bulletindaily.blogspot.com

Wednesday, August 09, 2017

മരണത്തെ മുഖാമുഖം കാണാനായാൽ സൽകർമ്മ ഫലം അറിയാനാവും... സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ പൂന്തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവും


                                 
    
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
ഇന്നലെ രാത്രി ഏറെ വൈകി  തുടങ്ങിയ  ട്രെയിൻ യാതയാണു.   ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി  വടക്കൻ ജില്ലകളിൽ  നിന്നും  തലസ്ഥാന നഗരിയിലെ  ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു  നിന്നു ചികിത്സ നടത്തി   മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ    നിറയെ.
  ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ.  പത്തു വയസ്സ്നു കീഴേയും  മേലേയും ഉള്ള കുട്ടികളുണ്ടു.  ഘനീഭവിച്ച ദു:ഖത്തോടുകൂടിയ മാതാപിതാക്കളുടെ  ഒക്കത്തും മടിയിലുമിരുന്നു  വേദന കൊണ്ടു ചിണുങ്ങുന്ന  കൈകളിൽ എടുത്തു നമുക്കു കൊഞ്ചാൻ കൊതിയൂറുന്ന  കിടാങ്ങൾ..... മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു   ആശുപത്രി കുഴലുകൾ .
തലയിൽ  നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന  പിഞ്ചു  കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ    ഭക്ഷണവും,മരുന്നും സമയാസമയം നൽകുന്നതിനുമാവാം കുഞ്ഞുങ്ങൾ വഹിക്കുന്ന  ഈ ആശുപത്രി ട്യൂബുകൾ.
       പത്തു നാപ്പതു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും.        ഈ മാതാപിതാക്കളുടെ  തന്തമാരോ തള്ളമാരോ ഒക്കെ ട്രെയിൻ യാത്രയിൽ കൂടെ    അനുധാവനം ചെയ്യുന്നുണ്ട്.  അങ്ങനെ അല്ലാത്തവരും ഉണ്ട്. ...സ്വയം സഹിക്കാൻ വിധിക്കപെട്ട  ചില   മിഥുന   ജന്മങ്ങളേയും കണ്ടു.
ഞാൻ കിടക്കുന്ന ബോഗി നിറയെ    പർദ്ദയും മഫ്തയും ധരിച്ചവർ  ആണു ഏറിയ പങ്കും.  വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള  ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.  പുരുഷനും സ്ത്രീക്കും  കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു.  കുഞ്ഞിനു ഒരു 4 വയസ്സ് വരാം. ഓമനത്തമുള്ള പെൺകുഞ്ഞാണു. നാസികയിൽ നിന്നു ഒരു  കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു  കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു.    ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു  അവൾ ചിണുങ്ങി കാണിക്കുന്നു.        മാതാവിനു 40 വയസ്സ് ഉണ്ടാവും തോന്നണു.   ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു.      മെലിഞ്ഞ ആളാണു.     ഒരു  പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ കണ്ടു  അയ്യാളിൽ.        ഒരു ഊശാൻ       താടിക്കാരനാണു.      അതുകൊണ്ടാണു  ക്ഷണനേരം കൊണ്ടു  ആ ഫാമിലിയെ  പറ്റി ഈ     മന:ഗണനമൊക്കെ നടത്താനായതു.

ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു.      കാണാൻ നല്ല ചൊവ്വും   നിരപ്പുമുള്ളതിൻെറ       റാങ്കി  ഇതിനിടയിലും മുഖത്ത്  മിന്നുന്നുണ്ടു.  കുഞ്ഞിനെ മടിയിൽ        നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു തവണ അവളുടെ കാലിൻെറ ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു  ഞാൻ മിണ്ടാതെ ഇരുന്നു.
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള     പോലെ.
അതോ  എൻെറ പ്രായം ഇളതാണെന്നോ, ഞാൻ വശ   പെശകായി നോക്കണൂ എന്നോ അവൾക്കു തോന്നിയിരിക്കുമോ ആവോ?

പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ.  അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ.  ഈ സർട്ടഫിക്കറ്റു  എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.
വാമഭാഗത്തോടു ചോദിച്ചാൽ  വേറെ പറയും. ......കെഴങ്ങനെന്നു എന്തായാലും പറയുകേല....അസ്സലു പിള്ളാരു രണ്ടെണ്ണമൊണ്ടു..!!!!

അയൽവാസി പെണ്ണങ്ങളോടു ചോദിച്ചാൽ കൃത്യമായി  പറഞ്ഞുതരും.  പെണ്ണുങ്ങളുള്ള അര കിലോമീറ്റർ പരിസരത്തു  എന്നെ കാണാനേ കിട്ടില്ലാന്നു...
അതു കാരണം അയൽവാസി     പെണ്ണുങ്ങളെ കുറിച്ച് എനിക്കു നല്ല മതിപ്പാ........

പ്രണയിനിയോടു  അന്വേഷിച്ചാലോ കൃത്യമായ ഉത്തരം തരുമവർ...........   ഋഷിശൃംഗനാണെന്നു.

അതു അവിടെനിക്കട്ടെ  , നമുക്കു സഹയാത്രികയെ നോക്കാം.  രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ ഞാൻ .      ഒന്നു പരിചയപെടാം .      കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
ബ്രയിൻ ട്യൂമറോ,
കാൻസറോ  ആവാം.  ആ കൈ കുഞ്ഞിനു.
.അല്ലെങ്കിൽ ,       ഇത്രയും അകലേക്കുള്ള,      തിരക്കുള്ള  ട്രെയിനിൽ  priority ticket കിട്ടാൻ    ഒരു    സാദ്ധ്യതയുമില്ല.

ഒരു ചാരിറ്റബിൾ സംഘടനയുടെ നായകനായി  മനസ്സ് സ്വസ്ഥമാക്കി  .... കാതുകൂർപ്പിച്ചു വച്ചു   ഞാനിരുന്നു.  അവളുടെ  ഒരു ചിരിക്കായി.!!!!!!!!

അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി  ഞാൻ  ഏറേ നേരം കാത്തു കാത്തു ഇരുന്നു...............................ഉറങ്ങാതെ...........
♥
ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്നതാണു പുരുഷ വർഗ്ഗത്തിൻെറ പൊതുതത്ത്വം.
ഇതു ഞാൻ പറയണതല്ലാട്ടോ!

ആറ്റംബോംബ്ൻെറ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു  പറഞ്ഞിട്ടുണ്ട്. അതി മനോഹരിയായ സ്ത്രീയുടെ  ആകാരവടിവു നോക്കിയിരുന്നാൽ യുഗങ്ങൾ നിമിഷങ്ങളായി ഓടിപ്പോകുമെന്നു.    എനിക്കും നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടു.

5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ളഅലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. അവൾ ആ കുഞ്ഞിനെ നിശബ്ദമാക്കാൻ കിണഞ്ഞു ശ്രമിക്കണൂ. അടുത്തിരുന്ന ആ ഊശാൻ താടിക്കാരനെ കാണാനില്ല.    hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കു സമാധാനമായി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.
അവളെന്നെയും ഞാൻ അവളേയും നോക്കി.......എന്തൊക്കയോ മിണ്ടാനുംപറയാനുമുള്ള പോലെ.
ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ,   മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ  ഫസ്ന.
ഇനി ഒരാൾ കൂടി   ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോ പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!!.അമിതമായ ക്ഷീണം കാരണം.
 hus നു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ    സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദ:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻസ്തുതിച്ചു.
 "ഹസ്ബി അള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
 and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
   
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി ആ നോട്ടത്തിൽ. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു.
♥

പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും.വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കാടാംപഴിപുറത്തും ,തിരുവില്വാമലയിലും പോണം......
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടിവിടെ ചാരിറ്റി സേവനങ്ങൾക്കായി....ഞാൻപറഞ്ഞു നിർത്തി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു ,"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങി....
പിന്നെ മൊഴിഞ്ഞു. --"നിസാറിക്കാനെ കാത്തു കൂടെ വരാൻ ഒരാളിവിടുണ്ടാവും....
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ..... മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു...."നിശ്ചയമായും.".......................
കാലവും.....ദുരിതവും നൽകിയ അവളുടെ മന:ശക്തിയെ ഞാൻ മനസ്സാ പുകഴ്തി!!!!
ഇതാണു....മെസ്മരിസം....അല്ലെങ്കിൽ ടെലിപ്പതി.....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
              തിരുമന്ധാംകുന്നു ഭഗവതിയെ തൊഴുതുവണങ്ങാൻ സാധിച്ച ആത്മ നിർവൃതിയോടെയാണു, ആട്ടോക്കാരനോടു ഫ്ളൈഓവറിനു സമീപം വണ്ടി നിർത്താൻ ആവശ്യപെട്ടതു. ആട്ടോയിലിരുന്നു തന്നെ ചുറ്റും പരതി . നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടാവുമോ ഇവിടെ.. ഹോട്ടൽ ആര്യഭവൻ ആണു തേടുന്നതു. ഓട്ടോക്കാരനോടു ചോദിച്ചിട്ടു കാര്യമില്ല. തുടക്കത്തിൽ നിന്നു യാത്രാദുരം പിന്നിടുബോൾ തന്നെ അവൻ വലിയവായിലെ ഡൈവിംങ്ങ്‌ മിടുക്കു എന്നെ ബോദ്ധ്യ പെടുത്താൻ കിണഞ്ഞു ശ്രമിക്കണുണ്ടു..അവൻെറ വിടുവായത്തം എൻെറ ചിന്തകളെ വല്ലാതെ അലോസരപെടുത്തുന്നു മുണ്ടു.
മുമ്പെനോക്കി വണ്ടി ഓട്ടിക്കടാ എന്നു ആവശ്യപെട്ടു ചെപ്പാകുറ്റിക്കു രണ്ടു പൊട്ടിക്കാൻ കൈ തരിച്ചതാ.
പ്രായം ഏറീരിക്കുന്നൂ നാടും നഗരവും വേറെ ആണു.
ആട്ടോയിൽ രണ്ടു മിററുണ്ടു. പിന്നിൽ നിന്നും വരണ വാഹനങ്ങളെ കാണാനാണെന്നാണു വയ്പ്പു.
കൂടെ ഇരിക്കുന്ന സ്വന്തം തള്ളമാരുടെ പ്രായമുള്ള സ്ത്രീകളെപ്പോലും വെറുതെവിടാനല്ല ആ മിറർ എന്നു നാം മനസ്സിലാക്കിതുടങ്ങുബോഴാണു കൈതരിച്ചു തുടങ്ങുക.
ഇടതുകാൽ നിലത്തൂന്നി വണ്ടിക്കു പുറത്തിറങ്ങി. കൊഴിഞ്ഞു പോയ ഒക്ടോബറുകളെ ഓർത്തെടുക്കുകയായിരുന്നൂ അയ്യാൾ.
ഈ ഭൂമുഖത്തു അയ്യാൾക്കു ആരോരുമില്ലാതിരുന്ന ജന്മ ദിനങ്ങളേയും.... ആ നാളുകളിൽ മാറാപ്പും തോളിൽ തൂക്കി ഒരു മുസ്ലീം ഫക്കീറായ് വടിയും കുത്തി, ആയകളും, ദിക്കീറുകളും , സുറാകളുമായ് ദർഗ്ഗകൾ തോറും രാപ്പാർക്കൻ ഒരുങ്ങുകയായിരുന്നൂ മനസ്സും ശരീരവും.
ഒരു പക്ഷേ ഇന്നീ തോളിൽ തൂങ്ങുന്ന ലാപ്ടോപ് ബാഗിനോളം ഭാരം വരുമായിരുന്നില്ലല്ലോ ഫക്കീർ മാറാപ്പിനെന്നു ഓർത്തപ്പോൾ അയ്യാൾടെ മനസ്സിൽ ദുഖം പടർന്നു.
ഊരു തെണ്ടിയായി ഇറങ്ങുന്ന മുസ്ലിം ഫക്കീറിൻെറ മാറാപ്പിനു ഇസ്ലാമിൽ പുണ്യതയുണ്ടു.
ഒന്നുമുണ്ടാവില്ല അതിൽ. അന്നന്നത്തെ അന്നത്തിനുള്ളവകയല്ലാതെ. നീക്കിയിരിപ്പും,കൂട്ടിവയ്പ്പും ഒന്നും കാണില്ല അതിൽ....ഒരു പുരുഷായുസ്സിൽ ചൈതുകൂട്ടിയ പാപക്കറയുമുണ്ടാവില്ലതിൽ. അവനവൻെറ കർമ്മ ഫലങ്ങളേ കാണൂ.....
ഒരു ചിലപ്പോൾ , യാത്രാ വഴിയിൽ വഴിവക്കിൽ നിന്നും ഒരുതുണയായ് ഒരു ഇണയെ കിട്ടിയാലായീ.....

ഒരു കൈ താങ്ങിനു.....

ഒരു പോലെ ജീവിക്കാനായി.....

ഒരു പോലെ മനസ്സ് പങ്കിടാനായി......
   °°°°°°°°°°°°°°°°°°°°°°°°°💝°°°°°°°°°°°°°°°°°°
     🕹 ഒരു നോവലിലേക്കുള്ള കഥാതന്തുവാണു
 പാളയം നിസാർഅഹമ്മദ്
 പകർപ്പവകാശം പ്രസാധകനുമാത്രം
Copyrights ©allrights reserved
 published   on 10.8.2017
theflashnews Twitter.com  published
bulletindaily Twitter.com      published
bulletindaily. wordpress.com published
theflashnews.blogspot        published
thebulletindaily. blogspot     published
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




C
,

Wednesday, August 02, 2017

കണ്ണാടിയിൽ നോക്കുബോൾ അതീവ സുന്ദരിയായി തോന്നുന്നുവോ? എങ്കിൽ ഇതു കാണൂ








കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃
      ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തിക്കു ന്നവരാണു.🏃രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🚶പൂമുഖത്തേക്ക്‌ കയറിയ പാടേ രണ്ടാളും  ഓടി വന്നു എന്നെ വണങ്ങി......🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ  അപാരമാണു🤸ഞങ്ങൾ എല്ലാം മുടങ്ങാതെ വായിക്കാറുണ്ടു🚶 "ബഷീർസ്റ്റൈൽ" എഴുത്താണതു🚶 ചിലതൊക്കെ വായിച്ചു കണ്ണുകൾ നനയും...🚶 വായന കഴിഞ്ഞും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഒരു ഭാഗ്യമാണു..........മുടങ്ങാതെ എഴുതണം.....എല്ലാം പ്രിൻറ് ചെയ്തു പുസ്തകം ആക്കണം  ഞങ്ങളെ അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶കുടുബബന്ധങ്ങളിൽ സ്വന്തക്കാർ പോലും ഇങ്ങനെ മാനിക്കാൻ മടിക്കുന്ന ഇക്കാലത്തു....പട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶 കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്നതിനെ ഇസ്ലാം പ്രോൽസാഹി പ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶  അവരുടെ പുതു വീട്ടിലെ മുറികൾ നിറയെ  പുസ്തക അലമാരകളാണു 🧑‍🦯കേരളപാണിനീയവും, ഭാഷാപോഷിണി യും, നളചരിതം ആട്ടക്കഥകളും,  സ്വപ്നവാസവദത്തവും, അഭിജ്ഞാനശാകുന്തളവും,ശബ്ദതാരാവലിയും, വിശ്വസാഹിത്യ താരാവലി വോള്യങ്ങളും ഒക്കെ തന്നെ🧑‍🦯 

പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ഉണ്ടെന്നു ഇസ്ലാം മതവിശ്വാസികൾ എളുപ്പം മനസ്സിലാക്കും🧑‍🦯സൗഹൃദവും, വിശ്വസ്തതയും പുലർത്തുന്നു എന്നതിനു തെളിവായി വലതുകൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മത ആചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീകളോടും, ചെറിയ കുട്ടികളോടു പോലും ബഹുമാനം നൽകി വേണം സംസാരിക്കാനെന്നു  പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു🧑‍🦯നീ എന്നു വിളിച്ചുപോലും ഞങ്ങളുടെ ഇടയിൽ സംസാരിക്കുകയില്ല🧑‍🦯കഴിഞ്ഞ ദിവസം ഒരു സ്ത്രീ  നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോന്നു ചോദിച്ചു 🧑‍🦯 വലിയ അടുപ്പമില്ലാത്ത സ്ത്രീ കളേയും, കുഞ്ഞുങ്ങളേയും അറിഞ്ഞോ, അറിയാതെയോ കളിയാക്കുന്നതും ഇവിടുത്തെ ഇസ്‌ലാമിക സംസ്കാരമല്ല🧑‍🦯 ഹൃദയത്തെ വളരെയധികം അഗാധമായി വേദനിപ്പിച്ചതായിരുന്നു ആ സംഭവം🧑‍🦯 സലാം പൂർണ്ണമായി പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶

പാളയം നിസാർ അഹമ്മദ്
copy ©rights reserved.Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

 










പ്രിയ സുഹൃത്തുക്കൾക്കായി  ഒരു പാട്ടു🚩
ആഷാ പരേഖും സുനിൽദത്തും🏅...
ചിത്രം- ചിരാഗ്പാടിയത് - മുഹമ്മദ്റാഫീ സാബ്..🚩
തേരീ ആംഖോം കൈസെവാ
ദുനിയാമെ രഖാ ക്യാഹേ....
യേ ഉഠേ സുബഹ് ............

🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
കണ്ണാടിയിൽ നോക്കുബോൾ ഇപ്പോൾ  അതി സുന്ദരിയാണെന്നു തോന്നുന്നുവോ  ..
...വർഷങ്ങൾ  നിമിഷങ്ങൾ  പോലെയാണു കടന്നു പോവുക......🏅പിൻതിരിഞ്ഞു  പഴയകാല ഫോട്ടോകൾ നോക്കുബോൾ  അതീവ ദുഖം തോന്നുക  സ്വഭാവികം...🏅

1960 അവസാനങ്ങളിലെ ടോപ്പ് ഫാഷൻ.നോക്കൂ...
ചിത്രംം Love in Tokyo ...
ഇന്നത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യത്തെക്കാൾ അന്നത്തെ അധുനികതയുടെ ടോപ്പ് മോസ്റ്റ് രാജ്യം . ആയിരുന്നൂ ജാപ്പാൻ .........ആ സിനിമ കണ്ടാൽ അതു മനസ്സിലാകും.
ഇന്ത്യയിലെ അന്നത്തെ
Dress fasion നും മനസ്സിലാക്കാനാവും.   അന്നത്തെ ഹീറോയിനും  അനവധി സിനിമകളിൽ ഒരേസമയം അഭിനയിക്കയും അതി സുന്ദരിയുമായിരുന്ന അവർ----ആഷാ പരേഖ് വിവാഹിതയല്ല.
എന്നാൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടു.
കുടുബബന്ധങ്ങളിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ആ ആളുമായി നിയമപ്രകാരം വിവാഹബന്ധത്തിൽ ഏർപ്പെട്ടില്ല എന്നു മാത്രം.
ആ ആളിൻെറ 2002 ലെ മരണ നാൾവരെ  കടുത്ത പ്രണയത്തിൽ തന്നെ ആയിരുന്നൂ എന്ന സത്യം ആഷാപരേഖ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അവർക്കു ഇപ്പോൾ 78വയസ്സോളം പ്രായംഉണ്ടു.


Picture courtesy🏅 Google photos

Saturday, July 22, 2017

ഈവക കാര്യങ്ങൾക്കു ആധികാരികത പറയാൻ എനിക്കാവില്ല.. എങ്കിലും എഴുതാം

വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായി രിക്കണം എന്നതിൽ സത്യമുണ്ട്🎤 ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കുമത്രേ! അവര്‍ക്ക് ഒരിക്കലും വിജയമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് അവിടെ എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നതു  സത്യമാണു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്.  ഒരു  ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. കല്ലുപ്പ്  വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. 

   2️⃣നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നു മാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേ യ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഞാൻ എഴുതുന്ന ഇക്കാര്യം കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കുന്നു. ഉദാഹരണത്തിനു ഭയം. നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാര വിക്ഷോഭങ്ങൾക്കു പെട്ടെന്നു അടി പ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കു ന്നുണ്ടെന്നാണ് അര്‍ത്ഥം.സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🎤പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 

   3️⃣എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാ ണെങ്കിലും വേണ്ട രീതിയിൽ പരിപാലി ച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറം തള്ളി പൊസിറ്റീവ് എനർജിക്കു ഇടം വരുത്താം. 1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർ ഭാഗ്യത്തിന് കാരണമാവും.4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക 6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പി ക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ എനർജി നിറയ്ക്കാൻ സാധിക്കും.
ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർ ത്താൻ നല്ലതാണ്.9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടും ബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം. ചെയ്യുന്ന മന്ത്രങ്ങൾ ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.

       4️⃣10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഇങ്ങനെ വഴിയൊരുക്കാം.
ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജി തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. 

         5️⃣ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളും  കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി  ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുക യുള്ളൂ.എന്നാല്‍  പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.
വാച്ച് പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.

6️⃣മുത്തശ്ശിമാരുടെ കോളാമ്പി പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണാടി:പലപ്പോഴും പ്രായമായി മരിക്കുന്ന വരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗി ക്കുമ്പോള്‍ ശ്രദ്ധിക്കുക.മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട🎤പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാ മുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാ കുന്നു.  മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍🎤വൈകാ രികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പല തരത്തില്‍ ആരോഗ്യപരമായി പ്രശ്‌നമാകുകയും ചെയ്യുമത്രേ.  ജൂലൈ 2017 ൽ  എഴുതി പ്രസിദ്ധീകരിച്ചതാണിതു.  ഇവയൊന്നും എൻ്റെ വിശ്വാസങ്ങൾ അല്ല. എല്ലാ ശനിയാഴ്ച ദിവസ ങ്ങളിലും എൻ്റെ ഓഫീസിൻ്റെ പ്രവർത്തന സമയം ഒരുമണിവരെയാണു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള പ്രൊഫസർമാർ, യൂണിവേഴ്സിറ്റി സെനറ്റിലെയും, സെക്രട്ടറിയേറ്റിലേയും ഉന്നതരായ ഉദ്യോഗസ്ഥർ, ഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥർ അങ്ങനെ പല ഓഫീസുകളിലും  ഉള്ള അനവധി സുഹൃത്തുക്കൾ ഞാൻ ഫ്രീയായരിക്കുമ്പോൾ വിളിച്ചു  ചോദിച്ചിട്ട് അവർ എത്താറുണ്ട്.  

      7️⃣ഒരോ സുഹൃത്തുക്കളിൽ നിന്നാണു അനേക സുഹൃത്തുക്കളെ എനിക്ക് ലഭിക്കുക. ആ സമയങ്ങളിൽ,  ചില ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ പോലും യാദൃശ്ചികമായി  സംസാര ത്തിനിടയിൽ കടന്നു വരാറുണ്ടു. ചിലർ ഇതൊക്കെ ശരിയാണെന്ന് ശക്തമായി വാദിക്കുകയും, സ്വന്തം അനുഭവങ്ങൾ പറയുകയും ചെയ്യാറുണ്ട്. വിവിധ മതസ്ഥരായവരും, വിവിധ ജില്ലകളിൽ നിന്നും സർക്കാർ സർവീസിൽ വന്നവരും ധാരാളം പേർ എൻ്റെ സൗഹൃദത്തിൽ ഉണ്ടായിരുന്നു. നല്ലൊരു കേൾവിക്കാരനായതു കൊണ്ടു അവയെല്ലാം ഞാൻ മനസ്സിൽ ശേഖരിച്ചു വയ്ക്കുന്നു. വിശ്വസിക്കു ന്നവർക്ക് വിശ്വസിക്കാം അത്രതന്നെ.  തിരുവന ന്തപുരം സിറ്റിയിലെ ഏത് ഓഫീസിൽ ചെന്നാലും എനിക്കു അറിയാവുന്ന നാലഞ്ചു ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരിക്കും എന്നതു വളരെ വലിയ ദൈവഭാഗ്യം എന്നു തന്നെ പറയാം. 
 പാളയം നിസാർ അഹമ്മദ്
പകർപ്പവകാശം പ്രസാധകനു         Author                   
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily| investigative reports & editorial writings.                   
           

                                   











Wednesday, July 19, 2017

ആശുപത്രിയിൽ രോഗിയെ തൂക്കാൻ എത്രപേർ കാണും.. അത്ര പേലും വേണ്ട ഒരു മയ്യത്ത് തൂക്കാൻ

 
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! 
രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ🧎 നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നു എന്നതു ഉറപ്പാണു.  പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും🧎. 

            2️⃣എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും. മനസ്സിൽ ഉള്ളതാണു അതു  പരമ രഹസ്യമാണു താനും⛹️എന്റെ വാമഭാഗത്തിനു പോലും ഇതു അറിയില്ല്യ അത്രേം പരമ രഹസ്യം⛹️ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ⛹️പറഞ്ഞു കേട്ട അറിവാണതു🧎 മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തായാൽ, ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ⛹️എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ⛹️ ഉമ്മയും, വാപ്പ യും മരണപ്പെട്ട നാളുകളിൽ  തൂക്കാൻ സ്വന്തക്കാരായ ധാരാളം ആളുകൾ  വേറേം കൂടെ ഉണ്ടായിരുന്നു അതു കാരണം മയ്യത്തിൻ്റെ കനം എനിക്കു അറിയാനും കഴിഞ്ഞില്ല⛹️ഇനി എന്റെ കാര്യം പിള്ളാര് രണ്ടേള്ളൂ🧎  മരുമക്കളും, രണ്ടുണ്ടു🧎, പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് ⛹️അപ്പോ ബാക്കി രണ്ടു പേരെ കൂട്ടിയാൽ മതി⛹️ അതു പോരല്ലോ🧎പിന്നേം വേണം കുറേ ആളുകൾ കൂടെ⛹️ അതിനു എന്തു ചെയ്യും⛹️ മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ പിന്നേം കിട്ടും🧎 അതും ഇപ്പോ നടപ്പില്ല്യാത്രേ🧶എൻ്റെ പാളയം  മുസ്ലീം ജുമാമസ്ജിത്തിൽ കബറടക്കിയ ശേഷം യാതൊരു ചടങ്ങുകളും  നടത്താൻ പാടില്ലെന്ന് കർശനമായ വിലക്കു  വർഷങ്ങളായി നിലവിലുണ്ട്🧶 തൽഹീൻ ഓതുവാൻ കൂടി അനുവദിക്കുകയില്ല ⛹️ മറ്റ് ചടങ്ങുകളും പാടില്ല ⛹️ ഒരാൾ മരണപ്പെട്ടാൽ കൊണ്ടു അടക്കുന്നു⛹️അതോടെ കഴിഞ്ഞു എല്ലാം⛹️

