മുസ്ലിം ലീഗിലെ  സംസ്ഥാന പ്രമുഖനായ നേതാവായിരുന്നു ദസ്തക്കീർമാമ. 
ഞാൻ അദേഹത്തോടു വിവരം പറഞ്ഞു⚱️

പാളയം പള്ളിയിൽനിന്നും പഴയ സര്‍ട്ടിഫിക്കറ്റു കിട്ടുമോന്നു നോക്കി⚱️അവിടെയല്ല കല്യാണം രെജിസ്റ്റർ ചെയ്തിരുന്നതു- ഒരു രേഖയുമില്ല💡 വേറൊന്നു  ദസ്തക്കീർമാമ സംഘടിപ്പിച്ചു തന്നു⚱️ വീണ്ടും അപേക്ഷിച്ചു⚱️ ഇളയച്ഛൻെറ പേരിലുള്ള വലിയതുക ഫാമിലി പെന്‍ഷന്‍  ചിന്നമ്മക്കു കിട്ടി തുടങ്ങി 🎤ഇളയച്ചന്‍ മരിച്ചപ്പോള്‍ മണക്കാട്ടെ പള്ളീല്‍  കൊണ്ടാണു  ഖബര്‍ അടക്കിയതു⚱️
 ചിന്നമ്മ മരിക്കുന്നതു വരെ എന്റെ
 വീട്ടിലെത്തിയാൽ സന്ധ്യ കഴിഞ്ഞേ മടങ്ങുകയുള്ളൂ ⚱️കുടുംബവുമായി ഞാൻ  അവരുടെ ആ വലിയ വസതിയിൽ പോയാലും അതുതന്നെ ആയിരുന്നു അവസ്ഥ ⚱️ഞങ്ങൾ മടങ്ങുമ്പോൾ, ഇളയമ്മയുടെ 'ആത്തു"  (വീട്) മുറ്റത്തു നിൽക്കുന്ന മുല്ലയിൽ നിന്നും, മുല്ലപ്പൂ ഇറുത്തു എന്റെ ഭാര്യക്കും, മകൾക്കും മുടിയിൽ ചൂടിക്കൊടുക്കുവാൻ അവർ എന്നും  പ്രത്യേകമായ ഒരു വാത്സല്ല്യം കാണിച്ചിരുന്നു⚱️ ഇളയച്ഛൻെറ ഫാമിലി പെന്‍ഷന്‍ വാങ്ങി സന്തോഷത്തോടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോയ ആ ഇളയമ്മക്കു പെട്ടെന്നു ഒരു ദിവസം രാത്രി  അസ്വസ്ഥത വന്നു⚱️പെട്ടെന്നു മരിച്ചു 💡എവിടെന്നൊക്കെയോ കുറേപ്പേർ വന്നു കൂടി⚱️ സ്വന്തക്കാർ എന്നു പറഞ്ഞു വേറെ കുറേ പേരും വന്നുകൂടി⚱️  ജീവിച്ചിരിക്കുബോൾ കൃത്യമായി കാര്യങ്ങൾ ചെയ്തു വക്കാത്തതിൽ വന്ന പിഴവായിരുന്നു അതു🎻മക്കൾ ഇല്ലാതെ പോയതു  വളരെ വലിയ പ്രശ്നമായി⚱️വഴക്കും, ബഹളവുമായി⚱️ വന്നു കൂടിയ ആളുകൾ രണ്ടു ചേരിയായി തിരിഞ്ഞു ഉന്തും തള്ളുമായി⚱️ മരണ വീട് ആകെ അലങ്കോലമായി⚱️ വഴുതക്കാട്ടെ കോടികൾ വിലയുള്ള വീടും വസ്തുക്കളും ഒക്കെ  പിന്തുടർച്ചാ അവകാശികളില്ലാതെ ആരൊക്കെയോ കൊണ്ടു പോയി................... ✂️                  
പാളയം നിസാർ അഹമ്മദ്
【Copyrights©allright reserved.】

🍎GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒
🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











