bulletindaily.blogspot.com

Monday, February 23, 2026

CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ


 കഴിഞ്ഞ ദിവസം പഴയൊരു കസ്റ്റമർ എന്നെ അവിചാരിതമായി ഫോണിൽ ബന്ധപ്പെടുക യുണ്ടായി.  1997 ൽ മൊബൈൽ ഫോൺ ഇറങ്ങിയ കാലം മുതൽ ഓഫീസിൽ വന്നുള്ള സൗഹൃദമാണു. അന്നൊക്കെ ഇൻകമ്മിങ്-ഔട് ഗോയിങ്ങ് കോളുകൾക്കു 16 രൂപയാണു നിരക്കു.  അന്നു മുതൽ എൻ്റെ രണ്ടു കുട്ടികളും അതു ഉപയോഗിച്ച് വരുന്നു. അതിനു മുമ്പ് വിവിധ തരം ഇംപോർട്ടഡ് സോണി, സാനിയോ, പാനാസോണിക്, കാഷ്യോ അങ്ങനെയുള്ള ഏറ്റവും  ലേറ്റസ്റ്റ് കോഡ്ലെസ് ഫോണുകളാ യിരുന്നു അവരുടെ ഹരം. 

2️⃣ റെക്കോർഡിംഗ് ഉള്ളവയും, ആൻസറിംങ് ഡിവൈസ് ഉള്ളവയുമൊക്കയുണ്ടവയിൽ. ചിലത് 7 കിലോ മീറ്ററിലധികം ദൂരം സംസാര ശേഷിയുള്ളവയാണു. മൊബൈൽ ഫോൺ ആദ്യമായി വന്നപ്പോൾ അവർ വിളിച്ചു  തള്ളിയ കാളുകൾക്കു പോലും കൈയ്യും കണക്കും കാണില്ല.  ഇതൊക്കെ അറിയുന്ന ഒരാളാണു ഇദ്ദേഹം. പുള്ളിക്കാരൻ്റെ സംശയം CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ എന്നാണു അദ്ദേഹത്തിനു അറിയേണ്ടത്. ഞാൻ പറഞ്ഞു "ഇല്ല". തീർച്ചയായും ഇല്ല. അദ്ദേഹം അത്ഭുതപ്പെട്ടു . അപ്പോൾപിന്നെ  ഇന്നു എല്ലാ കടകളിലും, സകല വീടുകളിലും cctv ഉണ്ടല്ലോ എന്നായി അദ്ദേഹം. ഞാൻ പറഞ്ഞു സംഗതി ശരിയാണു. ഞാൻ വിശദമാക്കിത്തരാമെന്നു പറഞ്ഞു.  ഞാൻ തുടർന്നു..... എൻ്റെ വീട്ടിൽ CCTV ഉണ്ട്. അടുത്തുള്ള വീടുകളിലും ഉണ്ടു. ചെറിയ പൈസയേ ഇന്ന് CCTV ക്കു വിലയുള്ളു. വളരെ ഉയർന്ന വിലയ്ക്കുള്ളവയും  ഉണ്ട്. കഴിഞ്ഞ ദിവസം എൻ്റെ വീട്ടിലെ ചെടികൾ  വയ്ക്കുന്ന ഭാഗത്ത് ഒരു സർപ്പം ഇഴഞ്ഞു വന്നു. അതൊന്നും ഞങ്ങൾ കണ്ടില്ല. ഇവിടെ നോട്ടിഫി ക്കേഷനും വന്നില്ല. അതിലെ ദൃശ്യങ്ങൾ മൊബൈലിലൂടെ വിദേശത്തെ എൻ്റെ മകൾക്കും കാണാം, എൻ്റെ മകനും കാണാം, എനിക്കും കാണാം, ഭാര്യക്കും കാണാനാവും. എല്ലായ്പ്പോഴും ദൃശ്യങ്ങൾ  നിരീക്ഷിക്കുന്ന വരാണിവരൊക്കെ ദൗർഭാഗ്യവശാൽ ആരും ഒന്നും കണ്ടില്ല. നോട്ടിഫിക്കേഷനും വന്നില്ല.  ചിലപ്പോൾ നെറ്റ് സ്ലോ ആയാലും അലർട്ട് വരികയില്ല എന്നും വരാം.  പക്ഷേ അടുത്തുള്ള വീട്ടുകാരാണു വന്നു പറഞ്ഞതു ഒരു ഇഴജന്തു ചെടികളിരിക്കുന്ന ഭാഗത്തേക്ക് കയറിപ്പോ യീന്നു-മൂർഖനാണു-ഒരു മരണം നടക്കാൻ വഴിയുമുണ്ടായിരുന്നു. 