           3️⃣ കുറെ ഏറെ എന്നെ അറിയുന്നവരെല്ലാം,അതു മുസ്ലീം ആയിക്കോട്ടെ, അന്യ മതസ്ഥർ ആയിക്കോട്ടെ ഇങ്ങനെ പറഞ്ഞാൽ സന്തോഷം⛹️അറബി ഭാഷയുടെ ഏകദേശം തുല്യമായി വരുന്ന  അർത്ഥം മലയാളത്തിൽ പറഞ്ഞാൽ അതും എനിക്കു പെരുത്തു സന്തോഷം."ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ"(Surely we belong to Allah, and to Him shall we return)"  ഒരാൾ മരണപ്പെട്ടെന്നു ആരെങ്കിലും പറഞ്ഞ്  ഒരു ഇസ്ലാംമത വിശ്വാസി കേൾക്കാൻ ഇടയായാൽ അയ്യാൾ ഉടനെ ഇങ്ങനെ പറയുക തന്നെ ചെയ്യും⛹️പിന്നെ ഞാൻ എന്തിനു ശങ്കിക്കണംമയ്യത്താവാൻ⛹️പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ' (Qasasul ambiye-stories of the Prophet)എന്ന ആ തടി മാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലാമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു⛹️തെറ്റുചെയ്തും, അഴിഞ്ഞാടി നടന്നും പ്രതി സ്ഥാനത്ത്പോലീസ് പിടികൂടുമെന്നാവുമ്പോൾ ദീനിയ ത്തിനെ കൂട്ടുപിടിച്ചു മുഖം മറയ്ക്കാനായി      പർദ്ദ ക്കുള്ളിൽ കയറി കൂടുന്നവരുടെ എണ്ണവും വർദ്ധിച്ചു വന്നിരിക്കുന്നു⛹️  ഇവരെ ഒന്നും കുറ്റം പറയാൻ പാടില്ലാത്രേ!  ഇവരെ ഒക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു മാന്യ സദസ്സുകളിൽകൊണ്ടു ഇരുത്തണമത്രേ!!! കുറ്റം ചെയ്യന്നതു മറയ്ക്കാനും പലിശവാങ്ങികൂട്ടിയതു മറയ്ക്കാനും,  ബൈത്തുൽ മാൽ പണം കൈയ്യിട്ടു വാരിയതു മറയ്ക്കാനും  ഇന്ന് മതത്തെ  കൂട്ടു പിടിക്കുന്നു......⛹️ 

   4️⃣എൻ്റെ മകളൊന്നുള്ളതു വളരെ അകലെയാണു⛹️മരണ മറിഞ്ഞാൽ കിട്ടാത്ത ലീവൊക്കെ എടുത്തു,  വിമാനത്തിൽ കയറി  പത്തു പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്തു,  ബന്ധപ്പെട്ട് ഓടി വരരുതെന്നു,  പത്തു പതിനാലു വർഷം മുൻപു തന്നെ ഞാൻ പറയുകയും, ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്⛹️  വിമാനയാത്രാ കാത്തിരിപ്പും, പത്തു പന്ത്രണ്ടു മണിക്കൂർ യാത്രയും  കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു, എന്നെക്കാൾ കൂടുതൽ മറ്റാർക്കാണു അറിയാൻ സാധിക്കുക⛹️
ഇന്നു വേഷം കൊണ്ടു മതം  പ്രഖ്യാപിച്ചു നടക്കുന്നവർ ഒരു കാര്യം പ്രത്യേകം ചിന്തിക്കണം⛹️പണ്ടത്തെ ഉമ്മുമ്മമാർ ഉപയോഗിച്ചിരുന്ന കച്ചേം മുണ്ടും നേര്യതും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നു എന്ന കാര്യം ഒരിക്കലും മറന്നു പോകരുതു 🧎
പാളയം നിസാർ  അഹമ്മദു 
Copyrights (c) All Rights Reserved.
19ജൂലൈ1917-ൽ പ്രസിദ്ധീകരിച്ചതു.



             
21-1-2025 R-MS-M-N-A

Saturday, July 15, 2017

താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ അനുകമ്പ ഇല്ലാത്ത വർഗ്ഗങ്ങൾ

       



           
 


                 താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ


ശുഭാസായാഹ്നം പ്രിയ മിത്രമേ ............GOOD EVENING...........heart emoticon

കഴിഞ്ഞ നാൾ ഒരുദിനം വളരെ .പ്രധാന്യമായി വടക്കൻ ജില്ലയിലേക്ക് എനിക്കു പോകണമായിരുന്നു . തിരുവന്നന്തപുറത്തു ഇസ്കൂൾ യുവജനോത്സവം നടക്കന്ന സമയമാണ് . വടക്കാൻ ജില്ലയിൽനിന്നും ഏറെ പണിപ്പെട്ടു കഷ്ടപ്പെട്ട് മാഷുമാരും കുട്ടികളും ..ഇവിടെ വന്നു തങ്ങണൂ .കലയോടുള്ള ആത്മർതത കൊണ്ട്. 
എനിക്ക് വടക്കോട്ട്‌ പോണമെങ്കിൽ ട്രെയിന ടികെട്ടിനു സ്ലീപർ റിസർവേഷൻ ഒന്നുപോലും ഒഴിവില്ല. .അക്രഡിട്ടറ്റ് പത്രക്കാരെ സകലവനേം വിളിച്ചു നോക്കി ഒക്കെ കൈ മലർത്തുന്നു.
അപ്പോഴാണ്‌ പെട്ടന്ന് ഒർമവന്നതു മിനിസ്റ്റർ ഓഫീസിലെ പെർസൊനെൽ സ്റ്റാഫ്‌ ഒരു പാർടി പയ്യനെ . അയ്യാൾക്ക് വലിയ ബഹുമാനം ഒക്കെ ആണ് എന്നോട് . നമ്പർ തപ്പി പിടിച്ചു ;ഒന്ന് വിളിച്ചു . കൈയ്യോടെ മറുപടീം കിട്ടി " സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പോയാൽ അയ്യാൾ കത്തുനിൽകാമെന്നു.
ടിക്കറ്റു എനിക്കു കിട്ടിതന്നെ ആകണം ഇന്നു . ഞാൻ വണ്ടി എടുത്തു സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പാഞ്ഞുപോയീ . കഷി എന്നേം കത്ത് നില്പുണ്ട് . കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നോതി ,എന്നേം കൊണ്ടു ചീഫ് മിനിസ്ടരിന്റെ ഓഫീസിലേക്ക് കേറി പത്തു മിനിട്ടിനകം .എമർജൻസി ടിക്കറ്റിനുള്ള ഒരു ഇണ്ടാസ്സുംമായി എന്നെ മടക്കി .
എൻറെ പിതാവു 42 വർഷത്തോളം റയിൽ വേ യിൽ നല്ല പദവി അലങ്ക
രിച്ചിരുന്നു . എങ്കിൽ പോലും ഒരു റിസർവേഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു . ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് .
ലോവർ ബർത്ത് ആണ് എനിക്കു മടക്ക യാത്രയിലും ലഭിച്ചതു.
ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും മൂന്നു നാലു ആജാനു ബാഹുക്കൾ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട് . ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കാണാതെ ആയി .സ്വന്തം അച്ഛൻ അമ്മ മാരെ ബഹുമാനിച്ചിട്ടു വേണ്ടേ ....ഞാൻ മുതിർന്ന ആളാണ്‌ എന്നാ പരിഗണന എങ്കിലും നല്കുവാൻ.
ടി .ടി ക്കായി ഞാൻ അല്പം കാത്തു. അയാൾ കടന്നു വന്നപ്പോഴേക്കും ഞാൻ അയ്യാളുടെ ചെവിയിലോട്ട്  വിഷയം അവതരിപ്പിച്ചു .അയ്യാൾ ആ അജാനു ബാഹുക്കളെ അപ്പർ ബര്ത്തുകളിലേക്ക് ഓടിച്ചു വിട്ട്‌ എന്നെ സ്വസ്തനാക്കി .
ഉറങ്ങാനായി വിരിവച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു കിളി നാദം കാതിൽ വന്നു അണഞ്ഞത് .
സാറു എവിടെക്കാ എന്നു ....
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സില് ഉത്തരം വന്നതു ...എങ്കിലും സ്ഥലം പറഞ്ഞു .
അപ്പോൾ വനൂ അടുത്ത നാദം ...7,8 മണിക്കൂർ യാത്രയുണ്ടല്ലോ സീറ്റു വച്ചു മാറാമോ എന്നു....
സ്ത്രീ അല്ലേ ...., എന്തെങ്കിലും അസൌകര്യം വന്നിട്ടാവും ദയനീയം ആയി ഈ ആവശ്യം എൻറെ മുന്നിൽ വക്കുന്നതു എന്നു എനിക്കു തോന്നി. നല്ല ആഡ്യ ത്വം ഉള്ള മുഖമാണ് ,സുമുഖി ആണു സുന്ദരിയും ആണു , 7,8 മണിക്കൂർ കമ്പനി കൂടാൻ നല്ലൊരു അവസരവും ആണു . എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്ന് ഉണർന്നു.........
ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല ....ഉറക്കെ .കൃത്യം ആയി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ ! അവരവർ അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീ "
അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി തുറിച്ചു എന്നെ നോക്കി ..ഉറക്കെ പറയണതു എന്റെ കാതിൽ വീണൂ ...താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ പക്ഷെ എന്റെ ചെവി അല്പം പവർഫുൾ ആയി പോയീ. ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു ....നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീയത്രയിൽ ഒന്നും കിട്ടാൻ പോണില്ല എന്ന്...
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റെഷനുകൾ പിന്നിട്ടപ്പോൾ കോഫ്ഫീയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി എനിക്കു ഓഫർ ചെയ്തു .ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അത് അവൾ തന്നെ കൊടുത്തു കഴിഞ്ഞിരുന്നു ....
എന്റെ മനസ്സ് എന്നോട് -പറഞ്ഞൂ അസൌകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പിക്കു കൈനീട്ടിയത് ഒട്ടും ഉചിതം ആയില്ലായിരുന്നു എന്ന്..........ഒരു യാത്രയിൽ എന്തിരിക്കുന്നു ....അല്പം കഴിഞ്ഞു ഇറങ്ങി പോകേണ്ടവർ തന്നെയാണ് നമ്മൾ എല്ലാം . ;ചില ബന്ധങ്ങൾ സ്ഥപിക്കപെടുന്നു ...ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തച്ചുടക്കപ്പെടുന്നു . ഒരാളും ഒരാളുടെതും ആവണില്ല്യ ....പിന്നല്ലേ ഒരു റെയിൽവേ ;;;;;;;;;;;;;;;;;;;;;;;;;;;;;;;ബർത്ത് . ശുഭാശംസകൾ പ്രിയ മിത്രമേ !!!!!! 





