ചന്നം പിന്നം മഴ പെയ്യുന്ന ഒരു മൂവന്തി🧑🦯പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല്‍ കെട്ടിയിരുന്ന സിന്ധി പശുവിനെ അഴിച്ചു തൊഴുത്തില്‍ കെട്ടാനായി വലിയ അഞ്ചു എവറഡി ബാറ്ററി ഇടാവുന്ന ഇരുമ്പിന്റെ ടാര്‍ച്ചുമായി ഇളയാപ്പ വെളിയിലേക്ക് ഇറങ്ങി നടന്നു. അന്ന് ഇളയാപ്പക്ക് പ്രായം ഇരുപത്തിഅഞ്ചു .പേരു ഷാഹുല്‍ഹമീദു ..(പില്‍ക്കാലത്ത് 1993കളിൽ Ksrtcയില്‍ ഉന്നതമായ പദവിയിൽ ഇരുന്നാണ് അദ്ദേഹം റിട്ടയർ ചെയ്തതു ) അദബും, ശിർക്കും നോക്കുന്ന മുസ്ളീങ്ങള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് പട്ടണം ബംഗ്ലാവിനു ചുറ്റുമുള്ള പ്രദേശം🐃
2️⃣അതു കഴിഞ്ഞാല്‍ പനകയറുന്ന താഴ്ന്ന ജാതിക്കാരായ നാടാർ-ഈഴവ വളരെ പാവത്തുങ്ങളും🐒 പിന്നെ ധാരാളം മറ്റു മതസ്ഥരും ഉണ്ട് 🧎എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ് ഇവിടം 👠അവിടത്തെ കിരീടം വൈക്കാത്ത രാജാവായിരുന്നു ഉപ്പുപ്പാ🥿 എതിര്‍ വായ്ക്ക്‌മറുവായ ആരും പറയുകയില്ല🥿 അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു 🧢 ഇഖാമത് ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ നടപ്പ്👠
പുരയിടത്തില്‍ നിന്ന് കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക് വേഗം ഓടാൻ തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും .സാധാരണ തൊഴുത്തിലേക്ക് വേഗം കയറി നില്‍ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി👠പശുവിന്റെ പിന്നില്‍ ഇളയാപ്പ അടിക്കയും,ഉന്തികയറ്റാൻ ശ്രമിക്കുന്നുണ്ടു🧥 പശു തൊഴു ത്തിലേക്കു കയറാന്‍ വിസമ്മതിക്കുന്നു 🧥 ഇളയാപ്പാ തൊഴുത്തിലേക്ക് കയറി....🗨️ സകലശക്തിയും എടുത്തു കയര്‍ ആഞ്ഞു വലിച്ചു തൊഴുത്തിനുള്ളിലേക്ക് പശുവിനെ കേറ്റി കെട്ടിയിട്ടു 👞 ഇതിനിടക്ക് പെട്ടെന്നു ഇളയാപ്പ നന്നായി ഞെട്ടുകയും ചെയ്തു 🧥 എന്തോ അസ്വസ്ഥത തോന്നിയതിനാൽ ഇളയാപ്പ നേരെ വീട്ടിലേക്കു കയറി വന്നു മുറയില്‍ ചെന്നു കിടന്നു .....🧥
3️⃣പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ആളിനെ കാണാണ്ട്, മുറിയിലേക്ക് തിരക്കിവന്നവര്‍ നിലവിളിയും ഒപ്പാരിയുമായി , വിളിക്കുന്നു 🧜എന്നിട്ടും ഇളയാപ്പക്കു അനക്കമില്ല ⛹️ അങ്ങനെ മുപ്പതുമിനിട്ട് കഴിഞ്ഞുകാണും... ചുറ്റുമുള്ള നിലവിളി കേട്ടു പതിയെ ഇളയാപ്പ കട്ടിലില്‍ എഴുന്നേറ്റിരുന്നു 🚶ചുറ്റും കൂടി നിന്നവരോട് പേപ്പറും പേനയും എടുത്തു കൊണ്ടു വരാനായി കൈ മുദ്ര കാണിച്ചു🚶 സംസാരിക്കാന്‍ കഴിയാത്ത തരത്തില്‍ നാക്ക് താണുപോയി എന്നു ആംഗ്യം കാണിച്ചു 🚶 വീട്ടിനുള്ളിൽ കൂട്ട നിലവിളി ഉയര്‍ന്നു 🚶ഫതിക്കിതാബു നോക്കാനും,തലയില്‍ കൈവച്ച് ഖുറാന്‍ ആയത്തുകള്‍ ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും അടുത്തുള്ള പള്ളികളിലെ ഖതീബുമാര്‍ ഓടി വന്നു 🦸ബന്ധുക്കളായ ആളുകള്‍ പലവഴിക്ക് പാഞ്ഞു 🚶എല്ലാ വഴിയും നോക്കി ...🧜ഒരു രക്ഷയുമില്ല ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ നാവു താണു പോയതാണത്രേ🧜 അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ ഒരു പ്രസിദ്ധനായ കണിയാന മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടി വന്നു 🧎ആ കഥ നാളെ🚶
