bulletindaily.blogspot.com

Thursday, January 24, 2013

"റെയിൽവേ ടൈം ദ ബെസ്റ്റ് ടൈം"


ഒരു തീവണ്ടി മറിഞ്ഞു വീണാല്‍ അതില്‍ സഞ്ചരിക്കുന്ന പതിനായിരക്കണക്കിന് നിരപരാധികളായ യാത്രക്കാര്‍ക്ക് പരുക്ക് പറ്റുമെന്നോ,  മരണം സംഭവിക്കുമെന്നോ, റെയില്‍വേക്ക്കനത്ത നഷ്ട്ടം ഉണ്ടാകുമെന്നോ ചിന്തിക്കാന്‍ കൂടി കഴിയാത്ത കാലത്തു നടന്ന ഒരോർമ്മ കുറിപ്പാണിതു⛹️ഞങ്ങളുടെ ക്വട്ടേഴ്സ് സ്റ്റേഷൻ്റെ തൊട്ടു പിന്നിലാണു ണ്ടാവുക⛹️ ബ്രിട്ടീഷ് ഭരണ കാലത്തു  കരിങ്കല്ലിൽ തീർത്തവയാണല്ലാം⛹️ 
           
                2️⃣  ഫസ്റ്റ് ക്ലാസ്സ് വെയ്റ്റിംഗ് റൂമുകളെ പോലെ  അതി മനോഹരമാണ് ഡിസൈനുകളുള്ള ടൈൽസ് പാകിയ തറയും ഭിത്തികളുമെല്ലാം⛹️ എന്നും ക്വാർട്ടേഴ്സ് വൃത്തിയാക്കി തരുന്നതു സ്റ്റേഷൻ വൃത്തിയാക്കുന്ന ജീവനക്കാരാണു ⛹️ ആ കാലത്തു ചില തീവണ്ടികൾ വളരെ ലേറ്റായാണു എത്തുക⛹️ ആത്മഹത്യകൾ,  പാളത്തിനു വരുന്ന കേടുപാടുകൾ ഒക്കെയാവാം അതിനു കാരണം⛹️ ഇതുപേലെ മിക്കവാറും എല്ലാ തീവണ്ടികളും ലേറ്റാവുന്ന ഒരു ദിവസം വന്നു⛹️ മണിക്കൂറുകളാണു  ട്രെയിനും ലേറ്റായതു⛹️അച്ഛൻ വീട്ടിലാണെങ്കിൽ ഉറപ്പായും ഞങൾക്കറിയാനാവും ഒരു തീവണ്ടിയും ഉടനെയൊന്നും വരാൻ പോകുന്നില്ലെന്നു⛹️അപ്പോൾ പാളത്തിലോട്ടൊക്കെ നടക്കാൻ പറ്റും⛹️ റെയിൽവേ ട്രാക്കിലൂടെ അങ്ങോട്ടു മിങ്ങോട്ടും  ഓരോരൊ ആവശ്യങ്ങൾക്കു പോകുന്ന നിരവധി താമസക്കാർ പരിസര പ്രദേശങ്ങളിലുണ്ടു⛹️ ട്രാക്കിലൂടെയും, റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്തും നടക്കുന്നതു കുറ്റകരമാ ണെങ്കിലും  ചില നേരം ഇതൊന്നും ശ്രദ്ധി ക്കാതെ പോകും⛹️ ചില ചൂടൻ മാസ്റ്റർമാരാണ് സ്റ്റേഷൻ ഭരിക്കുന്നതെങ്കിൽ  പെറ്റിയും, ശകാരവും കിട്ടാം⛹️ പ്ലാറ്റ്ഫോമിൻ്റെയും, റെയിൽവേ ട്രാക്കിൻ്റെയും വൃത്തിയും, വെടിപ്പും  കണ്ടാൽ തന്നെയറിയാം സ്റ്റേഷൻ മാസ്റ്റർ മാരുടെ സ്വഭാവം ⛹️ഭിക്ഷാടനത്തിനു നടക്കു ന്നവരോ, നായ്ക്കളോ പോലും സ്റ്റേഷൻ്റെ ആ അധികാരപരിധിയിൽ കാണുകയില്ല⛹️ 


