bulletindaily.blogspot.com

Sunday, November 03, 2019

മരണം ഒരു ശിക്ഷയല്ല. .....യാതൊരു വിധ കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരെയായി വിളിക്കുക


GOOD MORNING DEARS,
പതിവിലും നേരത്തെ ട്രെയിൻ പട്ടിക്കാടു സ്റ്റേഷനിൽ കിതച്ചു നിൽക്കുബോൾ വല്ലാത്ത കിതപ്പ് നെഞ്ചിൽ അനുഭവപ്പെട്ട പോലെ ശക്തമായി ഞാനുമൊന്നു ചുമച്ചു. അതി ഭീതിതമായ മഴ രാവുകളാണു കൊഴിഞ്ഞു പോയ തൊക്കെ..
ഏ.സിയുടെ തണുപ്പിൽ തലക്കു എന്തെന്നില്ലാത്ത ഭാരം... അതോ ട്രയിനിൻെറ ചാഞ്ചാട്ടത്തിൽ ഓർമ്മയിൽ ഓടിവന്ന കൊഴിഞ്ഞ കാലം ചിന്തിച്ചു ഉറങ്ങാതെ കിടന്നപ്പോൾ തലക്കു പിടിച്ച ഭാരവുമാവാം
ഏഴു മണിയേ ആയിട്ടുള്ളൂ. സൂര്യൻെറ രശ്മികൾക്കു നല്ല തീവ്രത. അതിനെയും വെല്ലുന്നു വൃശ്ചിക കുളിരും അൽപ ദൂരത്തിനപ്പുറം സ്റ്റേഷൻവിട്ട ട്രയിനിൻെറ ബോഗിയും റെയിൽ പാളവും കാണാനാവാത്ത വിധമുള്ള മൂടൽ മഞ്ഞും നിറഞ്ഞു നിൽക്കുന്നു. സ്റ്റേഷനു ചുറ്റും കാനന പ്രതീതി. റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു
ഞാനടക്കം പത്തു പേർ വരും ഇവിടെ ഇറങ്ങിയവർ. പലരും എന്നെ ശ്രദ്ധിക്കുന്നപോലെ. മാസ്റ്ററിൽ നിന്നു കീ വാങ്ങി വെയിറ്റിങ് റൂം തുറന്നു പ്രഭാതകർമ്മങ്ങൾകഴിഞ്ഞു പുറത്തു വന്നു.
മാസ്റ്റർ കാത്തു നിൽപുണ്ടു കീ മടക്കി വാങ്ങാൻ. തിരക്കില്ലെങ്കിൽ ഒരു ചായയാകാമോ എന്നു ഞാൻ ചോദിച്ചു.
8മണിക്കുള്ള ഷൊർണൂർ വണ്ടി വിട്ടിട്ടു കൂടെ വരാമെന്നായി അയ്യാൾ.
എന്നോടുള്ള അയ്യാളുടെ പെരുമാറ്റത്തിലെ വിധേയത്വം കണ്ടപ്പോൾ എനിക്കു മനസ്സിലായി..... എൻെറ തൂ വെള്ള വേഷം കണ്ടു അയ്യാൾ എന്നെ തെറ്റിദ്ധരിച്ചിരിക്കണൂ... അയ്യാൾക്കും മേലെയുള്ള ഏതോ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥനെന്നു. ചില സ്ഥലങ്ങളിലെങ്കിലും ഇങ്ങനെയാണെൻെറ അനുഭവം.
മന:ശക്തി കൊണ്ടു
പരമനസ്സുകളെ മുന്നേ അറിയാൻ കഴിയുക, വരാൻ പോകുന്ന വിപത്തുകളെ മുന്നമേ അറിയാനും, പറയാനും കഴിയുക എന്നതൊക്കെ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യ ജന്മൾക്കു കഴിഞ്ഞാൽ
വലിയൊരു ദൈവാനുഗ്രഹവും കഴിവുമാണതു.
മനസ്സിൽ നേർമ്മയും, ഈശ്വര ചിന്തയും, ചൈതന്യവും,നൈർമ്മല്ല്യവും ഉണ്ടെങ്കിൽ ഇവയൊക്കെ താനേ വരും. 
മാസ്റ്ററെ ഒഴിവാക്കി ഞാൻ സ്റ്റേഷനു പുറത്തേക്കു നടന്നു.
പറഞ്ഞപോലെ അബ്ദുൾ റഹുമാൻ ആക്ടിവയുമായി കാത്തു നിൽപ്പുണ്ട്. മുൻപു സോണി ഫോണുകളുടെ വിതരണക്കാരനായിരുന്നു. ആ ബന്ധമായിരുന്നു.ഇപ്പോൾ പിതാവും, മാതാവും പത്തിൽ പഠിക്കുന്ന മകനുമായാണു താമസം... ഭാര്യ കലഹിച്ചു പൊറുതി മതിയാക്കി പോയിരിക്കണൂ.
