bulletindaily.blogspot.com

Saturday, November 23, 2019

തേൻ കിനിയുമോർമ്മകൾ, വെഞ്ചാമരം വീശും🌷

 അനന്തപുരിയിലെ  നേപ്പിയർ മ്യൂസിയവും, അതിനുള്ളിലെ റോഡും, സൂവും(Zoo) വളപ്പും, വളരെ വർഷങ്ങളോളം എനിക്കു ധാരാളം മധുരമുള്ള ബാല്ല്യകാല, യൗവ്വനകാല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.
🙏നസീർ മാമാടെ (ജനാബ് പ്രേംനസീർ) ഭാര്യ ഹബീബമാമിയും, നബീസമാമിയും, കസിൻസും ഒക്കെയായി സായാഹ്‌ന ങ്ങളിൽ ഞാനും എൻെറ മാതാപിതാക്കളും സഹോദരങ്ങളുമായി രാത്രി ഏറെ വൈകിയും മ്യൂസിയം പാർക്കിൽ ചിലവിട്ട അനേകായിരം സായാഹ്നങ്ങളെ ഞാൻ ഓർക്കാറുണ്ടിന്നും.🙏

                     2️⃣ സായാഹ്നങ്ങളിലെ ചുറ്റി തിരിയലിനും, 'നോയിവാക്ക'ലിനു മായി എന്നും മ്യൂസിയ വളപ്പിനുള്ളിലെ റോഡും പാർക്കുമാണു ഞാനും എൻെറ സുഹൃത്തുക്കളും സാധാരണയായി ഉപയോഗിച്ചിരുന്നതു🐓 വൈകുന്നേരം 5.30 നൊക്കെ അവിടെ എത്തിയാൽ രാത്രി ഏറെ വൈകി 9മണി വരെ പൂത്തുംബികൾക്കും, മിന്നാമിനുങ്ങുകൽക്കും പിന്നാലെ അലസമായി നടക്കാൻ പറ്റും⛹️പിന്നിലെ സൂവിൽ നിന്നു വിശന്നു അലറി വിളിക്കുന്ന എല്ലാ വന്യമൃഗങ്ങളു ടെയും ഗർജ്ജനം തൊട്ടരുകിൽ കേൾക്കാ നാകും. സിംഹം, പുലി, കരടി, ഗോറില്ലകൾ, ഹിപ്പൊപൊട്ടാമസ്, കാണ്ടാമൃഗം, ആന, വിവിധ തരം വിദേശ പറവകൾ, കുരങ്ങുകൾ അങ്ങനെ സകലതിൻെറയും അലറി  വിളികൾ ചെവി തുളക്കും🦜മുൻ പൊക്കെ സുബഹ് നമസ്കാരത്തിന് ഉണരുമ്പോൾ ബാങ്ക് വിളിയോടൊപ്പം  അനന്തപുരി പട്ടണമാകെ ഈ മൃഗങ്ങളുടെ ഗർജ്ജനം ഉച്ചസ്ഥായയിൽ ഞങ്ങൾക്ക്    കേൾക്കാനാവുമായിരുന്നു⛹️ ഇന്നുമതേ⛹️
ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും, ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം⛹️അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....🏋️ദോഷങ്ങളും! അൽപ കാലം മുൻപു വരെ മ്യൂസിയം ചിൽഡ്രൻസ് പാർക്ക് മ്യൂസിയത്തിന്റെ എൻ‌ട്രൻസ് ഗേറ്റിനു സമീപം ആയിരുന്നു 🚶അന്നൊക്കെ അതുകൊണ്ടു നേട്ടമുണ്ടു⛹️ 

                  3️⃣പാർക്കിൽ കുഞ്ഞു കുട്ടികളെ ഊഞ്ഞാലാട്ടാൻ വരുന്ന തള്ളമാരുടെ സൗന്ദര്യവും കൂടി ആസ്വദിക്കാൻ പറ്റും-- അന്നു 🙋അവിടിരുന്നാൽ ഓഫീസ് കഴിഞ്ഞു റോഡിലൂടെ പോകുന്ന അനേകം ആൺ-പെൺ പ്രജകളേയും, വാഹനങ്ങളേയും കാണാനാകും⛹️ഇന്നു ആ രീതിയൊക്കെ മാറിയിരിക്കുന്നു⛹️ ജീവൻ നിലനിർത്താ നായി ധാരാളം ജനങ്ങൾ ഇവിടെ ഓടി വരുന്നു⛹️ നടക്കാനായി രാവിലെയും, വൈകിട്ടും ഓടി വരുന്നു!!!  പല ടൈപ്പ് നടത്തക്കാരെയാ മ്യൂസിയത്തിനുള്ളിലെ റോഡിൽ നമുക്കു കാണാനാവുക⛹️  ഹൃദയം ഒന്നു ശരിപ്പെടുത്തി എടുക്കാനായി നിത്യവും നടക്കാൻ എത്തുന്നവർ⛹️ കാലന്റെ പിന്നാലെ നെട്ടോട്ടം ഓടുന്ന വരുണ്ടു⛹️ ഇതൊക്കെ ചെയ്തിട്ടു ഇവർക്കൊക്കെ ഹൃദയം ശരിപ്പെട്ടു കിട്ടിയോ എന്നു മാത്രം ചോദിക്കരുത്⛹️ കാർഡിയോളോജി ശാഖയിലെ ഭിഷഗ്വര ന്മാരുടെ കീശ നന്നായി വീർത്തു, അത്ര തന്നെ⛹️ആദ്യ കാലത്തു ഹൃദ്രോഗ നടത്തം ശീലിച്ച ഒറ്റ എണ്ണത്തിനെ ഇപ്പോൾ നിങ്ങൾക്കു ഇവിടെ കാണൻ ആവില്ല ⛹️ എല്ലാവനും നിന്ന നിൽപ്പിൽ ഡിം !⛹️ പുതിയ കുറേ ആളുകൾ വരുന്നു ⛹️അവരും നടത്തത്തോടു നടത്തം⛹️ മുൻപേ പോയവരുടെ ഗതി ആരും അന്വേഷി ക്കുന്നില്ല⛹️അതും ചിന്തിച്ചു പതിയെ നടക്കുമ്പോളാണ് മ്യൂസിയത്തെ ചാരു ബെഞ്ചിലൊന്നിൽ ഡോ.നജീബ് ഇരിക്കുന്നതു ഞാൻ കണ്ടതു⛹️
സഹപാഠിയാണു⛹️അകന്ന ബന്ധുവാണ് ⛹️

                 4️⃣ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു മൂന്നു വർഷം എന്നോടൊപ്പം സെക്കൻഡ് ബെഞ്ചിലായിരുന്നു ഇരുന്നതു⛹️പൊക്കം അല്പം കൂടും⛹️ അതുകൊണ്ടാണു രണ്ടാം ബഞ്ചു ⛹️ അവന്റെ ഓർമശക്തിയും ബുദ്ധിശക്തിയും അപാരമെന്നാണു ബന്ധു ജനങ്ങൾ പറയുക ⛹️അവനെ മാതൃകയാക്കണം, കണ്ടു പഠിക്കണം, എന്നൊക്കെയാണു മുതിർന്നവർ പറയുക ⛹️ പഠിക്കാൻ ബഹു മിടുക്കൻ ,ഉപന്യാസ പ്രസംഗങ്ങളിലും, കലാവസനയിലും, സ്കൂളിലും തൊട്ടടുത്ത സ്കൂളിലുമൊക്കെ അവനെ എല്ലാർക്കും അറിയാം⛹️ അദ്ധ്യാപകരുടെ കണ്ണിലുണ്ണി⛹️ നല്ല സ്വഭാവഗുണം, എക്സ്ട്രാ ഡീസെൻ്റു ചിത്തിര തിരുന്നാൾ മഹാരാജാവു തിരുമനസ്സിനെ പോലെ ഏതു കാര്യത്തിലും അതി പ്രഗൽഭൻ എന്നൊക്കെയാ കുടുംബ സദസ്സുകളിലൊക്കെ അവനെ പറ്റിപറഞ്ഞു കേട്ടിരുന്നതു !⛹️കുടുംബത്തിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിൽ നജീബു ഉണ്ടാവും⛹️വലിയ ആഢ്യത്വത്തിലൊക്കെ   ആയിരുന്നൂത്രേ പണ്ടു അവരുടെ ജീവിത ഗതി....⛹️പിന്നെ പിന്നെ S.S.LC പരീക്ഷാ ഫീസ്സടക്കാൻപോലും നിവർത്തിയില്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ക്ലാസ്സിലിരുന്നു തേങ്ങുന്ന അവനെ ഞാൻ കണ്ടിട്ടുണ്ട് ⛹️വലിയ അഭിമാനിയൊ ക്കെയാണു !⛹️ഒരു ദിവസം പാതിരിയായ Headmaster എന്നേം അവനേം റൂമിൽ കൂട്ടി കൊണ്ടു പോയി നിർബന്ധിച്ചു ചോദിച്ചപ്പോളാണ് കാര്യങ്ങളുടെ കിടപ്പു എനിക്കും പിടികിട്ടിയതു⛹️ 