                        3️⃣അങ്ങനെയൊരുനാൾ തീവണ്ടി ഓഫീസിലെ  പ്ലാറ്റ് ഫോറത്തിന്റെ സ്ഥലനാമം എഴുതിയ മഞ്ഞ ബോര്‍ഡില്‍ നിന്നും അകലെ സിഗ്നല്‍ പോസ്റ്റിനു സമീപത്തായി ഞാന്‍ ഇരിപ്പു റപ്പിച്ചു .ബ്ലോക്ക് സ്റ്റേഷനാണ്.ഏതു സമയവും ഗുഡ്സ് ട്രെയിനോ ഷൺണ്ടിങ്ങിനുള്ള ട്രെയിൻ ഓടി വരാം⛹️ഇപ്പോൾ സിഗ്നലില്‍ ചുവന്ന വെളി ച്ചമാണ്⛹️ ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ ലൈറ്റു കള്‍ മാത്രം പ്രകാശിക്കുന്നു 🧜സ്ലീപ്പര്‍ ഉറപ്പിക്കാ നുള്ള ചല്ലികളില്‍  അത്യാവശ്യം വലിയ കുറയെ കല്ലുകള്‍ എടുത്തു പാളത്തിന്റെ മിന്നുന്ന തലപ്പത്തു നിരത്തി വച്ചിട്ട് ഒരു തീവണ്ടി യുടെ വരവിനായി ഞാനവിടെ ട്രാക്കിനു സമീപം ഏതെങ്കിലും ട്രെയിനുകൾ വരുന്നതും കാത്തി രുന്നു🧜കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച ഗാങ്ങ്മാന്‍,  ഒരു വലിയ കൂടം കൊണ്ട് പാളത്തി ൻ്റെ നിശ്ചിത അകലത്തില്‍ വളരെ ശക്തിയായി അടിച്ചുകൊണ്ട്  എന്റെ സമീപത്തേക്ക്  വരിക യാണ്🧜ആ അടി കണ്ടാലറിയാം അയ്യാള്‍ക്ക് എന്തുമാത്രം ദേക്ഷ്യം റെയില്‍വേയോടുണ്ടെന്നു🧜പാളത്തിലെ നട്ടുകളോ ബോൾട്ട്കളോ, അഴി ഞ്ഞിട്ടില്ലെന്നും,  പാളങ്ങൾക്കു വിള്ളലുകള്‍ വീണിട്ടില്ല എന്നും ഒരു തീവണ്ടി കടന്നു പോകാ നായി എല്ലാം ഭദ്രമാണെന്നും ആ അടിയുടെ പ്രധിധ്വനി  കേട്ടാല്‍ അയ്യാള്‍ക്ക് മനസ്സിലാകും🧜അയ്യാളുടെ അടിയുടെ ശക്തി കാരണം, ഞാൻ വച്ചിരുന്ന ആ കല്ലെല്ലാം ട്രാക്കില്‍ തന്നെ ഉരുണ്ടു വീണു⛹️എന്റെ സമീപം അയ്യാള്‍ നിന്നു⛹️ഞാൻ  അവിടെ ഇരിക്കുന്നതിന്റെ കാരണം തിരക്കി⛹️ അയ്യാളാണു രാവിലെ വീട്ടിൽ വന്നു എന്നെ സ്കുളിൽ കൂട്ടിക്കൊണ്ടു പോയി വിടുന്ന തു⛹️കുഞ്ഞേ എന്നാണു ജീവനക്കാരെല്ലാം എന്നെ വിളിക്കുക⛹️