അവൾ അടുത്തുള്ള ആരുമായോ ചിങ്കിയും പമ്പരവുമായി ഓടിപ്പോയതാത്രേ.
പോയതു നല്ലതാന്നാ പ്രഭാത ഭക്ഷണ വേളയിൽ അവൻെറ ഉമ്മ പറഞ്ഞതു. അവൾക്കാണു പ്രോബളമെന്നു അവനും, അവനാണെന്നു അവളും ഇപ്പോ പറഞ്ഞു നടക്കണൂത്രേ!
പ്രഭാതഭക്ഷണ ശേഷം എന്നെ പത്തിനു മുൻപു പെരുന്തൽമണ്ണ എത്തിക്കാമെന്നാ അവനേറ്റിരിക്കുന്നേ.
ഇവിടെയും മഞ്ചേരിക്കും ഏറെ സുഹൃത്തുക്കളുണ്ടെനിക്കു. നല്ല വ്യക്തി ബന്ധങ്ങളും.
തിരുവനന്തപുരം അനലിസ്റ്റിക്കൽ ലാബിൽ ചീഫ്‌ അനലിസ്റ്റ് ആയിരുന്ന മഞ്ചേരിക്കാരി മുംതസ് അടുത്ത ബന്ധുവായിരുന്നു.
എൻെറ വിവാഹ സമയത്തു ക്യാമറ കൊണ്ടു വന്നു ഏറെ ചിത്രങ്ങളെടുത്തതു ഇലട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവും അവളും ചേർന്നായിരുന്നു.
ഫ്ളാഷ് വർക്കു ചെയ്തില്ല എന്നു പറഞ്ഞു എൻെറ വിവാഹ ഫോട്ടോകളൊക്കെ രണ്ടാളും ചേർന്നു അന്നു മുക്കി. എൻെറ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നൂ അന്നതു.
....അൽപനാൾ കഴിഞ്ഞപ്പോൾ കേട്ടു.. ബൈക്ക് ആക്സിഡന്റിൽ അയ്യാൾ മരിച്ചു വെന്നു. മരണം ഒരു ശിക്ഷയൊന്നുമല്ല,
യാതൊരു കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരേയും വിളിക്കുക. ആർക്കും വേണ്ടാതായ എന്നെപ്പോലുള്ളവർ ഏറെക്കാലം ഈ ഭൂമിയിൽകാണും.
അതുമല്ലെങ്കിൽ ആത്മഹത്യയെങ്കിലും ചെയ്യണം. എന്നാലേ ഉയിരു പോകൂ
അത്രേയുള്ളൂ !!
യൗവനത്തിലേ വിധവയായ അവർ മഞ്ചേരിക്കു തന്നെ മടങ്ങി. അന്നത്തെക്കാലത്തു മുസ്ളീം സ്ത്രീകൾ ജോലി ചെയ്യുന്നതു കാണുബോൾ മഞ്ചേരിയിലെ അന്നത്തെ ഇത്തത്താമാർക്കു കഴച്ചു. പ്രത്യേകിച്ച് അതി സുന്ദരി ആയ വിധവ കൂടിയാവുമ്പോൾ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പിഞ്ചു കുട്ടികളുമായി അവർ മഞ്ചേരി വിട്ടു. തലസ്ഥാനത്തു തന്നെ സെറ്റിലായി.
ശ്രീപത്മനാഭസ്വാമിയുടെ മണ്ണു അങ്ങനെയാണു. വന്നണഞ്ഞവർ തിരുവനന്തപുരം വിട്ടു മടങ്ങിപ്പോവുകയില്ല.
ഇന്നു മൂന്നിനു മഞ്ചേരി ബോയ്‌സ് സ്കൂളിലൊരു പ്ളസ്ടു തുല്യതാ പഠന ഉദ്ഘാടന ഫംഗ്ഷനുണ്ടു. അതു കവർ ചെയ്തിട്ടു വേണം മടങ്ങാൻ.
പിന്നെ അയ്യപ്പ സന്നിധിപോലെ പതിനെട്ടാം പടിയുള്ള കുന്നിൻ ചെരുവിലെ അടുത്ത സുഹൃത്തിനേയും സന്ദർശിക്കണം..............
പെരിന്തൽമണ്ണ ഐ.റ്റി. ഐ ക്കു മുന്നിൽ നിന്നും മഞ്ചേരിക്കുള്ള ബസിനുള്ളിലേക്കു കയറുബോൾ ശ്രദ്ധിച്ചു. തിരക്ക് നന്നേ കുറവു.
