1️⃣ അന്നു വെള്ളിയാഴ്ചയായിരുന്നു🚶പാളയം പള്ളിയും, പാളയം യൂണി വേഴ്‌സിറ്റി മഹാരാജാസ് കോളേജും, മെയിൻ റോഡും, സെക്രട്ടറിയേ റ്റും പ്രസ്ക്ളബും ഒക്കെ 'ഹോയ്' എന്നു ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്താണുള്ളതു🚶 ഓഫീസിൽ എൻെറ സ്റ്റാഫൊക്കെ എത്തി പത്തു മണി ആകുന്ന തേയുള്ളൂ 4000ലധികം പേർ പ്രാർത്ഥനക്കായി വിവിധനാട്ടിൽ നിന്നും വന്നു കൂട്ടം കൂടുന്ന പാളയം പള്ളിയിൽ പോയി വിയർത്തുവെയിലു കൊണ്ടു'ഖുതുബ' നിസ്കാരത്തിനു പങ്കെടുക്കണോ ഓഫീസിൽ തന്നെ നിസ്കരിക്കണോ എന്നു ആലോചി ക്കുബോഴാണു ഗുഡ്മോർണിംഗും പറഞ്ഞു സുകുമാരൻനായർ ഓഫീസിലേക്കു വന്നതു🚶
2️⃣എന്നെ കാണാൻ വരുന്നവർ അടുപ്പം പോലെ ഗുഡ്മോർണിംഗ് പറയും, ചിലർ നമസ്കാരം പറഞ്ഞു തൊഴും, ചിലർ വലതു കൈപ്പത്തി നെഞ്ചിൽ അമർത്തി തല അൽപ്പം കുനിച്ചു തൊഴുതു ചിരിച്ചു കയറിവരും. അവസാനം പറഞ്ഞ തരം ആളുകളിലെ ആത്മാർത്ഥതയും, ബഹുമാനവും എനിക്കു നന്നായി അറിയാൻ കഴിയും🚶എനിക്കു അത്തരം ആളുകളെ വളരെയധികം ഇഷ്ടവുമാണു🚶നല്ലൊരു അടുപ്പം അവരോടു ഫീലാവും🚶സുകുമാരൻ നായർ അഡീഷണൽ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്നു🚶 അതു സെക്രട്ടറിയേറ്റിലെ വളരെ ഉയർന്ന ഉദ്യോഗമാണു🚶അഡീഷണൽ സെക്രട്ടറി കടന്നു വരുന്നതു കണ്ടാൽ, സെക്രട്ടറിയേറ്റിലെ അയ്യാളുടെ സെക്ഷനിലെ കൺവെട്ടത്തുള്ള, അണ്ടർസെക്രട്ടറി,സൂപ്രണ്ടു,സെക്ഷനാഫീസർ, ക്ളാർക്കു, പ്യൂൺ അങ്ങനെ സകല ജോലിക്കാരും സീറ്റിൽ നിന്നും എണീറ്റു നിന്നു ഗുഡ്മോർണിംഗ് പറയും🚶ആ സുകുമാരൻ നായരാണു രാവിലെ തന്നെ വിയർത്തൊലിച്ചു എൻെറ മുൻപിൽ വന്നിരിക്കുന്നതു🚶 'എവിടെ പോയതാന്നു' ഞാൻ ചോദിച്ചു🚶'കുടുംബ ജോത്സ്യനെ കാണാൻ പോയതാണ്, മകളുടെ ഒരാലോചന ചേരുമോന്നു നോക്കാൻ...'🚶
