bulletindaily.blogspot.com

Monday, April 29, 2013

മാ കർമ്മഫലഹേതുർഭൂർ മാ തേ സംഗോ‌ऽസ്ത്വകർമ്മണി."


ഹാല്ലോ! എന്താ വിശേഷം ....ലോകത്തെ ഏറ്റവും വലിയ രോഗം എന്താണ് എന്ന് അറിയുമോ നിങ്ങൾക്കു?ഒരാൾക്ക് വരുന്ന തീവ്രമായ തലവേദന പോലും ഒരാളെ സംബ ന്ധിച്ച് വലിയ ഒരു അസുഖം തന്നെയാണ്. തലേന്ന് അർദ്ധരാത്രി വരെ ജോളിയായിരി ക്കുക. അർദ്ധരാത്രിക്ക് ശേഷം മൂത്ര തടസ്സം അനുഭവപ്പെടുക .അടുത്ത നാൾ സായാഹ്നമായിട്ടും മൂത്രം പോകാതിരിക്കുക.  ഓടിച്ചെന്നു ഫാമിലി ഡോക്ടറിനെ കാണുക , ബ്ലാഡർ  പൊട്ടാറായി ഉടനെ കതീട്ടർ ഇട്ടു മൂത്രം എടുത്തുകളയാൻ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ പോകാൻ ഡോക്ടറിൻ്റെ, ഡോക്ടറായ സ്വന്തം മകനേയും കൂട്ടി വിടുക എന്നതൊക്കെ അടിയന്തര സാഹചര്യത്തിൽ ഒരാൾക്ക് അവിചാരിതമായി ലഭിക്കുന്ന ഭാഗ്യവും, ദൈവാനുഗ്രഹവും തന്നെ.

2️⃣ഡോക്ടറുടെ ഡോക്ടറായ മകൻ എന്നെ ഇടപ്പഴഞ്ഞിയിലെ സൂപ്പർ  സ്പെഷ്യാലിറ്റി  ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിട്ടു. കാഷ്വ ലിറ്റിയിൽ ഒരു പൊടിഡോക്ടർ ഉണ്ട്. അഡ്മി ഷൻ കാർഡ് എഴുതി, ലാബ് ചെക്കിനുള്ള  വലിയലിസ്റ്റു എനിക്കു തന്നു. ഉടനെ തന്നെ ആ ആശുപത്രി ലാബിൽ  നിന്നും ടെസ്റ്റ്കളൊക്കെ എടുക്കണം, CT scan ഊം വേണമെന്ന് ആവശ്യ പ്പെട്ടു. ഞാൻ  പറഞ്ഞു യൂറിൻ ഒന്നര ദിവസ മായി പോകുന്നില്ല. ബ്ലാഡർ പൊട്ടയാൽ, രോഗം കൈവിട്ടു പോകും. അതു കൊണ്ടു എന്നെ പരിശോധിച്ച ഡോക്ടർ യൂറിൻ  എടുക്കാനായി ട്ടാണു ഇവിടെ എത്തിച്ചതു. ആദ്യം അതു ചെയ്യ ണമെന്ന് ഞാൻ പറഞ്ഞു. ലാബ് റിപ്പോർട്ടൊ ക്കെ ആയി ഇവിടുത്തെ യൂറോളജി ഡോക്ടറെ കാണാൻ രാവിലെ വരാം എന്നു പറഞ്ഞു. ഡ്യൂട്ടി യിൽ ഇരുന്ന ആ പൊടി ഡോക്ടർ ആരെയോ ഫോണിൽ വിളിച്ചു ഗൈഡ് ലൈൻ ചോദിക്കു ന്നതു കേട്ടു. ഫോൺ ഹോൾഡ് ചെയ്ത ശേഷം നേരത്തെ ഏതു ഡോക്ടർ ആണു പരിശോധിച്ച തെന്നു എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു : ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷനായ ഡോക്ടർ ദിനേശ് പ്രഭുവാണു വീട്ടിൽ നോക്കിയതു. ദിനേശ് പ്രഭു ഡോക്ടറിൻ്റെ മകനാണു എന്നെ ഇവിടെ എത്തിച്ചതു എന്നു കൂടി  ഞാൻ പറഞ്ഞു.  ഞാൻ ഉറക്കെ പറയുന്നതു ഫോണിലൂടെ കേട്ടി ട്ടാവണം, എന്തോ നിർദ്ദേശം വന്നപോലെ കത്തീ ട്ടർ ഇട്ടു യൂറിനെടുക്കാനും നാളെ രാവിലെ വന്നു യൂറോളജി ഡോക്ടറായ ദീപക്കിനെ കാണാനും പറഞ്ഞു.കാഷ്വാലിറ്റിയിൽ പോയി യൂറിനെടു ത്തു..പക്ഷേ ഒരു പ്രശ്നം....ഇപ്പോൾ ആശുപത്രി യിൽ നിന്നും ഇട്ട ഈ കത്തീറ്റർ പതിനഞ്ചു ദിവസത്തേക്കു മാറ്റാൻ പറ്റില്ലത്രേ. ഞാനവിടെ കുടുങ്ങിയല്ലോ!!!  വീട് അകലെയാണെങ്കിൽ ഇവിടെ അഡ്മിറ്റ് ആവണം എന്നായി അവരുടെ ആവശ്യം. നടന്നാൽ ഉള്ളിലെ തൊലി പൊട്ടും, ആയാസമെടുത്താൽ ബ്ലാഡർ മുറിയും എന്നൊക്കെ അവർ ഭയപ്പെടുത്തി തുടങ്ങി