Sunday, March 06, 2022

ഒരു വീട്ടിലെ മൂന്നു പേരേയും ഒന്നിച്ചു കോവിഡ് പിടിച്ചപ്പോൾ

കോവിഡ് കത്തി ജ്വലിച്ചു കർശനമായ ലോക്ഡൗൺ വന്ന കാലം........വീട്ടിലേക്കുള്ള അവശ്യ  സാധനങ്ങൾ വാങ്ങാനായി ആ മാസം ഏഴോളം ദിവസങ്ങളിൽ  രണ്ടു മാസ്കുകൾ വീതം ധരിച്ചു ഞങ്ങൾ  മൂന്നു പേരും (ഭാര്യ, മകൻ,ഞാൻ)  പുറത്തുപോയിരുന്നു🚶N95 യും അതിന്റെ പുറത്തു സർജിക്കലും, പുറമേ കർച്ചീഫും കെട്ടിയാണു പോവുക🕴️ ഭാര്യയും മകനും വാഹനത്തിൽ ഇരിക്കും🚶നാണുസാധനങ്ങൾ വങ്ങി വരുന്ന ഞാൻ കൈകൾ നന്നായി സാനിട്ടൈസ്ചെയ്യ്താണു കാറിലേക്ക് കയറുക  ഗായത്രി സ്റ്റോർ, ബാങ്കിൻെറ  വക്രാങ്കി കേന്ദ്രം, കാട്ടായികോണം കനറ ബാങ്കിനു സമീപത്തെ ATM, മലക്കറികട, കുന്നിലിനു മുന്നിലെ വറ്റൽ, ലഡ്ഡു, ഹൽവ ജിലേബി എന്നിവയുടെ ഷോപ്പു,  മാക്സിമം അകലം പാലിച്ചും, കൊണ്ടുപോകുന്ന മൂന്നാളും വന്നയുടനെ ലൈബോയ് സോപ്പിനാൽ നന്നായി പതച്ചു കൈകഴുകും .


          🚶  ഞാൻ മാത്രമാണു വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങുന്നതെങ്കിലും. മൂന്നാളും വീട്ടിൽ കയറിയ ഉടൻ ചൂടുവെള്ളത്തിൽ സോപ്പ് പതച്ചു കുളിക്കുന്നു🚶 വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ സർഫ് എക്സൽ പൊടിയിൽ മുക്കിവച്ചശേഷം അടുത്ത ദിവസം രാവിലെ കഴുകി, നല്ല വെയിലിൽ ഉണക്കി സൂക്ഷിക്കുന്നു🚶 തലസ്ഥാനത്തെഏറ്റവും പ്രമുഖ യൂണിഫോം സ്കൂളുകളിലാണു എൻെറ വിദ്യാഭ്യാസവും, മക്കളുടെ വിദ്യാഭ്യാസവും നടന്നതു🚶 അവിടെയൊക്കെ വളരെ കുഞ്ഞു ക്ളാസുകളിൽ നിന്നു തന്നെ വൃത്തി, സംസ്കാരം, പരസ്പര ബഹുമാനം ഒക്കെ നമുക്കു കിട്ടുമല്ലോ🚶 ഒരു ചെറിയ കുഞ്ഞിനുപോലും മക്സിമം ബഹുമാനം കൊടുത്തു അതു തിരിച്ചു വാങ്ങുക എന്നതാണല്ലോ ഉന്നത വിദ്യാഭ്യാസത്തിന്റെ ശൈലി🚶കൊറോണ പടർന്ന കാലം മുതൽ ആയുർവേദം, ഹോമിയോപ്പതി വരെ നല്ലതാണെന്നു അനുഭവസ്ഥർ പറഞ്ഞവ ഞങ്ങളും ഉപയോഗിക്കുന്നു🚶യോഗ, പ്രാണായാമം അറിയുന്ന വ്യായാമം, അഞ്ചു മണിയിലെ പ്രഭാതനിസ്കാരം ഇതൊക്കെ സൈഡിലുണ്ടേ🚶സ്വന്തക്കാർ സിറ്റി നിറയെഉണ്ടെങ്കിലും, പുറത്തു നിന്നും ആരും ഞങ്ങളുടെ വീട്ടിലേക്കു വരേണ്ട ആവശ്യം വരുന്നില്ല🚶ഭാര്യക്കു ഗവ:ഉദ്യോഗസ്ഥരായ അഞ്ചു ആങ്ങളമാരും എനിക്കു 4 സഹോദരങ്ങൾ വേറേയും🚶എല്ലാവരെയും എന്നും എന്നും നെറ്റിൽ കാണുന്നതിനാൽ വീടു സന്ദർശനം അവശ്യങ്ങളിൽ മാത്രമായി🚶  യക്ഷിയും, മാടനും, അറുകൊലയും, മറുതയും സഞ്ചരിക്കുന്ന അർദ്ധ രാത്രിയിലെ നടുയാമത്തിൽ പൊള്ളുന്ന പനിയും, ചെവിയിൽകേൾക്കാവുന്ന ഉച്ചത്തിലുള്ള  അതിവേഗ പൾസ് ബീറ്റു, ശ്വാസം വലിക്കാൻ പറ്റാത്ത അവസ്ഥ🏌️ഒന്നു രണ്ടു മണിക്കൂറിനകം ആരോഗ്യ സ്ഥിതി മോശമായി🏌️ ആർക്കും ആരേയും സഹായിക്കാൻ കഴിയാത്ത അവസ്ഥ🏌️ കഴിഞ്ഞ ദിനം അർദ്ധരാത്രി ഒരാശുപത്രിയും ഒരു കാൾപോലും അറ്റൻഡ് ചെയ്തില്ല എന്നതാണു വസ്തുത.....⛹️  