ഡ്രൈവറിൻെറ തൊട്ടു പിന്നിൽ തന്നെ മൂന്നു പേർക്കു ഇരിക്കാൻ പാകത്തിലുള്ള സീറ്റു കിട്ടി.
ഇവിടെ സ്വകാര്യ ബസുകൾക്കു ഒക്കെ ഒടുക്കത്തെ സ്പീഡാണു. കമ്പിയിലാണു തൂങ്ങി നിൽക്കുന്നതെങ്കിൽ തെറിച്ചു പോകും. യാത്രക്കാരും ആ വേഗത നന്നായി ആസ്വദിക്കും.
യാത്രക്കാരിൽ ഏറിയപങ്കും പർദ്ദാധാരികളായ സ്ത്രീകളും കുട്ടികളുമാണു. വെറുതെയല്ല പാക്കിസ്ഥാൻ എന്ന വിളിപ്പേരു കിട്ടിയതെന്നു മനസ്സിൽ ഞാനോർത്തിരിക്കു ബോൾ മങ്കടക്കു ഇറങ്ങാനുള്ളവരുടെ ശ്രദ്ധക്കായി കണ്ടക്ടർ വിളിച്ചു കൂവുന്നുണ്ടു.
അവിടെ നിന്നു കയറിയതും മുഷിഞ്ഞ പർദ്ദധരിച്ച 55ലേറെ പ്രായമുള്ള മദ്ധ്യ വയസ്ക.
ബസ്സിൻെറ ആടിയുലഞ്ഞ വേഗതയിൽ അവർ വളരെ പണിപ്പെട്ടാണു. കമ്പിയിൽ തൂങ്ങി നിൽക്കുന്നതു. മറ്റേ കൈയ്യിൽ ഭാരം നിറഞ്ഞ സഞ്ചിയും! ബസ്സിന്റെ വേഗതയിൽ അതിശക്തമായ കാറ്റ് ഉള്ളിലേക്കു കയറി വരുന്നുണ്ടു.
അതോടൊപ്പം ആ സ്ത്രീയുടെ മുഷിഞ്ഞ പർദ്ദയുടെ വിയർപ്പ് നാറ്റം എന്നിൽ ഓക്കാനം വരുത്തുന്നു. ഞാനോർത്തു....
ഇസ്ലാം മതവിശ്വാസികൾ വൃത്തിക്കും ശുദ്ധിക്കും പുകഴ്പെറ്റവരാണല്ലോ.....എന്നാലും ഇത്തരം മത കുപ്പായങ്ങൾ എല്ലാ നാളും കഴുകി വേണം ധരിക്കാനെന്ന ബാലപാഠം പോലും വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ല.
തലസ്ഥാനത്തെ മര്യാദ അനുസരിച്ചു മൂന്നു പേർക്കുള്ള സീറ്റിലെ ഓരത്തേക്കു ജന്നൽ കമ്പിയിൽ പിടിച്ചു കൊണ്ടു ഞാൻ
ഒതുങ്ങിയിരുന്നു, ഇനിയും രണ്ടു പേർക്ക് സുഖമായിരിക്കാം എൻെറ അരുകിൽ! ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം വിട്ടു അവർക്കു അവിടെ ഇരിക്കാം. ഇരിക്കണില്ലേ എന്ന അർത്ഥത്തിൽ ഞാനാ സ്ത്രീയുടെ മുഖത്തേക്കു നോക്കി. അത്ര ബദ്ധപ്പെട്ടാണു അവർ തൂങ്ങി നിന്നു ആടുന്നതു.
എന്നെ പുച്ഛത്തോടെ നോക്കിയിട്ടു അവർ തൂങ്ങി ആട്ടം തുടർന്നു.
സിറ്റിയിൽ കണ്ടു പരിചയമില്ലാത്ത ഇത്തരം ഒരു ദുർമുഖം കണ്ടപ്പോൾ എനിക്കാ മുസ്ലിം പെമ്പറന്നോത്തിയോടു അവജ്ഞയാണു തോന്നിയതു.
പെട്ടെന്നാണു 'സാറേ ഇങ്ങോട്ടു എണീറ്റു പോരെ' എന്നു പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടതു.
ഞാൻ തിരിഞ്ഞു നോക്കി.... കണ്ടക്ടർ സീറ്റിനു സമീപത്തായി ആരോ ഒരാൾ ഇരുന്നു ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുകയാണു ഞാൻ പ്രതികരിക്കാതെ അയ്യാളെ തന്നെ സൂക്ഷിച്ചു നോക്കി....... അയ്യാൾ എണീറ്റ് മുന്നിലേക്കു വന്നു എൻെറ അരികിലിരുന്നിട്ടു ചോദിച്ചു 'സാറെന്താ ഇവിടെ'........