       3️⃣ഞാൻ പറഞ്ഞു വീട് അടുത്താണു. കുടുബക്കാരൊക്കെ കൂടെ വന്നിട്ടുണ്ട്. നാളെ അതിരാവിലെ  വന്നു ഡോക്ടറിനെ കണ്ട്  ഇവിടെ  അഡ്മിറ്റ്  ആവാം എന്നു പറഞ്ഞ്, കത്തീറ്ററോടെ അവിടെ നിന്നും  സൂത്രത്തിൽ  തടിയൂരി. കത്തീട്ടർ ഇട്ടതിനു മാത്രം  ഫീസ് 1500 രൂപയുടെ ഒരു ബിൽ കൈയ്യിൽ തന്നു. ഒരു  കത്തീട്ടറിനു മെഡിക്കൽ ഷോപ്പിൽ 100രൂപയേ വിലയുള്ളൂ. വളരെ മെച്ചപ്പെട്ടതിനു150 റുപ്പിക യുമേ വില വരൂ. പക്ഷേ അതിടാനുള്ള വിദ്യ കമ്പോണ്ടറിനേ അറിയുകയുള്ളല്ലോ. അതിനാ ണീ ഫീ. ചുമ്മാതല്ല ഭഗവത്ഗീതയിൽ പറഞ്ഞു വച്ചതു."മാ കർമ്മഫല ഹേതുർ ഭൂർ മാ തേ സംഗോ‌ऽസ്ത്വ കർമ്മണി."(നിനക്ക് കർമ്മം ചെയ്യാനാണ് അധികാരം, അല്ലാതെ അതിൻ്റെ ഫലത്തിലല്ലെന്നു) ഇനി 
സീ. റ്റി സ്കാൻ എടുക്ക ണം. അതിനുള്ള ഡോക്ടറിനെ കൂടി കാണിച്ചി ട്ടേ പോകാവൂ എന്നു  കമ്പൗണ്ടർ വീണ്ടും ഓർമ്മ പ്പെടുത്തി. കൂടെ  വന്നവരേയും ഭയപ്പെടുത്തി  അവിടെ പിടിച്ചു നിർത്തുക. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഒരു സംഖ്യക്ക് ഒരു കോള് ഒപ്പിക്കുക  അതായിരുന്നു അവരുടെ നോട്ടം. എല്ലാവനും  തെറ്റില്ലാത്ത സംഖ്യ വസൂലാവും. ഇതന്നെ ആശുപത്രികളിലെ പ്രധാന പരിപാടി. നിങ്ങടെ പോക്കറ്റും അതോടെ, അടുത്ത ദിവസം മുതൽ കാലി ആയി തുടങ്ങും. പിന്നെ  തെണ്ടാൻ ഇറങ്ങേണ്ടി വരും. തർക്കം വേണ്ട നമ്മുടെ ഒരു പ്രമുഖ കവി ഉണ്ടായിരുന്നല്ലോ "വി"  യിൽ പേരു തുടങ്ങുന്ന  ഒരാൾ• പാളയ ത്തെ  മഹാരാജാസ് യൂണിവേഴ്സിറ്റി കോളേ ജിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് ആയിരുന്നു അയ്യാൾ. സദാ മദ്യപനായിരുന്നു. ഈ കവി മാഷ്‌ ... അടുത്ത സമയത്ത് ഈ ആശുപത്രിയിൽ കിടന്നാ അനാഥനായി ഈയ്യാൾ മരിച്ചത്. മോശം ട്രീറ്റ്മെൻ്റ് ആയിരുന്നുവെന്നു വാർത്താ മാദ്ധ്യമങ്ങളിലൊക്കെ വാർത്ത വന്നിരുന്നു. അവിടെ  ഈ പ്രൊഫസറിനെ കേറ്റിയപ്പോഴേ ഞാൻ ലോകം മുഴുവനും  കേൾക്കേ വിളിച്ചു പറഞ്ഞതാ...ഉടൻ അയ്യാളുടെ ചീട്ടു കീറി കിട്ടുമെന്നു.... 