                     5️⃣അടുത്തുള്ള ചന്തയിൽ നിന്നും ഒരു കിലോ കപ്പ രണ്ടു രൂപക്കു വാങ്ങി അതു തുണ്ടം വെട്ടി പുഴുങ്ങിയതായിരുന്നുവത്രേ ആ കുടുംബത്തിന്റെ പ്രഭാതഭക്ഷണം⛹️ ഉച്ചത്തേക്കു ആഹാരം ഒന്നുമില്ല⛹️ പച്ച വെള്ളം മാത്രം ⛹️വൈകിട്ട് വീട്ടിൽ ചെന്ന ശേഷം വേണം രാത്രീല ത്തേക്ക്  അരിയും ഗോതമ്പും ചെറുപയറും കാൽ മുറി ചിരകിയ തേങ്ങായും ഇട്ടു കഞ്ഞി എല്ലാർക്കും വേണ്ടി അവൻ പാചകം ചെയ്യേണ്ടതു⛹️ചില ദിവസങ്ങളിൽ റേഷൻ കടയിൽ നിന്നു ഗോതമ്പ് വാങ്ങി പൊടിച്ചു ഗോതമ്പ് ദോശയും പഞ്ചസാ രയും, അല്ലെങ്കിൽ അവന്റെ സ്പെഷ്യൽ കിഴങ്ങ് കറി ഇതായിരുന്നു രാത്രി ഭക്ഷണം. അച്ഛനുണ്ട്‌, അമ്മയുണ്ട്‌ , വിവാഹം കഴിച്ചുയക്കാത്ത മൂത്ത സഹോദരിയുണ്ട് ,മൂത്ത സഹോദരനുണ്ട്, അനിയനു മുണ്ട് .ഇവർക്കൊക്കെ ഒറ്റക്ക് ആഹാരം പാചകം ചെയ്തിട്ടു വേണം  8- 9ക്ലാസ്സ് കടന്നു S S LC ക്കു പഠിക്കാനായി അവൻ സ്കൂളിൽ വന്നിരുന്നതു⛹️ ആഡ്യത്വവും, പോയ കാലത്തെ സമ്പന്നതയും പ്രതാപവും പറഞ്ഞിട്ട് SSLCപരീക്ഷ കടക്കാൻ ആവില്ല⛹️ അതുപോലെ വിശപ്പും⛹️ഭിക്ഷാടന ത്തിനു നടക്കുന്ന തീരെ ദരിദ്രനു എങ്ങനെ യും ജീവിക്കനാവും ⛹️പെട്ടെന്നു തൊഴിൽ നഷ്ടമാകുന്നവർക്കും, പെട്ടെന്നു കൃഷിനാശം സംഭവിക്കുന്നവർക്കും, പെട്ടെന്നു ഗൃഹനാഥനെ നഷ്ടപ്പെടുന്നവ ർക്കും, ഈ ലോകത്ത് നീല സോപ്പിന്റെ നിറത്തിൽ മാത്രം ജീവിക്കാൻ ആവുകയില്ല

                6️⃣വളരെ ഉന്നതമായ ആഢ്യത്തിൽ ജീവിച്ചിരുന്ന നജീബ്ൻെറ പിതാവിനു പെട്ടെന്നു ഒരു നാൾ ജോലിയും വരുമാനവും നഷ്ടപ്പെട്ടു⛹️ അതോടെ പ്രതാപ കാലം താഴെ വന്നു.⛹️അവന്റെ കഥ കേട്ടു ഹെഡ് മാസ്റ്റർ ഏറെ ദുഖിതനായി🏋️അവന്റെ അച്ഛനെ ജോലിയുള്ള കാലം മുതൽ അറിയുന്ന ആളാണു ആ പാതിരി ഹെഡ്മാസ്റ്റർ⛹️എങ്കിലും ആ പ്രധമാ ദ്ധ്യാപകനു അന്ന് നജീബിനെ പരീക്ഷ ഫീസിൽ സാഹയിക്കാൻ ആവുമായിരു ന്നില്ല.⛹️ ആ school അന്നത്തെ അനന്തപു രിയിലെ എണ്ണപ്പെട്ട വലിയവന്റെ യൊക്കെ സ്കൂളായിരുന്നു ⛹️അന്നൊക്കെ അഡ്മിഷന്  നല്ല പിടിപാടും ഡൊനെഷനും പിടുങ്ങുന്ന പള്ളിക്കൂടമാണ്‌ ⛹️. അവന്റെ കഥ കേട്ടിട്ടു വിഷയം മാറ്റാനായി ആ പാതിരി ഹെഡ് മാഷ്‌ എന്നോട് പറഞ്ഞു " ഇവനെ കണ്ടു പഠിക്കടോ "എന്നു ......⛹️
ആ നജീബു ആണു ,അനന്തപുരിയിലെ മ്യുസിയം ബഞ്ചിൽ അകലേക്ക്‌ കണ്ണും നട്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന എന്റെ ഈ സുഹൃത്ത് ⛹️പണ്ടൊക്കെ അനന്ത പുരിയിലെ സകലമുന്തിയ ഹോട്ടലിലും സിനിമ കൊട്ടകകളിലും, ബീച്ചിലും,  പാർക്കിലും ,മ്യുസിയത്തു മൊക്കെ കുടുംബത്തോടെ അവനെ എന്നും കാണുമായിരുന്നു ⛹️

                           7️⃣എന്നെ ശ്രദ്ധിക്കാതെ കടന്നു പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്⛹️ അവനാണ് കുറച്ചു നാളായി ഒറ്റക്ക് മ്യൂസിയം പാർക്കിലെ ബെഞ്ചിൽ ഏകനായി ഇരിക്കുന്നതു....⛹️ തിരക്കുള്ള  ഡോക്ടർ ആണവൻ......⛹️ ഞാൻ അവനെ വിഷ്ചെയ്തു⛹️ അടുത്തിരുന്നു⛹️ വിശേഷ ങ്ങൾ ചോദിച്ചു.⛹️അയ്യാളോട് സംസാരിക്കുമ്പോൾ തന്നെ ആ സത്യ സന്ധത അതി ശക്തമായി നമുക്കു feel ചെയ്യും⛹️ചിലരെ വിധി തേടി
ഓടിയെത്തും ⛹️ഇഹലോകത്തുതന്നെ പലതും നേരിടാനായി ചിലർ മുൻ ജന്മ പാപ ഫലം ഇവിടെ തന്നെ കൈനീട്ടി വാങ്ങും, തലമുറ തലമുറയായി....⛹️ ആരുടേങ്കിലും മനസ്സിനെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചു പോയോ എന്ന ശങ്കയിൽ, ചിലർ വിധി ഇരന്നു വാങ്ങും⛹️ അവനെ അടുത്തു അറിയുന്നവർക്കു അങ്ങനെ പറയാനാവില്ല⛹️എന്തെന്നാൽ അയ്യാൾ ഒരു കാലത്തു നല്ല ഓർമ്മ ശക്തിയുള്ള സമർത്ഥനായ ബുദ്ധിമാനായ വിദ്യാർത്ഥിയായിരുന്നു...⛹️സുതാര്യമായ   ജീവിതമായിരുന്നു അവന്റേത് . മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ⛹️അവൻ മ്യൂസിയം ബെഞ്ചിൽ നിർബന്ധിച്ചു എന്നെ കൂടെ പിടിച്ചിരുത്തി⛹️ഞാൻ അവന്റെ തോളിലേക്ക് കൈയിട്ടു ⛹️അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ....⛹️ഇടറിയ സ്വരത്തിൽ പതിയെ പറഞ്ഞു തുടങ്ങി⛹️ 

                8️⃣ജീവിതം 'വാഴ് വേ' മായം പോലെ യാണ്🦸കണ്ണു കൊണ്ടു കണ്ടവയും🦸 ചെവി കൊണ്ടു കേട്ടവയും🦸നാം വളർന്നു വരുമ്പോൾ കാണുന്നവയും🦸 എപ്പോഴും സത്യമാവണമെന്നില്ല🦸     ഒരു നാൾ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ നിൽക്കു മ്പോൾ,  കുറച്ചു പേർ ചേർന്നു വിഷബാധ യുടെ ലക്ഷണങ്ങളുമായി പട്ടികടിയേറ്റ ഒരു രോഗിയെ അവശനായി ആസ്പത്രിയിൽ കൊണ്ടു വന്നു🧑‍🦼പേ വിഷബാധയുടെ ലക്ഷണങ്ങളാണു അയ്യാൾ കാണിച്ചി രുന്നതു⛹️പേവിഷ ബാധക്കുള്ള കുത്തി വയ്പിനു അനവസരത്തിൽ നിർദ്ദേശം നൽകിയതുമായി ബന്ധപ്പെട്ടു........... പത്രവാർത്തകളും.....അന്വേഷണങ്ങളും,കോലാഹലങ്ങളുമായി ഡോക്ടർ നജീബ് ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു⛹️ ഉടനേ അറസ്റ്റ് ഉണ്ടാകുമെന്നു പറഞ്ഞു കേൾക്കുന്നു....⛹️ചിലർക്ക് വിധി അങ്ങനെയാണു..⛹️തലമുറ തലമുറയായി കിട്ടി കൊണ്ടിരിക്കും⛹️ആരുടെയെങ്കിലും മനസ്സിലും ഹൃദയത്തിലും തീ കോരിയിട്ടാൽ അതു ഏഴു തലമുറ അനുഭവിച്ചു തീർക്കുമെന്നു പഴമക്കാർ പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്⛹️ഇപ്പോൾ കണ്ടു⛹️നജീബിലൂടെ⛹️വിധിയെ എനിക്കു പേടിയാണേ⛹️അതു കൊണ്ടു ഞാനും മര്യാദരാമനായി  ജീവിച്ചു.
പാളയം നിസാർ അഹമ്മദു 
Copyrights© allrights reserved 
StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു🧶
23-1-2025ബുധൻ R-N-A-MS-

