bulletindaily.blogspot.com

Saturday, November 23, 2019

പാട്ടുകാരനായും, കഥാകാരനായും അലഞ്ഞ നാളുകൾ


1. പാട്ടുകാരനായലഞ്ഞ നാളുകൾ

വളരെ മുമ്പു ബേബി മാമൻ എന്നും വീട്ടിൽ വരുന്ന കാലം ...... ( എസ്റേററ്റു ബേബി - പ്രഭാ യേശുദാസിന്റെ പിതാവു വളരെ വലിയ ധനാഢ്യനും ഉന്നത ക്രിസ്ത്യൻ കുടുംബ മഹിമയുമുള്ള ആളുമായിരുന്നു💂 സാമ്പത്തി കവും സാമുദായികവും ആയ കാരണങ്ങളാൽ പ്രഭയെ ദാസിനു വിവാഹം ചെയ്തു കൊടുക്കാ ൻ വിമുഖനായതിനാൽ, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും അഭിപ്രായവും, ദാസ്സിന്റെ സ്വഭാവവും അന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു അന്നു 🏌️
                          2️⃣ രണ്ടു പ്രമുഖ സിനിമാ നടന്മാർ ഞങ്ങളുടെ അടുത്ത സ്വന്തക്കാർ ആയതിനാൽ യേശുദാസിനെ കുറിച്ചു അന്വേഷിക്കാൻ മിക്കപ്പോഴും  അച്ഛനെ കാണാൻ അതി രാവിലെ വീട്ടിൽ വരുമായിരുന്നു. അച്ഛൻ്റെ ക്ലാസ്മേറ്റ്സ് ആയിരുന്നു ബേബിമാമനും, തിക്കുറുശ്ശി സുകുമാരൻ നായരും🏌️ തിക്കുറിശ്ശിമാമൻ്റെ മൂത്ത സഹോദരി ഓമനക്കുഞ്ഞമ്മ അന്നു തിരുവനന്തപുരം ഡിസ്ട്രിക്ട് കളക്റ്ററായിരുന്നു🏌️അവരും എൻ്റെ അമ്മയെ കാണാൻ ഇടക്കിടെ വീട്ടിൽ വരുമായിരുന്നു🏌️ഗാനമേള പാട്ടുകാർക്കു,  പുതിയ സിനിമാപ്പാട്ടുകളുടെ വരികൾ തെറ്റു കൂടാതെ പാട്ടുപാടിക്കൊ ടുക്കുന്നതു അന്നൊക്കെ ഞാൻ ഹോബിയാക്കി യിരുന്നു 👶വീടിനു അല്പം അകലെ തരംഗണി സ്റ്റുഡിയോക്കു അടുത്തുള്ള യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിൽ യേശുദാസ്സും കൂട്ടരും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു👶  സ്റ്റേജിൽ   ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായി ഒരു കുപ്പിയിൽ നിന്നും മഞ്ഞ വെള്ളം പകർന്നു കുടിക്കുന്നതു ദാഹത്തോടെ സ്റ്റേജിൽ നിന്നു പലപ്പോഴും കണ്ടിട്ടുണ്ട് . യേശുദാസിനെ കുറിച്ച് നിരന്തരം കലാനിലയം കൃഷ്ണൻ നായരുടെ തനിനിറം  രാപത്രത്തിൽ നല്ലതല്ലാത്ത വാർത്തകൾ വരുന്ന സമയമായിരുന്നു അന്നു👶അമ്പലപറമ്പുകളിൽ നിസ്സാര കാര്യങ്ങൾക്ക് 'ആഡിയൻസ് ' തന്നെ പരസ്പരം പൊരിഞ്ഞ അടി നടത്തുന്ന കാലഘട്ടവും കൂടി ആയിരുന്നു അന്നൊക്കെ🏌️ആ സ്ഥിതിയിൽ വീട്ടിൽ പറയാതെ ഈ വക പരിപാടിക്ക് പോകുന്നത് പാത്തും പതുങ്ങിയുമായിരുന്നു🏌️ പല ഗാനമേളകൾക്കും സ്റ്റേജ്കൾ‍ സഹൃദയർ കൈ വയ്ക്കുമായിരുന്നു🏌️ കൂവലും നന്നേ കിട്ടും🧎
എങ്കിലും ആ പാട്ടുകൾ വീട്ടിൽ വന്നു ഞാനും പാടുമായിരുന്നു ... ഉറക്കെ തന്നെ🧎 
                   3️⃣അവിടെ ഒരു മാർക്കറ്റ്‌ അടുത്തുണ്ടു🧎പ്രസിദ്ധമായ പാളയം കന്നി മാരാ മാർക്കറ്റ്‌ എല്ലാ  അലി പിലീസു  ജനങ്ങളും അതിലേയാണു കടന്നു പോകുന്നത്🧗അതു അവർ നിന്ന് കേൾക്കും🏋️ചിലർ‍ പ്രോത്സാഹിപ്പിക്കും🏋️ ഒരു പാട് ആളു കൾ പറഞ്ഞു "നിസാർ നന്നായി പാടുമെന്നു "!!!ഞാതുകേട്ടു തൊള്ള തുറന്നു പാടി🏋️
എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നിൽ , ഏകാന്തമായ രാവുകളിൽ -വിജനമായ അമ്പല പറമ്പുകളിലെ ആൽ‍ത്തറ വട്ടങ്ങളില്‍ ,
എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി...🏌️താടി വളര്‍ത്തി , വെള്ള ഷര്‍ട്ടും, പാന്റ്സും , ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു🏌️ ആകെ ഒരു വെള്ള മയം🏌️ കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു🏋️പക്ഷെ, ഞാന്‍ ഒരു    K J. യേശുദാസ് മാത്രം ആയില്ല ....🏋️ എന്നെ ആരാധിച്ച പെണ്ണിനെ ഒട്ടു കിട്ടിയുമില്ല ...🏋️അതോടെ ആ പണിയും ഞാന്‍ അങ്ങു നിർത്തി ⛹️ജീവിതത്തിൽ  ഇപ്പോഴും ദുഃഖങ്ങള്‍ മാത്രം ബാക്കി !!!!!💂
2. കഥാകാരനായി കുറച്ചു നാൾ

പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി⛹️ ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയി⛹️അഞ്ഞൂറ് റുപ്പിക തന്നു⛹️കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി, ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു⛹️സിനിമക്കാര്‍ക്ക് നല്ല കോളടിച്ചു ⛹️ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലാന്നു ഞന്‍ അവരെ ഓട്ടിച്ചു വിട്ടു⛹️ ഇത്തിരി സമ്പന്നന്‍ ആയപ്പോൾ ഒരു പെണ്ണും കെട്ടി ⛹️പെണ്ണും പിള്ളക്ക് വായനാ ശീലം അന്ന് തീരെ ഇല്ല ..⛹️
               4️⃣ഒരു സഹൃദയയും അല്ലായിരുന്നു അന്നു⛹️(ഇന്നിപ്പോൾ രംഗം മാറി)  കഥ എഴുത്ത് അപ്പോള്‍ എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌⛹️ അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം , ചിന്തിക്കണം, കുഞ്ഞു ,തൊട്ടിലില്‍കിടന്നു കരയുമ്പോള്‍ ആട്ടികൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം⛹️ ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണംന⛹️നേരം വെളുക്കുമ്പോൾ കിടന്നു ഉറങ്ങണം⛹️പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല⛹️ എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും, സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് നിറയേ നിറയും...⛹️ ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍, കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി ⛹️ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് ⛹️തട്ട് കിട്ടിയ പാടെ ഞാന്‍ എഴുന്നേറ്റിരുന്നു ⛹️എന്നെ നോക്കി അവള്‍ അലറി: "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ⛹️ കൊച്ചു പുസ്തകം ഇറക്കലാണോ തന്റെ പണി " അതിവിടെ വേണ്ട ⛹️ കലഹം മൂത്ത് അടിയും , വക്കാണവും ആയി⛹️ അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു⛹️ ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത്⛹️ നിബന്ധനയും വച്ചു ⛹️ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി അല്ലായിരുന്നു വെങ്കിൽ ഞാനും ഒരു MT ആയിപ്പോയേനെ (empty ).!!!!!!!!!
 3. ഖദർവാലാ ആയും കുറേനാൾ.........
ഏറെക്കാലം ഞാന്‍ ഖദര്‍ ധരിച്ചിരുന്നു,⛹️
ഒന്നോ,രണ്ടോ  മതി ഒരു വര്‍ഷത്തേക്ക്⛹️
എന്നും രാവിലെ കഴുകണം, പശയും നീലവും മുക്കണം🚴         
              5️⃣അതിരാവിലെ ഉണര്‍ന്നു വടിപോലെ ഇസ്തിരിക്കിടണം🚴ആ ഖദറില്‍ കിഴുത്ത വീണു തുടങ്ങിയപ്പോള്‍ ജനം എന്നെ ബഹുമാ നിച്ചു  തുടങ്ങി 🚴 വില്ലേജ് ഓഫീസിലായാലും, പൊലീസ് സ്റ്റേഷനിലായാലും പലരും സീറ്റിൽ നിന്നും എണീറ്റ് തൊഴാൻ തുടങ്ങി🚴 നാമറിയാതെ തന്നെ സ്വയം ഗമയൊക്കെ ആകാശത്തോളം വന്നു തുടങ്ങി🚴 ഒരു മുക്കാൽ ചക്രത്തിനു പ്രയോജനം കിട്ടാത്ത തിരക്കോടു തിരക്കു തന്നെ 🚴  അലമാരയിൽ വടിയും കുത്തി നടന്നു നീങ്ങുന്ന മഹാത്മാവിനെ പിടിച്ച് ഇരുത്താനുള്ള മഹത്വം എനിക്കു അറിയതെ വന്നപ്പോൾ,  വീടിനുള്ളിൽ നിന്നും പെണ്ണും പിള്ളയുടെ പഞ്ഞ പാട്ടും കേട്ടു തുടങ്ങി🚴 ഖദറൊന്നു മാറി വാങ്ങാൻ കൂടി
പഴുതില്ലാതെ വന്നപ്പോള്‍ ഞാനാ പരിപാടിയും ഞാനങ്ങ് നിര്‍ത്തി🚴മോളും മോനും മറ്റൊരു കദർ വാങ്ങിത്തരുന്നതു വരെ  ഞാനും  സാക്ഷാല്‍ മഹാത്മാവായി മാറി🚴ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🚴 ഇന്നത്തേക്ക് വിട⛹️
എല്ലാ നന്മയും നേരുന്നു⛹️ 
പാളയം നിസാർ അഹമ്മദ്‌,
Copyright© All Rights Reserved.  April 2011 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു.  Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായന ക്കാരെ നേടിയത് 🛑 







No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...