        3️⃣കാരണം,ആ സമയമൊക്കെ അടുപ്പിച്ച് ഞാൻ  പുറത്തേക്ക് ഇറങ്ങി മതിലിനുള്ളിൽ നിന്നു അടുത്ത പുരയിടത്തിലെ ഭാഗത്തും, വീട്ടിൻ്റെ പിൻഭാഗത്തും ടെറസ്സിലും വെറുതെ  ചുറ്റിനടന്നു നോക്കി വരാറുണ്ട്...ബംഗാളികളോ, അപരിചിതരോ മോഷണ ശ്രമത്തിനായി അർദ്ധരാത്രിയാകാൻ ചുറ്റുഭാഗങ്ങളിൽ വന്നു പമ്മിയിരിക്കാൻ സാദ്ധ്യതകളുണ്ടു. ഒരു പവനു പൊന്നും വിലയല്ലേ. ഒരു പവൻ കൈയ്യിൽ കിട്ടിയാൽ കുറഞ്ഞതു ആറുമാസം ശരീരമന ങ്ങതെ ഒരു കളളനു  കഞ്ഞിവയ്ക്കാനാവും. അതുകൊണ്ട് കള്ളൻ ആരെ കൊന്നിട്ടായാലും വീടുകളിൽ മോഷണത്തിന് കയറും. അയ്യാൾ ചോദിച്ചു.."നമ്മുടെ വീടുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കാൻ, അടുത്ത വീട്ടുകാരെന്താ CCTV കളാണോ എന്നു".  'ഹ...ഹ....ഹ' തമാശ  രസിച്ചമാതിരി ഞാൻ ചിരിച്ചു. എന്നിട്ട്  പറഞ്ഞു.  വീട്ടിൻ്റെ മുന്നിൽ വർഷങ്ങളോളമായി അടഞ്ഞു കിടക്കുന്ന, ആരാധനയോ, ആൾത്താമസമോ ഇല്ലാത്ത മൂധേവി കുടി കൊണ്ട ഭാർഗ്ഗവീനില യമാണു. അപമൃത്യുവോ, അകാലത്തിലുള്ള മരണമോ  സംഭവിച്ച ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ഹൈന്ദവ വിശ്വാസപ്രകാ രം ബ്രന്മരക്ഷസ്   എന്ന് പറയുന്നത്. ദുഷ്ടശക്തിയെന്നതിലുപരി വർഷങ്ങളായി അടഞ്ഞു കിടക്കുന്ന അറകളിൽ ആവിയായി അവ കേറിക്കൂടാം. പോക്കുവരത്തുണ്ടാവാം.  തൃസന്ധ്യകളിൽ ചെറിയകുട്ടികളുടെ കണ്ണിൽ ദൃശ്യമായി അവർ കണ്ട് ഭയക്കാം. പെൺ-ആൺ കുട്ടികളിൽ പറ്റിക്കൂടാം. അതും വച്ചു വർഷങ്ങൾ അനത്തിക്കൊണ്ടിരിക്കാം.  ഗേറ്റിലെ ചെറിയ ഒരു അനക്കം കേട്ടാൽ, വാഹന ശബ്ദം കേട്ടാൽ  സ്വതേവ ഞങ്ങളും എണീറ്റ് ചെന്നു നോക്കാറുണ്ട്. എല്ലാം ഏത് സമയത്തും ശ്രദ്ധിക്കാറുമുണ്ടു.  

     4️⃣അവ നിരീക്ഷണമല്ല സമൂഹജീവി ആയതി നാൽ നമ്മുടെ കടമയിൽപെട്ട കാര്യങ്ങളാ ണല്ലോ. ക്യാമറ ഞങ്ങൾ മാറ്റി. സൈറനും, ലൈറ്റും  ഒക്കെയുള്ള ആർട്ടി ഫിഷ്യൽ ഇൻ്റലിജൻസ് (AI) നിയന്ത്രിക്കുന്ന പുതിയ തൊന്നു വച്ചു. മകനും,  മകൾക്കും, എനിക്കും, ഭാര്യക്കും അവ എവിടെ  ഇരുന്നും ഏതു നേരത്തും നിയന്ത്രിക്കാൻ കഴിയുന്നതു തന്നെ.  എന്നാൽ  ജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന ഉത്തരം അവശേ ഷിക്കുന്നു. പെട്ടെന്നു സകല എമർജൻസി കളേയും വിളിച്ചു അലർട്ട് ചെയ്യിക്കാനും, ഓടിയെത്താനും, സഹായം  തേടാനും സാധി ക്കും എന്ന ഒരു മെച്ചമുണ്ടു. എങ്കിലും അകലെ യുള്ളവരേക്കാൾ അടുത്തുള്ളവരാണു  നമ്മുടെ ധൈര്യം. CCTV ഉണ്ടായിരുന്നാലും  നിയമ നിഷേധങ്ങൾക്കു പുല്ലുവിലയാണു ഉണ്ടാവുക. ഒരു ഉദാഹരണം കൂടി പറയാം. എൻ്റെ ഓഫീസ് പ്രമിസസ്സിൽ ഒരു സെക്യൂരിറ്റി സദാ ഉണ്ടായിരുന്നു. അല്പം വയസ്സായ ആളാണു.  ഉച്ചയ്ക്ക് ഊണു കഴിക്കാൻ പോകുമ്പോൾ, എന്നോടു  ഉണ്ടിട്ടു വരട്ടെ എന്നു തമിഴിൽ അനുവാദം ചോദിച്ചാണു അയ്യാൾ പോകുക.  മണക്കാട് അറ്റുകാൽ ഭാഗത്താണു അയ്യാളുടെ വീട്.   തമിഴ് ബ്രാഹ്മണ നാണു.  പോകുന്ന വഴിയിൽ സെക്രട്ടറിയേറ്റിലെ സമര ഗേറ്റിനു മുമ്പിൽ വച്ച് അയ്യാളെ വേഗത യിൽ വന്ന ഒരു ആട്ടോ ഇടിച്ചു മറിച്ചിട്ടു. അവിടെ ഡ്യൂട്ടിയിൽ സദാ ധാരാളം SAP(Special Armed Police) പൊലീസ്കാർ എന്നും ഉണ്ടാകും എന്നറിയാമല്ലോ. അതിൽ നാലഞ്ചു പോലീസ്കാർ ചേർന്നു ഇയ്യാളെ തൂക്കിയെടുത്തു. അവിടെ ഉണ്ടായിരുന്ന പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർ അതുടൻ പകർത്തി.  
      5️⃣പൊലീസുകാർ അയ്യാളെ ഒരു ഭാഗത്ത് ഇരുത്തി വെള്ളം ഒക്കെ കൊടുത്ത് വിയർപ്പൊക്കെയാറ്റി യാത്രയാക്കി. ആട്ടോക്കാ രൻ ഈ തഞ്ചത്തിനു സ്ഥലം കാലിയാക്കി.  അടുത്ത ദിവസത്തെ സകല പത്രങ്ങളിലും ആ ക്ലിക്ക് തന്നെ മുൻപേജിൽ മുകളിലായി മൂന്നു കോളത്തിൽ പടം വന്നു. അയ്യാൾ പരമ പ്രസിദ്ധനായി. അടുത്ത ദിവസം ഉച്ചയ്ക്ക്, നമ്മുടെ  ഈ സെക്യൂരിറ്റി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു.. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളവും ഉടായിപ്പും പറഞ്ഞാണയ്യാൾ വന്നതെന്ന് പറഞ്ഞു സ്റ്റേഷനിലുള്ളവർ ഒട്ടിച്ചു വിട്ടു. ഗവണ്മെൻ്റ്  സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായ സംഭവമല്ലേ എതിരെയുള്ള സകല കടകളിലും CCTV ഉണ്ടല്ലോ ആ  CCTV ക്യാമറയെടുത്തു നോക്കാനും, ആട്ടോ നമ്പർ  കളക്ട് ചെയ്യ്തു തരാനും അയ്യാൾ സ്റ്റേഷനിൽ ഉള്ളവരോട് പറഞ്ഞു നോക്കി.  ആരു കേൾക്കാൻ.  അയ്യാൾ മടങ്ങി വന്നു എന്നോട് സങ്കടം പറഞ്ഞു. "സാർ, ഏതാവത് പണ്ണ മുടിയുമാ?"-  (സാർ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ?) -എന്നു എൻ്റെ  അടുത്ത് വരാറുള്ള അഭ്യന്തര വകുപ്പി ലെ ഒരു അഡീഷണൽ ഹോം സെക്രട്ടറി ഉണ്ടായിരുന്നു. ആ ആളെ ആ സെക്യൂരിറ്റിക്കും അറിയാം. പുള്ളിക്കാരനോട് ചെന്നു  പറഞ്ഞു നോക്കാൻ ഞാൻ പറഞ്ഞു വിട്ടു.  കേൾക്കി ല്ലെങ്കിൽ ഞാൻ വിളിച്ചു പറയാമെന്ന് പറഞ്ഞു  സമാധാനിപ്പിച്ചു വിട്ടു.  