അർഹതപ്പെട്ടവർക്കേ ദാനം ചെയ്യാവൂ-അമിത ദാനം ദാരിദ്ര്യം വരുത്തും💧


വിയറ്റ്നാം കോളനിയിലെ മൂസാ സേട്ട് എന്ന കഥാപാത്രം,   ഇബ്രാഹിം പട്ടേലിന്റ ജീവിത കഥക്കു തുല്യമാണെന്ന് കൊച്ചിയിൽ ജീവിച്ചവർക്കറിയാം🏌️പണ്ട് കൊച്ചിയില്‍ ഒരു സിനിമാതീയേറ്റർ ഉണ്ടായിരുന്നു 🏌️ ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു🏌️  അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം🏌️
കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയിരുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌.   കേരളത്തിലെ തന്നെ മികച്ച ഒരു കലാ സൃഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി കാണുവാൻ മാത്രം കേരള ത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു.അത്‌ പണിയാന്‍ നേതൃത്വം നല്‍കിയത്‌, കൊച്ചിയെ കൊച്ചിയാ ക്കിയ പ്രഗല്‍ഭനായ എന്‍ജിനിയർ
റോബർട്ട്‌ ബ്രിസ്‌റ്റോ ആയിരുന്നു.ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ. ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ഈ കലാസ്നേഹി ആയിരുന്നു പട്ടേല്‍ സേട്ടിന്‌ കണ്ണെത്താ ദൂരത്തോളം തെങ്ങിന്‍ തോപ്പുകളുണ്ടായിരുന്നു🧑‍🦼പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയ്ക്ക്‌ പോകുന്ന പടിയാണ്‌ ഇന്നത്തെ കൊച്ചിയിലെ തോപ്പുംപടി ബസ്സ് സ്റ്റോപ്പു🧑‍🦼തന്റെ തോപ്പ്‌   വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌
പട്ടേല്‍ സേട്ട്‌, തിയേറ്റർ നിർമ്മിച്ചതുഅദ്ദേഹം തന്നെ പലരോടും അന്നു തന്റെ തിയേറ്ററിനെക്കുറിച്ച്‌ പറഞ്ഞത്‌, എല്ലാ മത സ്ഥരും ഒന്നിച്ചിരുന്ന്‌ ആസ്വദിക്കുന്ന ഒരു ദേവാലയം പോലെയാണു സിനിമാശാല എന്നാണ്‌🧑‍🦼 മദിരാശിയിലെ കാസിനോവിലെ
സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌
തന്റെ തിയേറ്റർ, അക്കാലത്തെ മദ്രാസ്‌ കാസിനോവിന്റെ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചത്‌. വിശാലവും അതിമനോഹരവു മായ തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എന്നത്‌, അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ വൈദഗ്ദ്ധ്യത്തിൻ്റെ നല്ലൊരു ഉദാഹരണ മായിരുന്നു 🧑‍🦼 ഉല്‍ഘാടനത്തിന്‌, പട്ടേല്‍      ഹെലികോപ്റ്ററില്‍ വന്നിറങ്ങിയെന്നും
ആകാശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴ്ചക്കാർ പറയുന്നു.ഫിലിം പെട്ടി വന്നിറങ്ങിയതും   ഹെലികോപ്റ്റ റിലായിരുന്നു 🧑‍🦼ഹിന്ദി ചലച്ചിത്രങ്ങള്‍ കൊച്ചിയില്‍  വന്നത്‌ പട്ടേല്‍ തിയേറ്ററി ലായിരുന്നു.'ടെന്‍ കമാന്റ്‌ മെന്റസ്‌എന്ന വിശ്വവിഖ്യാതമായ ചിത്രം
കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണെന്ന്‌, 
പല പഴയ ആളുകളും അഭിമാനത്തോടെ പറയു ന്നത്‌ കേട്ടിട്ടുണ്ട്‌🧑‍🦼കേരളത്തില്‍ ആദ്യമായി മോണിങ്ങ്‌ ഷോ നടത്തിയതു പട്ടേല്‍ തിയേറ്ററിലാണു🧑‍🦼ഗേയിറ്റ്‌ ഓഫ്‌ കൊച്ചി എന്നറിയപ്പെടുന്ന മേഖലയിലാണ്‌ പട്ടേല്‍ തിയേറ്റർ തലയുയർത്തി നിന്നിരുന്നതു 🧑‍🦼കേരളത്തിലെ ആദ്യകാലത്തെ 'എ ക്ലാസ്സ്‌' തിയേറ്ററില്‍ ഒന്നാണിത്അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്തി രുന്നത്‌🧑‍🦼അന്ന്, മലബാറില്‍ നിന്നുവരെ സിനിമാപ്രേമികള്‍ ഇവിടെ വന്നിരുന്നു🧑‍🦼പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്‌🧑‍🦼അത്‌ രണ്ട്‌ മഹാഗായകരുടെ സംഗമത്തിനെ കുറിച്ചാണ്‌. ലോകം ആദരിക്കുന്ന മുഹമ്മദ്‌ റാഫിയുടെയും കൊച്ചിയുടെ  ഗായകനായ മെഹബൂബ്‌ ഭായിയുടെയും
സംഗമമായിരുന്നു അത്‌🧑‍🦼റാഫിയെ കൊച്ചിയില്‍ കൊണ്ടുവന്നത്‌കൊച്ചിയിലെ സിനിമാ നിർമ്മാതാവും തൊഴില്‍ ദാതാവുമായ ടി.കെ.പരീക്കുട്ടി ഹാജിയാണ്‌.  ഇന്നും അദ്ദേഹം അനാഥ പരിപാലനവുമായി കോഴിക്കോട്ടുണ്ട്.
അന്ന്‌ അദ്ദേഹം, മുസ്ലിംഅനാഥസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.1958- ല്‍ അനാഥസംരക്ഷണത്തിന്റെ ധനശേഖരണാ ർത്ഥമായിരുന്നു മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌🧑‍🦼അന്ന്‌ ഏറ്റവും മനോഹരമായ പട്ടേല്‍ തിയേറ്ററില്‍ വച്ചാണ്‌ റാഫിയുടെ പ്രോഗ്രാം നടന്നത്‌🧑‍🦼 തിങ്ങിനിറഞ്ഞ സദസ്സ്‌ കൈയ്യടി യോടെ റാഫിയെ സ്വീകരിച്ചു🧑‍🦼
റാഫി പാടി "ഗംഗാ കീ മേവൂദ്‌...''ജനം ആർത്തി രമ്പി...അടുത്ത പാട്ടുപാടാന്‍ റാഫി മൈക് എടുത്തപ്പോള്‍ കൊച്ചിയിലെ ജനം ആർത്തു വിളിക്കാന്‍ തുടങ്ങി...മെഹബൂബ്‌ പാടണം....
മെഹബൂബ്‌ കാണികള്‍ക്കിടയില്‍
ഇരിക്കുന്നുണ്ടായിരുന്നു, ആളുകള്‍ വിളിച്ച്‌ പറഞ്ഞു കൊണ്ടിരുന്നു🏌️മെഹബൂബ്‌ പാടണം
സദസ്സിൻ്റെ ആവശ്യത്തിന്‌ വഴങ്ങി,റാഫി മെഹ ബൂബിനെ വേദിയിലേയക്ക്‌ ക്ഷണിച്ചു.മെഹബൂബ്‌ പാടി..."സുഹാനി രാത്‌...''റാഫിയുടെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി  മെഹബൂബ് പാടി🏌️
റാഫി കെട്ടിപിടിച്ച്‌ വേദിയില്‍ നിന്ന്‌ പറഞ്ഞു"മെഹബൂബ്‌  ഇവിടെ നില്‍ക്കേണ്ട ആളല്ല,ബോംബെയിലേയ്ക്ക്‌ വരൂ, ലോകം അറിയുന്ന ഒരു പാട്ടുകാരനാകും." മെഹബൂബിനെ അറിയാവുന്ന കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹ്ഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു ഇവിടെ🏌️മെഹബൂബ്‌ പാടുമ്പോൾ "സുഹാനി രാത്‌ ഡല്‍ ചുക്കി...''എന്ന റാഫിയുടെ തന്നെ പാട്ടിന്റെ ഈണത്തില്‍ 
1951 ല്‍ മെഹബൂബ്‌,തന്റെ ആദ്യസിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയിട്ടുള്ള ഗാനം ഇതാണ്."അകാലെ ആര്‌ കൈവിടും
നീ താനേ നിന്‍ സഹായം...''പട്ടേല്‍ വലിയൊരു ദാനധർമ്മിഷ്ടനും,അതോടൊപ്പം ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു🏌️വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ട്‌ കളിക്കാന്‍ പോകുമായിരുന്നു🏌️ തോല്‍വി ആയിരുന്നു ഫലംല🏌️ലക്ഷങ്ങൾ ചൂത്‌കളിയിലൂടെ നഷ്ടപ്പെട്ടു🏌️ ചീട്ട്‌കളിയില്‍ പണം നഷ്ടപ്പെട്ട പട്ടേല്‍ സേട്ടിന്‌ നാലരലക്ഷം രൂപ നൽകി  മറ്റൊരാൾ പട്ടേല്‍ തിയേറ്റർ വാങ്ങുകയായിരുന്നു🏌️ ബിസിനസ്സുകാരനായ 
ജേക്കബ്‌...അതോടെ,സിനിമതന്നെ ഇല്ലാതെ
തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു🧑‍🦼പിന്നീട്‌  'മംഗളം' എന്നപേരില്‍ ഒരു കല്ല്യാണമണ്ഡപം നിർമ്മിച്ചു🧑‍🦼 അതും കുറച്ചുനാള്‍ കഴിഞ്ഞ്‌ പൂട്ടി.
 ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം പോലെ കാലം സാക്ഷിയായി നിലകൊണ്ടു🧑‍🦼
ഈ കെട്ടിടത്തിന്‌ മുമ്പില്‍ ഒരു കൂറ്റന്‍ പ്രതിമയുണ്ടായിരുന്നു🧑‍🦼കുടവും ഒക്കത്ത്‌ വച്ചിരിക്കുന്ന സുന്ദരിയായ യുവതിയുടെ പ്രതിമ
ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പ്രതിമയും ചരിത്രത്തിൻ്റെ ഭാഗമായി🧑‍🦼പിന്നീട്‌ ഈ പ്രതിമ നീക്കിയപ്പോള്‍ അത്, പഞ്ചലോഹമായിരുന്നു എന്ന്‌ പറയപ്പെടുന്നു🧑‍🦼ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഢ്യന്‍ വന്‍ ദാരിദ്ര്യത്തി ലൂടെ, ദുരന്തപൂർണ്ണമായ ജീവിതത്തിലേയ്ക്ക്‌ നയിക്കപ്പെട്ടു🧑‍🦼ജീവിത വഴിയില്‍ മറ്റൊരു വിധിവൈപരീത്യമാണ്‌ തന്റെതന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍
യാചകനാണെന്ന് തെറ്റിദ്ധരിച്ച്‌ ആരോ
പുവർഹൗസില്‍ കൊണ്ട്‌ ചെന്നാക്കി🧑‍🦼 പിന്നീട് ബന്ധുക്കള്‍ ഇറക്കി കൊണ്ടുവന്നു🧑‍🦼 താമസിയാതെ, അദ്ദേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌, ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി🧑‍🦼പലസ്ഥലങ്ങളിലായി  ഏക്കർ കണക്കിന് തോട്ടങ്ങള്‍, എത്രയെത്ര വീടുകൾ🧑‍🦼
പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്ക റ്റില്‍ മുഷിഞ്ഞ ഏതാനും കടലാസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ🏌️വളരെ അധികം പാവങ്ങള്‍ക്ക്‌ വീടുകള്‍ വച്ച്‌ കൊടുത്ത ആ ധനാഢ്യന്‌ അവസാനം തലചായ്‌ക്കാൻ ഒരു പാട് അലഞ്ഞു തിരിയേണ്ടി വന്നു🏌️ വിയറ്റ്‌നാം കോളനിയിൽ സിദ്ധിഖ് പറഞ്ഞ മൂസാ സേട്ടിതാണു🏌️വളരെ പരിശ്രമിച്ചിട്ടാണ്‌ ഈ ഫോട്ടോ സംഘടിപ്പിച്ചതു🧑‍🦼 പട്ടേല്‍ സേഠ്🏌️










ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ വീട്ടിൽ ഊണിനു വന്നിട്ടുണ്ട് . പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം

ശുഭ ആശംസകൾ🌹

ളുഹർ നമസ്കാരത്തിനായ് ബാങ്ക് കേൾക്കണൂ .മെയിൻ റോഡ്‌ ആകെ തിരക്കിന്റെ പ്രളയം .ഒരു വാഹനത്തിനും ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ ആവണില്ല്യ .ഹോണിന്റെം എഞ്ചിൻന്റേം ശബ്ദം കൊണ്ടു പള്ളിയും പരിസരവും ശബ്ദമുഖരിതം .തൊട്ടടുത്തു വലതു ഭാഗത്തായി രക്ത സാക്ഷികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഒരു മണ്ഡപം ഉണ്ട്. ഇപ്പോ രാഷ്ട്രീയ പാർട്ടികളുടെ ഗോദ അവിടെയാണ് .ഒരു ചുവപ്പു പാർട്ടി പന്തലിട്ടു മൈക്ക് കെട്ടി ഗ്വാ ഗ്വാ വിളിക്കുന്നുണ്ടു .ഇടതുഭാഗത്തു പള്ളിയോടു ചേര്ന്നു ഗണപതി ക്ഷേത്രം ആണു .ശാന്തവും ആണു .ബാങ്ക് ഇടുന്ന ആൾ വല്ലാതെ വലിച്ചു നീട്ടുന്നു.......

കാൻസർ വന്നു അതി കഠിനമായ വേദനയാൽ നരകിക്കുന്ന ഒരാളുടെ മോർഫിൻ മരുന്നിനുള്ള വിലാപം പോലെ ആയിട്ടുണ്ട്‌ അയ്യാളുടെ ബാങ്കുവിളി .സ്ഥിരം ജീവനക്കാരുണ്ട് . അവരല്ല .നിസ്കാരത്തിനായ് വന്നു മൈക്ക് കൈയ്യിൽ കിട്ടിയ ഏതോ ഒരാളുടെ വിളി.

ചെറുപ്പത്തിൽ പള്ളിക്കു അല്പം അകലെ പണ്ടു താമസിക്കുമ്പോൾ ...ബാങ്ക് കേൾക്കുമ്പോഴേക്കും എണീറ്റു പള്ളീലേക്ക് നിസ്കരത്തിനായ് ഓടി പോവും .പ്രഭാതങ്ങളിൽ എത്ര തണുപ്പുണ്ടെങ്കിലും ,എത്ര മടി പിടിച്ചു കിടന്നാലും ആ ബാങ്കുകൾ എന്നെ സർവശക്തന്റെ സാമീപ്പ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുക .ചിലരുടെ ബാങ്കുകൾ എന്നെ വല്ലാതെ ആകർഷിക്കുമയിരുന്നു .തെങ്കാശിക്കാരനായ ഒരു ഇമാം പണ്ടു അവിടെ ഉണ്ടായിരുന്നു .ഇരുപതു ഇരുപത്തി അഞ്ചു വർഷം ഇമാം പദവിയിൽ ആയിരുന്നു അവിടെ.പ്രൌഡ ഗംഭീരമായിരുന്ന ആ ശബ്ദം . പലപ്പോഴും ബാങ്ക് വിളിക്കുക അദ്ദേഹം ആയിരുന്നു .വല്ലാത്ത ഒരു മാസ്മരിക ശബ്ദത്തിനു ഉടമയായിരുന്നു അദ്ദേഹം. നിസ്കാരത്തിനു ഒരു നേരം കണ്ടില്ലെകിൽ കൂടി തിരഞ്ഞു പിടിച്ചു കാരണം അന്വേഷിക്കും .അതായിരുന്നു ആ ഇമാം.വികൃതികൾ അല്പസ്വല്പം ഉണ്ടായിരുന്നുവെങ്കിൽ കൂടി നല്ല സ്നേഹമുള്ള മനുക്ഷ്യനായിരുന്നു.

രാത്രി ഇഷ നമസ്കാരം കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലൂടെ വേണം അദേഹത്തിന് കടന്നു പോകാൻ.എന്റെ വീടിന്റെ പിന്നിലാണ് പുള്ളിക്കാരന്റെവാസസ്ഥലവും. വീടിന്റെ ഭാഗത്തു എത്തുമ്പോൾ തന്നെ ഒന്നു നില്കും .അന്നു രാവിൽ ഇഷാ നമസ്കാരത്തിനു എന്നെ കണ്ടില്ല .അതിന്റെ കാരണം തിരക്കനാണ് ആ നില്പു . ഉള്ളിലേക്ക് നോക്കി നിസാാാർ എന്നു നീട്ടി ഒരു വിളിയും ഉണ്ടാവ്വും,ചോദ്യവും പിന്നാലെ വരും . "നിസാർ ,ഇഷാക്കു കാണല്ല്യെ ? "- "അലിംസ മാമാ ,അതു വന്തു ,അതുവന്തു " എന്തേലും ടൂപ്പ് പറഞ്ഞു തലയൂരാൻ നോക്കും.തമിഴിലെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ ഉത്തരം. മിക്കപ്പോഴും ഹോം വർക്കോ പഠിക്കാനോ ഉണ്ടാവും അതാവും കാരണമായി പറയുക.
ഞാൻ 'ആലിംസാ മാമ' എന്നാണു അദേഹത്തെ വിളിക്കുക .എന്റെ ബന്ധുവോ സ്വന്തക്കാരനോ ഒന്നും ആയിരുന്നീല്ല. ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ വീട്ടിൽ ഊണിനു വന്നിട്ടുണ്ട് . പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം .അത്രേള്ളു .
നന്നായി തമിഴ് മുനാജാത്ത് പാട്ടുകളും പാടും. പുള്ളിക്കാരനു ഒരു ഹൊർമൊണിയം പെട്ടിയൊക്കെ ഉണ്ടു .അതു മീട്ടിയാ പാടുക.
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഞാനും അതിലെ കട്ടകളിൽ വിരൽ ഓടിച്ചു നോക്കും .ആ കാറ്റു വീശണ സൂത്രത്തിൽ പിടിച്ചു ആട്ടിനോക്കും .എന്തൊക്കെയോ ട്യൂണ് വരും .വരുന്ന ട്യൂണിനു ഒപ്പിച്ചു ഒരു പാട്ടും മൂളിനോക്കും "യേ ദുനിയാ യേ മെഹഫിൽ മേരേ കാം കീ നഹീം"....... ഞാൻ ഒന്നു പാടും ....പെട്ടിയിൽ നിന്നു വരുന്ന ട്യൂണ് വേറെ ഒന്നും ! അന്നൊക്കെ എന്നാലാവതു ശ്രമിച്ചു നോകീട്ടുണ്ട് . റ്റ്യൂണും പാട്ടും ഒത്തു പോകാനായി ...പക്ഷെ നടന്നില്ല !!!!!ഇപ്പോഴും അതേ !!
copy rights reserved ---പാളയം നിസാർ അഹമ്മദു
March 2015-ൽ പ്രസിധീകരിക്കപ്പെട്ടതു .
 ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Sunday, November 03, 2019