                3️⃣സ്വാധീനം  ചെലുത്താവുന്നവർ വിരൽ തുമ്പിൽ ഉണ്ടായിട്ടും⛹️.. സ്വാധീനം.. എന്നു പറയുബോൾ... കേരളത്തിൽ സകല പിള്ളേർക്കും അറിയുമല്ലോ എൻ്റെ മകനെ 🚶  നിയമസഭയിൽ എൻെറ മകനുവേണ്ടി ഘോര, ഘോരം വാദിച്ച കോടിയേരി ബാലകൃഷ്ണൻ⛹️,  വാത്സല്യത്തോടെ ശരീരത്തോട് ചേർത്തണച്ച  പിണറായി വിജയൻ⛹️ ശിവദാസമേനോൻ, എം.ഏ ബേബി, മേയർചന്ദ്ര, അച്ചുതാനന്ദൻസാർ, നയനാർസാർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന പി.കെ ബിജു, രാഖി, S.B ദീപക്, M.B രാജേഷ്, പി.രാജീവ്‌, ആയിഷബേക്കർ അങ്ങനെ അനേകം പേരെ ബന്ധപ്പെടാനാവുന്ന മകനാണു  ഒരു ആശുപത്രി സഹായത്തിനായി അസമത്തു ശ്വസം വലിക്കാൻ കഴിയാതെ അലറി വിളിച്ചു കരയാൻ തുടങ്ങിയതു---- വളരെ ബുദ്ധിമുട്ടേർപ്പെട്ടതു⛹️താങ്ങാനാവാത്ത നിർത്താത്ത ചുമയും, കോവിഡ് , എല്ലവരുടേയും ലംഗ്സിനെ ബാധിച്ചു🚶 നട്ടുച്ചക്കുള്ള ഭക്ഷണം  വീട്ടിനു സമീപത്തെ വീട്ടിൽ നിന്നും അവർ എത്തിച്ചു തന്നു 🧎 കൗൺസിലർക്കു എന്നെ അറിയില്ല പരചയപ്പെടേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല🧎CPI യിലെ തല മുതിർന്ന  നേതാവ് എൻ്റെ അനിയൻ്റെ ഭാര്യാ സഹോദരനാണു🧎വഞ്ചിയൂർ കോടതിയിൽ പ്രമുഖ പ്രോസിക്യൂട്ടറുമാണു🧎  ഞാനയാളെ വിളിച്ചിട്ട്  ചന്തവിള കൗൺസിലറെ  വിളിക്കാൻ പറഞ്ഞേല്പിച്ചു ⛹️ അഞ്ച് മിനിറ്റിനകം  അയ്യാളെ കൊണ്ടു ചെയ്യാൻ കഴിയുന്നവ ചെയ്യാമെന്നേറ്റു⛹️ അതിനെക്കാൾ ഉയർന്ന കൊമ്പത്തുള്ളവർ വിചാരിച്ചാൽപ്പോലും ഈ കോവിഡ്കാലത്തു ആർക്കും ആരേയും സഹായിക്കാനാവുകയില്ലതാണു യഥാർഥ സത്യം ⛹️   ശ്രദ്ധിക്കാൻ വയ്യാത്ത വരുടെ ശ്രദ്ധ  നാം തന്നെ ക്ഷണിക്കണമല്ലോ⛹️ എന്നു ം ഹെൽത്ത്കാരുടെ ഒടുക്കത്തെ വിളി മാത്രമേയുള്ളൂ  🏌️ ആശാവർക്കറിനെ കാണാനുമില്ല 🏌️