                        4️⃣അപ്പോൾ അയ്യാള്‍ മറ്റൊരു വിദ്യ പരീക്ഷിക്കാന്‍ പറഞ്ഞു🧎ചെറിയ കഷണം ഉണക്ക തൊണ്ടില്‍ വെളിച്ചെണ്ണ പുരട്ടി കൊണ്ടു വച്ചാല്‍ കാര്യം നടക്കുമെന്നു🏌️അതും പറഞ്ഞു  അയാള്‍ തന്റെ ജോലിയുമായി എന്നേയും കടന്നു മുന്‍പോട്ടു പോയി⛹️പ്ലാറ്റ്ഫോമിൽ  ഒന്നും രണ്ടുമായി ജനത്തിരക്ക് ഏറിവരുന്നു⛹️ പാളത്തിലേക്ക്  ചെവി ഞാൻ ചേര്‍ത്തു  വച്ചു ശ്രദ്ധിച്ചു ⛹️തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെങ്കിൽ പാളത്തിലെ ശബ്ദം കൊണ്ട് അതു തിരിച്ചറിയാനാകും⛹️അപ്പോൾ എനിക്കും  ആ ഗാങ് മാൻ പറഞ്ഞതു പോലെ കർമ്മനിരതനാകാമല്ലോ ! ഞാന്‍ ഇരിക്കുന്നതിനു അല്പം അകലെയായി ഒരു പഴയ രാജകൊട്ടാരത്തിന്റെ ഒരു ചെറു പതിപ്പുപോലെ ചുവപ്പും  പച്ചയും നീലയും മഞ്ഞയും ഗ്ലാസ്സുകൊണ്ട്  ജനാലകളും, വെന്റിലേഷനും തീര്‍ത്ത,  കരിങ്കൽ കൊണ്ട് ഉണ്ടാക്കിയ രണ്ടു കെട്ടിടങ്ങള്‍ എനിക്ക് കാണാനാവും ⛹️തീവണ്ടി ആപ്പീസിലെ ഫസ്റ്റ് ക്ലാസ് വെയിറ്റിങ്ങ് റൂം പോലെ വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങൾ⛹️അതിൽ ഒന്നില്‍ നിന്നും ഒരാള്‍ ഇറങ്ങി വരുമെങ്കിൽ  ട്രെയിന്‍ വരാന്‍ 30 മിനിട്ട് ബാക്കിയുണ്ടെന്നു എനിക്കറിയാം ⛹️അപ്പോൾ എന്റെ ലക്ഷ്യത്തിനും എനിക്കു വേഗത കൂട്ടാനാവും ......⛹️അതിനായി ഞാന്‍ ആ കെട്ടിടത്തിലേക്ക് കണ്ണും നട്ടിരിപ്പായി .....⛹️സമയത്തിന് മിന്നലിന്റെ വേഗത ....അതാണ്ടെ ഒരാള്‍ ഇറങ്ങി വരുന്നു🧜 

                    5️⃣കാലില്‍ പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂ,  ബ്രാസ് ബട്ടൺസിട്ടു വെളുവെളെ തിളങ്ങുന്ന വെള്ള ഫുള്‍ സ്ലീവ് ഷർട്ടും,  പാന്റ്സും, തോളിലെ പച്ച ഷോൾഡറും, മുദ്രയുള്ള പീ ക്യാപ്പും ധരിച്ച ഒരാള്‍ അവിടെ ആ കരിങ്കൽ കൊട്ടാരത്തിൽ നിന്നും ഇറങ്ങി വേഗതയില്‍ തീവണ്ടി ഓഫീസിൻ്റെ പടികള്‍ ഓടിക്കേറി പോവുന്നു⛹️ ഇപ്പോള്‍ ഇങ്ങു ട്രെയിൻ ഓടിയെത്തുമെന്നു  എനിക്ക് ഉറപ്പായി⛹️ ഞാന്‍ എന്റെ കൃത്യം നിര്‍വഹിക്കാനുള്ള ഒരുക്കം തുടങ്ങി ....🧑‍🦼അപ്പോഴേക്കും  പോയിൻ്റ്സ് മാനും, ഖലാസ്സിയും, ഗേറ്റ് കീപ്പറും മൂന്നു നാലു റെയില്‍വേ പോലീസ്സുകാരും കൂടി  എന്റെ അടുത്തേക്ക് വരുന്നതു ഞാൻ കണ്ടു🧑‍🦼 ഞാനാ റെയിൽവേ  ട്രാക്കിലേക്ക് ഇറങ്ങി ഓടി......🧑‍🦼അവര്‍ എന്നെ ഒട്ടിച്ചിട്ട്‌ പിടിച്ചു തൂക്കി എടുത്തു സ്റ്റേഷന്‍മാസ്റ്ററിന്റെ  മുറിയില്‍ കൊണ്ടു നിര്‍ത്തി🧎അവിടെ നിന്നു അനങ്ങ രുതെന്നു പറഞ്ഞിട്ടു ഹാഫ് ഡോർ തുറന്നു അവരെല്ലാം പുറത്തേക്കു  ഇറങ്ങി നിന്നു🧎ട്രെയിന്‍ സ്റ്റേഷനില്‍ വരുന്നതിനു അല്പം മുന്‍പ് സ്റ്റേഷനില്‍ ഉണ്ടാകുന്ന തിരക്കു നിങ്ങൾക്ക റിയാമോ ......🧎സ്റ്റേഷൻ മാസ്റ്ററുൾപ്പടെ സകല ജീവനക്കാരും തീയിൽ ചവിട്ടി നിൽക്കുന്ന പ്രതീതിയാണു നമുക്കു കാണാനാവുക🧎 ലാൻഡ് ഫോണിൻ്റെയും, കൺട്രോൾ ഫോണി ന്റെയും, തുരുതുരാ ബെൽ കേൾക്കാം🧎
ലവൽക്രോസ് ഗേറ്റ് അടച്ചാലേ സിഗ്നൽ മാറ്റാനാവൂ🧎അതിനകം റെയിൽവേ ട്രാക്ക് പരിശോധിച്ചിരിക്കണം🧎 റെയിൽവേ പൊലീസിനെയും, കേരള പൊലീസിനേയും അലർട്ട് ചെയ്യണം🧎