മരണം ഒരു ശിക്ഷയല്ല. .....യാതൊരു വിധ കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരെയായി വിളിക്കുക


GOOD MORNING DEARS,
പതിവിലും നേരത്തെ ട്രെയിൻ പട്ടിക്കാടു സ്റ്റേഷനിൽ കിതച്ചു നിൽക്കുബോൾ വല്ലാത്ത കിതപ്പ് നെഞ്ചിൽ അനുഭവപ്പെട്ട പോലെ ശക്തമായി ഞാനുമൊന്നു ചുമച്ചു. അതി ഭീതിതമായ മഴ രാവുകളാണു കൊഴിഞ്ഞു പോയ തൊക്കെ..
ഏ.സിയുടെ തണുപ്പിൽ തലക്കു എന്തെന്നില്ലാത്ത ഭാരം... അതോ ട്രയിനിൻെറ ചാഞ്ചാട്ടത്തിൽ ഓർമ്മയിൽ ഓടിവന്ന കൊഴിഞ്ഞ കാലം ചിന്തിച്ചു ഉറങ്ങാതെ കിടന്നപ്പോൾ തലക്കു പിടിച്ച ഭാരവുമാവാം
ഏഴു മണിയേ ആയിട്ടുള്ളൂ. സൂര്യൻെറ രശ്മികൾക്കു നല്ല തീവ്രത. അതിനെയും വെല്ലുന്നു വൃശ്ചിക കുളിരും അൽപ ദൂരത്തിനപ്പുറം സ്റ്റേഷൻവിട്ട ട്രയിനിൻെറ ബോഗിയും റെയിൽ പാളവും കാണാനാവാത്ത വിധമുള്ള മൂടൽ മഞ്ഞും നിറഞ്ഞു നിൽക്കുന്നു. സ്റ്റേഷനു ചുറ്റും കാനന പ്രതീതി. റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു
ഞാനടക്കം പത്തു പേർ വരും ഇവിടെ ഇറങ്ങിയവർ. പലരും എന്നെ ശ്രദ്ധിക്കുന്നപോലെ. മാസ്റ്ററിൽ നിന്നു കീ വാങ്ങി വെയിറ്റിങ് റൂം തുറന്നു പ്രഭാതകർമ്മങ്ങൾകഴിഞ്ഞു പുറത്തു വന്നു.
മാസ്റ്റർ കാത്തു നിൽപുണ്ടു കീ മടക്കി വാങ്ങാൻ. തിരക്കില്ലെങ്കിൽ ഒരു ചായയാകാമോ എന്നു ഞാൻ ചോദിച്ചു.
8മണിക്കുള്ള ഷൊർണൂർ വണ്ടി വിട്ടിട്ടു കൂടെ വരാമെന്നായി അയ്യാൾ.
എന്നോടുള്ള അയ്യാളുടെ പെരുമാറ്റത്തിലെ വിധേയത്വം കണ്ടപ്പോൾ എനിക്കു മനസ്സിലായി..... എൻെറ തൂ വെള്ള വേഷം കണ്ടു അയ്യാൾ എന്നെ തെറ്റിദ്ധരിച്ചിരിക്കണൂ... അയ്യാൾക്കും മേലെയുള്ള ഏതോ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥനെന്നു. ചില സ്ഥലങ്ങളിലെങ്കിലും ഇങ്ങനെയാണെൻെറ അനുഭവം.
മന:ശക്തി കൊണ്ടു
പരമനസ്സുകളെ മുന്നേ അറിയാൻ കഴിയുക, വരാൻ പോകുന്ന വിപത്തുകളെ മുന്നമേ അറിയാനും, പറയാനും കഴിയുക എന്നതൊക്കെ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യ ജന്മൾക്കു കഴിഞ്ഞാൽ
വലിയൊരു ദൈവാനുഗ്രഹവും കഴിവുമാണതു.
മനസ്സിൽ നേർമ്മയും, ഈശ്വര ചിന്തയും, ചൈതന്യവും,നൈർമ്മല്ല്യവും ഉണ്ടെങ്കിൽ ഇവയൊക്കെ താനേ വരും. 
മാസ്റ്ററെ ഒഴിവാക്കി ഞാൻ സ്റ്റേഷനു പുറത്തേക്കു നടന്നു.
പറഞ്ഞപോലെ അബ്ദുൾ റഹുമാൻ ആക്ടിവയുമായി കാത്തു നിൽപ്പുണ്ട്. മുൻപു സോണി ഫോണുകളുടെ വിതരണക്കാരനായിരുന്നു. ആ ബന്ധമായിരുന്നു.ഇപ്പോൾ പിതാവും, മാതാവും പത്തിൽ പഠിക്കുന്ന മകനുമായാണു താമസം... ഭാര്യ കലഹിച്ചു പൊറുതി മതിയാക്കി പോയിരിക്കണൂ.
അവൾ അടുത്തുള്ള ആരുമായോ ചിങ്കിയും പമ്പരവുമായി ഓടിപ്പോയതാത്രേ.
പോയതു നല്ലതാന്നാ പ്രഭാത ഭക്ഷണ വേളയിൽ അവൻെറ ഉമ്മ പറഞ്ഞതു. അവൾക്കാണു പ്രോബളമെന്നു അവനും, അവനാണെന്നു അവളും ഇപ്പോ പറഞ്ഞു നടക്കണൂത്രേ!
പ്രഭാതഭക്ഷണ ശേഷം എന്നെ പത്തിനു മുൻപു പെരുന്തൽമണ്ണ എത്തിക്കാമെന്നാ അവനേറ്റിരിക്കുന്നേ.
ഇവിടെയും മഞ്ചേരിക്കും ഏറെ സുഹൃത്തുക്കളുണ്ടെനിക്കു. നല്ല വ്യക്തി ബന്ധങ്ങളും.
തിരുവനന്തപുരം അനലിസ്റ്റിക്കൽ ലാബിൽ ചീഫ്‌ അനലിസ്റ്റ് ആയിരുന്ന മഞ്ചേരിക്കാരി മുംതസ് അടുത്ത ബന്ധുവായിരുന്നു.
എൻെറ വിവാഹ സമയത്തു ക്യാമറ കൊണ്ടു വന്നു ഏറെ ചിത്രങ്ങളെടുത്തതു ഇലട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവും അവളും ചേർന്നായിരുന്നു.
ഫ്ളാഷ് വർക്കു ചെയ്തില്ല എന്നു പറഞ്ഞു എൻെറ വിവാഹ ഫോട്ടോകളൊക്കെ രണ്ടാളും ചേർന്നു അന്നു മുക്കി. എൻെറ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നൂ അന്നതു.
....അൽപനാൾ കഴിഞ്ഞപ്പോൾ കേട്ടു.. ബൈക്ക് ആക്സിഡന്റിൽ അയ്യാൾ മരിച്ചു വെന്നു. മരണം ഒരു ശിക്ഷയൊന്നുമല്ല,
യാതൊരു കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരേയും വിളിക്കുക. ആർക്കും വേണ്ടാതായ എന്നെപ്പോലുള്ളവർ ഏറെക്കാലം ഈ ഭൂമിയിൽകാണും.
അതുമല്ലെങ്കിൽ ആത്മഹത്യയെങ്കിലും ചെയ്യണം. എന്നാലേ ഉയിരു പോകൂ
അത്രേയുള്ളൂ !!
യൗവനത്തിലേ വിധവയായ അവർ മഞ്ചേരിക്കു തന്നെ മടങ്ങി. അന്നത്തെക്കാലത്തു മുസ്ളീം സ്ത്രീകൾ ജോലി ചെയ്യുന്നതു കാണുബോൾ മഞ്ചേരിയിലെ അന്നത്തെ ഇത്തത്താമാർക്കു കഴച്ചു. പ്രത്യേകിച്ച് അതി സുന്ദരി ആയ വിധവ കൂടിയാവുമ്പോൾ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പിഞ്ചു കുട്ടികളുമായി അവർ മഞ്ചേരി വിട്ടു. തലസ്ഥാനത്തു തന്നെ സെറ്റിലായി.
ശ്രീപത്മനാഭസ്വാമിയുടെ മണ്ണു അങ്ങനെയാണു. വന്നണഞ്ഞവർ തിരുവനന്തപുരം വിട്ടു മടങ്ങിപ്പോവുകയില്ല.
ഇന്നു മൂന്നിനു മഞ്ചേരി ബോയ്‌സ് സ്കൂളിലൊരു പ്ളസ്ടു തുല്യതാ പഠന ഉദ്ഘാടന ഫംഗ്ഷനുണ്ടു. അതു കവർ ചെയ്തിട്ടു വേണം മടങ്ങാൻ.
പിന്നെ അയ്യപ്പ സന്നിധിപോലെ പതിനെട്ടാം പടിയുള്ള കുന്നിൻ ചെരുവിലെ അടുത്ത സുഹൃത്തിനേയും സന്ദർശിക്കണം..............
പെരിന്തൽമണ്ണ ഐ.റ്റി. ഐ ക്കു മുന്നിൽ നിന്നും മഞ്ചേരിക്കുള്ള ബസിനുള്ളിലേക്കു കയറുബോൾ ശ്രദ്ധിച്ചു. തിരക്ക് നന്നേ കുറവു.