3️⃣ ജ്യോതിഷം എനിക്കും ം താൽപര്യമുള്ള വിഷയമായതു കൊണ്ടു 'ആ ജോത്സ്യൻ എവിടെയുള്ള ആളാന്ന് ചോദിച്ചു'🚶പൂജപ്പുര ജംഗ്ഷനിൽ ചെന്നിട്ടു, മുടവൻമുകളിൽ നടൻ മോഹൻലാലിൻെറ വീടിനു തിരിയുന്ന ഇടതു വഴിയിൽ ചാടിയറയിലാണു ജോത്സ്യൻെറ വീടെന്നു വ്യക്തമായി പടം വരച്ചു പറഞ്ഞു തന്നു🤸 വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ആസമയത്തു സെക്രട്ടറിയേറ്റിന് മുൻവശത്തു 'ടോട്ടൽ തട്ടിപ്പ് ' എന്നൊരു പണം തട്ടിപ്പു സ്ഥാപനം പൂട്ടി സീൽചെയ്ത കാര്യവും സുകുമാരൻ നായർ പറഞ്ഞു. അതിലെ മെയിൻ കഥാ പാത്രമായിരുന്ന മുസ്ലിം സ്ത്രീ അദീല ഈയ്യാളുടെ കീഴിൽ വളരെക്കാലം ജോലി ചെയ്തിരുന്നവൾ ആയിരുന്നത്രേ. ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന സമയത്തു ഭാര്യയും, ഭർത്താവും വലിയ കുഴപ്പക്കാരിയായിരുന്നു. ബ്ളേഡ് പലിശയായിരുന്നു അവളടെ മുഖ്യ തൊഴിൽ. ഈയ്യാളോടും പറഞ്ഞത്രേ 'സാർ പെൻഷനും, ഗ്രാറ്റുവിറ്റിയും കിട്ടുമ്പോൾ അവ ടോട്ടൽ തട്ടിപ്പിൽ നിക്ഷേപിച്ചാൽ ഉയർന്ന പലിശ തരാമെന്നു വീട്ടിൽ വന്നു നിർബന്ധിച്ചത്രേ😈
4️⃣സെക്രട്ടറിയേറ്റിൽ എൻെറ കീഴ് ജീവനക്കാരി ആയിരുന്നതിനാൽ അന്നേ നല്ലതല്ലാത്ത ട്രാക്കു റിക്കാർഡ് ആയിരുന്നു അവൾക്കു. അതിനാൽ പണം വച്ചൊരു കളിക്കു ഞാൻ അവളുടെ വലയിൽ വീണില്ല. സകലരെയും പണം പറ്റിച്ചു ഇപ്പോ ജയിലിലാണു🤸സുകുമാരൻനായർ പറഞ്ഞു നിർത്തി🤸ഞാൻ നന്നായി ചിരിച്ചു🤸 വിഷയം മാറ്റാനായി ഞാൻ ചോദിച്ചു "മകൾ കാണാൻ എങ്ങനെയാണെന്നു" 🤸 നല്ല ഫെയറാണെന്നു മറുപടി പറഞ്ഞു 🧎 നക്ഷത്രവും,ഡേറ്റ ഒഫ് ബർത്തും ഞാൻ ചോദിച്ചു വാങ്ങി🚶അപ്പോൾ അയാൾ തിരക്കി എനിക്കു ജോതിഷമറിയുമോന്നു👉 ഇല്ല,"ഞാൻ പറയുന്നവ ചിലർക്കു ചില കാലമൊത്തിടും" അത്രയേള്ളൂ👉പടിഞ്ഞാറു കാർമേഘങ്ങൾ കൂടുബോഴും, തെക്കൻ കാറ്റ് വീശുബോഴും മഴപെയ്യുമെന്നു പറയാൻ എൻെറ നാവിൻ തുമ്പിൽ ജഗതീശ്വര ഭക്തി മാത്രം മതി
5️⃣സുകുമാരൻനായരുടെ മകളുടെ കല്യാണം നടക്കുന്നതിനു ഞാൻ പറയുന്നതു പോലെ ചെയ്യാമോന്നു ഞാൻ ചോദിച്ചു😈എന്തുവേണമെങ്കിലും ചെയ്യാമെന്നായി അയ്യാൾ😈സാമ്പത്തികമുണ്ടെന്ന ഹൂങ്കു സംസാരം വേണ്ട, സെക്രട്ടറിയേറ്റു ഭരിച്ചിരുന്നു എന്ന അഹന്തയും ഇക്കാര്യങ്ങളിൽ വേണ്ട. പറയുന്ന ഒന്നു രണ്ടു