               6️⃣സകലതും സുരക്ഷിതമാണെന്നു നേരിട്ടു പരിശോധിച്ച് ബോദ്ധ്യപ്പെട്ടാലേ  സ്റ്റേഷൻ മാസ്റ്റർമാർ  ട്രെയിൻ  നിൽക്കുന്ന സ്റ്റേഷനിലേക്കു ടോക്കൺ നൽകൂ🧎 ഞങ്ങൾ ഇന്ന നമ്പറുള്ള-ഇന്ന ട്രെയിനിനെ സുരക്ഷിത മായി സ്വീകരിക്കാൻ തയ്യാറാണെന്നാണു ടോക്കണിൻ്റെ  അർത്ഥം 🧎അതൊരു മെക്കാ നിക്കൽ ഉപകരണമാണു🧎ഈ സ്റ്റേഷനിലെ മാസ്റ്ററുടെ റൂമിൽ ഇരിക്കുന്ന മെഷ്യനിൽ പ്രസ്സ് ചെയ്താൽ ട്രെയിൻ നിർത്തിയിട്ടിട്ടുള്ള സ്റ്റേഷൻമാസ്റ്ററിൻ്റെ മുറിയിലെ മെഷീനിൽ നിന്നും ആ ടോക്കൺ ബെൽ ശബ്ദത്തോടെ മേശപ്പുറത്ത് വീഴും🧎അതു അങ്ങനെ തനിയേ വീഴുകയോ, കൈ തട്ടി വീഴുകയോ ചെയ്യുകയില്ല🧎 നേരത്തേ പറഞ്ഞ സകല പ്രോസസ്സുകളും അതിനു മുൻപ് പൂർത്തിയാവണം, എങ്കിലേ Tokenവീഴൂ🧎 തീവണ്ടിയുടെ ചൂളംവിളി ഔട്ടർ സിഗ്നലിനടുത്തു കേൾക്കാം🏌️ഹാഫ് ഡോറിലൂടെ കുനിഞ്ഞിറങ്ങി പ്ലാറ്റ്ഫോമിലേക്കു എത്തി നോക്കി🏌️എല്ലാവരും ട്രെയിനിനെ നോക്കി നിൽക്കുന്നു🏌️എന്നെ ട്രാക്കിൽ നിന്നും തൂക്കിയെടുത്തു കൊണ്ടു വന്ന പോലീസ് കാരെയും, ആ ജീവനക്കാരെയും കാണാനില്ല🏌️ ഏറെ നേരം കഴിഞ്ഞിരിക്കുന്നു 🏌️എന്നെ തിരക്കി സ്റ്റേഷനിലേക്കു അമ്മയെത്താൻ സാധ്യതയുണ്ട് ⛹️വീട് ലക്ഷ്യമാക്കി ഞാനൊ രോട്ടം വച്ചു കൊടുത്തു🐦
പാളയം നിസാർ അഹമ്മദ്,
കോപ്പി റൈറ്റ്സ്©ആൾറൈറ്റ്സ്റിസർവ്ഡ്
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author: 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
  📢According to the analytics report, there are many readers in different countries📢
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