ശുഭ സായാഹ്നം നല്ലമിത്രേമ......√
ആകാശത്തേക്കു കണ്ണും നട്ടു,
നാളയേ കിനാവുകാണും ,
ഹേ വൃദ്ധ വൃക്ഷമേ,
നീ അറിയുമോ നിൻ വസന്തം,
മടങ്ങീടില്ലിനി ഒരിക്കലും.









Saturday, July 01, 2017

മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു.

                 
                                                         



                   
                                 


               ..                     .മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നൂ ഈ കണ്ണു ഇതെത്ര           കണ്ടതാ..............
🍎🍎🍎🍎🍎🍎🍎🍎🍎🍎🍏🍏🍏🍏🍎🍎🍎🍎🍎


   നല്ലൊരു രാത്രിയും ദിനവും ആവട്ടെ ഇന്നു
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം.  എന്റെ ചിത്രം തന്നെ മൂന്നും.  ഒന്നു എന്റെ മാതാവിന്റെ ഒക്കത്തു ഞാൻ ഇരിക്കുന്നു,രണ്ടാമത്തേതിൽ മാതാവിന്റെ മടിയിൽ ഇരിക്കുന്നു ..പിന്നെ ഒന്നിൽ മാതാവിന്റെ സഹോദര ഭാര്യയുടെ ഒക്കത്തു ഇരിക്കുന്നു. അവർ എന്റെ മാമിയാണ്. അതായതു എന്റെ നബീസമാമി  (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി).   എത്ര ഊഷ്മളം ആയിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവില്ല്യ.                                
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു . ആർഭാടമായ വിവാഹം . അടുത്ത ബന്ധത്തിൽ പെട്ടതാ .അടിപൊളി ബിരിയാനി യും അടീഷണൽ സാധനങ്ങളും കൂടെയുണ്ട് . ബിരിയാനി ഇഷ്ട ഭക്ഷണമല്ല .വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു .ആ ആലസ്യത്തിൽ  ഓഡിടോറിയത്തിൽ  ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ . വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികിലേക്കു വന്നു. ആ പെണ്‍കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളിക്കുന്ന ഒരു കുട്ടിയും ഉണ്ടു , ആർഭാടമാണ്‌ അമ്മയുടെയും കുഞ്ഞിന്റെം വേഷം.   വെളുക്കെ ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി  "എന്നെ തെരിയുമാന്നു". . ഞാൻ ഓർമ്മയിൽ പരത്തി.  ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ് കണ്ടിട്ടുമില്ല .
ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു- 'ഇതൊക്കെ ആണു  സ്വന്തക്കാർ, ബന്ധക്കാർ.'
 ഞാൻ നല്ലോണം ഒന്ന് ചമ്മി. ഒട്ടും അറിയണില്ല്യാ എനിക്കതിനെ.  ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി . മറുപടി കൃത്യമായി വന്നു .
ഇതാണു  നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകളുടെ മകൾ ....  അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ .  അതിന്റെം കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു ..  ഹോ !
 എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോണ്‍ നമ്പർ അടക്കം വ്യക്തമായ മറുപടി തന്നു . മൈക്രോസോഫ്റ്റിൽ പ്രോഗ്രാമ്മർ ആണു ,  നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ ഭർത്താവ്!   മൈക്രോസോഫ്ടും  ഇമാമും  എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു  ....അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു  3 ലക്ഷം രൂപയാണ് ഫീസ്സു.  അതിന്റെ ഭർത്താവിനെ കാണാൻ എനിക്ക് തിടുക്കമായി . നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിചെന്നു അവൾ കൂട്ടി വന്നു.
വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻസ് . 27,28  വയസ്സേ പ്രായം ഉണ്ടാവൂ. എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ എന്നെ  വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി .  ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ആ പയ്യൻസ്  ഈ പ്രായത്തിൽ തന്നെ. ആ ആഢ്യ മുണ്ടു ആ മുഖ പ്രസാദത്തിലും .

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.

എന്റെ പിതാവിന് ഏഴു ഉണ്ടു സഹോദരങ്ങൾ, മാതാവിന്  ഒരാളും. അവരെ ഒക്കെ നന്നായി അറിയാം . അവരുടെ സന്താനങ്ങളെം അറിയും.  അവരുടെ കുട്ടികളിൽ പലരേം അറിയില്ല.   അതാണ്‌ വാസ്താവം . പലരും പല ദിക്കിലാണ്. പോകാഞ്ഞിട്ടോ എവിടെയെങ്കിലും വച്ചു  കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല. ഇപ്പോഴത്തെ ആർഭാടത്തിൽ  ചില കുട്ടികൾ മൈൻഡ് ചെയ്യാറില്ല.  അതേ നാണയത്തിൽ നാമും തിരികെ കൊടുക്കുന്നു അത്രേയുള്ളൂ കാര്യം വെറും സിമ്പിൾ .
ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക്  വരുന്നു . അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും  . കുറഞ്ഞ ചെരിപ്പും അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു ,അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടാവും . അതു വളർത്തു ഗുണം .മാതാ പിതാക്കൾ കാണിച്ചുകൊടുക്കുന്ന വഴി മക്കൾ കാണിക്കുന്നു . ഈ കണ്ണ്  ഇതൊക്കെ എത്ര കണ്ടതാ.  അത്രേള്ളു !!!



copy  right al rightsreserved  .
 wordpress .co  ലും Twitter ലും   2015 ൽ  പ്രസിദ്ധീകരിക്കപ്പെട്ടു  ഗൂഗിൾ പ്ളസ്സിൽ  ഏറെ റിഡർ ഷിപ്പു നേടിയ ബ്ളോഗ് ആണു് ഇതു.

