24 ആഗസ്റ്റ് 2013
കണ്ണട വച്ചിട്ട് കള്ളം പറയുന്ന പെണ്‍കുട്ടികൾ
ഇന്നലെവൈലോപ്പിള്ളി സംസ്കൃതിഭവനില് ഒരു സുഹൃത്തിനോടൊപ്പം പോയി .ആശാൻ നല്ലൊരു പ്രാസംഗികാനാണ് .കേൾവിക്കാരായി നിറയെ പെണ്‍കുട്ടികള്. ഭൂരിഭാഗത്തിനും കണ്ണടയുണ്ടു .ചിലര്ക്ക് അത് നന്നേ ഇണങ്ങുന്നു ,മുഖത്ത് അതിന്റെ ഗർവ്വും ,ഗാംഭീര്യവും ഉണ്ട് .ഹോ !ഇത്രയധികം കണ്ണാടി കുട്ടികളോ .എന്തിനാ ഇത് വച്ചിരിക്കുന്നത് എന്ന് ചോദിച്ചാല് ,തലവേദനക്കാണെന്ന മുടിഞ്ഞ നുണ മറുപടിയായി വരും. അതുകൊണ്ടു ..ആരോടും അത് ഇപ്പൊ എടുത്തു ചോദിക്കാറില്ല.തലവേദനക്കായി ഒരു കണ്ണടയില്ല എന്നു ആര്ക്കാണ് അറിഞ്ഞുകൂടാത്തത് .പ്രധാനകാരണം കാഴ്ചക്കുറവു തന്നെ . അല്ലേല് ഫാഷന് ഭ്രമം .ഇപ്പൊ കണ്ണട ഫ്രേം വേണമെങ്കില് 2000 റുപ്പികക്കു മേളിലോട്ട് കൊടുക്കണം ,ഗ്ലാസ്സിനു പണം വേറെ .ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും .തുക്കട ഫ്രേമിനാണ് റുപ്പിക 2000. കണ്ണാടി കച്ചവടം കള്ള കച്ചോടമാ !മനുക്ഷ്യന്റെ കണ്ണു വച്ചാകളി .അതൊന്നു ഫീസ്സായിന്നു നിരൂപിക്ക. അതോടെ തീര്ന്നു നമ്മുടെ അഹങ്കാരം!
ഒന്നു രണ്ടു ദശകത്തിനു മുന്പ് തിരുവനന്തപുരം സിറ്റിയില് ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ .ഗവന്മെന്റ് സെക്രെറ്റരിയട്ടിനു അരകിലോമീറ്റെര് അപ്പുറത്ത് ഒരു സര്ക്കാര് കണ്ണാസ്പത്രിയുണ്ട് ..;അതാണ് അന്നു ഏകടെസ്റ്റിംഗ് കേന്ദ്രം.രാവിലെ എട്ടുമണിക്ക് മുന്പ് ചെന്ന് ഒപി ടിക്കെട്ടും എടുത്തു കുത്തിയിരിക്കണം .അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും .ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ ഇരിക്കണം .എന്നാലേ ഡോക്ടർറിന് മുന്പിലോട്ടു വിടൂ .അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞാരംബുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ.പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും .അവിടെ കണ്ണിനകത്തോട്ടു ടോര്ച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട് .അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ പവ്വറു ചെക്കു ചെയ്യൂ .അപ്പോഴേക്കും ഉച്ചയൂണിന് സമയം കഴിഞ്ഞിരിക്കും ....അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും , ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്ന് .കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞാല് പോയ പവ്വറു തിരിച്ചു കിട്ടുമെന്ന് ആരും കരുതേണ്ട. പോയത് പോയത് തന്നെ .ഉള്ളത് കൂടെ പോവാണ്ടിരിക്കാന് പടച്ചോനോട് ചോദിക്കണതാ നല്ലത്.പിന്നെ ഒരു ഗുണം ഉണ്ട് ..കേട്ടോ ..ഷോര്ട്ട്സൈറ്റ്കാരന് വെള്ളെഴുത്ത് കണ്ണട വേണ്ട ..പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാനു കഴിയാതെ വരുമ്പോ വൈക്കണ ആ കെളവൻ കണ്ണട ഇല്ലേ , ങാ ...!ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ് ' കെളവൻ കണ്ണട ' . പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു് 'പുളിച്ചം കണ്ണട ",മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും .പുത്തൻ പണക്കാരനും , വിദ്യാഭ്യാസവും,സംസ്കാരവും ഇല്ലാത്തവനാണ് ഇതു രാത്രീല് ധരിക്കുക ,പകലു ധരിക്കണതു ദോഷൈക ദൃക്കുകളും കുരങ്ങന്മ്മാരുംആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു ...
നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ .പന്ത്രണ്ടു വയസ്സുണ്ടാവും അന്നെനിക്ക് ..എന്റെ പ്രദേശത്തും ..ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു .സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും ,പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും ,അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു . കണ്ണിനു കാഴ്ച ഇല്ലാതെ കണ്ണാടി വച്ചിരിക്കുന്നവൻ എന്നു കരുതീട്ടാണോ ,അതോ ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ അന്വേഷിച്ചിട്ടില്ല .അക്കാലത്തു കണ്ണാസ്പത്രീലു ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും എന്നെ ഹോസ്പിറ്റല് കാര്യങ്ങളില് നന്നേ സഹായിച്ചിരുന്നു .ആസമയത്തെ താരരാജാവിന്റെ കുട്ടികളില് രണ്ടു പേർക്കു അയ്യാള് ഓടിചാടി നടന്നു കാര്യങ്ങൾ ചൈതു തന്നിരുന്നു.കുടുംബത്തിലെ പ്രഥമ കുട്ടികണ്ണടക്കാരനായത് കൊണ്ടു അവരെ ഗവ :കണ്ണാസ്പത്രീല് കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചൈയ്യിപ്പിച്ചതിന്റെ ക്രെഡിറ്റും എനിക്കുള്ളതാ .ഒപി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ പേരുകണ്ട റിഫ്രാക്ഷനിസ്ട്ടിനു ഒരു സംശയം .എന്നോട് അത് സ്ഥിരീകരിച്ചു . ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം കൊണ്ടു അയ്യാൾ ചെയ്തു തന്നു ..ഒന്നു രണ്ടു വർഷം കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി .എപ്പോഴോ ഗൾഫീന്നു മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും അനവധി അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! . Copyright © All Rights Reserved.