Monday, January 21, 2013

ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്🦸


ലേലു അല്ലു ,ലേലു അല്ലു '--- ഇതു കാണുമ്പോൾ അതു ഒർക്കാതിരിക്കുവതെങ്ങിനെ ഞാൻ🦸
ഒരു തുള്ളിക്ക്‌ ഒരു കുടം കണക്കെ മഴ കോരി കൊട്ടണു . നന്മ ചെയ്യുന്ന ജനതയ്ക്ക് ദൈവം ബറുക്കത്ത്(ഐശ്വര്യം) ചൊരിയുന്നു എന്നാണു വൈപ്പു🧜അതു ചിന്തയിൽ ഓടിവന്നപ്പോഴാണ്, എന്റെ നാട്ടിലെ ഒരു ഖതീബിനെക്കുറിച്ച് ഓർമ്മ വന്നതു🧜എല്ലാ മതങ്ങളിലെയും പുരോഹിത രെല്ലാം വിശുദ്ധിയുള്ളവരാണോ ? വായിച്ചു തള്ളിയ കോടിക്കണക്കിനു വാർത്തകളുടെ  അറിവിൽ അല്ല എന്നു തന്നെ ഞാൻ പറയും🧜

                        2️⃣എന്റെ വീടിനു സമീപത്തെ ഇന്ത്യ യൊട്ടാകെ അറിയപ്പെടുന്ന ഒരു മോസ്ക്കിൽ ഇമാമായി നിൽക്കാൻ ഒരു ഖതീബിന്റെ ഒഴിവുവന്നു🧜 പള്ളി ഭാരവാഹികൾ ആളിനെ തേടിനടന്നു🧜 സൽസ്വഭാവി ആയിരിക്ക ണമല്ലോ ഇമാം നിൽക്കുന്നയാൾ🧜 തമിഴ് നാട്ടുകാരനായ ഒരാളെ കിട്ടി🧜 പള്ളി പരിപാലന കമ്മറ്റിയിൽ ഭാരവാഹിയായി അന്നുണ്ടായിരുന്ന എൻ്റെ അമ്മാവനും, പരിവാരങ്ങളും അയ്യാളെ കൂട്ടിക്കൊണ്ടു വന്നു 🧜 പള്ളിയിലെ മൊല്ലാക്ക ആക്കി വച്ചു 🧜 പള്ളിയിൽ  അന്നു ശമ്പളം  തുച്ഛമായ തുകയാണ്‌🧜 ഇന്നും അതെ🧜     പുറം വരുമാനം നല്ല കോളാണ് 🧜 ജമാഅത്ത് അംഗങ്ങളുടെ  വീട്ടിൽ നിന്നു ഒരു ദിവസത്തെ ഉച്ച ഭക്ഷണം ഫ്രീ , പിന്നെ യാസ്സീൻ ,ഫാത്തിഹ, തലക്കുപിടിച്ചു ഓതൽ , കാഷ് -ബൂഷ് എന്നൊ ക്കെ പറഞ്ഞു ജിന്നിനെ ഒഴിപ്പിക്കാനായി ഉറു ക്കെഴുതി കയ്യിൽ കെട്ടി കൊടുക്കുക, ഏഴു ബിരിയാണി പ്ലേറ്റിൽ അറബിയിൽ എന്തൊക്കെ യോ എഴുതി വെള്ളം കൊണ്ടു അതിനെ മായിച്ചു കുടിക്കാനായി, ഗർഭിണികൾക്കും, ജിന്ന് ബാധിച്ചവർക്കും കൊടുക്കുക🦸 