                       6️⃣സെക്യൂരിറ്റിക്കാരൻ ചെന്നു പറഞ്ഞതും ... സ്റ്റേഷനിലേക്ക് ചെല്ലാൻ വിളി എത്തി... വാഹനം ഇടിക്കുന്നതും വീഴുന്നതും മൂന്നു  നാല്  പോലീസുകാർ  ചേർന്നു അയ്യാളെ  തൂക്കി എടുത്തു ഒരു ഭാഗത്ത്  മാറ്റിയിരുത്തുന്ന തുമായ  സകല  CCTV ദൃശ്യങ്ങളും കടകളിൽ നിന്നൊക്കെ ചറ പറാന്നു പറന്നു വന്നു.... ... അതാണു  നമ്മുടെ നാട്ടിലെ രീതി. മുക്കേണ്ടതു മുക്കും, പൊക്കേണ്ടതു  പൊങ്ങി വരും. ആട്ടോക്കാരൻ ഏതോ രാഷ്ട്രീയക്കാരനെ ക്കൊണ്ടതു മുക്കി. അതുക്കും മേലെ, അഭ്യന്തര വകുപ്പിൽ നിന്നും വിളിപോയപ്പോൾ പൊങ്ങേണ്ടതു  പൊങ്ങി വന്നു അത്രന്നെ!!!! 
പാളയം നിസാർ അഹമ്മദ്    പകർപ്പവകാശം പ്രസാധകനു മാത്രം   
                                Author:
 Palayam Nizar Ahamed(M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief |Flash News-Breaking news|Bulletindaily, investigative reports,  editorial writings  
            TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232 














ശഅബാൻ' മാസ ചന്ദ്രിക'


ശഅ്ബാൻ മാസം 15-ാം രാവായിരുന്നു ഇന്നലെ (ശഅ്ബാൻ 14 പകൽ അവസാനിക്കുന്ന രാത്രി) ഇസ്ലാമിക വിശ്വാസപ്രകാരം പുണ്യ രാത്രിയായി ആചരിക്കപ്പെടുന്ന 'ബറാഅത്ത് രാവ്' (Laylat al-Bara'at) ആണ്. പാപമോച നത്തിന്റെയും,  അനുഗ്രഹങ്ങളുടെയും രാത്രി യായി ഇത് അറിയപ്പെടുന്നു,  ഈ രാത്രിയിൽ വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ആയുസ്സ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കപ്പെടുമെന്നും, സർവ്വവ്യാപിയായ ഉടയതമ്പുരാൻ പാപികൾക്ക് മാപ്പ് നൽകു മെന്നാണു വിശ്വാസം. 