Saturday, June 17, 2017

ഇന്ന് അന്തിവരെ മഴ ശമനമില്ലാതെ തകർക്കുക തന്നെ ചെയ്യും

 ചിത്രങ്ങൾ: Government Teacher Education Training College, തൈക്കാട്, തിരുവനന്തപുരം 

      
       2️⃣ ടെറസ്സിൽ വീഴുന്ന മഴയുടെ കാതടപ്പിക്കുന്ന ഒച്ചകേട്ടാണു ഉണർന്നതു. വിദ്യാഭ്യാസ വർഷത്തെ ആരംഭത്തിൽ പതിവാണിതു. ഇടവപ്പാതിയുടെ കലാശകൊട്ടിൽ കുടയില്ലാതെ പുറത്തേക്ക് ഇറങ്ങുക വയ്യ. രാവിലെ ഓഫീസിൽ പേകുന്നവഴി ഗവണ്മെന്റ് Bed ട്രയിനിംങ്ങ് കോളേജിലൊന്നു കേറണം.
നടൻ മോഹൻലാൽ പഠിച്ച മോഡൽ ബോയിസ്സ്കൂൾ ഈ ബിൽഡിംഗിൻെറ താഴെ നിലകളിലാണു..മോഡൽ സ്കൂളിലെ കുട്ടികൾ ക്ളാസിലേക്കു കയറുന്ന 9.30 വരെ ആൺകുട്ടികളുടെ കുസൃതികളും,ഒച്ചയും ബഹളവുമായിരിക്കും Bed Training collegeഉം പരിസരവും.      ട്രയിനിംങ്ങ് കോളേജിലെ പ്രിൻസിപ്പൽ എൻെറ അടുത്ത  മിത്രമാണ്. പാലക്കട്ടെ കോളേജിൽ ആയിരുന്നു. ഇവിടെ മാറി വന്നിട്ടു കുറേ നാളായി. എന്നെ എന്നും വിളിക്കുണൂ ഒഫീസിലേക്ക് ഒന്നു വരാൻ. പുള്ളിക്കാരൻെറ ഓഫീസ് ഗർവ്വൊക്കെ എന്നെ കാണിക്കാനാവണം ഈ വിളി. പിന്നെ ഏറേ നേരം വളരെ വിശാലമായ ആ വലിയ പ്രിൻസിപ്പൽ  റൂമിൽ സൊറ പറഞ്ഞു ഇരിക്കയും ചെയ്യാം.അയ്യാൾ വിളിക്കുബോഴെല്ലാം അടുത്ത ആഴ്ച ആകട്ടേ എന്നു പല അവധി പറഞ്ഞു എനിക്കു തന്നെ മടുത്തിരിക്കണൂ.......ഒരാളെ പറഞ്ഞു നിർത്തി എത്ര നാളാണു മനസ്സു മടുപ്പിക്കുക. പോരാത്തതിനു അയ്യാൾ കേരളാ യൂണിവേഴ്സിറ്റി സെനറ്റിലെ ഒരു സിൻഡിക്കേറ്റ് മെമ്പറും കൂടിയാണു! പരിചയക്കാരുടെ മക്കൾക്കായ് പലതവണ കക്ഷിയുടെ ശുപാർശ സേവനം ഞാൻ പ്രയോജനപെടുത്തിയിട്ടുണ്ടു. 

               3️⃣അതു കൊണ്ടു ഇന്ന് തന്നെ അയ്യാളെ ചെന്നു കാണണമെന്നു എൻ്റെ മനസ്സും ഉപദേശിച്ചു. എൻെറ മനസ്സു ചിലപ്പോഴെങ്കിലും അങ്ങനെയാണു. നന്മയുള്ള നല്ലകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.ഇന്നു അന്തിവരെ ഈ മഴ ശമനമില്ലാതെ പെയ്യുക തന്നെ ചെയ്യുമെന്നു തോന്നണൂ. മഴപെയ്യട്ടേ ആർക്കാചേതം, ഒരു നഷ്ടവുമില്ല...നേട്ടങ്ങളേള്ളൂ.കുടക്കച്ചോടക്കാർക്കും, കുട നന്നാക്കുന്നവർക്കും.എനിക്കു ഇന്നു നഷ്ടമാ ഉണ്ടാവുക!!!കൂടുതലും ഞാൻ  ധരിക്കുക വെള്ള വസ്ത്രങ്ങളാണ്. ഷൂസുമതെ. അടുത്തു കൂടി പോകുന്ന സകല വാഹനങ്ങളും എന്നെ ചെളി കുളിപ്പിച്ചേ അടങ്ങൂ. കുട്ടികളെ പഠിപ്പിക്കുന്ന കുട്ടികളുടെ കോളേജിലേക്കാണു ഞാൻ പോകുന്നതു. നിശബ്ദതയുടേയും, അച്ചടക്കത്തിൻേറയും, സകല വിധ നൈർമ്മല്ല്യത്തിൻേറയും പഠന കേന്ദ്രമാണതു.
ഞാൻ എൻെറ യൗവ്വനകാലത്തു നിരവധി തവണ ഈ കലാലയത്തിൽ ഞാൻ വന്നിട്ടുണ്ട്... അതൊന്നും എൻ്റെ പഠന ആവശ്യത്തിനു വേണ്ടി ആയിരുന്നില്ല........
അതോർക്കുബോൾ അന്നു കാണിച്ച തൻേറടമൊക്കെ ഓർത്തെടുക്കും....
ശനിയാഴ്ചകളിൽ പ്രൗഢവും, പൂർണ്ണ നിശബ്ദവുമായ ആ കോളേജു ലൈബ്രറികളിൽ കൂട്ടുകാരിയോടൊപ്പം ചിലവഴിച്ച അനർഘ നിമിഷങ്ങൾ ഓർമ്മയിൽ വരും. 
           
              4️⃣രാവിലെ 9.30 നു കസേര പിടിക്കുന്ന ഞങ്ങൾ ഉച്ചക്ക് 2.30 നു ഒക്കെയാവും  മടങ്ങുക. അന്നത്തെ ലൈബ്രറേറിയനും, അന്നത്തെ അദ്ധ്യാപകർക്കും ഞങ്ങളെ വളരെ പ്രിയമായിരുന്നു. ആ ബന്ധത്തേയും. അന്നു അവിടത്തെ വിദ്യാർത്ഥി പോലുമല്ലായിരുന്നൂ ഞാൻ. പുറത്തു നിന്നുള്ള ഒരാളായ എന്നെ അവരൊക്കെ അത്രയും സ്നേഹമായ് അന്നു കണ്ടതിനു പിന്നിൽ എന്തായിരുന്നൂ കാരണം എന്നു ഇന്നും ഞാനറിയണില്ല്യ..അത്രയും സ്വാതന്ത്ര്യം ഞങ്ങൾ അന്നു അവിടെ അനുഭവിച്ചതിനു കാരണം....അവളുടെ മാസ്മരികമായ പെരുമാറ്റവുമാവാം....
അല്ലെങ്കിൽ എന്നിലെ എന്തെങ്കിലും പ്രത്യേകതയുമാവാം....എങ്കിലും ഒന്നുണ്ട് വീട്ടിനുള്ളിലും, അതിനേക്കാൾ ഉപരി പുറത്തും  വെൽഡ്രെസ്സ്ഡ് ആയിരുന്നു ഞാൻ എപ്പോഴും🏃ഒന്നു മാറിനിൽക്കൂ, പിന്നെ വരൂ എന്നു ഒരാളും, ഒരു ഉദ്യോഗസ്ഥനും പറഞ്ഞു ഞാൻ കേട്ടിട്ടുമില്ല🤾പിൽക്കാലത്ത് ഇതൊക്കെ ഞാൻ സ്വയം വിലയിരുത്തിയിട്ടുണ്ട്.  കറയറ്റ ജഗദീശ്വരഭക്തിയും, ഈശ്വരാധീനവും, സത്യസന്ധതയും തന്നെയാണു "മനം പോലെ" കാര്യങ്ങൾ നടന്നു കിട്ടന്നതിനു നിദാന മാകുന്നതെന്നു മനസ്സിലായിട്ടുണ്ട്. കുടുംബത്തിലെ വിഷമ കാര്യങ്ങൾ യാദൃശ്ചികമായി  എന്നോടു സംസാരിക്കുന്ന  സൗഹൃദങ്ങളോട് പോംവഴി ഞാൻ  ഉപദേശിക്കാറുണ്ടു. നമ്മുടെ നാവിൽ നിന്നും ഉതിരുന്നവ ഗുളികൻ നിൽക്കുന്ന നേരത്താണെങ്കിൽ നല്ലവ നല്ലപോലെ നടക്കുക തന്നെ ചെയ്യും. അത്രേള്ളു കാര്യം.