              4️⃣അന്നു ചീഫ് സെക്രട്ടറിയുടെ PS എൻ്റെ  ഏറ്റവും അടുത്ത സുഹൃത്താണ് 🏌️ ഞാനദ്ദേഹത്തെ വിളിച്ചു പറഞ്ഞു 🏌️ സെക്രട്ടറിയേറ്റിൽ സകലതും നിയന്ത്രിക്കുന്ന കോവിഡ് സെല്ലിൽ നിന്നും വിളിപോയി🏌️ പുത്തൻ തോപ്പിൽ നിന്നും ചറപറ വിളി വന്നു 🏌️ ആറാം നാൾ ടോയിലറ്റിലേക്കു എണീറ്റ് പോയ ഞാൻ ബോധമില്ലാതെ മുഖം മിടിച്ചു തറയിൽ മണിക്കൂറുകൾ കിടന്നുവത്രേ🏌️ മൂക്കും പൊട്ടി ⛹️ പെട്ടെന്നു തന്നെ പല പ്രതികരണങ്ങളും എന്നെ തേടി എത്തി🏌️ ഇപ്പോഴത്തെ അവസ്ഥയിൽ എത്ര  സീരിയസ് ആയാലും ആരും ഒരാശുപത്രിയിലും പോകരുതെന്നു വ്യക്തമായ നിർദേശം വന്നു 🏌️ആരും തിരിഞ്ഞു പോലും നോക്കുകയില്ല, ഒറ്റപ്പെടലും, ഏകാന്തതയും കാരണം മരണം ഉറപ്പാണെന്നു ഉപദേശം കിട്ടി🏌️അതു കൃത്യമായ ഉപദേശമായിരുന്നു🏌️       ഞാൻ മുമ്പും എഴുതാറുണ്ട്, നമ്മുടെ കൈ മാത്രമേ നമ്മുടെ തലക്കു മുകളിൽ തണലേകൂ🏌️ഇത്തരം സമയങ്ങളിൽ വേണം  ക്ലബ്ബ്, വാർഷികാഘോഷം എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ ആൾ സഹായം വേണ്ടതു 🏌️അപ്പോ കിട്ടാത്ത ആൾ സഹായം   പിന്നെ കിട്ടിയിട്ടെനിക്കെന്തു കാര്യം 🏌️ വെറുതെ സമയം മിനക്കെടുത്തുന്ന അത്തരം കൂട്ടായ്മയോടു എനിക്കു യോജിപ്പില്ല⛹️

4-2-25 R-MS-A-N

അകത്തായിട്ടു കൈയ്യും, കാലും പിടിച്ചിട്ടു കാര്യംമില്ലല്ലോ

 





നമുക്കു അറിയുന്നതും അറിയാത്തതുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാണു ചിന്തിക്കുക ഇങ്ങനെ സംഭവിക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു ഡീവിയേഷനെടുത്തു എപ്പഴേ നല്ല ജീവിതവും കൊണ്ടു ഓടി രക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോന്നു🏃തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊക്കെ മുട്ടറ്റം വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 നിപ്പയും, ഡങ്കിയും, എലിപ്പനിയും വന്നപ്പോൾ  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ തിരക്കോട് തിരക്കു തന്നെ🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ അൽപം ബുദ്ധിമുട്ടുണ്ടേ! അതിനാൽ തന്നെ പലയാത്രകളും ഒഴിവാക്കും🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶
ഇന്നത്തെ ദിവസം ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടുന്ന ദിവസങ്ങളാണു🚶
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ (ജുമാ നമസ്കാരം) കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പ്രാർത്ഥനകളും ഒതി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അമ്മ ഇരിക്കും🚶
വൈകിട്ട് കൃത്യം നാലു മണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ടൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതു തന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്തുകയുള്ളൂ🚶  എൻ്റെ പത്നിക്കും അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ തന്നെ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത്  വലിയ വിലയു
ണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ, ലുദ്ധ്യാനാപട്ടു സാരികളോ ഒക്കെ ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶

 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്ത്രീകളിൽ, ഞങ്ങളെ അമ്മയെപ്പോലെ നോക്കിയ വരിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ അടുക്കള പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ     M L A ആവുകയും, ദേവസ്വം പ്രസിഡനൻറാവുകയും, ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന                    B.മാധവൻ നായരുടെ(വലിയശാല മാധവൻ നായർ) ഭാര്യാ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതും ഞാനോർക്കുന്നു🚶
പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തുകൾ) കൂടെ ഓതുന്നതും എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നു അതു🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്ല🚶 പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നു( പാളയത്തെ മഹാരാജാസ്  യൂണിവേഴ്സിറ്റി കോളേജിനു എതിരെയുള്ള ഇന്നത്തെ സംസ്കൃത കോളജ്) അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു അവർ ശിവദാസൻ എന്ന എൻ്റെ ഒരു പഴയകാല  സ്നേഹിതൻെറ ഭാര്യയാണെന്നു🚶 അവളെ കണ്ടു ഏറെ നാളുകളായിരുന്നു🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ഞാൻ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടം അടങ്ങാൻ അൽപം സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു🚶
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶
അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു അവൻ🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിത യാത്ര ക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ജോലിയിലേക്കും, ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു
ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിതഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകങ്ങൾക്കു അവൾ കൂടി പങ്കാളിയാണെന്ന തരത്തിലുള്ള പോലീസിൻെറ അന്വേഷണ റിപ്പോർട്ടും  വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടുന്നതു🚶 ആ പെൺകുട്ടിക്കു വേണ്ടി കേസ് വാദിച്ചതു, വിവിധ ആവശ്യങ്ങൾക്കു എൻ്റെ ഓഫീസിൽ വരുമായിരുന്ന എൻ്റെ പരിചയക്കാരനായ ശാസ്തമംഗലത്തുകാരനായ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു 🚶 എന്നിട്ടും ഈ കേസ് തോറ്റു തുന്നം പാടി🚶
ഒരു പെൺകുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്തതൊക്കെ എഴുതി പിടിപ്പിച്ച   വാർത്താ മാദ്ധ്യമങ്ങളടക്കം എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼‍♂️
കാരണം:
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോപാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു ജോലി എന്നു കേട്ടാൽ വീടു പോലും സിറ്റിയിൽ വാടകയ്ക്ക് കിട്ടുകയില്ല. ഗവണ്മെന്റ് ജോലിയുള്ളവർക്കേ വീട് വാടകക്കു തരൂ. അതൊരു തറട്ടിക്കറ്റു പ്യൂൺ ജോലി ആയാലും മതി🚶  ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ടെക്നോപാർക്കിൽ ജോലിക്കെന്നു പറഞ്ഞിറങ്ങി    പോകുന്ന ആണും പെണ്ണും, ലിഫ്റ്റിലും, ഓഫീസിലും, കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനത്തെ സകല ജനങ്ങളും പറയുക🚶           'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആണിനേയും പെണ്ണിനേയും ക്യാബ് എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന വാഹനത്തിൽ വീട്ടിൻ്റെ നടയിൽ കാറിൽ കൊണ്ട് രാത്രി ഇറക്കി വിടുബോൾ വീട്ടിനു പരിസരത്തെ ആളുകൾക്കൊന്നും അതു ഉൾക്കൊള്ളാനാകുമായിരുന്നില്ല🚶
 തിരുവനന്തപുരവും സമീപ ജില്ലകളും അധികാര ഗർവ്വുള്ള സർക്കാർ ജോലിക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം നന്നായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ചു, മറ്റ് പല തുക്കടാ കമ്പനികളിലും ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തു നിഷേധിക്കുവാനുമാകുകയില്ല🚶
അങ്ങനെയുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶രണ്ടു പേരും ടെക്നോ പാർക്കിലെ ജോലിക്കാരായപ്പോൾ ദുർദശാ സന്ധി ഇരുവരേയും ബാധിച്ചു
🏃 

GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായക്കാരുള്ള ബ്ലോഗ് 🍒

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"