നിസ്സാര കാര്യങ്ങൾ ഭാര്യയോടൊപ്പം പോയി ചെയതാൽ മതി, ഞാൻ പറഞ്ഞു നിർത്തി🖊️ഇന്നു വെള്ളിയാഴ്ചയാണു, ഞങ്ങൾക്കു "ഖുത്തുബാ" ഉള്ള ദിവസമാണു🤸 താങ്കൾ പോയിട്ടു തിങ്കളാഴ്ചയോ ബുധനാഴ്ചയോ വരിക ചെയ്യേണ്ടവ ഞാൻ അപ്പോൾ പറഞ്ഞു- തരാമെന്നു സമാധാനപ്പെടുത്തി ഞാനയ്യാളെ ഒരു വിധം പറഞ്ഞു വിട്ടു🤸തിങ്കളാഴ്ച ഓഫീസ് തുറക്കാനായി ഞാനെത്തുബോഴേക്കും അയ്യാൾ കോംപോണ്ടിലെ വലിയഗേറ്റിനു മുന്നിൽ റോഡിനു മുന്നിലൂടെ പോകുന്ന ആളുകളെയും നോക്കി നിർവ്വികാരനായി കൈയ്യും കെട്ടി നിൽക്കുന്നു🤸വാഹനം ഷെഡിൽ പാർക്ക്ചെയ്തിട്ടു ഓഫീസ് തുറന്നതും അയ്യാളും പിന്നാലെ വന്നു🤸
6️⃣അയ്യാളെ visitors chairൽ ഇരിക്കാൻ പറഞ്ഞിട്ടു, കുടിക്കാൻ വച്ച കുപ്പിയിൽ നിന്നും കൈ കുമ്പിളിൽ വെള്ളമേന്തി ഓഫീസിലും, മുന്നിലും ദിക്ർ പറഞ്ഞു വെള്ളം കുടഞ്ഞിട്ടു ചെറിയ റൂമിൽ നിസ്കരിക്കാൻ കയറി🤸അന്നത്തെ അന്നം സർവ്വശക്തൻ തരാനും, ദോഷങ്ങളും, രോഗങ്ങളും,കഷ്ടപ്പാടുകളും, നീക്കി ഈ ദിവസം നല്ലതായി തീർക്കണമെന്നു സർവ്വശക്തനോടു ഒരു പ്രാർത്ഥന,- അത്രയേള്ളൂ നിസ്കാരം.മടങ്ങി ഞാൻ റിവോൾവിങ് ചെയറിൽ വന്നിരുന്നു. എന്നിട്ട് സുകുമാരൻ നായരോട് ചോദിച്ചു താങ്കൾ എപ്പോ എത്തിയെന്നു🤸 ഓ, ജസ്ററു ഇപ്പോവന്നേള്ളൂ🚶 ഗവണ്മെന്റ് സെക്രട്ടറി യേറ്റിനു പിന്നിലെ press club നു അടുത്തു കാർ പാർക്കു ചെയ്തിട്ടു പതിയെ നടന്നു വന്നു🤸 ഒരു സ്ഥപനം തുറക്കും മുൻപേ ചാടി പിടിച്ചു വന്നതിൽ എനിക്കുണ്ടായ നീരസം ഞാനടക്കിവച്ചു.🤸 ഞാൻ 9.30നു ഷാർപ്പായി എത്തും, 4.30നു അടച്ചു പോവുകയും ചെയ്യും🤸 സാറിനെ നോക്കികൃത്യമായി വാച്ച് കറക്ടു ചെയ്യാൻ പറ്റും എന്നാണു പരിസരപ്രദേശങ്ങളിലുള്ളവർ പറയുക🤸 എൻെറ സ്ററാഫുകൾ വരുമ്പോൾ പത്തു മണിയാകും- ഞാൻ പറഞ്ഞു നിർത്തി⛹️ ശരിയാണെന്ന് സുകുമാരൻ നായർ തലകുലുക്കി🔥 ഞങ്ങടെ സെക്യൂരിറ്റി വാച്ച്മാൻ അതു അയ്യാളോടു പറഞ്ഞത്രേ-ഞാൻ മഹാ ചൂടനാണെന്നു🔥