                        3️⃣മുസ്ലീം മന്ത്രിമാരുടെ വീടുകളിൽ പോയി മന്ത്രിമാരുടെ മക്കൾക്ക് 'ഖുറാൻ'  പഠിപ്പിച്ചു കൊടുക്കുക, ഗൾഫ് വിസയുടെ അറബി ട്രാൻസിലേഷൻ എഴുതി കൊടുക്കുക ഹോർളിക്സ്  കുപ്പിയിൽ   വെള്ളവും, ഉണക്ക മുന്തിരിയും നിറച്ചു മന്ത്രം (ഇസ്മു )ജപിച്ചു തീറ്റിപ്പിക്കുക🧜ഫത്തികിതാബു നോക്കി പ്രവചനം നടത്തി ബന്ധുക്കളെ ബദ്ധ വൈരി കളാക്കുക🧜 ഇതൊക്കെ ആയിരുന്നു അന്നത്തെ ഖത്തീബുമാരുടെ വലിയ വരുമാന ശ്രോതസ്സു🧜റംസാൻ കാലത്തു പിടിപ്പതു പണം പോക്കറ്റിൽ വേറെ കിട്ടും🦸അങ്ങനെ ഞങ്ങളു ടെ തറവാടു വീടും അയ്യാൾ ചുളുവിൽ നിസ്സാര മായ പൈസക്ക് അടിച്ചെടുത്തു🦸അങ്ങനെ പിടിപ്പതു പണം ഈ വഴിയിലൊക്കെ ഒപ്പിച്ചിരുന്നു🦸 ദിവസം കടന്നു പോകുംതോറും. കുടുംബങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുതന്ത്രങ്ങളും ആ നാട്ടിൽ അയ്യാൾ നന്നായി പ്രയോഗിച്ചു തുടങ്ങി🦸 സമ്പത്തിക ലബ്ധി തന്നെ ഇതിൽ പ്രധാന നേട്ടം🦸 ഒരു തമിഴ് നാട്ടുകാരിയെ ആദ്യം വിവാഹം ചെയ്തിരുന്നു വത്രേ🦸പിന്നെ പിന്നെ മുക്രിആയിട്ടിരുന്ന ദൂരെ ഏതോ പള്ളിക്കടുത്തു നിന്നു ഭക്ഷണം ഫ്രീയായി കഴിച്ചു, കഴിച്ചു വേറെയും വേളി ഒപ്പിച്ചു ...പണ്ടത്തെ നമ്മടെ പോലീസ്സുകാ രന്മാരെ പോലെ🦸ഒരു നാൾ ഈ കയ്യിലിരുപ്പുമായി ജിന്ന് ഒഴിപ്പിക്കാനായി ജമാഅത്തിലുള്ള ഒരു വീട്ടിൽ ചെന്നു🦸 അല്പം ധനവാന്റെ വീടാണ്🦸സ്ഥലം തിരുവനന്തപുര ത്തെ നന്തൻകോടാണു🧜ആ ധനവാൻ്റെ ഭാര്യ ക്കു ജിന്നു ബാധിച്ചു കലശലായ കിടപ്പു രോഗം

                                   4️⃣ സകലവിധ ചികിത്സകളും ചെയ്തു നോക്കി🧜നോ ഫലം🧜 നമ്മുടെ മുല്ലാക്കയെ  ഈ ധനവാനും, മറ്റു ബന്ധുക്കളും ചെന്നു കണ്ടു കാര്യം പറഞ്ഞു 🧜 നമ്മുടെ മുല്ലാക്ക ചെന്ന പാടെ മുറിയിൽ നിന്നു സകല ജനത്തിനേം ആട്ടി പുറത്താക്കി🧜 മൊല്ലാക്ക  പ്രാർത്ഥന തുടങ്ങി 🧜 രാവേറെയായി🧜പൂർണ്ണ നിശബ്ദത 🧜 ആശാൻ "വേറെ പരിപാടിക്കു ആക്കം " കൂട്ടി🧜 ആ പെണ്ണും പിള്ള വലിയ വായിലേ നില വിളിക്കാനും തുടങ്ങി🧜പുറത്തു നിന്നിരുന്ന ബന്ധുജനം നിലവിളികേട്ട് മുറിക്കുള്ളിലേക്കു പാഞ്ഞു കേറി🧜 ജിന്നു ഒഴിപ്പിക്കണ ഗുട്ടൻസ്സ് സ്വന്തക്കാർക്കു പിടികിട്ടി🧜കൈയ്യോടെ ഖതീബിനെ വലിച്ചു മുറിക്കു പുറത്തിട്ടു🧜 ഭേഷായി പെരുമാറി ⛹️അയ്യാളുടെ ഉടുമുണ്ടു വലിച്ചു കീറി ഉമ്മറത്തുള്ള തെങ്ങിൽ കെട്ടിയിട്ടു🧜ന്യൂസ്‌ കാട്ടുതീ പോലെ തിരുവനന്തപുരം ജില്ലയാകെ പരന്നു🧜രാത്രി ഏറെ വൈകി എന്റെ തായ് മാമനും, മറ്റൊരു മാമനും കൂട്ടാളികളും കൂടി ഓടി ചെന്നു കെട്ടഴിച്ചു വിട്ടു🧜 ഖത്തീബിനെ താക്കീതു ചെയ്തു 🧜ആ അർദ്ധരാത്രിയിൽ തന്നെ അയ്യാളെ അയ്യാളുടെ വീട്ടിൽ കൊണ്ടു വിട്ടു🧜 പാതി രാവിൽ കൈയ്യിൽ കിട്ടിയ ആ സ്കൂപ്പിനെ കലാനിലയം കൃഷ്ണൻ നായരുടെ തനിനിറം രാപത്രം വെണ്ടയ്ക്ക അച്ചിൽ നിരത്തി വച്ചു വില പറഞ്ഞു .....🧜ഇന്നും ഗ്രാമാന്തരങ്ങളിൽ ഈ തട്ടിപ്പുമായി ധാരാളം പേർ ദൈവത്തിനേയും, ശൈത്താനെയും വിറ്റു ജീവിക്കുന്നു🧑‍🦼!      
         