Saturday, March 05, 2022

മനുഷ്യൻെറ കാൽ തൊട്ടു വണങ്ങരുതു

ധാരാളം വായിക്കുക, ധാരാളം പേരുമായി എന്നും നേരിട്ടു സംസാരിക്കാനും, ആശയ വിനിമയം നടത്താനും കഴിയുന്ന തൊഴിൽ തിരഞ്ഞെടുക്കുക🚶മറ്റുള്ളവരുടെ വിവിധ പ്രശ്നങ്ങൾ കേൾക്കാൻ കഴിയുന്ന, ക്ഷമയുള്ള നല്ലൊരു കേൾവിക്കാരനാവുക എന്നതാണു ആദ്യം വേണ്ടതു🏃അതിൽ നിന്നാണു എഴുതാനുള്ള ആശയങ്ങളും, എന്തിനെക്കുറി ച്ചുമുള്ള അറിവും നമുക്കു വന്നെത്തുക🏃 വിവിധ തലത്തിലുള്ള പത്തമ്പതു പേരെങ്കിലും  മുന്നിൽ വന്നിരുന്നു സംസാരിച്ചു പോകാത്ത ഏതു തൊഴിലും, അതെത്ര ഔന്നത്യമുള്ള തായാലും എനിക്കു അരോചകമായിട്ടാണു തോന്നിയിട്ടുള്ളതു🏃 
             
               2️⃣ചുറ്റുമുള്ളതു നന്നായി വീക്ഷിച്ചാൽ, എഴുത്തും, കഥകളും, അതിനുള്ള ആശയ ങ്ങളും മനസ്സിൽ വരും🏃 മലയാള വാക്യം നന്നായി പിറക്കി വക്കാൻ കഴിയുന്ന ഏതൊരു മലയാളിക്കും കഥയും നോവലും  എഴുതാനാ വും🏃 മനപൂർവ്വം അതിനുള്ള മനസ്സ് വേണമെ ന്നേയുള്ളൂ🚶 സാഹിത്യ രചന നടത്താ നായി പോയി എം ടിക്കും, പെരുമ്പടവത്തിനും, പി.വത്സലക്കും, മീരയ്ക്കും നാം പഠിക്കേണ്ടതില്ല🏃നിത്യം കണ്ടു മുട്ടുന്ന വരെ മനസ്സിൽ  പകർത്തി വച്ചാൽ, എഴുതുമ്പോൾ അവരൊ ക്കെ താനേ മുന്നിൽ വരും🏃നിത്യേനയുള്ള ഉപയോഗ ഭാഷ മതി🚶കുറേ പേപ്പർ ആയാൽ  പ്രിൻറാക്കാം🚶 തലസ്ഥാനത്തു പെരുത്ത മുന്തിയ മന്ത്രിയെ ഉദ്ഘടിക്കാൻ കിട്ടും🚶നല്ല കിടിലൻ വാർത്താ മാദ്ധ്യമ പബ്ലിസിറ്റിയും കിട്ടും🚶വിൽക്കാൻ കഴിയാതെ പോയ ബാക്കി പുസ്തകങ്ങൾ വീട്ടിൽ വരുന്ന അഥിതികൾക്കു ഫ്രീയായി കൊടുക്കാം🚶പിന്നേം ബാക്കിയാവു ന്നവ കുറച്ചു വർഷം കഴിഞ്ഞു പൊടിപിടിക്കു മ്പോൾ ആക്രിക്കു തൂക്കി വിൽക്കാം🚶 തുച്ഛമായ പൈസകിട്ടും🚶 പഴവങ്ങാടി സെക്കൻഡ് ഹാൻഡ് തട്ടിൽ  ആക്രിക്കാരൻ പുസ്തകം കൂടിയ പൈസക്കു വിറ്റുകൊള്ളും🏃 മലയാളം M A പഠിക്കാൻ ചേരണ പിള്ളേർ അവ വന്നു വാങ്ങി കൊണ്ടു പോകും🚶അങ്ങനെയും നമുക്കു പുതിയ തലമുറ ആരാധകരെ കിട്ടും🗣️കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തി ക്കുന്നു🧎രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🏌️ഭാര്യ മണക്കാട് ചിന്മയമിഷൻ സ്കൂളിലും, ഭർത്താവ് കൊട്ടാര ക്കര പട്ടാഴി ഗവൺമെന്റ് സ്കൂളിലും അദ്ധ്യാപ കരാണു🧎
                   