            2️⃣ഈ രാത്രിയിൽ പ്രത്യേക നിസ്കാര ങ്ങൾ (നമസ്‌കാരം), ഖുർആൻ പാരായണം, ദിക്കറുകൾ, പ്രാർത്ഥനകൾ എന്നിവ വർദ്ധിപ്പിക്കുന്നു. പകൽ നോമ്പനു ഷ്ഠിക്കുന്നത് സുന്നത്താണ്.(സുന്നത്തു എന്നാൽ പാലിക്കപ്പെടേണ്ടത് എന്നാണു അർത്ഥം. എന്നാൽ കർശ്ശനമായി പാലിക്ക പ്പെടേണ്ടതു എന്നല്ല അതിനർത്ഥം, സുന്നത്ത് കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ  ശിക്ഷയൊന്നും കിട്ടുകയില്ല. കർശനമായി ഒരു മനുഷ്യൻ പാലിക്കേണ്ടവയെ 'ഫറ്ള്' എന്നാണു പറയുക. അവ കർശ്ശനമായി പാലിച്ചില്ലെങ്കിൽ ദൈവ ശിക്ഷ കിട്ടുമെന്നാണു  പുണ്യഗ്രന്ഥ ത്തിൽ  പറയുന്നു). 'ബറാത്ത്' ആയതിനാൽ  സന്ധ്യക്കുള്ള ഖുർആൻ പാരാ യണ ശേഷം, സഹധർമ്മിണി  മുറിയിൽ എടു ത്തു വച്ചിരുന്ന CCTV യിലൂടെ മകളുമായി സൊറ പറഞ്ഞിരുന്നതു കാരണം, എൻ്റെ സന്ധ്യാ പ്രാർത്ഥന (മഗരിബ്) താമസിച്ചു പോയി.  ഞാൻ വേഗം ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു നമസ്കാരത്തിനായി കയറി.  അപ്പോഴേക്കും നന്നായി ഇരുട്ടി കഴിഞ്ഞിരുന്നു. പുറത്തു മതിൽക്കെട്ടിനു വെളിയിൽ ആരൊ ക്കെയോ സംസാരിക്കുന്നപോലെ. അവർ പെട്ടന്നു എന്നെ വിളിക്കുന്നതും കേട്ടു. കതകു തുറന്നു വെളിയിലേക്കു ഞാൻ എത്തി നോക്കി.  എന്തോ ഒന്നു ഇഴഞ്ഞു ചെടിച്ചെട്ടികൾക്കു സമീപം പോയിട്ടുണ്ടെന്നു പുറത്തുനിന്നവർ എനിക്കു മുന്നറിയിപ്പു തന്നു.  അതു കേട്ടു ഞാൻ കൺഫ്യൂസ്ഡ് ആയി. ആദ്യം എന്തു ചെയ്യണമെന്നു പെട്ടന്നു  തീരുമാനിച്ചു.   സിറ്റൗട്ടിൽ  രണ്ടു  ചെറിയ പ്ലാസ്റ്റിക് സ്പ്രേ കുപ്പികളിൽ  എപ്പോഴും  ഡീസലും, മറ്റൊന്നിൽ കുറുകിയ ഉപ്പു വെള്ളവും, വിനാഗിരിയും, ബ്ളീ ച്ചിംങ് പൗഡറും കലക്കി വച്ചിട്ടുണ്ട്.

       3️⃣ഡീസൽ നിറച്ച കുപ്പി ഇടതു കൈയ്യിൽ എടുത്തു ബൈക്കിനു സമീപം വച്ചിരുന്ന  പൊലീസ് ലാത്തിയോളം വരുന്ന ഉറപ്പുള്ള വടിയുമെടുത്തു മതിൽക്കെട്ടിനകത്തു ഞാൻ തിരയാൻ തുടങ്ങി. പാദരക്ഷയുടെ ശക്തമായ നിലത്തേക്കുള്ള ചവിട്ടലും, വടിയുടെ ശക്തമായ പ്രകമ്പനവും, ഡീസലിൻ്റെ സ്പ്രേയും,  ഇഴജന്തു ക്കളെ പുറത്തു ചാടിക്കയോ, അകറ്റുകയോ ചെയ്യുമെന്ന ധാരാളം വായനാ അറിവുണ്ടെ നിക്കു.  നേരിട്ടു കണ്ടിട്ടുമുണ്ടു. ഡീസലിനെക്കാ ൾ മണ്ണെണ്ണയാണു ഏറ്റവും മികച്ചതു.  അവയു ടെ ശരീരത്തിലേക്കു  കോരി ഒഴിച്ചാൽ, വാൽ നിലത്തു കുത്തി  അസ്ത്രവേഗത്തിൽ പിടഞ്ഞു കൊണ്ടു പറന്നു പോകും.  ആ നിമിഷത്തെ അവയുടെ മരണ വെപ്രാളത്തിൽ നമ്മുടെ നേർക്കു പൊന്തി വരാനും മതി. വെളുത്തുള്ളി പ്രയോഗം ഇഴജന്തുക്കളിൽ  പെട്ടന്നു ഒരു മാറ്റവും വരുത്തുകയില്ല. ഭാര്യയോട്  ലൈറ്റുക ളുടെ  മാസ്റ്റർ സ്വിച്ചിടാൻ പറഞ്ഞു. വീടിനു ചുറ്റും നല്ല പ്രകാശമായി. കോംപൗണ്ടിനു പുറത്തു നിന്നവർ പറയുന്നുണ്ടു കാറിൻ്റെ അടിയി ലൊക്കെ  തിരയാൻ. മകനും ഭാര്യയും ടെക്നോ പാർക്കിലെ അവൻ്റെ സ്വന്തസ്ഥപനങ്ങളുടെ അവശ്യാർത്ഥം വിവിധ വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിലാണു. ഇന്നു അർദ്ധരാത്രിയിലെ വിമാനത്തിലേ അവർ എത്തുകയുള്ളൂ. ചെടി ച്ചട്ടികൾക്കു സമീപം കണ്ട 'ബഅറാത്തു' അഥിതിയെ പുറത്തു ആക്കിയില്ലെങ്കിൽ  ഭയവും, ആപത്തും  വന്നു ചേരാം. വന്ന അതിഥി യെ നാടുകടത്താതെ ഭയവും മാറില്ല. കാറിൻ്റെ നാല് ടയറിലും നിലത്തും അതി ശക്തമായി വടികൊണ്ടു ഞാൻ അടിക്കുന്നുണ്ട് . സ്പ്രേയും പ്രയോഗിക്കുന്നുണ്ടു.  ഇത്രയും ഭാഗത്തു എന്താ യാലും ആ അതിഥിതിയെ കാണാൻ വഴിയില്ല എന്നെനിക്കു ഉറപ്പായി. 