       5️⃣ മുൻപ് മൂന്നു പേരുൾപ്പെട്ട എക്സാമിനേഷൻ  സ്പെഷ്യൽ സ്ക്വാഡിൽ ഈ പ്രിൻസിപ്പൽ ഉണ്ടായിരുന്നു. യുണിവേഴ്സിറ്റി കോളേജിൽ പരീക്ഷകൾ നടക്കുന്ന സമയം. ഇദ്ദേഹവും മറ്റ് സ്ക്വാഡ് അംഗങ്ങളും കൂടി  തുണ്ടു കൊണ്ടു വച്ച് കോപ്പി യടിച്ച ഒരു പെൺകുട്ടിയെ പൊക്കി.  ആ പെൺകുട്ടി കോപ്പി അടിക്കാൻ കൊണ്ടു വന്ന തുണ്ടുകൾ എങ്ങോട്ടോ മുക്കി. ഇവർ ശരീര പരിശോധനക്കു ഒരുമ്പെട്ടു. ആ പെൺകുട്ടി പൊലീസ് ഡിപ്പാർട്ട്മെന്റലെ ഒരാളുടെ മകളായിരുന്നു. തർക്കമായി.  ആകുട്ടിയുടെ അച്ഛനും എൻ്റെ സുഹൃത്തായിരുന്നു.   DGPക്കു പരാതി നൽകി. എന്നിട്ട് വാർത്താ സമ്മേളനവും വിളിച്ചു. പ്രിൻസിപ്പലിന്റെ പേരു മാദ്ധ്യമങ്ങളിലൂടെ പുറത്തു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു ഈ പ്രിൻസിപ്പൽ എന്നോടു അപേക്ഷിച്ചു.  അടുത്ത ദിവസം വാർത്താ സമ്മേളനം നടന്നു.  എനിക്കു അറിയുന്നവരെക്കൊണ്ട് ആ വാർത്താ സമ്മേളന വാർത്ത പുറത്ത് വരാതിരിക്കാൻ എന്നാൽ കഴിയുന്ന സഹായം അന്നു ചെയ്തു കൊടുത്ത നന്ദി പ്രകാശനം പലപ്പോഴും ഈ പ്രിൻസി യിൽ നിന്നും ഉണ്ടായിട്ടുണ്ട്.  ഏതു വാർത്തകളും വെണ്ടക്ക വലിപ്പത്തിൽ ഏതു മാദ്ധ്യമങ്ങളുടെയും  മുൻ പേജ്കളിൽ വരുത്താനും, ഉൾപേജുകളിലേക്കു അപ്രധാനമായി മാറ്റാനും സ്വാധീനമുള്ള സൗഹൃദങ്ങൾ അന്നു തലസ്ഥാനത്ത് ഉണ്ടായിരുന്നു.ഇപ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വരാതെ വന്നാൽ സമൂഹ മാദ്ധ്യമങ്ങൾ അവ ഏറ്റെടുക്കും....പതിനായിരം പേരുള്ള രണ്ടു അക്കൗണ്ട്കൾ ധാരാളം മതി,  ഒരാളുടെയോ, കുടുംബത്തിൻ്റെയോ കട്ടയും ബോർഡും മടങ്ങി  അവരൊക്കെ നാടുവിട്ടു പോകാൻ.  

          6️⃣ആ കോളേജിലേക്കാണു വർഷങ്ങൾക്കു ശേഷം പടികളേറി ഉറ്റ സുഹൃത്തായ പ്രിൻസിപ്പലിൻെറ റൂമിലേക്ക്‌ ഞാൻ നടക്കുന്നതു............
അവൾ എഴുതിയ ആ ആട്ടോഗ്രാഫിലെ വരികൾ എവിടെയോ എൻെറ പിന്നിൽ തേങ്ങുന്നതു പോലെ.............
ദു:ഖമേ!.നിനക്കു പുലർ കാലവന്ദനം...
കാലമേ നിനക്കു അഭിനന്ദനം...
എൻെറ രാജ്യം കീഴടങ്ങി...
എൻെറ ദൈവത്തെ ഞാൻ വണങ്ങി.
ആദിയും അന്തവും ആരറിയാൻ,
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ,
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ,
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ,
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ,
എല്ലാം മറക്കുവാൻ കാലമേ മരുന്നു തരൂ....
പാളയം നിസാർ അഹമ്മദ്‌ , Copyright All Rights Reserved.Saturday17June2017  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്👁️ 

R seen 10-aug-2024

Sunday, April 10, 2016

കാണാതെ പോയ എൻറെ ഡയറി കുറിപ്പുകൾ ......