സാറെന്നാണോ, നിസാറെന്നാണോ അയ്യാൾ എന്നെ വിളിക്കുന്നതെന്നൊരു കൺഫ്യൂഷൻ..... മലപ്പുറം ഭാഷ അങ്ങനെയാണു!!!
ഓർമ്മയിൽ ഒരുപാട് തിരഞ്ഞു. കിട്ടണില്ല്യാ... അപ്പോൾ തന്നെ അയ്യാൾ പറയാൻ തുടങ്ങി.. പ്രീഡിഗ്രിക്കു കൂടെയുണ്ടായിരുന്ന ആറ്റക്കോയ......
ഹോ... എൻെറ ഓർമ്മയുടെ കമ്മിയെ കുറിച്ചോർത്തു ഞാൻ നന്നായി ചമ്മി.
ആറ്റക്കോയ... ലക്ഷദ്വീപ് നിവാസി. അക്കാലത്തു സർക്കാറിൻെറ പ്രമുഖ കോളേജുകളിൽ ലക്ഷദ്വീപ്, ആൻഡമാൻ നിവാസികൾക്കു പ്രത്യേക ക്വാട്ടാ ഉണ്ടായിരുന്നു.. അക്കാലത്ത് യൂണിവേഴ്‌സിറ്റിഹോസ്റ്റലിൽ നിന്നും ഇവർ പത്തു പതിനഞ്ചുപേർ ഒരു ഗ്രൂപ്പായാണു കോളേജിലേക്ക് വരിക... ഞാനോർത്തെടുത്തു. എല്ലാവരുമായും എനിക്കു നല്ല അടുപ്പമായിരുന്നു.. അവരുടെ ഹോസ്റ്റലിലും ഞാൻ പോകുമായിരുന്നു. ഇപ്പോൾ തിരുവാലിക്കടുത്തായാണു താമസം. പഞ്ചായത്ത് ഡയറക്ടർ ആയിരുന്നു. കോയ എന്നെയും കൂട്ടി തിരുവാലിയിലെ അയാളുടെ വീട്ടിലേക്ക് പോകാൻ തിടുക്കപെട്ടു.
എൻെറ നിസ്സഹായാവസ്ഥ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ഞാനേറെ പാടുപെട്ടു.
എൻെറ പ്രോഗ്രാമുകളെല്ലാം പ്രീ പ്ളാൻഡാണെന്നും മടക്ക വണ്ടിക്കു മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സകല പ്ളാനും കൊളമാകുമെന്നും പറഞ്ഞു മനസ്സിലാക്കി.
ചില നിസ്വാർത്ഥ മനുഷ്യർ അങ്ങനെയാണു.
മരിച്ചാലും മറക്കാനാവാത്ത വിധം പഴയ ഓർമ്മകളെ പൂത്തുലച്ചു ത്രസിപ്പിച്ചു കൊണ്ടിരിക്കുംആറ്റക്കോയയിലും ഞാനാ സാമർത്ഥ്യം കണ്ടു......
അടുത്ത യാത്രയിൽ അവനെയും ഉൾപ്പെടുത്താനായി വാട്സ്ആപ്പിൽ അവൻെറ നമ്പരും ഞാൻ നെഞ്ചോടു ചേർത്തു വച്ചു.
കണ്ടക്ടർ എനിക്കു ഇറങ്ങേണ്ട സ്ഥലം വിളിച്ചു കൂവുന്നുണ്ടു... യാത്ര പറഞ്ഞിറങ്ങും മുൻപു കോയ തിടുക്കത്തിൽ പറഞ്ഞു... നമ്മുടെ കൂടെ ഉണ്ടായിരുന്ന എൻെറ അനിയൻ മുഹമ്മദ് കോയ ഇപ്പോൾ ഇവിടെ ഈ ആസ്പത്രിയിൽ ഡോക്ടർ ആണു. അവനെ കൂടി കയറി കണ്ടിട്ടേ പോകാവൂ. നല്ല തിരക്കിലാവും അവൻ. നീ ഹോസ്പിറ്റലിൽ അവനെ കാണാൻ പോകുന്ന കാര്യം ഞാനിപ്പോ തന്നെ വിളിച്ചു പറയാം.....അങ്ങനെയായിക്കോട്ടേ കോയ........ കാണാം............ അർദ്ധ സമ്മതത്തോടെ ഞാൻ ബോയ്‌സ് ഹൈസ്‌കൂൾ ലക്ഷ്യമാക്കി അതിവേഗം നടന്നു.....
ചെല്ലാമെന്നേറ്റ സമയം ഏറെ കഴിഞ്ഞിരിക്കുന്നു........ സ്കൂളിൻെറ അങ്കണത്തിൽ തിരക്കൊഴിഞ്ഞതു പോലെ😢     പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,
PEOPLE'S WELFARE COUNCIL.

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...