            4️⃣ഗേറ്റ് രണ്ടും  തുറന്നിടാൻ ഭാര്യയോട് പറഞ്ഞു. നിൽക്കക്കള്ളിയില്ലാത്ത അവസ്ഥ വന്നാൽ സഹകരണമുള്ളവരുടെ സഹായം വേണം. ഞങ്ങളുടെ വീട്  രണ്ടു ഗേറ്റും അകത്തു നിന്നും പൂട്ടിട്ടു പൂട്ടിയനിലയിലാണു  എപ്പോഴും.ഭ  സിറ്റിക്കുള്ളിലും അങ്ങനെയായിരുന്നു.  കുടുബ ത്തിലെയും സിറ്റിക്കുള്ളിലേയും ശീലമാണതു. കാവലിനു ഗൂർഖകൾ ഉണ്ടാവും. അല്ലെങ്കിൽ  ഗ്രൂപ്ഫോർ സെക്യൂരിറ്റികളെ പണം കൊടുത്തു നിയമിക്കേണ്ടിവരും. പണ്ടേപ്പോലെ മുൻകൂർ അനുമതിയില്ലാതെ പെട്ടെന്നൊന്നും ഒരു വീട്ടിലും ചെന്നു കയറാൻ  ആവില്ല. 10.30 മുതൽ നാലു മണി വരെ തട്ടിപ്പുകാരുടെയും, മോഷണ ക്കാരുടെയും ഗൃഹപ്രവേശന സമയമാണതു. വീടുകളിലെ കുട്ടികൾ, സ്കൂളിലോ, കോളേ ജിലോ ആവും.  ഗൃഹനാഥർ ഓഫീസുകളിലും.  ആക്രിയായും, മാറ്റും-കർട്ടനും വില്പനക്കാര നായും, യാചകനായും, നോട്ടീസ് വിതരണക്കാ രായും, പഴയതുണി ശേഖരണക്കാരായും, എൻസൈക്ലോപീഡിയ പുസ്തക വില്പനക്കാ രായും, പാത്രവില്പനക്കാരായും വീട്ടിനു സമീപം ധാരാളം മനുഷ്യരുടെ ചുറ്റി തിരിയലാണു. മോഷ്ടാവും കാണാം,നല്ല വരും കാണാം.  ആരറിവൂ അവരാരാണെന്നു.  ഈ സമയങ്ങളി ലാണു കുട്ടികളെ മോഷ്ടിക്കന്നതു മുതൽ, ധനാപഹരണകൊലപാതകം വരെ നടക്കുന്ന തായ മാദ്ധ്യമ വാർത്തകൾ എൻ്റെ മുന്നിൽ എത്തുക. അതുപോലെ അർദ്ധരാത്രി ഒരു മണിക്കും നാല്മണിക്കുമാണു ഭവനഭേദന മോഷണങ്ങളും അതുവഴിയുള്ള കൊലപാതക ങ്ങളും നടക്കുക.  അന്യസംസ്ഥാന തൊഴിലാ ളികൾ ലക്ഷക്കണക്കിന് ആയപ്പോൾ ക്രിമിനലു കൾ വർദ്ധിച്ചു. 
5️⃣വളരെ വർഷങ്ങളായി അരമീറ്റർ നീളവും, നല്ല കനവുമുള്ള ഇരുമ്പുദണ്ഡു കൈഅകല ത്തിൽ  ജന്നലിനടുത്തെ കട്ടിലിനു കീഴെയും, മറ്റൊരുഭാഗത്തു നീണ്ട ആണി തറച്ച പേരക്ക മ്പും ഉണ്ടാവും.  മാനസികാവസ്ഥ നല്ലതും, അസുഖമോ, വയ്യായ്കയോ ഇല്ലെങ്കിൽ  അടുത്തെവിടെയെങ്കിലും  ഒച്ചയോ സഹായ ത്തിനു നിലവിളിയോ കേട്ടാൽ ഓടിപ്പോയി നോക്കണമെന്നു തന്നെയാണു മുൻതലമുറ എന്നെ പഠിപ്പിച്ചിട്ടുള്ളതു.  അതു സംബന്ധിച്ചു വരുന്നകേസ്സും കൂട്ടവും പ്രപഞ്ച സൃഷ്ടിക്കു വിട്ഠേക്കണം..പണ്ടൊരിക്കൽ പ്രമുഖ രാഷ്ടീയ ക്കാർ  പറയുന്നപോലെ കേട്ടില്ലെങ്കിൽ വീട്ടിൽ ബോംബ് കൊണ്ടുവച്ച് എല്ലാവരേയും അഴിയെ ണ്ണിക്കുമെന്നു ഗ്വാഗ്വാ വിളിച്ചു.   മറ്റൊരിക്കൽ ഒരു മോട്ടോർ ആക്സിഡൻ്റിനെ ഞാൻ കേസ്സ് ആക്കിയപ്പോൾ, എൻ്റെ കഴുത്തറുത്തു യൂണി വേഴ്സിറ്റി കോളേജിനു മുന്നിൽ  തൂക്കുമെന്നു പറഞ്ഞ ഒരു വാർത്താ വായനക്കാരനും ഒരു സംഘവും ഉണ്ടായിരുന്നു.  പിൽക്കാലത്ത് അയ്യാൾ സിനിമയിൽ ചെറിയ വേഷം ചെയ്തു,  നാല് പെൺകുട്ടികളുടെ അച്ഛനായി, മക്കളിൽ ഒന്നു രണ്ടുപേർ സിനിമാനടിമാരായി, അവൻ ഇലക്ഷനിൽ മത്സരിച്ച് തോറ്റു.  അന്നു അവൻ്റെ തലമണ്ടക്കിട്ട് നല്ലൊരു കൊട്ടു, കൊടുക്കേ ണ്ടവരെ കൊണ്ടു കൊടുത്തു. ആളാരാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ഒത്തു തീർപ്പും പറഞ്ഞു പിന്നാലെ നടന്നതു ഇന്നും അവൻ മറന്നു പോകാൻ ഇടയില്ലഗേറ്റ് പൂട്ടിയിട്ടാൽ  സകലതും ഭദ്രമായി എന്നല്ല അതിനർത്ഥം, കൈകുത്തി മതിൽ ചാടിക്കടന്നു വരാൻ പുഷ്പം പോലെ ആർക്കും കഴിയും. 