ഡ്രൈവറിൻെറ തൊട്ടു പിന്നിൽ തന്നെ മൂന്നു പേർക്കു ഇരിക്കാൻ പാകത്തിലുള്ള സീറ്റു കിട്ടി.
ഇവിടെ സ്വകാര്യ ബസുകൾക്കു ഒക്കെ ഒടുക്കത്തെ സ്പീഡാണു. കമ്പിയിലാണു തൂങ്ങി നിൽക്കുന്നതെങ്കിൽ തെറിച്ചു പോകും. യാത്രക്കാരും ആ വേഗത നന്നായി ആസ്വദിക്കും.
യാത്രക്കാരിൽ ഏറിയപങ്കും പർദ്ദാധാരികളായ സ്ത്രീകളും കുട്ടികളുമാണു. വെറുതെയല്ല പാക്കിസ്ഥാൻ എന്ന വിളിപ്പേരു കിട്ടിയതെന്നു മനസ്സിൽ ഞാനോർത്തിരിക്കു ബോൾ മങ്കടക്കു ഇറങ്ങാനുള്ളവരുടെ ശ്രദ്ധക്കായി കണ്ടക്ടർ വിളിച്ചു കൂവുന്നുണ്ടു.
അവിടെ നിന്നു കയറിയതും മുഷിഞ്ഞ പർദ്ദധരിച്ച 55ലേറെ പ്രായമുള്ള മദ്ധ്യ വയസ്ക.
ബസ്സിൻെറ ആടിയുലഞ്ഞ വേഗതയിൽ അവർ വളരെ പണിപ്പെട്ടാണു. കമ്പിയിൽ തൂങ്ങി നിൽക്കുന്നതു. മറ്റേ കൈയ്യിൽ ഭാരം നിറഞ്ഞ സഞ്ചിയും! ബസ്സിന്റെ വേഗതയിൽ അതിശക്തമായ കാറ്റ് ഉള്ളിലേക്കു കയറി വരുന്നുണ്ടു.
അതോടൊപ്പം ആ സ്ത്രീയുടെ മുഷിഞ്ഞ പർദ്ദയുടെ വിയർപ്പ് നാറ്റം എന്നിൽ ഓക്കാനം വരുത്തുന്നു. ഞാനോർത്തു....
ഇസ്ലാം മതവിശ്വാസികൾ വൃത്തിക്കും ശുദ്ധിക്കും പുകഴ്പെറ്റവരാണല്ലോ.....എന്നാലും ഇത്തരം മത കുപ്പായങ്ങൾ എല്ലാ നാളും കഴുകി വേണം ധരിക്കാനെന്ന ബാലപാഠം പോലും വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ല.
തലസ്ഥാനത്തെ മര്യാദ അനുസരിച്ചു മൂന്നു പേർക്കുള്ള സീറ്റിലെ ഓരത്തേക്കു ജന്നൽ കമ്പിയിൽ പിടിച്ചു കൊണ്ടു ഞാൻ
ഒതുങ്ങിയിരുന്നു, ഇനിയും രണ്ടു പേർക്ക് സുഖമായിരിക്കാം എൻെറ അരുകിൽ! ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം വിട്ടു അവർക്കു അവിടെ ഇരിക്കാം. ഇരിക്കണില്ലേ എന്ന അർത്ഥത്തിൽ ഞാനാ സ്ത്രീയുടെ മുഖത്തേക്കു നോക്കി. അത്ര ബദ്ധപ്പെട്ടാണു അവർ തൂങ്ങി നിന്നു ആടുന്നതു.
എന്നെ പുച്ഛത്തോടെ നോക്കിയിട്ടു അവർ തൂങ്ങി ആട്ടം തുടർന്നു.
സിറ്റിയിൽ കണ്ടു പരിചയമില്ലാത്ത ഇത്തരം ഒരു ദുർമുഖം കണ്ടപ്പോൾ എനിക്കാ മുസ്ലിം പെമ്പറന്നോത്തിയോടു അവജ്ഞയാണു തോന്നിയതു.
പെട്ടെന്നാണു 'സാറേ ഇങ്ങോട്ടു എണീറ്റു പോരെ' എന്നു പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടതു.
ഞാൻ തിരിഞ്ഞു നോക്കി.... കണ്ടക്ടർ സീറ്റിനു സമീപത്തായി ആരോ ഒരാൾ ഇരുന്നു ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുകയാണു ഞാൻ പ്രതികരിക്കാതെ അയ്യാളെ തന്നെ സൂക്ഷിച്ചു നോക്കി....... അയ്യാൾ എണീറ്റ് മുന്നിലേക്കു വന്നു എൻെറ അരികിലിരുന്നിട്ടു ചോദിച്ചു 'സാറെന്താ ഇവിടെ'........
സാറെന്നാണോ, നിസാറെന്നാണോ അയ്യാൾ എന്നെ വിളിക്കുന്നതെന്നൊരു കൺഫ്യൂഷൻ..... മലപ്പുറം ഭാഷ അങ്ങനെയാണു!!!
ഓർമ്മയിൽ ഒരുപാട് തിരഞ്ഞു. കിട്ടണില്ല്യാ... അപ്പോൾ തന്നെ അയ്യാൾ പറയാൻ തുടങ്ങി.. പ്രീഡിഗ്രിക്കു കൂടെയുണ്ടായിരുന്ന ആറ്റക്കോയ......
ഹോ... എൻെറ ഓർമ്മയുടെ കമ്മിയെ കുറിച്ചോർത്തു ഞാൻ നന്നായി ചമ്മി.
ആറ്റക്കോയ... ലക്ഷദ്വീപ് നിവാസി. അക്കാലത്തു സർക്കാറിൻെറ പ്രമുഖ കോളേജുകളിൽ ലക്ഷദ്വീപ്, ആൻഡമാൻ നിവാസികൾക്കു പ്രത്യേക ക്വാട്ടാ ഉണ്ടായിരുന്നു.. അക്കാലത്ത് യൂണിവേഴ്‌സിറ്റിഹോസ്റ്റലിൽ നിന്നും ഇവർ പത്തു പതിനഞ്ചുപേർ ഒരു ഗ്രൂപ്പായാണു കോളേജിലേക്ക് വരിക... ഞാനോർത്തെടുത്തു. എല്ലാവരുമായും എനിക്കു നല്ല അടുപ്പമായിരുന്നു.. അവരുടെ ഹോസ്റ്റലിലും ഞാൻ പോകുമായിരുന്നു. ഇപ്പോൾ തിരുവാലിക്കടുത്തായാണു താമസം. പഞ്ചായത്ത് ഡയറക്ടർ ആയിരുന്നു. കോയ എന്നെയും കൂട്ടി തിരുവാലിയിലെ അയാളുടെ വീട്ടിലേക്ക് പോകാൻ തിടുക്കപെട്ടു.
എൻെറ നിസ്സഹായാവസ്ഥ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ഞാനേറെ പാടുപെട്ടു.
എൻെറ പ്രോഗ്രാമുകളെല്ലാം പ്രീ പ്ളാൻഡാണെന്നും മടക്ക വണ്ടിക്കു മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സകല പ്ളാനും കൊളമാകുമെന്നും പറഞ്ഞു മനസ്സിലാക്കി.
ചില നിസ്വാർത്ഥ മനുഷ്യർ അങ്ങനെയാണു.
മരിച്ചാലും മറക്കാനാവാത്ത വിധം പഴയ ഓർമ്മകളെ പൂത്തുലച്ചു ത്രസിപ്പിച്ചു കൊണ്ടിരിക്കുംആറ്റക്കോയയിലും ഞാനാ സാമർത്ഥ്യം കണ്ടു......
അടുത്ത യാത്രയിൽ അവനെയും ഉൾപ്പെടുത്താനായി വാട്സ്ആപ്പിൽ അവൻെറ നമ്പരും ഞാൻ നെഞ്ചോടു ചേർത്തു വച്ചു.
കണ്ടക്ടർ എനിക്കു ഇറങ്ങേണ്ട സ്ഥലം വിളിച്ചു കൂവുന്നുണ്ടു... യാത്ര പറഞ്ഞിറങ്ങും മുൻപു കോയ തിടുക്കത്തിൽ പറഞ്ഞു... നമ്മുടെ കൂടെ ഉണ്ടായിരുന്ന എൻെറ അനിയൻ മുഹമ്മദ് കോയ ഇപ്പോൾ ഇവിടെ ഈ ആസ്പത്രിയിൽ ഡോക്ടർ ആണു. അവനെ കൂടി കയറി കണ്ടിട്ടേ പോകാവൂ. നല്ല തിരക്കിലാവും അവൻ. നീ ഹോസ്പിറ്റലിൽ അവനെ കാണാൻ പോകുന്ന കാര്യം ഞാനിപ്പോ തന്നെ വിളിച്ചു പറയാം.....അങ്ങനെയായിക്കോട്ടേ കോയ........ കാണാം............ അർദ്ധ സമ്മതത്തോടെ ഞാൻ ബോയ്‌സ് ഹൈസ്‌കൂൾ ലക്ഷ്യമാക്കി അതിവേഗം നടന്നു.....
ചെല്ലാമെന്നേറ്റ സമയം ഏറെ കഴിഞ്ഞിരിക്കുന്നു........ സ്കൂളിൻെറ അങ്കണത്തിൽ തിരക്കൊഴിഞ്ഞതു പോലെ😢     പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,
PEOPLE'S WELFARE COUNCIL.