4️⃣"ഒന്ന് കൊണ്ട് അറിയണേ പത്തിന്റെ ഫലാ ഫലം എന്നാ ചൊല്ല്.  ഒരു കാര്യത്തിന്റെ ചെറിയൊരു സൂചന മതി,  അതിന്റെ മുഴുവൻ സ്വഭാവവും ഫലവും നമുക്കു മനസ്സിലാക്കാൻ"പണവും  അടച്ചിട്ടു, ഞാൻ ആ ആശുപത്രീന്ന് എൻ്റെ ജീവനും കൊണ്ട് ഇറങ്ങി ഓടി. അതിനു ഒരു സൂത്രപ്പണി ഒണ്ടു മാഷെ....അതറിയണം. അതറിയാമോ നിങ്ങൾക്കു. 45 വയസ്സൊക്കെ കഴിഞ്ഞാൽ സകലർക്കും  വരുന്ന അസുഖം തന്നെയാണു പ്രോസ്റ്റേറ്റ്.   ഡോക്ടറുടെ പറച്ചിലും കേട്ട്, രണ്ടാമതോ, മൂന്നാമതോ ഒക്കെ  ഭിഷഗ്വരന്മാരുടെ ഒരഭിപ്രായം കൂടി കേൾക്കാ തെ ചാടിയിറങ്ങിയാൽ പിന്നേം, പിന്നേം അതു വരും. ഗുളികകൾ വാരി തിന്നു, കിഡ്നി കൂടി യടിച്ചു പോകുമ്പോഴേ മനുഷ്യൻ്റെ ബോധം  തെളിയൂ. പിന്നെ അതു  പ്രോസ്റ്റേറ്റ് കാൻസറായി മാറി വേറെ ഒരാശുപത്രിയിലും  നടക്കേണ്ടിയും വരില്ല.  ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണെന്ന  തലയോട്ടിയിലെ രോമ കൂപങ്ങൾക്ക് DHT എന്ന ഹോർമോണിനോട് അമിത സംവേദനക്ഷമത ഉണ്ടാകുമ്പോഴാണ് കഷണ്ടി ഉണ്ടാകുന്നത്. DHT രോമകൂപങ്ങളെ ചുരുക്കുകയും അതുവഴി രോമവളർച്ചയെ തടയുകയും ക്രമേണ കഷണ്ടി യിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ജനിത കപരമായ ഒരു പ്രവണതയാണ്.പ്രായം കൂടു മ്പോൾ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാകുന്നത് സാധാരണമാണ്. ഈ വീക്കത്തെയാണ് BPH എന്ന് പറയുന്നത്. DHT ഹോർമോണിന്റെ സ്വാധീനം പ്രോസ്റ്റേറ്റ്ഗ്രന്ഥി യുടെ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നുണ്ട്. പ്രായം കൂടുമ്പോൾ പ്രോസ്റ്റേറ്റ് കോശങ്ങളുടെ വളർച്ചയെ ഇത് ഉത്തേജിപ്പിക്കുകയും അതുവഴി ഗ്രന്ഥിയുടെ വലുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. കഷണ്ടി യും പ്രോസ്റ്റേറ്റ് വീക്കവും (BPH) തമ്മിലുള്ള ബന്ധം ഹോർമോണായ DHT-യുടെ പൊതുവാ യ സ്വാധീനത്തിലാണ്.  കഷണ്ടി വരാനുള്ള സാധ്യതയുള്ള പുരുഷന്മാരിൽ, DHT-യുടെ അളവ് കൂടുതലായിരിക്കുകയോ അല്ലെങ്കിൽ രോമകൂപങ്ങൾ DHT-യോട് കൂടുതൽ സെൻസി റ്റീവ് ആയിരിക്കുകയോ ചെയ്യാം.