         6️⃣എന്നാൽ  ഗേറ്റു പൂട്ടിയിട്ടിട്ടും ഒരാളുടെ സാന്നിധ്യം നമ്മുടെ മതിൽക്കെട്ടി നുള്ളിൽ കണ്ടാൽ അറിയണം, മുറ്റത്തെ പൈപ്പിൽ നിന്നും കുടി വെള്ളമെടുക്കാൻ  മതിൽ ചാടിക്കടന്നു വന്ന വഴിപോക്കനല്ലെന്നും. നമ്മുടെ ജീവൻ അപകടത്തിലാണെന്നു മനസ്സി ലാക്കി സകല ഒച്ചയുമെടുത്തു നിലവിളിച്ചു  ആളെ കൂട്ടുക തന്നെ വേണം. 112ൽ helpനു വിളിക്കുകയും വേണം.  ഉടൻ Police help കിട്ടിയിരിക്കും. ഉറപ്പാണു.  എന്നും കാണുന്ന തീരെ ചെറിയ കുഞ്ഞുങ്ങൾ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ആരാധനയില്ലാത്ത വീടുക ളുടെ ഉള്ളിലേക്കു സന്ധ്യകളിൽ ഓടിക്കളി  ക്കാൻ കയറുന്നതു കാണുമ്പോൾ ഭയം തോന്നും. അതുപോലെ ചെറിയ ആൺ കുഞ്ഞുങ്ങളും അതെ.  റോഡല്ല കളിസ്ഥലം. വീട്ടിൻ്റെ മതിൽക്കെട്ടിനുള്ളിലോ ടെറസ്സോ ആവണം അവരുടെ കളിസ്ഥലം. കൺ മുന്നിൽ നിന്നു കുട്ടികളെ ഒരു നിമിഷം പോലും മറഞ്ഞു നിൽക്കാൻ ഇന്നത്തെക്കാലത്തു അനുവദി ക്കരുതു.. കോബ്രയല്ല.. ഇന്നു  അസ്സല് റാഞ്ചൽ പെരുമ്പാമ്പുകളാണു നാടുനീളെ. ആലപ്പുഴയി ലല്ലേ ചെറിയ ആൺകുട്ടിയെ കാണാതായു ള്ളൂ, കോഴിക്കോടല്ലേ ചെറിയ പെൺകുട്ടിയെ കാണാതായുള്ളൂ അതിനു നമുക്കെന്താ? അടു ത്ത വീട്ടിൽ അല്ലെങ്കിൽ വീട്ടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരിക്കയാവും  എന്നു കരുതി നിസ്സാരം പോലെ ഇരിക്കുന്നവർക്കു ഇന്നലത്തെ സംഭവം തന്നെ ജഗദീശ്വരൻ കാണിച്ചു തരുന്ന ദൃഷ്ടാന്തങ്ങളിൽ ഒന്നാണു.

 7️⃣ ഇനി നമ്മുടെ ഇഴജന്തുവിനെ തേടിപ്പോകാം അതിഥിയെ തിരക്കി ഞാൻ വീടിൻ്റെ പിന്നിലേ ക്കു നടന്നു. ശക്തമായി ഡീസൽ മുന്നോട്ട് സ്പ്രേചെയ്യുകയും, പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്ത് മുന്നോട്ട് നടക്കുകയാണു. നാലഞ്ച് സ്റ്റെപ്പു മുന്നോട്ടു നടന്നപ്പോൾ ടാങ്ക് നിറയുമ്പോ ൾ ഒഴുകുന്ന ബാക്കി വെള്ളം വീഴുന്നഭാഗത്തു മതിൽ തൂണിൻ്റെ മറവിൽ ഒരു വലിയ ശീൽ ക്കാരം രണ്ടു കൈപ്പത്തിയുടെ വലിപ്പത്തിൽ ഫണംവിടർത്തി  'വി' അടയാളവുമായി  വളരെ വലിപ്പമുള്ള ഒരു നാഗം.ശീൽക്കാരവും ഫണവും കണ്ണിലെ തിളക്കവും ഇല്ലാതിരുന്നെങ്കിൽ ഞാൻ പെട്ടേനെപയ്യെ ഞാൻ ഒരു സ്റ്റെപ്പ് അനക്ക മില്ലാതെ പിന്നാക്കം വന്നു. ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.  "വലിയ മൂർഖൻ പാമ്പാണു പത്തി വിടർത്തി നിൽക്കുന്നു". എല്ലാവരും കേൾക്കാ നുള്ള ഒരു മുൻ കരുതൽ ആയിരുന്നതു. അഥവാ  അതിഥി ആഞ്ഞു  നീണ്ടു കൊത്തി യിട്ടു ഓടിയാൽ ഏതിനം പാമ്പാണെന്നു ആൻ്റിവെനത്തിനു തിരക്കി നടക്കേണ്ടതില്ല. ഡീസലിൻ്റെ തീഷ്ണമായ മണമടിച്ചതിനാൽ ഫണം താഴ്ത്തി പതിയെ പിന്നോട്ടിഴഞ്ഞ് രണ്ടു വീടുകളുടെ മതിലിനു സമീപം ചെന്നു ചുരുണ്ടു കിടന്നു. 112 എന്ന പൊലീസ്കൺട്രോൾ റൂമിലേക്കു സഹായത്തിനു വിളക്കാൻ മുന്നേ, വന്നു കൂടിയ പുരുഷാരത്തിൻ്റെ ഒച്ചയും ബഹളവും കേട്ടു അതെങ്ങോട്ടോ ഇഴഞ്ഞു പോയി. ശ്രദ്ധിക്കുക:
1972ലെ വൈൽഡ് ലൈഫ് നിയമപ്രകാരം 3 മുതൽ 7വർഷം വരെ തടവും 25000രൂപ പിഴയുമാണു.
പാളയംനിസാർ അഹമ്മദ്
പകർപ്പവകാശം പ്രസാധകനുമാത്രം
 Palayam Nizar Ahamed                              Copyrights© all rights reserved . 
February 04 2026 Tuesday എഴുതിയതു 
                                   Author
 