4️⃣പണ്ടു പള്ളികളിൽ പ്രാർത്ഥനക്കു ലീഡ് ആയി നിൽക്കുന്ന വരെ ലബ്ബ, ഖത്തീഫ് എന്നു വിളിക്കും 🚶അതിപ്പോ ഇമാം എന്നായി അയ്യാളെ കാണണമെങ്കിൽ ക്യൂ നിൽക്കണം🚶നിക്കാഹിനും,മരണത്തിനും മറ്റു ചടങ്ങിനും വീടുകളിൽ പോകണമെന്നാണു പള്ളിയിലെ ഭരണഘടന 🏃 പാളയം ഇമാം പോസ്റ്റുകാര്‍ക്ക് പബ്ലിക് മീറ്റിങ്ങുകളില്‍ അത്യുന്നതരായ ഭരണാധികാരികളുടെ കൂടെ വേദി പങ്കിടാനാണ് താൽപര്യം🚶 കേരളമാകെ പ്രമുഖമായതു പാളയം ജുമാമസ്ജിദ് ആയതു കൊണ്ട് അവിടുത്തെ ഇമാമിനെ കൊണ്ട് റെക്കമെൻ്റ് ചെയ്താൽ കേരളത്തിൽ നടന്നു കിട്ടാത്ത ഒന്നുമില്ല🧎പണ്ടുമതെ-ഇപ്പോഴുമതെ ⛹️ എൻെറ മകളുടെ വിവാഹ സമയത്തു ജമാലുദ്ദീൻ മങ്കട എന്നൊരു മലപ്പുറത്തു കാരനെയായിരുന്നു പാളയം മുസ്ലീം ജുമാമസ്ജിദിലെ ചീഫ് ഇമാം ആയി എൻ്റെ ബന്ധുക്കൾ നിയമിച്ചിരുന്നതു 🚶ഈയ്യാൾക്കു നിക്കാഹ്കൾ,അംഗങ്ങളുടെ മരണം മുതലായവ നടത്തികൊടുക്കുന്നതിനെക്കാൾ, ഗവർണറുടെയും, മുഖ്യ മന്ത്രി യുടെയും, മറ്റ് ഉന്നതരുടേയും മീറ്റിങ്ങ്കളിൽ പങ്കെടുക്കാനാണു ആവേശം 🚶 എൻ്റെ മകളുടെ നിക്കാഹ് ദിവസം, കൊല്ലത്ത് ഗവർണറുടെ മീറ്റിംഗുണ്ടെന്നു പറഞ്ഞു മുങ്ങാൻ അവൻ ശ്രമിച്ചു🧎ആഡ്യമുള്ള പുരാതന കുടുംബക്കാർക്കു അതു മോശമാണു🚶 ഞാൻ എൻെറ ആളുകളെ കൊണ്ട് പള്ളിക്കുള്ളിൽ രണ്ടു മണിക്കൂറോളം അവനെ തടഞ്ഞു വയ്പ്പിച്ചു🚶 വരനും ബന്ധുകളും വന്നു ചേരുന്ന സമയം വരേക്കും അയ്യാൾ അവിടെ അടങ്ങി, ഒതുങ്ങി മര്യാദക്കിരുന്നു എൻ്റെ മകളുടെ നിക്കാഹിനു കാർമികത്വം വഹിച്ചു🏃
5️⃣ആ സമയം നാലു മണിക്കൂർ ഞാൻ വളരെ ടെൻഷനിലായിപ്പോയിരുന്നു🚶എന്നെ ഒരു പാട് വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു അന്നതു🚶90 നാൾ തികയും മുൻപ് ജമാലുദ്ദീൻ മങ്കട എന്ന ആ അലവലാതി ഇമാമും, അതിനു പിന്നിൽ പ്രവർത്തിച്ച നികൃഷ്ട ശക്തികളേയും സർവ്വശക്തൻ പള്ളിയിൽ നിന്നും പുറത്തേക്ക് ആക്കാൻ ഇടവരുത്തി🏃 അതും ഒരു അത്ഭുതമായി🏃ഖുറാൻ പഠിപ്പിക്കാൻ മണക്കാടു ഒരു വീട്ടിൽ പൊയ്കൊണ്ടിരുന്ന ജമാലുദ്ദീൻ മങ്കടയെ മണക്കാട് എന്ന പ്രദേശത്തെ നാട്ടുകാർ പീഡനം പറഞ്ഞു തടഞ്ഞു വച്ചു🚶 കേസ്സായി🏃 കേരള സമൂഹത്തിൽ പ്രസിദ്ധനായി വിലസികൊണ്ടിരുന്ന ഈ കഴുത, നാറി നാശക്കോട്ടയായി🏃അവനെ പള്ളിയിലെ ചീഫ് ഇമാം ജോലിയിൽ നിന്നും ഇറക്കി വിട്ടു🚶
നിസാർ അഹമ്മദിനോടു മുട്ടുമ്പോൾ എൻെറ പ്രാർത്ഥനകൾ എൻെറ കൂടെ തന്നെ നിൽക്കുന്നുവെന്നതിനു ജീവിതത്തിൽ നിരവധി ദൃഷ്ടാന്തങ്ങൾ ഇതുപോലെ ഉണ്ടായിട്ടുണ്ടു!
പാളയം നിസാർ അഹമ്മദ് .
Copyright©All Rights Reserved. GOOGLE StatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്
R seen 13Aug2024 Tue 4.6pm