     ഇന്നെരു തിരക്കില്ലാത്ത ദിവസം ആവണമെ ന്നു ദൈവത്തിനോട് ഉണർത്തി കൊണ്ടാണു ഞാൻ ഉണർന്നതു ⛹️അനിയന്റെ കുട്ടിയുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണു ⛹️അവൾ ഇന്ത്യൻ ബാങ്കിൽ  മാനേജറാണു ⛹️തിങ്കൾ 12 മണിക്കു കുടപ്പനകുന്നു സിവിൾ സ്റ്റേഷനിൽ വച്ചു⛹️
ഒരിക്കൽ തോറ്റതാ⛹️പിന്നെ ഒരിക്കൽ അവന്മാർ പറഞ്ഞ സമയത്തു പോകാനും ആയില്ല⛹️ പുതിയ ഒരു ഡേറ്റ് വാങ്ങണം . ഓൺ ലൈൻ നോക്കി ⛹️ഒരുമാസം പിന്നേം കഴിഞ്ഞാലേ ഡേറ്റുള്ളു⛹️കുട്ടിക്കാണേൽ  ടെസ്റ്റ് കഴിഞ്ഞിട്ടു വേണം അകലെപോകാൻ⛹️രണ്ടു നാൾക്കു അകം  ഡേറ്റ്കിട്ടി തന്നെ ആകണമത്രേ⛹️ നമ്മുടെ RTO  ഓഫീസല്ലേ⛹️ 
ഏതിനും നോക്കാമെന്നു ഞാൻ പറഞ്ഞു ⛹️ വണ്ടിയും എടുത്തു ഇന്നലത്തെ നട്ട വെയിലത്തു കുടപ്പനക്കുന്ന് ലക്ഷ്യം വച്ച് വണ്ടി കത്തിച്ചു വിട്ടു. 
മീന ചൂടേറ്റു റോഡു തിളക്കുന്നു⛹️ആ ചൂടിൽ ഒരു മനുക്ഷ്യ് ജീവിപോലും റോഡിൽ ഇല്ല ⛹️തിരുവനന്തപുരം പേരൂർക്കടയിലെ കുടപ്പനക്കുന്നിനു ചില മഹിമയൊക്കെ ഉണ്ടു⛹️ ഒരു 25 വർഷം മുൻപൊക്കെ അതിലേ പോണവന് ചീത്തപ്പേരു കിട്ടാൻ അധിക ദൂരം പോകേണ്ട അവശ്യമില്ല⛹️പ്രോസ്റ്റിട്ട്യൂട്ടുകളുടെ വിഹാര ഭൂമിയാണ്‌ അവിടം⛹️ദൂരദർശൻ കേന്ദ്രം അവിടെ വന്നപ്പോൾ കുറെ ഏറെ മാറ്റം വന്നു ⛹️പിന്നെ അതിനകത്തായി അതിൻ്റെ കേന്ദ്രം⛹️ഒരു ന്യൂസ് വായിക്കാൻ സിലക്ഷൻ കിട്ടണമെങ്കിൽ, സീരിയലുകൾക്കു അനുമതി കിട്ടണമെങ്കിൽ പലരും പലർക്കും വഴങ്ങി കൊടുക്കണമെന്നു വരെ പണ്ടു ശക്തമായ ജന സംസാരമുണ്ടായിരുന്നു👯 ഇതു എൻ്റെ അഭിപ്രായം അല്ല⛹️ ഞാൻ അതൊന്നും കണ്ടിട്ടുമില്ല⛹️ സിറ്റിയിലെ ജനങ്ങൾ പണ്ടു പറയുന്നത് അങ്ങനെ ആയിരുന്നു ⛹️ വേറെകൊറേ ചാനലുകൾ വരാൻ തുടങ്ങിയപ്പോൾ .......ആ കാര്യങ്ങളൊക്കെ അവർ വീതം വച്ചെടുത്തൂ. ന്യൂസ് ആയും സീരിയലുകൾ ആയും മറ്റും, മറ്റും .................⛹️ കുടപ്പനക്കുന്നിനു ആ പഴയ പ്രതാപം പോയി ⛹️ ഇപ്പോ കലക്ടറേറ്റും മറ്റു  ഓഫീസ്സുകളും സിവിൽ സ്റ്റേഷൻ കൂടി വന്നു⛹️ അവിടേക്കാണ്  ഞാൻ കയറിചെല്ലേണ്ടതു⛹️വാഹനം ഒരുഭാഗത്ത്‌ പാർക്കു ചെയ്തു ഒഫീസ്സിലേക്ക് ചെന്നു ⛹️  നിറയെ പല പല ഓഫീസുകൾ ഉണ്ടതിനകത്തു⛹️എനിക്ക് പോകേണ്ട RTO  ഓഫീസ്സ് ഏറ്റവും മുകൾ  നിലയിലാണ് ⛹️ലിഫ്റ്റിനു ഞെക്കിയിട്ട് മാറിനിന്നു⛹️ 6 ആം നിലയിലെ  ഓഫീസിലേക്ക് കടന്നപ്പോൾ , കടുകു മണി വാരി എറിഞ്ഞാൽ വീഴാത്ത വിധം  നല്ല കൂട്ടമുണ്ടു ⛹️തിരക്കു മറികടന്നു, ഒരു കൗണ്ടറിൽ എത്തി⛹️വന്നകാര്യം പറഞ്ഞു⛹️കൗണ്ടറിൽ  മൊബൈലിൽ കിന്നരിച്ചുകൊണ്ടിരുന്ന  പെണ്ണു ദാർഷ്ട്യത്തോടെ  തന്നെ മൊഴിഞ്ഞു⛹️ റീ ടെസ്റ്റ്നുള്ള പണം അടച്ചിട്ടു⛹️വെള്ള പേപ്പറിൽ അപേക്ഷ എഴുതി കൊടുത്തു ക്യൂ നിക്കണമത്രേ⛹️ ആ രീതിക്ക് ഞാൻ പോയാൽ ഇന്നു വൈകിട്ടാവും വീട്ടിലേക്കുള്ള  എൻ്റെ തിരിച്ചു പോക്കു⛹️ഞാൻ കൗണ്ടറിനു  പിന്നിലേക്ക്‌ എത്തി നോക്കി⛹️ഉദ്യോഗ പദവി അനുസരിച്ച്  ഓരോ മേശയിലും ബോർഡു കെട്ടിത്തൂക്കി ഓരോരുത്തർ വലിയ ഗമയിൽ സൊറപറഞ്ഞി രിപ്പുണ്ട് ⛹️ കമ്പ്യൂട്ടർ ഉള്ളവരും ഇല്ലാത്തവരും, മൊബൈലിൽ കുത്തുന്നവരുമുണ്ടു ⛹️
മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്നവർ എന്റെ ദൃഷ്ടിയിൽ വാടസാപ് -ഫേസ് ബുക്ക്‌ തൊഴിലാളിയാണ്⛹️സർക്കാർ ശമ്പളം അതിനു അവർ വാങ്ങുന്നൂ എന്നു മാത്രം⛹️രാവും പകലും മൊബൈലിൽ കുത്തീട്ടും സർക്കാരിന്റെ വകയായി എനിക്കു മുക്കാൽ ചക്രം തരുന്നില്ല⛹️
ഞാൻ കൗണ്ടർ കടന്നു സീനിയർ സൂപ്രണ്ടു ( SS ) എന്ന ബോർഡ്‌ കണ്ട സ്ഥലത്തേക്കു നടന്നു ⛹️ ആരൊക്കെയോ ശൂ..ശൂ എന്നു എന്നെ വിളിക്കുന്നുണ്ട് ⛹️ ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല ⛹️സീനിയർ  സൂപ്രണ്ടിന്റെ  സീറ്റിൽ സ്ത്രീയാണു⛹️ സാധാരണ സ്ത്രീകളെ വെല്ലുന്ന പൊക്കം⛹️ ഇരുപ്പിൽ തന്നെ പൊക്കമറിയാനാവും⛹️ റോസ് മിൽക്ക് കള്ളർ സാരി ഫ്ലീറ്റിട്ടു അതിമനോഹരമായി ഞൊറിഞ്ഞുടുത്തൊരുങ്ങിയിട്ടുണ്ട്⛹️48 കഴിഞ്ഞിട്ടുണ്ടാവണമവർക്കു⛹️  എങ്കിലും പറയില്ല⛹️  ഉദ്യോഗ പദവി വച്ചു ആ പ്രായം ഞാൻ ഊഹിച്ചതാണു⛹️നെറ്റിയിൽ ചന്ദനവും, അതിൽ കുങ്കുമവും,  നിറ നെറ്റിയിൽ സിന്ദൂരവും തൊട്ടിട്ടുണ്ട് ⛹️അപ്പോ വിശ്വാസിയാണു⛹️എൻ്റെ കാര്യം പെട്ടെന്നു നടക്കുമെന്നു എൻ്റെ മനസ്സും അതു ഗണിച്ചു ⛹️നല്ല തിരക്കിലാണവർ⛹️
എന്നെ കണ്ടു  മുഖമുയർത്തി നോക്കി .......⛹️ആഗമന ലക്ഷ്യം ഞാൻ അവരോടു പറഞ്ഞു ⛹️ മുൻ പരിചയമൊന്നുമില്ല⛹️ ആദ്യമായി  ഞാൻ അവരെ കാണുകയുമാണ്⛹️ മുന്നിലെ കസ്സാലയിൽ ഇരിക്കാൻ പറഞ്ഞു...⛹️മേശവലിപ്പിൽ നിന്നു ഒരു വെള്ളക്കടലാസ് എടുത്തു എന്തൊക്കെയോ എഴുതി⛹️ആ കടലാസ് എൻ്റെ നേരെ നീട്ടി പേരും ഒപ്പുമി ട്ടു കൊടുക്കാൻ⛹️അതു രണ്ടുമിട്ടു ആപേപ്പർ മടക്കി നൽകി⛹️മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഒരു ബോർഡ് വച്ച മുറിയിലേക്കു അവർ എന്നെയും കൂട്ടി കൊണ്ടു നടന്നു⛹️അവിടെ കാക്കി ഉടുപ്പിനുള്ളിൽ ഒരു കാലമാടനെ ഞാൻ കണ്ടു .... ⛹️ആളു വലിയ ഗമയിലാണ്⛹️ ചുറ്റും കൊറേ മനുക്ഷ്യർ പട്ടിണി പാവങ്ങളെ പോലെ കുനിഞ്ഞു വണങ്ങി അയ്യാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നുണ്ട് ⛹️ഡ്രൈവിംഗ് സ്കൂളു കാരാവണം⛹️അവരുടെ ആ നില്പു കണ്ടാൽത്തന്നെ ആർക്കും മനസ്സിലാവും ⛹️
എന്നേം കൊണ്ട് ആ മുറിയിലേക്കു വന്ന ആ സ്ത്രീയെ കണ്ടപ്പോൾ അയ്യാൾ അവരെ നോക്കി നന്നായി ചിരിച്ചു⛹️  പിന്നെ ബാക്കി ചിരി എനിക്കും പങ്കിട്ടു⛹️ആ കാക്കിയുടെ മുഖത്തെ ഗൗരവമൊക്കെ അലിഞ്ഞലിഞ്ഞു പോയി⛹️
അവർ കമ്പ്യൂട്ടറിൽ എന്തൊക്കെയോ എന്റർ ചെയ്തു ⛹️തൊട്ടു അടുത്ത വർക്കിങ്ങ് ഡേ   ആയ  ചൊവ്വാഴ്ചക്കു ദിവസം അനുവദിച്ചു കാക്കിക്കാരനെ കൊണ്ടു ഒപ്പും വാങ്ങി, ആ ഓർഡർ എൻ്റെ കൈയ്യിൽ തന്നു⛹️ ഇത്രയേയുള്ളൂ ഓഫീസ് ഫോർമാലിറ്റി⛹️മുറിക്കു  പുറത്തേക്കു  ഇറങ്ങുമ്പോൾ  അവരെ  നോക്കി   " ഞാൻ പൊയ്ക്കോട്ടെ"  എന്നു ചോദിച്ചു കൊണ്ടു  കൈ രണ്ടും എടുത്തു ഞാനവരെ  തൊഴുതു⛹️ചിര പരിചിതനെ പോലെ    അതിയായ സന്തോഷത്തോടെ അവർ മന്ദഹസിച്ചു കൊണ്ടു തലകുലുക്കി  എന്നെ യാത്രയാക്കി⛹️താഴേക്ക്‌ പോകാൻ ലിഫ്റ്റിനു ഞെക്കിയിട്ട്   കാത്തു നിൽക്കുമ്പോഴും⛹️അവരുടെ മിഴികൾ എന്നെ പിന്തുടരുകയായിരുന്നു⛹️എവിടെയോ മുൻപു കണ്ടു മറന്ന മുഖം പോലെ⛹️
ഇതും കുടപ്പനക്കുന്ന് സിവിൾ സ്റ്റേഷനിലെ ഒരു സർക്കാർ ഓഫീസ്സാണ്⛹️ഒരിക്കൽ കൂടി അവരെ കാണാനായി എന്തെങ്കിലും ആവശ്യം പറഞ്ഞു  വീണ്ടും വരണമെന്നു വൃഥാ എന്റെ മനസ്സു മോഹിച്ചു .......................................................

പാളയം നിസാർ അഹമ്മദ് 
Copyright   (c)  All Rights Reserved.







Monday, March 14, 2016

നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം, ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,


നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം,
ഗന്ധർവനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,  ചങ്കിനുള്ളിലെ തേൻമഴയായ് മാറുന്നു നീ🥇
ശാന്തമായ് വീഥികളോരോന്നു പിന്നിടും,
ഏകാന്ത പഥികയായ് തീർന്ന നിൻജന്മം, 
ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ,
മൊഴി മുത്തായെൻ മുഖപുസ്തകത്തിൽ🥇
തേൻ മാവിൻ തണലിലെ പൂമരചോട്ടിൽ,
ചേർന്നെഴുതിയ കിനാക്കളെല്ലാം,
ഉതിർന്നു വീണൂ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും🥇
വിധിയിതനുവാദമില്ലാതെ വന്നതോ,
മരണമേകാനായ്‌ തേടി വന്ന വിധിയിതോ,
വിടർന്നു വിലസുമാ ആശംസാ 
തേരോട്ടം,
ഉതിർന്നു വീഴുന്നു സായന്തനം വരെ🥇
.........പാളയം നിസാർ അഹമ്മദു
(c) copy rights reserved
Published on 2016 March 16— 
thinking about someone special.

പെൺകുട്ടികളെ പൊന്നു പോലെ തന്നെ വളർത്തണം

മാനവചരിത്രത്തിൽ ഭരണ-രാഷ്ട്രീയ രംഗങ്ങ ളിൽ സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ച് പല വിധ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ച...