                                     Author:
 Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger|Poet| Editor-in-Chief |Flash News Bulletindaily|Breaking news,investigative reports & editorial writings    

 


ഇന്നത്തെ എൻ്റെ  സായാഹ്നത്തിലെ എൻ്റെ ഫോണിലെ വിശകലനത്തിൽ നിന്നും ഞാൻ തുടങ്ങാം. 👣 Steps: 2,495🚶 ദൂരം: 1.58 km      ⏱️ Move minutes: 26 മിനിറ്റ്❤️ Heart rate: 51 bpm (വിശ്രമ സമയത്ത്)👉 ഇത് 46 വയസ്സിൽ  ഹൃദയാഘാതം വന്ന ശേഷം thrombolysis ചെയ്ത ഒരാളുടെ കാര്യത്തിൽ അത്യന്തം സുരക്ഷിതവും ശരിയായതുമായ പ്രവർത്തനമാണ്. ഹൃദയമിടിപ്പ് 51 bpm — പേടിക്കണ്ടേ?  ഒരുപേടിയും വേണ്ട. നടത്ത കഴിഞ്ഞ് പോലും തലകറക്കം / ശ്വാസംമുട്ടൽ / നെഞ്ചുവേദന എന്നിവ ഇല്ല. വീട്ടിലെ കോംപൗണ്ടിൽ സാധാരണ വേഗത്തിൽ നടന്നത് മാത്രം സൂചന👉 ,

             2️⃣👉ഇതൊക്കെ ചേർത്താൽ, 51 bpm = expected & acceptable. നിങ്ങൾ ചെയ്ത നടക്കൽ — ശരിയാണോ? അതെ ✔️ഇത് “safe walking”എന്ന വിഭാഗത്തിൽപെടുന്നു: വിയർപ്പ് അല്പം വരും.സംസാരിക്കാൻ കഴിയുന്ന വേഗം. ശ്വാസം മുട്ടുന്നില്ല. പെട്ടെന്ന് തളരുന്നില്ല. ഇതാണ് മികച്ച രീതിയിലുള്ള നടക്കൽ. നിങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട് ശരിയാണ്?❌ “എത്ര കഴിയുമെന്ന് പരീക്ഷിക്കൽ” ഇല്ല. ✔️ ശരീരം പറയുന്നതു കേൾക്കുന്നു. ✔️ സ്ഥിരമായ വ്യായാമം ✔️ അമിത വേഗത ഇല്ല.👉 ഇതാണു ഇത്ര വർഷമായി നിങ്ങളെ ഹൃദയം സുരക്ഷിത മായി കൊണ്ടു നടക്കുന്നതു. എന്തുവന്നാലും നിവർന്നു നിന്നു എതിരിടാം എന്ന മനോഭാവം. ❤️  ഒറ്റവാക്കിൽ:   ഇന്ന് നിങ്ങൾ ചെയ്ത നടക്കലിൽ ഒരു കുഴപ്പവും ഇല്ല എന്നതു ഉറപ്പു. മറിച്ച്, ഹൃദയത്തിന് നല്ല ഗുണം ചെയ്യുന്ന പ്രവർ ത്തനമാണ്. ഇതുപോലെ ദിവസേന അല്ലെ ങ്കിൽ ആഴ്ചയിൽ 5 ദിവസം. 20–30 മിനിറ്റ്ശ്വാ സം മുട്ടാത്ത വേഗത്തിൽ മാത്രം നടക്കുക👍ആർക്കെങ്കിലും ഒരു ചെറിയ പേടിയെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ—ഇതും കൂടി വായിക്കൂ 
ഓർമ്മക്കുറിപ്പ്:46-ആം വയസ്സിൽ ഒരിക്കൽ ഹൃദയം നിന്നു. ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED),  Streptokinase injection എന്നീ ചികിത്സയിലൂടെ അന്നു വീണ്ടും ജീവൻ കിട്ടി. അതിനുശേഷം ഇത്രയും വർഷം.            ഈ ഹൃദയം എന്നോടൊപ്പം തന്നെ തുടരുന്നു —അതുതന്നെ മഹാഭാഗ്യം. ഇപ്പോൾ എനിക്ക് ഒരു ഭയവും ഇല്ല. കാരണം, ഹൃദയം “വയ്യ, വയ്യ” എന്നു പറയുമ്പോൾ, അത് എങ്ങനെ പ്രവർത്തി ക്കുന്നുവെന്ന്,എനിക്ക് എന്റെ ശരീരത്തിലൂടെ തന്നെ അറിയാം. ഹോമിയോ മെഡിസിൻ ശാഖ യിലുള്ള ഗാഢമായ ശരീരശാസ്ത്ര അറിവും ഏറെ സഹായകരമായി.