7️⃣അയ്യാൾ മകളുടെ വിവാഹ കാര്യം കേൾക്കാനായി തിടുക്കത്തിൽ ഇരിക്കുകയാണെന്നു എനിക്കറിയാം🚶 പ്രപഞ്ചനാഥനെ മനസ്സിൽ ധ്യാനിച്ചിട്ടു ഞാൻ പറഞ്ഞു 🏃സെക്രട്ടറിയേറ്റിൻെറ സമീപം പൊതിച്ചോറു വിൽക്കുന്നുണ്ട്. അതിൽ നിന്നും പതിനൊന്ന്പൊതിച്ചോറു വാങ്ങി, വിശന്നിരിക്കുന്ന പതിനൊന്ന് പേരെ കണ്ടെത്തി ഭക്തിയോടെ കൊണ്ടു കൊടുക്കണം.ഹൈന്ദവർ പോകുന്ന മുസ്ലിം ദുർഗയിലെ ഉണ്ഡിയലിൽ ഒരു രൂപ കാണിക്കയിട്ടു പ്രാർത്ഥിച്ചു മടങ്ങാനുംപറഞ്ഞു അച്ഛനെന്നും,അമ്മയെന്നും വേർതിരിവില്ലാതെ പ്രാർത്ഥനക്കു പോകാനും പറഞ്ഞു. 11 പൊതിച്ചോറു എന്തിന് നൂറു പൊതിച്ചോറു വാങ്ങി വിതരണം ചെയ്യാമെന്നായി സുകുമാരൻ നായർ. പറ്റുബോഴെല്ലാംസ്ഥിരമായി പോകുന്ന ബീമാ പള്ളി ദർഗ്ഗയാണത്രേ അതു, അയാൾ മറുപടി പറഞ്ഞു🏃 എനിക്കു ദേഷ്യം വന്നു🚶അയ്യാളുടെ മുഖത്തു നോക്കി ഒരാട്ടുകൊടുക്കാനാണു തോന്നിയതു🚶 ഞാൻ പറഞ്ഞതു മാത്രം ചെയ്യുക, ഞാൻ പറഞ്ഞതു, നിങ്ങളുടെ ചെവികേട്ട ശേഷമുള്ളതു മാത്രം ഈശ്വര ഭക്തിയോടെ ചെയ്യുക,അഹന്ത മാറ്റിവച്ചു ഇന്നു ചെയുക🚶നന്ദിയും നമസ്‌കാരവും ഏറെ തവണ പറഞ്ഞു തൊഴുതു കൊണ്ടു യാത്ര പറഞ്ഞിറങ്ങിപ്പോയി💠
8️⃣പിന്നെ ഞാനാക്കാര്യം മറന്നു🚶ഏറെ വൈകാതെ ഒരുനാൾ മൊബൈൽ ബെൽ....സുകുമാർ നായരാണു🚶 സാർ പറഞ്ഞതു പോലെ ഒക്കെ കാര്യങ്ങൾ ഭംഗിയായി ചെയ്തെന്നു പറഞ്ഞു🏍️ ടെക്നോപാർക്കിൽ തന്നെ ജോലിയുള്ള ഒരു സോഫ്റ്റ്‌വെയർ പയ്യൻെറ ആലോചന പെട്ടെന്നു വന്നു🚶അതു ഉറപ്പിച്ചിട്ടാണു വിളിക്കുന്നതു, ക്ഷണക്കത്തു അടിച്ച ശേഷം സാറിനെ വന്നു കാണാമെന്നു സുകുമാരൻ നായർ ആഹ്ലാദത്തോടെ മൊഴിഞ്ഞു🚶എൻെറ മനസ്സിലും ലഡ്ഡു പൊട്ടി🚶എൻെറ വാക്കിനാൽ ഒരു മംഗളം കൂടി നടന്നിരിക്കുന്നു ❤️ ആകാശത്തു നോക്കി എൻെറ പ്രപഞ്ച സൃഷ്ടാവിനു ഞാൻ വീണ്ടും നന്ദി പറഞ്ഞു........... "അൽഹംദുലില്ലാഹ്"- أَلْحَمْدُ لِلَّهِ-ദൈവത്തിനു സ്തുതി 💚
പാളയം നിസാർ അഹമ്മദ്
Copyrights©allright reserved.
🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു
🍎GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