സെക്രെട്ടറിയെറ്റിലെ ഫയൽ നീക്കം അറിയാൻ കഴിയുന്നതു ഒരു പെരുത്ത കാര്യമാണു . കണ്ണൂർ നിന്നും ,കാസ്സർകോടുനിന്നും തിരുനനന്തപുരത്തു വന്നു,ലോഡ്ജും എടുത്തു കാത്തുകെട്ടികിടന്നു കാര്യം നോക്കാൻ വരുന്നവർ രക്ഷപ്പെട്ടു . www. kerala .gov.in എന്ന സൈറ്റിലെ ഫയൽ ട്രാക്കിംഗ് സിസ്റ്റം എന്ന ബട്ടണിൽ അമർത്തി ഫയൽ നമ്പരും ,വകുപ്പും നൽകിയാൽ വിവിധ വർഷങ്ങളിൽ ഇതേ നമ്പറിൽ ഉള്ള ഫയലുകളുടെ വിശദമായ കാര്യങ്ങൾ കിട്ടും . ഓരോ ഫയലും ഏതുഉദ്യോഗസ്ഥൻ കൈവശം വച്ചിരിക്കുന്നു എന്നറിയാം . മന്ത്രിമാർക്ക് നല്കിയ നിവേദനം പോലും ആരുടെ ടേബിളിൽ ഉണ്ടു എന്നു കൃത്യമായി അറിയാം . പൊതുജനങ്ങൾക്കു ആവശ്യമായ സർക്കാർ ഉത്തരവുകൾ സൈറ്റിൽ ഉണ്ടു . അവയും പരിശോദിക്കാം . ഇതുകൊണ്ടു ഉള്ള നേട്ടം ഫയൽ ദീർഘകാലം ഒരു ഉദ്യോഗസ്ഥൻ പിടിച്ചു വച്ചിട്ടുണ്ടെങ്കിൽ . അതു അറിയാൻ കഴിയും . അറിഞ്ഞിട്ടു എന്താ കാരിയം എന്നല്ലേ . ചുമ്മാണ്ടിരിക്കുക . അല്ലാതെന്താ . പിന്നെ, സ്വാധീനം ഉണ്ടേൽ അതു അവിടെന്നു തനിയെ പൊക്കാം . അപ്പൊ പ്പിന്നെ സൈറ്റു നോക്കേണ്ട കാര്യമില്ല . പണ്ടു ഒരു മുഖ്യമന്ത്രിക്കു ഞാനും ഒരു പ്രമാദമായ പരാതി കൊടുത്തിരുന്നു . നന്നായി അറിയുന്ന ആളായിരുന്നു " ആ " മന്ത്രിമുഖ്യൻ .ഞാൻ ഭാര്യയുമായി ഓഫീസിലെത്തി . നല്ല കൂട്ടം ഉണ്ടു . ഗന്മാനോടു കാര്യം പറഞ്ഞു .ആദ്യ ആളായി കടത്തിവിട്ടു . മന്ത്രിമുഖ്യൻ സ്വീകരിച്ചു ഇരുത്തി . എല്ലാം കേട്ടു . എല്ലാം വായിച്ചും നോക്കി . പിന്നെ ഒറ്റ എഴുത്താണ് . ടേക് ഇമ്മീടിയട്ടു നെസ്സസ്സരി ആക്ഷൻ ,ഒപ്പും വച്ച് . ഞങ്ങളെ യാത്ര ആക്കി . ഓഫീസ് ഡോർ തുറക്കും മുൻപേ എന്തോ ഓർത്തിട്ടു അദ്ദേഹം ഞങ്ങളെ തിരികെ വിളിച്ചു . അദ്ദേഹം ഒപ്പിട്ട ,ഞങ്ങളുടെ ആ അപേക്ഷ തിരികെ കൈയിൽ തന്നു . എന്നിട്ടു ഇങ്ങനെ പറഞ്ഞു ....... പീ.എ . മിസ്റ്റർ .............. നെ ഞാൻ പറഞ്ഞു എന്നു പറഞ്ഞു ഏല്പിക്കാൻ . സംസ്ഥാനത്തെ ഒരു മന്ത്രിമുഖ്യൻ ഞങ്ങളെ തിരികെ വിളിക്കുക ......ഓഫീസ്സിൽ പ്രത്യേക പരിഗണന കിട്ടുക . എന്റെ ആനന്ദലബ്ധിക്കിനി മറ്റെന്തു വേണം . എന്റെ പത്നിക്കു എന്നോടു അല്പം മതിപ്പൊക്കെ തോന്നിയ സന്ദർഭങ്ങളിൽ ഒന്നാവും അതെന്നു തോന്നുന്നു . മന്ത്രിമുഖ്യനു നല്കിയ പ്രത്യുപകാര മന്ദഹാസം അതു വ്യക്തമാക്കി . . മന്ത്രിമുഖ്യൻ പറഞ്ഞപോലെഞാൻ അപേക്ഷ പീ എ യെ പറഞ്ഞു ഏല്പിച്ചു . വീട്ടിലേക്കു മടങ്ങി . മൂന്നാം നാൾ ഫയൽ നമ്പർ ഇട്ട ഒരു റോസ് കാർഡു കിട്ടി .ഒരാഴ്ച കഴിഞ്ഞു , വേറെ ഹോൾഡ് വച്ചു ഒന്നു തിരക്കി നോക്കി . ആ ഫയൽ എത്തേണ്ട സെക്ഷനിൽ എത്തിയിട്ടുണ്ട് . എനിക്കു സമാധാനം ആയി . രണ്ടു ആഴ്ച കഴിഞ്ഞു പിന്നേം തിരക്കി ..... ഫയൽ കാണാൻ ഇല്ല . ആരോ മുക്കി ..... മുക്കിയവനെ എനിക്കു മനസ്സിലായി ...... മുക്കിയവൻ ആരാണെന്നു സെക്രട്ടറിയട്ടിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞും തന്നു . ആ ഫയൽ നീങ്ങിയില്ലെങ്കിലും ...... ആ ഫയലിലെ ആവശ്യങ്ങൾ പെട്ടെന്നു നടന്നുകിട്ടി .അതിനു വേറെ സോർസ് ഉപയോഗിക്കേണ്ടി വന്നൂന്നു മാത്രം . അന്നു ആ മന്ത്രിമുഖ്യൻ "take immediate action and report " എന്നു എഴുതിയിരുന്നു വെങ്കിൽ ആ ഫയൽ ഒരുത്തനും മുക്കാൻ കഴിയുമായിരുന്നില്ല . അന്നു അദ്ദേഹംഓഫീസ്സിൽ നല്കിയ നല്ല സ്വീകരണത്തിനു നൂറായിരം നന്ദി .അതു മറക്കാവതല്ല . ശുഭദിനം കൂട്ടരേ
bulletindaily.blogspot.com
Saturday, April 20, 2013
Subscribe to:
Post Comments (Atom)
28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം
Nizar Ahamed M എന്ന പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...
-
ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ...
-
പരിശുദ്ധ റംസാൻ വൃതശുദ്ധിയുടെ നാളുകൾക്ക് ഇനി പത്തു പന്ത്രണ്ടു ദിവസങ്ങളേയുള്ളൂ🧎 ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക...
No comments:
Post a Comment