bulletindaily.blogspot.com

Wednesday, April 03, 2013

വിധിയെ നിയന്ത്രിക്കാൻ നമുക്കും കഴിയുമോ?





വിധിയെ നിയന്ത്രിക്കാൻ കറയറ്റ ധ്യാനത്തിലൂടെ മനോ നിയന്ത്രണം പഠിച്ചിട്ടുണ്ടെങ്കിൽ  കഴിയുമെന്നാണു പലരും ആധികാരികമായി പറയുന്നതു . മറ്റൊരാളുടെ മനസ്സു പഠിക്കാൻ നമുക്കാവണം . അതിനു വലിയ പണച്ചിലവു യാതൊന്നുമില്ല .ചെറുപ്പത്തിൽ തന്നെ അതു കരഗതമാക്കണം അതായതു യൗവ്വനത്തിൽ തന്നെ തുടങ്ങുന്നതാണു ഉചിതം . അവരവരുടെ മത പ്രാർത്ഥനയിൽ സർവാന്മനാ മനസ്സു കേന്ദ്രീകരിച്ചാൽ മതിയാവും . പ്രഭാതത്തിലെ പ്രാർത്ഥന യാണു നന്നു . സൂര്യൻ ഉദിക്കുന്നതിനും ,പക്ഷികൾ അവയുടെ അന്നം തേടി പുറത്തു പോവുന്നതിനും അല്പം മുൻപുള്ള സമയമാണു ദൈവീക നേരം. അതായത്  ഒരു നാലു മണിക്കും അഞ്ചര മണിക്കും മദ്ധ്യേ ആവും ഏറ്റവും നന്നു 🧚ഏകാന്ത മായി ഒരു ഇരുട്ടുമുറി തിരഞ്ഞെടുക്കുക . ചുവരിനു അടുത്തായി ചമ്രം പടിഞ്ഞു ഇരിക്കുക . ചുവരിൽ ഒരു അമ്പതു പൈസയുടെ വലിപ്പത്തിൽ ഒരു കറുത്ത ബിന്ദു കറുത്ത ചായപ്പെൻസ്സിൽ കൊണ്ടോ പൈന്റ്ടു കൊണ്ടോ ശ്രിഷ്ടിക്കുക . അതിനും മുൻപിലായി ഒരു മെഴുകുതിരി കത്തിച്ചു വക്കുക . ആ പ്രകാശത്തിൽ നിങ്ങൾക്കു . ആ കറുത്ത വൃത്തം ഇപ്പോൾ നന്നായി കാണാനാകും . ചമ്രം പണിഞ്ഞി രിക്കുന്ന നിങ്ങൾ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ,സാവധാനം ആ ശ്വാസം പുറത്തേക്കു വിടുകയും ചെയ്യുക . ഇതു കുറഞ്ഞതു ഒരു പത്തു തവണ എങ്കിലും ആവർത്തിക്കണം . എന്നിട്ടു ഇമ വെട്ടാതെ ആ ബിന്ദുവിലേക്ക് തന്നെ നോക്കി ഇരിക്കുക .... ജഗതീശ്വരനെ മനസ്സിൽ ധ്യാനിക്കുന്നതും ഏറെ ഫലപ്രദം . സൂര്യോദയതിനു അല്പം മുൻപു ഈ പരിപാടി അങ്ങു നിർത്തുക . അടുത്ത ദിവസം അതേ സമയത്തു ഇതു ആവർത്തിക്കുക .. ഏകാന്തമായ സമയ ത്തു ചെയ്യുന്ന ഈ ധ്യാനം .. തുടരുക .. പക്ഷെ വൃത്തത്തിലെ നോട്ടം ഇമവെട്ടാതെ തന്നെ വേണം ചെയ്യുവാൻ . യൗവനം കഴിഞ്ഞു പോയവർ നിരാശപ്പെടെണ്ട . ഫല പ്രാപ്തിക്കു അല്പം കാല താമസം ഉണ്ടാകും അത്രമാത്രം . . മനോ നിയന്ത്രണം ലഭ്യമാ കാൻ ഒരു വർഷം വേണ്ടിവരും . ആ ബിന്ദുവിനെ രണ്ടായി കാണുവാൻആകുന്ന ഒരു ദിനം വരും .. നിങ്ങൾ മനസ്സിൽ  ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു രണ്ടാവുകയും ,നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു ഒന്നാവുകയും ചെയ്യുന്ന ഒരു നാൾ വരും ... അതിനായി എന്തു ചെയ്യണം എന്നു ഞാൻ     മറ്റൊരുനാൾ വിശദമായി എഴുതാം🚶എങ്കിലും ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ  അല്ലാതെ ഈ വക  പരിപാടികൾക്കു  ആരും ഇറങ്ങരുതു. മനോ ബലം ഇല്ലാത്ത മനസ്സുകൾക്ക്  ബുദ്ധി ഭ്രമം വരെ  സംഭവിക്കാം ..  എന്നാൽ  ഞാൻ ഇവ എൻ്റെ  ശൈശവത്തിൽ തന്നെ  നേടിയി രിക്കുന്നു🚶 ജഗതീശ്വരൻ നമുക്കു നല്ലതു മാത്രം തരികയില്ല സുഖവും ദുഖങ്ങളും ,മോഹവും ,മോഹ ഭംഗങ്ങളും നൽകും🚶 .. അപ്പോഴെല്ലാം മനോ നില കൈ വിടാ തിരിക്കുവാൻ കുറെ ഒക്കെ നമുക്കു കഴിയണം . അടുത്ത് നമ്മോടൊപ്പം സുഹൃത്തുക്കൾ എന്നു നിൽക്കുന്നതിൽ ഒരാളുടെ പാര നമുക്കെതിരെ വരുന്നതു തിരിച്ചറിയാൻ  ചിലർക്കൊക്കെ മുൻകൂട്ടി അറിയാൻ   കഴിയുന്നതൊക്കെ ഇതിന്റെ  ഗുണം കൈയ്യടക്കം കൊണ്ടാണെന്നു നിസ്സംശയം  കൂട്ടിക്കൊള്ളു . വിശ്വസി ക്കുന്നവർ ചതിക്കുന്നതു, നേരത്തേ അവരുടെ മനസ്സിനെ തിരിച്ചറിയാൻ നമുക്കു സാധിക്കാത്തതു കൊണ്ടാണു🚶. പലരും എന്നോടു പറയാറുണ്ട് "അവൻ എന്നെ വച്ചു " എന്നു ... അതു അപരന്റെ മനസ്സു റീഡ് ചെയയ്യാൻ നമുക്കാകാത്തത്‌ കൊണ്ടല്ലേ . കൂടെ നിന്നിട്ടു നമ്മെ ഒറ്റിക്കൊ ടുക്കാൻ ഇട വരുന്നതും അപരന്റെ മനസ്സു റീഡ് ചെയ്യാൻ നമുകകാകാത്തത് കൊണ്ടു തന്നെ മുപ്പതു വെള്ളി കാശിനു യേശു ദേവനെ ഒറ്റി കൊടുത്ത ദിവസം അറിയാമല്ലോ 💃  യേശു ദേവനു അറിയുമായിരുന്നു ഇന്നു ഇന്നയാൾ എന്നെ പറ്റുമെന്നു  ... ദൈവം ആയുസ്സു നീട്ടി കൊടു ക്കാത്ത പടുവൃദ്ധർ ശൈശവ ദിശയി ലേക്കു  ആണു പോകുന്നതു🚶 കുഞ്ഞു ങ്ങളെപ്പോലെ🚶ഇതു  നമ്മെ പഠിപ്പിക്കുന്നതു എന്താണെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും ....🚶 എവിടെ നിങ്ങൾക്കെല്ലാം അതിനു സമയം അല്ലെ❣️

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...