Thursday, May 30, 2019

പെന്നണിഞ്ഞത്തിയ മധുമാസം


🎈ഇക്കരെയാണെൻ്റെ  താമസം       അക്കരെയാണെൻ്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളിൽ ചൊരിയുന്നു രാഗരസം🎈
 പ്രമുഖ ചലച്ചിത്ര നടനും, സംവിധായകനും, നിർമ്മാതാവുമായ  ഓർമ്മവച്ച നാൾ മുതൽ 
"വഹാബ്മാമ" എന്നു ഞങ്ങൾ വിളിച്ചിരുന്ന "പ്രേംനവാസ്" എന്നറിയപ്പെട്ടിരുന്ന ജനാബ് അബ്ദുൾ വഹാബ്🌷ഞങ്ങളുടെ മദ്രാസ് യാത്ര കളിൽ തീവണ്ടി എഗ്മൂർ സ്റ്റേഷനിൽ എത്തുന്നതും കാത്തു ഏറെ സമയം ചിലാവിടാറുണ്ടായിരുന്ന വഹാബ്മാമ🌷കറുത്ത കണ്ണടയും,  വെളുത്ത പാന്റും, ഷർട്ടുമിട്ടു  അന്നത്തെ അടിപൊളി വേഷത്തിൽ വെള്ളി ത്തിരയുടെ തിളക്കത്തിലും കാറു മായി റയിൽവേ സ്റ്റേഷനിൽ കാത്തു കാത്തു നിന്നിരുന്ന പ്രേംനവാസ് എന്ന ഞങ്ങളുടെ വഹാബ് മാമ🌷റബ്ബേ! എൻെറ ഓർമ്മക ൾക്കു പൊന്നിൻെറ തിളക്കം🌹പാളയം നിസാർ അഹമ്മദ്. Copyrights © allrights reserved 
  

Wednesday, April 03, 2019

CANCER ആവാമെന്നു ഒരു ഡോക്ടറിൽ നിന്നു പറഞ്ഞു കേട്ടാൽ തന്നെ നമ്മുടെ നല്ല ജീവൻ അതോടെ പോകും!!!

                                                     
                                                                                                               

CANCER ആവാമെന്നു ഒരു ഡോക്ടർ പറഞ്ഞാൽ തന്നെ നമ്മുടെ നല്ല ജീവൻ അതോടെ പോകും🙏 സകല മത വിശ്വാസികളുടെ ദൈവങ്ങളെയും നാം വിളിച്ചു പോകും.. നമുക്കായി സാന്ത്വനത്തിനും പ്രാർത്ഥനകൾക്കും,ആത്മാർഥമായി ഒരാൾ ഉണ്ടായാൽ തന്നെ, ആ ദുരിത കാലം അകന്നു പോകും🎄
👈 👉 👈 👉 👈 👉
തലസ്ഥാനത്തെ പ്രസിദ്ധ ഭിഷഗ്വരനോട് സ്കാനിംഗ്ൻെറയും ബ്ളഡ്ഡിൻെറയും റിസൾട്ട്കൾ കാണിച്ചു കൊണ്ടു ഒഴുകിവരുന്ന കണ്ണീർ കണങ്ങളോടെയും തകർന്നടിഞ്ഞ മനസ്സോടെയും നാലു
കൊല്ലം മുൻപു ഒരുനാൾ സായാഹനത്തിൽ ഞാൻ ചോദിക്കുകയായിരുന്നൂ.
"ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത, നേർമ്മയും, സത്യസന്ധതയും ഇല്ലാത്ത ഒരു പ്രവർത്തികളിലുംഏർപ്പെട്ടിട്ടില്ലാത്ത എനിക്കു ദൈവം എന്തിനീ അസുഖം നൽകിയെന്നു "....
മറുപടി പറയാനാകാതെ വിഷണ്ണനായി എന്നെ ആശ്വസിപ്പിച്ചു..... Prostate Cancer ചികിത്സക്കായി മറ്റൊരു docter nu കത്ത് നൽകി കൈയ്യൊഴിഞ്ഞ ആ ഭിഷഗ്വരൻെറ ദുഖഭാരം ഏറിയ മുഖം ഞാനിന്നും.....ഓർക്കുന്നു 😢 .
ചികിത്സാവിധികളും, ഓപ്പറേഷൻ ടേബിളും കണ്ടു പകച്ചു, അനസ്തേഷ്യ Fitnessനായി തീവിഴുങ്ങിയായ ഒരു കാർഡിയോളജി ഡോക്ടറിൻെറ മുന്നിൽ നിന്നും ഞാൻ എണീറ്റോടിയ നാളുകൾ...🐙 20 വർഷം മുൻപു അൽപ നിമിഷം ഹൃദയം നിന്നു പോയിരുന്നു വത്രേ!!!അതിനുള്ള ഫിറ്റ്നസ് ഇപ്പോ കിട്ടിയാലേ ആ തീ വിഴുങ്ങിക്കു എൻെറ ശരീരം ശവപ്പെട്ടിയിലല്ല എന്നു ഉറപ്പിക്കാൻ കഴിയൂത്രേ!!!
ഓരോ പതിനഞ്ചു ദിവസം കൂടുബോഴും ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനായി മൂത്ര നാളിയിൽ നിന്നും പുറത്തക്കു വലിച്ചെടുക്കുന്ന കത്തീറ്റർ ട്യൂബ്. അപ്പോൾ തന്നെ വീണ്ടും
പുതിയൊരെണ്ണം മൂത്ര നാളിയിലേക്കു കുത്തിക്കയറ്റുബോഴുള്ള അതികഠിനമായ വേദന.... ബോധമില്ലാതെ ഉറക്കമരുന്നു കഴിച്ചു കിടക്കുന്ന രോഗിയുടെ പച്ച മാംസത്തിലേക്കല്ല കത്തീറ്ററും ട്യൂബും കുത്തിക്കയറ്റുന്നതെന്നതു ഓർക്കണം....... 🌡
ക്യാൻസർ എന്ന മഹാവ്യാധി ശരീരത്തെ പിടി കൂടി എന്ന മനസ്സിൻെറയും ശരീരത്തിൻേയും തളർച്ച മറ്റൊരു വശത്തു🌡ഒരു ഉറുമ്പിനെ എങ്കിലും നാം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ..... അതിനുള്ള ശിക്ഷ അണാ പൈസ കണക്കു പറഞ്ഞു അനുഭവിച്ചു തീർക്കുന്ന ദിവസങ്ങൾ.....🌡
അപ്പോഴേക്കും നാം ഒരാൾക്കും വേണ്ടത്ത ഒരു ചണ്ടിയായി മാറിയിട്ടുണ്ടാവും.🌡 നിറഞ്ഞ
മൂത്രസഞ്ചിയെ ഒഴിക്കാനായി ട്യൂബോടൊപ്പം toilet ലേക്കുള്ള പരസഹായം കിട്ടാതെയുള്ള പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പുകൾ🌡
വീടാകെ
മൂത്രനാറ്റം കാരണം ആഹാരം കഴിക്കാനാവുന്നില്ലെന്നു ചുറ്റുമുള്ളവരിൽ നിന്നുമുള്ള അലോസരം വരുത്തുന്ന വാചകങ്ങൾ🌡
ഒരാൾക്ക് ഒരു രോഗദുരിതകാലം വന്നാൽ വേഗം ചത്തു പോണമെന്ന പൊതു തത്വം നമ്മുടെ മനസ്സിലും തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ.....🌡
പള്ളി വിളയിൽ നമുക്കുള്ള ആറടി കുഴി വെട്ടാൻ സമയമായെന്നു ദയനീയമായ കണ്ണുകളോടെ നോക്കുന്ന വേറേ കുറേ മനുഷ്യർ. ... 🌡
അവൻെറ
അഹന്തയും, അഹങ്കാരവും ഇതോടെ എങ്കിലും തീർന്നോ എന്നു അന്വേഷിച്ചു ദിവസങ്ങളെ ഒത്തു കൂടി ആഘോഷമാക്കി മാറ്റുന്ന മറ്റൊരു കൂട്ടർ.🌡
ഈ ദുരിതകാലം കുറച്ചുതരുവാനും, കഠിനമായ വേദനകൾക്കു ആശ്വാസം പകരുവാനും, രോഗത്തിന്റെ തീവ്രതയെ കുറിച്ച് നിരന്തരം അന്വേഷിക്കാനും, ഒന്നു
തലോടി ആശ്വസിപ്പിക്കാനും, നമുക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുവാനും ഈ ലോകത്തു ഒരാളെങ്കിലും ഉണ്ടായെങ്കിലെന്നു നാം ഏകാഗ്രതയോടെ സർവ്വശക്തനോടു കേണു വീണു കെഞ്ചുന്ന യാമങ്ങൾ....... 🌠പാതിരാവുകളിലെ തഹ്ജൂത് നമസ്കാരങ്ങൾ....🌠
ഒരാളിൽ ക്യാൻസർ എന്ന മാറാ വ്യാധിക്കു തുടക്കമായി എന്നറിയുബോൾ തന്നെ മനസ്സ് സ്വയം ഭക്തി നിർഭരം ആയിതീരുന്നൂ മനുഷ്യമനസ്സെന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു🌠 ആയുസ്സ് നീട്ടികിട്ടാനല്ല..... എത്രയുംവേഗം തെക്കോട്ട് എടുക്കുവാൻ കൊതിച്ചു പോകുന്ന മനസ്സാവും അപ്പോൾ ഒരു മനുഷ്യനുണ്ടാവുക.🌟
അപ്പോൾ
സർവ്വശക്തൻെറ അദൃശ്യകരങ്ങൾ .. നമ്മുടെ മുന്നിൽ എത്തി ചേരുക തന്നെ ചെയ്യും..🌧
അതു പ്രകൃതി നിയമമാണു..🌨 വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവിധ അദ്ധ്യായങ്ങളിൽ ഈ കാര്യം എടുത്തു എടുത്തു പറയുന്നുണ്ടു.
ഏകാഗ്രതയോടെ നാം വിളിക്കുന്ന കരുണാമയനായ സർവ്വശക്തനു നമ്മുടെ മുന്നിൽ നേരിട്ടെത്തുവാനാവുകയില്ല.....🌡 അനുയോജ്യമായ മനുഷ്യ ജന്മങ്ങൾ അപ്പോഴാണു നമ്മുടെ മുന്നിലേക്കു നിയോഗിക്കപ്പെടുക.🌠 സകല വിധ സാന്ത്വനങ്ങളുമായി.......🌧 ഒക്കെ ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന സർവ്വേശ്വരൻെറ നിയോഗം.....അത്രന്നെ..🌠അവിടെ നിന്നങ്ങോട്ടു ഫീനിക്സ് പക്ഷിയെപ്പോലെയാവും നാം ഉയർത്തെഴുന്നേൽക്കുക . ക്യാൻസർ എന്നല്ല ഒരു മഹാവ്യാധിയും നമ്മുടെ മുന്നിൽ ഒന്നും ഒന്നുമല്ല തന്നെ..🌡ഇതൊരു പാഠം🌡
ചികിത്സാ വിധികൾ പരാജയപ്പെട്ടിടത്തു സർവ്വശക്തൻെറ അദൃശ്യകരങ്ങൾ നമ്മെ സംരക്ഷിക്കുന്നു..
പുണ്യ ഗ്രന്ഥത്തിലെ ഉരുവിടുന്ന ഓരോ വരികൾക്കും അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ.......
നമ്മെ ഏറെ ആഗ്രഹിക്കന്നവരുടെ,
അതി കഠിനമായ പ്രാർത്ഥനകൾക്കു അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ....... ........
അതാണു കാലവും...വിധിയും. 🐙
🦀 സ്മാർട്ട് ഫോൺ റീബൂട്ടു ചെയ്യാൻ നാം ശ്രമിക്കുബോൾ .... രണ്ടു option മുന്നിൽ വരും.... അതിലൊന്ന്.. "റിക്കവറി മോഡ്"-എന്നാണു. മനുഷ്യ ജീവിതത്തിലും അങ്ങനെ രണ്ടു option ഉണ്ട്. ഒന്നു... Suicideഅതായതു ആത്മഹത്യ.. രണ്ടാമത്തേതു...recovery mode തന്നെ. നമുക്കു ഏതു വേണേലും തിരഞ്ഞെടുക്കാം.
Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,