                         3️⃣ കണിയാൻ സമുദായത്തിൽ നിന്നുള്ള ജോതിഷാലയം നടത്തുന്ന ആളായിരുന്നു അയ്യാൾടെ പിതാവ്🏌️മകനും ജോതിഷം നന്നായി പഠിച്ചിട്ടുണ്ട് 🏌️സർക്കാർ ജോലിയോടാണു ഇവർക്കൊക്കെ കമ്പം🏌️ ഞാൻ പഠിപ്പിച്ചിട്ടുണ്ട് 🏌️ ഒരുനാൾ ഓഫീസിൽ വന്നപ്പോൾ പിതാവ് മരിച്ചതും, വീട്ടിലെ ബുദ്ധി മുട്ടുകളും പറഞ്ഞു 🏌️അക്കാലത്തെ  ഭരണ ത്തിലുള്ള  മന്ത്രിമാരെയും അവരുടെ  പേഴ്സണൽ സ്റ്റാഫ്കളെയും , സെക്രട്ടറിയേറ്റി ലെ ഉന്നത ഉദ്യോഗസ്ഥരേയും  ഞാനറിയും 🏌️ പൂജപ്പുര സെൻട്രൽ ജയിലിൽ വാർഡനായി താൽക്കാലിക ഒഴിവിൻ്റെ കാര്യം അയ്യാൾ വന്നു പറഞ്ഞു 🧎നോക്കാമെന്നു ഞാൻ പറഞ്ഞു 🏌️മറ്റൊരിക്കൽ  കാട്ടാക്കട മീനാങ്കൽ ഹൈസ്കൂ ളിൽ താൽക്കാലിക അദ്ധ്യാപകരെ  എടുക്കുന്ന കാര്യം വന്നു പറഞ്ഞു🏌️അപ്പോഴും നോക്കാം എന്നു ഞാൻ പറഞ്ഞു 🏌️രണ്ടും കിട്ടി🧜 സാമ്പത്തിക ലാഭം അതിലൊന്നും തേടരുതു🏌️നേടുകയുമരുതു🧎സാമ്പത്തിക ലക്ഷ്യമുള്ള ശുപാർശകൾ  എൻ്റെ തൊഴിലുമല്ല🏌️എന്നാൽ ഒരു കാര്യവും നടക്കുകയില്ല🏌️ ആവശ്യം പറയുന്ന ആളിൻ്റെയും, അതു കേൾക്കുന്ന യാളിൻ്റേയും ഹൃദയത്തിൽ നേർമ്മയും, ദൈവാധീനവുമുണ്ടെങ്കിൽ ഈ ലോകത്ത് നടക്കാതെ പോകുന്ന ഒന്നും തന്നെയില്ല 🏌️    പൂമുഖത്തേക്ക്‌ കയറിയ പാടേ രണ്ടാളും  ഓടി വന്നു എന്നെ വണങ്ങി🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ മനോഹരമാണു🤸ഞങ്ങൾ എല്ലാം വായിക്കാറുണ്ടു🚶 "ബഷീർ സ്റ്റൈൽ" എഴുത്താണു🚶 ചിലതൊക്കെ വായിച്ചു സങ്കടമാകും🚶 വായന കഴിഞ്ഞും ഹൃദയ ത്തിൽ നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു  ഭാഗ്യമാണു മുടങ്ങാതെ  എഴുതണം🧜 എല്ലാം  പ്രിൻറ് ചെയ്തു പുസ്തകമാക്കണം🧎അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶
     
                 4️⃣ പെട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്ന തിനെ ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶 പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ണ്ടെന്നു ഇസ്ലാം മതവിശ്വാ സികൾ എളുപ്പം മനസ്സിലാക്കും🚶 സൗഹൃദവും, വിശ്വസ്തതയും അർപ്പിക്കുന്നു എന്നതിനു തെളിവായി വലതു കൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മതാചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീ കളോടും, ചെറിയ കുട്ടികളോടു പോലും ബഹു മാനം നൽകി വേണം സംസാരിക്കാനെന്നു  പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു 🚶 സലാം പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶          പാളയം നിസാർ അഹമ്മദ്, Copy rights ©all rights reserved  My profile :
🌹I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS, Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri🌹Working for various print,visual and website medias in India and abroad💧

03-02-2025 R-Su-MS-

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...