            5️⃣ഇതേ DHT പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയേയും ഉത്തേജിപ്പിക്കുന്നു. അത്രേള്ളൂ പ്രശ്നം. എന്നാൽ ഒരു ആശുപത്രിയിൽ  ചെന്നു പെട്ടാൽ, ഏതെങ്കിലും ഹെൽത്ത്  ഇൻഷുറൻസ് ഉണ്ടോ എന്നാണു ആദ്യം ചോദിക്കുക. ഉണ്ടെങ്കി ൽ ഓപ്പറേഷൻ വേണം എന്നു തന്നെ പറയും. ഓപ്പറേഷൻ്റെ എല്ലാ ഫോർമാലിറ്റിയും പൂർത്തി യാക്കാനുള്ള ബ്ലഡ് മുതൽ സകല ചെക്കപ്പും എടുപ്പിക്കും. ശ്വസം, കഫക്കെട്ട്, പൾസ്  ബീറ്റ് വ്യത്യാസം വരെ പറഞ്ഞു  അവ ശരിയാവുന്ന തുവരെ അവിടെ  പിടിച്ചു  കിടത്തും. നമുക്ക് ഭാഗ്യം വ്യാഴനിൽ നിൽക്കുകയാണെങ്കിൽ ഓപ്പറേഷനു ഫിറ്റ് ആക്കും.യൂറിനറി ട്രാക്കിനെ ചുരണ്ടി വലുതാക്കി വിടും.... അതന്നെ ഈ ഓപ്പറേഷൻ.  ഒന്നോ , രണ്ടോ കൊല്ലം കഴിഞ്ഞു പിന്നെയും ഇതു തന്നെ അവസ്ഥയെങ്കിൽ  പിന്നെയും ഇതുപോലെ യൂറിനറി ട്രാക്ക് ചുരണ്ടും... ഈ ഒരു ട്രാക്ക് ഇവന്മാർ എത്ര തവണ ചുരണ്ടി കൊണ്ടിരിക്കും എന്നു നിങ്ങൾക്കു ഇപ്പോ പറയാൻ പറ്റുമോ. ഇല്ല. ഭിഷഗ്വരന്മാരും പറയില്ല. അവസാന കാലത്ത്  ഭിഷഗ്വരൻ  തന്നെ പറയും... നിങ്ങളുടെ പ്രോസ്റ്റേറ്റ് തന്നെ എടുത്തു കളയണമെന്നു....... അപ്പോഴേക്കും ആരും തിരിഞ്ഞു നോക്കാനി ല്ലാത്ത ഒരവസ്ഥയിൽ മക്കളൊക്കെ അവരവ രുടെ ജീവിത പന്ഥാവിലേക്കു പോയി കഴിഞ്ഞിട്ടുണ്ടാവും.. മെഡിക്കൽ കോളേജ് യൂണിറ്റ് ചീഫ്  Dr. വാസുദേവൻ,  മുൻ മുഖ്യമന്ത്രി V.S അച്ചുതാനന്ദൻ്റെ മരുമകൻ Dr. തങ്കരാജ്, Dr  നീലകണ്ഠദാസ്, Dr. ദിനേശ്പ്രഭു, Dr.ജോർജ് കോശി എന്നിവരൊക്കെ സർക്കാർ സർവ്വീസി ൽ പ്രഗത്ഭരായിരുന്ന എനിക്കു പരിചയമുള്ള      ആത്മാർത്ഥതയും, സ്നേഹവുമുള്ള ഭിഷഗ്വര ന്മാരാണിന്നും.   
എല്ലാർക്കും ശുഭരാത്രി നേരുന്നു ... പ്രാർത്ഥനയോടെ........
29 ഏപ്രിൽ 2013-ൽ പ്രസിദ്ധീകരിച്ചതു. 
പാളയം നിസാർ അഹമ്മദ്
Copyrights © allrights reserved 

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...