 3️⃣ ശരീരം പറയുന്നതു കേട്ട് ജീവിക്കാൻ പഠിച്ചു. കൃത്യമായി, ജീവിതം ലളിതമായി, ചുവടുകൾ മിതമായി. ഇത്രയും കാലം കൂടെ നിന്ന, ഈ ഹൃദയത്തിനോട് നന്ദി മാത്രം.“ശ്രദ്ധയോടെ ജീവിച്ചാൽ ഹൃദയത്തോടൊപ്പം ദീർഘകാലം നടക്കാം” എന്നു വിശ്വാസം വരാൻ പറ്റുന്ന കുറിപ്പാണിതു ❤️ശരീരം ഒരു മെഷീൻ ആണെ ങ്കിൽ പോലും, തള്ളി ഉന്തി വിട്ടാൽ, അത് വീണ്ടും നിന്നു പോകാം. ഇത് മറ്റുള്ളവർക്ക് ധൈര്യം നൽകുന്ന, അനുഭവത്തിൽ നിന്നു വന്ന, വളരെ സത്യസന്ധമായ കുറിപ്പാണ് ❤️വേണമെങ്കിൽ പത്രക്കുറിപ്പായി, സോഷ്യ ൽമീഡിയ പോസ്റ്റായി അല്ലെങ്കിൽ ഒരു “quote” ആയി പ്രസിദ്ധീകരിക്കാം. വാക്കുകൾ എത്ര നന്നായി ചേർത്താലും, അനുഭവം…അത് എൻ്റേതു മാത്രമാണു. ഹൃദയം നിന്നിട്ടും,  ഇത്രയും കാലം ഹൃദയം കൂടെ നടന്നത്, ശരീരം പറയുന്നത് കേട്ട് ജീവിച്ച ആ ബുദ്ധിയാണു—ഇതൊക്കെ ഏ ഐ എഴുതുന്ന തിലപ്പുറമുള്ള കാര്യങ്ങളാണു. ഒരു സൗഹൃദ സംഭാഷണമായി ഇതു ഇവിടെത്തന്നെ കിടക്കട്ടെ 🙂ആവശ്യം വന്നാൽ, ഒരു ചോദ്യം മനസ്സിൽ വന്നാൽ, അല്ലെങ്കിൽ വെറുതെ സംസാരിക്കാൻ തോന്നിയാൽ —ഞാൻ ഇവിടെ തന്നെയു ണ്ടാകും. ഹൃദയം നിന്നു മരണമടയും വരെ.  വിവിധ സന്ദർഭങ്ങളിൽ അത്യുന്നതരായചിലർ കുട്ടികളോട് പറഞ്ഞു...ഇതുപോലൊരച്ഛനെ കിട്ടുന്നതു മഹാഭാഗ്യമാണെന്നു. ഞാനും പറയാ റുണ്ട് ഇതുപോലത്തെ മക്കളെ കിട്ടുന്നതും പരമ ഭാഗ്യം തന്നെയാണെന്നു. കോവിഡ് വന്നവരും, കോവിഡ് ഇഞ്ചക്ഷൻ എടുത്തവരും ഹൃദയ 💓 പരിശോധന നടത്തണം.  കഴിയുന്നിടത്തോളം നടക്കുകയും, രക്തചംക്രമണം മെച്ചപ്പെടുത്തു കയും വേണം. 35മുതൽ 55 വയസ്സിനുള്ളിലുള്ള സകലരോടുമുള്ള അപേക്ഷയാണിതു.

   4️⃣ പിന്നെ ഈ കാലത്തിൽ പ്രതിസന്ധികൾ,  എതിരിടേണ്ട സാഹചര്യങ്ങൾ, നേരിടേണ്ട അവസ്ഥകൾ വന്നിട്ടില്ലേ ചോദിച്ചാൽ.. ഉവ്വല്ലോ,  മകനോടൊപ്പമുള്ള ആശുപത്രി വാസം, മകളുടെയും, മകൻ്റെയും നാന്നൂറിലധികം വിവാഹാന്വേഷണങ്ങൾ, വിവാഹം,   പൊലീസ് ഫ്ലയ്യിങ്ങ് സ്ക്വാഡുകളുടെ എന്നും അർദ്ധരാത്രി വന്നുള്ള ക്ഷേമാന്വേഷണങ്ങൾ,  ഒക്കെ ഞാനൊരാൾ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ  കുടുംബത്തിനു തുണയായതു. മകൾക്കായി വീട് നോക്കിയതു തന്നെ വരും, നൂറിലേറെ. വാങ്ങി  താമസം തുടങ്ങിപ്പോൾ,  കൂടെ നിന്ന്  പഞ്ചാരപോലെ സംസാരിച്ചിട്ടു കുഴിയിൽ  താഴേക്ക് ഇറക്കത്തിൽ ആക്കിയവരും ഉണ്ടല്ലോ .ആർക്കു എന്ത സുഖം വന്നാലും ഈശ്വരാധീന മുണ്ടെങ്കിൽ  ഒന്നുമേ സംഭവിക്കുകയില്ല എന്ന താണു എനിക്കു  പകരാനുള്ള പാഠം. നാം കഠിനമായി  ആശിച്ചവയും, ധ്യാനിച്ചവയുമേ നടക്കുകയുള്ളൂ.  യോഗയും, ധ്യാനവും, പ്രാണാ യാമവുമൊക്കെ നമ്മെ നേർമ്മയോടെ  മുന്നോട്ടു നടത്തുകയേയുള്ളു. നന്മ ഉള്ളിലുള്ള വർക്കായ് എല്ലാ നന്മയും  പ്രാർത്ഥിക്കുന്നു. 
Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news,investigative reports & editorial writings  

⛈️The monster that hid halfway⛈️ 🚦പതുങ്ങിപ്പോയ ഭീഷണി 🚦

The terrifying monster that cast a shadow of fear and threatened the world has finally transformed into a harmless kitten, signaling the end...