bulletindaily.blogspot.com

Saturday, November 23, 2019

ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ വീട്ടിൽ ഊണിനു വന്നിട്ടുണ്ട് . പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം

ശുഭ ആശംസകൾ🌹

ളുഹർ നമസ്കാരത്തിനായ് ബാങ്ക് കേൾക്കണൂ .മെയിൻ റോഡ്‌ ആകെ തിരക്കിന്റെ പ്രളയം .ഒരു വാഹനത്തിനും ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ ആവണില്ല്യ .ഹോണിന്റെം എഞ്ചിൻന്റേം ശബ്ദം കൊണ്ടു പള്ളിയും പരിസരവും ശബ്ദമുഖരിതം .തൊട്ടടുത്തു വലതു ഭാഗത്തായി രക്ത സാക്ഷികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഒരു മണ്ഡപം ഉണ്ട്. ഇപ്പോ രാഷ്ട്രീയ പാർട്ടികളുടെ ഗോദ അവിടെയാണ് .ഒരു ചുവപ്പു പാർട്ടി പന്തലിട്ടു മൈക്ക് കെട്ടി ഗ്വാ ഗ്വാ വിളിക്കുന്നുണ്ടു .ഇടതുഭാഗത്തു പള്ളിയോടു ചേര്ന്നു ഗണപതി ക്ഷേത്രം ആണു .ശാന്തവും ആണു .ബാങ്ക് ഇടുന്ന ആൾ വല്ലാതെ വലിച്ചു നീട്ടുന്നു.......

കാൻസർ വന്നു അതി കഠിനമായ വേദനയാൽ നരകിക്കുന്ന ഒരാളുടെ മോർഫിൻ മരുന്നിനുള്ള വിലാപം പോലെ ആയിട്ടുണ്ട്‌ അയ്യാളുടെ ബാങ്കുവിളി .സ്ഥിരം ജീവനക്കാരുണ്ട് . അവരല്ല .നിസ്കാരത്തിനായ് വന്നു മൈക്ക് കൈയ്യിൽ കിട്ടിയ ഏതോ ഒരാളുടെ വിളി.

ചെറുപ്പത്തിൽ പള്ളിക്കു അല്പം അകലെ പണ്ടു താമസിക്കുമ്പോൾ ...ബാങ്ക് കേൾക്കുമ്പോഴേക്കും എണീറ്റു പള്ളീലേക്ക് നിസ്കരത്തിനായ് ഓടി പോവും .പ്രഭാതങ്ങളിൽ എത്ര തണുപ്പുണ്ടെങ്കിലും ,എത്ര മടി പിടിച്ചു കിടന്നാലും ആ ബാങ്കുകൾ എന്നെ സർവശക്തന്റെ സാമീപ്പ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുക .ചിലരുടെ ബാങ്കുകൾ എന്നെ വല്ലാതെ ആകർഷിക്കുമയിരുന്നു .തെങ്കാശിക്കാരനായ ഒരു ഇമാം പണ്ടു അവിടെ ഉണ്ടായിരുന്നു .ഇരുപതു ഇരുപത്തി അഞ്ചു വർഷം ഇമാം പദവിയിൽ ആയിരുന്നു അവിടെ.പ്രൌഡ ഗംഭീരമായിരുന്ന ആ ശബ്ദം . പലപ്പോഴും ബാങ്ക് വിളിക്കുക അദ്ദേഹം ആയിരുന്നു .വല്ലാത്ത ഒരു മാസ്മരിക ശബ്ദത്തിനു ഉടമയായിരുന്നു അദ്ദേഹം. നിസ്കാരത്തിനു ഒരു നേരം കണ്ടില്ലെകിൽ കൂടി തിരഞ്ഞു പിടിച്ചു കാരണം അന്വേഷിക്കും .അതായിരുന്നു ആ ഇമാം.വികൃതികൾ അല്പസ്വല്പം ഉണ്ടായിരുന്നുവെങ്കിൽ കൂടി നല്ല സ്നേഹമുള്ള മനുക്ഷ്യനായിരുന്നു.

രാത്രി ഇഷ നമസ്കാരം കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലൂടെ വേണം അദേഹത്തിന് കടന്നു പോകാൻ.എന്റെ വീടിന്റെ പിന്നിലാണ് പുള്ളിക്കാരന്റെവാസസ്ഥലവും. വീടിന്റെ ഭാഗത്തു എത്തുമ്പോൾ തന്നെ ഒന്നു നില്കും .അന്നു രാവിൽ ഇഷാ നമസ്കാരത്തിനു എന്നെ കണ്ടില്ല .അതിന്റെ കാരണം തിരക്കനാണ് ആ നില്പു . ഉള്ളിലേക്ക് നോക്കി നിസാാാർ എന്നു നീട്ടി ഒരു വിളിയും ഉണ്ടാവ്വും,ചോദ്യവും പിന്നാലെ വരും . "നിസാർ ,ഇഷാക്കു കാണല്ല്യെ ? "- "അലിംസ മാമാ ,അതു വന്തു ,അതുവന്തു " എന്തേലും ടൂപ്പ് പറഞ്ഞു തലയൂരാൻ നോക്കും.തമിഴിലെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ ഉത്തരം. മിക്കപ്പോഴും ഹോം വർക്കോ പഠിക്കാനോ ഉണ്ടാവും അതാവും കാരണമായി പറയുക.
ഞാൻ 'ആലിംസാ മാമ' എന്നാണു അദേഹത്തെ വിളിക്കുക .എന്റെ ബന്ധുവോ സ്വന്തക്കാരനോ ഒന്നും ആയിരുന്നീല്ല. ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ വീട്ടിൽ ഊണിനു വന്നിട്ടുണ്ട് . പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം .അത്രേള്ളു .
നന്നായി തമിഴ് മുനാജാത്ത് പാട്ടുകളും പാടും. പുള്ളിക്കാരനു ഒരു ഹൊർമൊണിയം പെട്ടിയൊക്കെ ഉണ്ടു .അതു മീട്ടിയാ പാടുക.
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഞാനും അതിലെ കട്ടകളിൽ വിരൽ ഓടിച്ചു നോക്കും .ആ കാറ്റു വീശണ സൂത്രത്തിൽ പിടിച്ചു ആട്ടിനോക്കും .എന്തൊക്കെയോ ട്യൂണ് വരും .വരുന്ന ട്യൂണിനു ഒപ്പിച്ചു ഒരു പാട്ടും മൂളിനോക്കും "യേ ദുനിയാ യേ മെഹഫിൽ മേരേ കാം കീ നഹീം"....... ഞാൻ ഒന്നു പാടും ....പെട്ടിയിൽ നിന്നു വരുന്ന ട്യൂണ് വേറെ ഒന്നും ! അന്നൊക്കെ എന്നാലാവതു ശ്രമിച്ചു നോകീട്ടുണ്ട് . റ്റ്യൂണും പാട്ടും ഒത്തു പോകാനായി ...പക്ഷെ നടന്നില്ല !!!!!ഇപ്പോഴും അതേ !!
copy rights reserved ---പാളയം നിസാർ അഹമ്മദു
March 2015-ൽ പ്രസിധീകരിക്കപ്പെട്ടതു .
 ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...