PEOPLE'S WELFARE COUNCIL

Sunday, February 03, 2019

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

   


ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു🥇എമർജൻസി ലോവർ ബർത്ത് ക്വാട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമായിരുന്നു🥇അത്രയും തിരക്കാർന്ന തീവണ്ടിയാണിതു 🥇 സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദ വലയത്തിൽ ഉള്ളതിനാൽ പല കാര്യങ്ങളും പെട്ടെന്ന് നടന്നു കിട്ടും.

2️⃣ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാ രേഖകൾ ഉള്ളവരെ കഴിഞ്ഞേ മറ്റുള്ളവരുടെ  എമർജൻസി ക്വാട്ടാ പരിഗണിക്കപ്പെടൂ🥇പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാരപ്പെട്ടിരുന്നു🥇നസീർമാമാ മദ്രാസിൽ താമസിച്ചിരുന്ന കാലത്തു (Janab Prem Nazir) ഞങ്ങളുടെ അടുത്ത സ്വന്തക്കാർ     സിനിമകളുടെ  ആദ്യ കാലത്ത് അവിടേക്ക് യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നതു -അതൊരു കാലം..🥇 വിവിധ തരത്തിൽ ഒരു പാട് ബന്ധുക്കളായപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു🥇പഴയ പെട്ടികൾ ചികയു മ്പോഴാണു ഇത്തരം രേഖകൾ സ്വന്തക്കാരായ ഞങ്ങളുടെ കണ്ണുകളിൽപെടുക🧘 പ്രത്യേക  അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയമാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ. മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.
തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈ കുഞ്ഞുങ്ങളേം ഞാൻ കണ്ടു.

3️⃣ ശ്വസനത്തിനാവാം അല്ലെങ്കിൽ ഭക്ഷണവും, മരുന്നും സമയാസമയം കുഞ്ഞുങ്ങൾക്ക് അതിലൂടെ കൊടുക്കുന്നതിനും ആവാം. 
നാൽപ്പതു നാൽപ്പത്തഞ്ചു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും. ചിലരുടെ തന്തയോ തള്ളയോ കൂടെ ഉണ്ട് 🔥വിവാഹ ശേഷവും പെൺമക്കളുടെ വിധിയോർത്തു കേഴുന്നവർ🔥അങ്ങനെ അല്ലാത്തവരും ഉണ്ട്. .
ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 44 വയസ്സ് വരാം🤸 ഭർത്താവിന് ഒരു 48 ഉം ഞാൻ ഊഹിച്ചു🤸മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ🤸ഊശാൻ താടിക്കാരൻ🤸
ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. . കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...

4️⃣ബ്രയിൻ ട്യൂമറോ,കാൻസറോ,ഹൃദയ ചികിത്സയോ ആവാം, അല്ലെങ്കിൽ ഇത്രയും    അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  priority ticket കിട്ടാൻ അവർക്കു മറ്റു മാർഗമില്ല. ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്നു അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും പാവം തോന്നി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ
മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി🐔
ഏതിനും ഞാൻ ചോദിച്ചു.🐓
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ

5️⃣ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
hus നു എവിടാ പണി? 
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.

എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ യൊക്കെയാണു ചിലരിൽ വിളയാടുക.     രോഗം, ദുരിതം, ഉപജീവനമാർഗം അടയുക..പലർക്കും പല രൂപത്തിൽ വരുന്നു.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടുണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും എൻ്റെ ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരു നിമിഷം സകല ദു:ഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.ഞാനും ചിരിച്ചു... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.
"ഹസ്ബനള്ളാഹു ന അ'മൽ വക്കീൽ                 വ ന അ'മൽ മൗലാ വന അ'മന്നസീർ"💐
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper💐


6️⃣കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ, ഒൻപതു സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും............."ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോയി
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും,കാടാംപഴിപുറത്തും ,തിരുവില്വാമലയിലും ,തിരുമന്ധാംകുന്നിലും
പോകണം ......🎄
"നിസാറിക്ക മുസൽമാനല്ലേ.?"..
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടവിടെ.  ചാരിറ്റി സേവനങ്ങൾക്കും, റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി.


7️⃣വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നുഎനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ..

ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു. "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ...വല്ലാപ്പുഴ...ചെറുകര... മേലാറ്റൂർ" 🥉 മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...🥇അതാണു...മെസ്മരിസം.. ടെലിപ്പതി.... മെൻറലിസം🥇നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.


 പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved.
🚨Google ൻെറ StatCounter Weekly Analytics report  പ്രകാരം 2018ൽ ഏറെ  വായനക്കാരെ നേടിയതു


06-2-25 MS-M-R-N






28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...