അനന്തപുരിയിലെ ഭരണ സിരാ കേന്ദ്ര ത്തിനു സമീപം, എൻ്റെ ഓഫീസ് ഗേറ്റിനു മുമ്പിൽ, കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIP road ൽ, അന്നത്തി നായി മറ്റുള്ളവർക്ക് 'അന്നം' വിൽക്കുന്ന വരെയാണു ഞാൻ ഈ ചിത്രത്തിൽ പകർ ത്തിയെടുത്തതു🖕 ഒരു യുവാവും, ഒരു യുവതിയും🧑🦼 ചുവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യ ക്കാരനെ കാത്തു നിൽക്കുകയാണവർ🧑🦼 ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു വന്നു നിൽക്കും🧑🦼മന്ത്രിമാർ, സെക്രട്ടറിമാർ, അഡിഷണൽ സെക്രട്ടറിമാർ, ക്ലർക്ക് , പ്യൂണ് വരെ വന്നു വങ്ങും🖕
2️⃣ഒന്നര മണിക്കു മുമ്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു നാൽപ്പത് രൂപ മാത്രം .കപ്പയുണ്ട് ,വറുത്ത ചെറു മീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട് , രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവു ം .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്ത ു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി🐜ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്ക ു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നു🐜 .വളരെ അധികം ജീവനക്കാരും ഉണ്ടായിരുന്നു🐜ക്ഷയിച്ചു പോയി🙏ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു🐜 സുപ്രസിദ്ധ സിനിമാക്കാരായി നടന്മാരായും സംവിധായകരായും , നിർമ്മാതാക്കളായ ി നടന്നവർ പോലും ആ പ്രസിദ്ധി നശിച്ചു പോയിരിക്കുന്നു ... ...'ചിത്രം ' എന്ന വളരെ പുകഴ്ത്തപ്പെട് ട സിനിമ എടുത്തവർ ഇന്നെവിടെ എന്നു അറിയുമോ നിങ്ങൾക്കു~ 🐔
വിധി അങ്ങനെയാണു സർവ്വശക്തൻെറ ഇഷ്ടപ്പടി ജീവിക്കുന്നവർക് കും കിട്ടുന്നൂ ശിക്ഷ !!!!ഒരു, നൂറു വർഷം ഒരു തലമുറ അത്യുന്നതിയിൽ നിൽക്കും എന്നു നമുക്ക് പറയാൻ കഴിയുമോ ?
വിധി അങ്ങനെയാണു സർവ്വശക്തൻെറ ഇഷ്ടപ്പടി ജീവിക്കുന്നവർക്
3️⃣പലരുടേം പഴയ ഏടുകൾ പരിശോധിക്കുമ്പോ ൾ, ഇല്ലാ എന്നു മാത്രമേ എനിക്കു പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു അൻപതു ,അറുപതു വർഷം കഴിയുമ്പോൾ തന്നെ പതുക്കെ ക്ഷയിച്ചു തുടങ്ങുന്ന തായാണു ചരിത്രം പരശോധിക്കുമ്പോൾ കാണാൻ കഴിയുക ⛹️അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതു കൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത് കൊണ്ടു മാവാം നിയതി സന്തതി പരമ്പരകളുടെ വഴി സാവകാശം മുടക്കുക🙏 സാവകാശം പതിയെ, പതിയെപ്പതിയെ വഴി മുട്ടുകയുമു ള്ളു🙏 അതാണു കാലചക്രത്തിൻെറ ഒരു മഹിമ~💐സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി, ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വര്യങ്ങളു ം തികഞ്ഞ ആളുമായിരുന്നു🐜 ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ് ഔറംഗസീബ് അങ്ങനെ ആൺ മക്കളും, ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെൺമക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ ജീവിതവും ഉണ്ടായിരുന്നു ⛹️സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു ഭരണവും സമ്പത്തും പിടിച്ചു പറിച്ചു ⛹️ആൺ സഹോദരങ്ങളെ വധിക്കയും ചെയ്തു⛹️ .
4️⃣എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും , എന്നെന്നും താജുമഹൽ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള കോട്ടയിലെ ജയിലിൽ മരണം വരെ അടച്ചിട്ടു ⛹️അകത്തക്കിയതു എതിർത്ത വരുടെ വായ് അടപ്പിക്കാൻ, മകൾ ജഹനാരയുമായുള്ള പിതാവിന്റെ വഴി വിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് ⛹️ ഇന്നും അത്തരം "ഔറംഗസീബുമാർ " സ്വത്തിനും ,പണത്തിനും വേണ്ടി ഇതൊക്കെ തന്നെയ ല്ലേ നടത്തി വരുന്നത് ⛹️.അവരുടെ ഒക്കെ സന്തതി പരംമ്പരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടു ണ്ടോ ⛹️ബ്രിട്ടീഷുകാർ ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തി ഒട്ടിച്ചു വിട്ടതോടെ കുടുംബങ്ങ ളെല്ലാം ശിഥിലമായി ⛹️പലരും ഡൽഹി യിലെ കെണ്ണാട്ടു പ്ലേസ്സിലും ആഗ്രക്കു ചുറ്റിലും ⛹️റിക്ഷ ചവിട്ടിയും, താജ് മഹൽ സന്ദർശിക്കുന്നവ രുടെ പാദരക്ഷകൾ സൂക്ഷിക്കുന്നതി ൽ നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്ന ു എത്ര പേർക്ക് അറിയാം ⛹️നിയതി ഇങ്ങനെ ചെയ്യുന്നതിന്റെ രഹസ്യം അതിനു മാത്രമേ അറിയൂ ⛹️കാലമാണു എല്ലാം നിയന്ത്രിക്കുക⛹️കുടുംബത്തിൽ ഒരാൾ സുപ്രസിദ്ധാനായി വരാം.അയ്യാൾ മൺമറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാമെന്നല്ലാതെ, മരണപ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ, ബഹുമാനമോ പിന്നെ ആർക്കും കിട്ടുന്നു പോലുമില്ല ⛹️
5️⃣പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ്!!!!!പഴയ രാജഭരണ കാലത്തു രാജാക്കന്മാരുടെ മുഖ്യ അംഗ രക്ഷകരായും (ADC), ഹജൂർ കച്ചേരിയിൽ (ഗവണ്മെൻ്റ് സെക്രട്ടറിയേറ്റു) ദിവാൻ പേഷ്ക്കാർമാരായും "ഇരട്ട സാറോട്ടു" കളിൽ തലസ്ഥാനത്തെ രാജവീഥിയിലൂടെ സഞ്ചരിച്ച ആ അധികാര ത്തിൻെറ ഹൂങ്കും, ധാർഷ്ട്യവും കൊണ്ടു നടന്ന എൻ്റെ മുൻഗാമികളായ പ്രമാണി മാരുടെ മക്കൾ ഇന്നെവിടെ..? പേരക്കുട്ടികൾ ഇന്നെവിടെ?
.............. ഈ കണ്ണു കൊറേ കണ്ടതാ......... .
പാളയം നിസാർ അഹമ്മദ് ,
Copyright All Rights Reserved.
Saturday17June 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു.
R -N-A-MS-A 27-1-2025