                   5️⃣അടുത്ത വാർത്താ സ്കൂപ്പു എപ്പോ കിട്ടും എന്നു നോക്കി  ചാനലുകളിലെ കുട്ടികൾ കാത്തു കാത്തിരിക്കു ന്നു🧑‍🦼 മാസാവസാനം  വാങ്ങുന്ന ശംബളത്തിനു ജോലി ചെയ്യുന്നതായി ചാനൽ മുതലാളിയെ കാണിക്കാൻ  കൈയ്യിൽ കിട്ടുന്ന സകല വാർത്തകളും ബ്യൂറോയിൽ എത്തിച്ചു കൊടുക്കാതെ ശംബളം കിട്ടുകയില്ല🧜അവർക്കും ജീവിക്കണം!🧜ഇത്തരം ഒരു വാർത്ത ഇന്നാണു കൈയ്യിൽ കിട്ടുന്നതെങ്കിൽ മാദ്ധ്യമങ്ങൾക്കു രണ്ടാഴ്ച അലക്കുവാനുള്ള വാർത്തയായേനേ🧜പക്ഷേ എന്തു ചെയ്യാം, മാദ്ധ്യമകുട്ടികൾ  കൊതിച്ചാൽ പോരല്ലോ അവർക്കതു വിധിക്കയും വേണമല്ലോ🧙
NB: ഈ എഴുത്തിന്റെ ആശയം എന്നിൽ മാത്രം നിക്ഷിപ്തമാണ്🧜സ്ഥലവും, കാലവും, ജീവിച്ചി രിക്കുന്നവരും, മരിച്ചുപോയവരുമായ ആളുകളു മായൊന്നും യാതൊരു ബന്ധവുമില്ല 🧙  
പാളയം നിസാർ അഹമ്മദു,
 Copyrights © allrights reserved 
21ജനുവരി2013ൽ പ്രസിദ്ധീകരിച്ചതു,
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷



Thursday, January 17, 2013

തല ചൂടായിരിക്കുമ്പോൾ മൂട്ടിലെ ചൂട് ആരറിയാൻ :


                                      17 January 2013 

ഇന്നലെ ഞാൻ ഒരു പന്ത്രണ്ടു മണിക്ക് തിരുവനന്തപുരം സ്റ്റാച്യു റോഡിലേക്ക് ചെന്നു പെട്ടു🚶 മെയിൻ റോഡ്‌ അല്ലേ 🧘 തൊട്ടടുത്താണ് ഓഫീസ്സ് എങ്കിലും മെയിൻ റോഡിൽ ചെന്നു നട്ടുച്ചക്ക് കുടുങ്ങാറില്ല 🧍 സൂര്യന്റെ ചൂട് തലക്കുമേലെ കട്ടക്കു അടിക്കുന്നു🤸 37 ഡിഗ്രിയുണ്ട് 🧑‍🦼സൂര്യൻ സന്നത് എടുത്ത പോലെ🪶നല്ല ദാഹമുണ്ട് 🏋️ 
                നറുനണ്ടി സർബത്ത് ഇപ്പൊ ഒരു കടയിലും വിൽക്കാറില്ല🤼 എന്റെ സുഹൃത്തിന്റെ മകനു പൈയിൽസിന്റെ അസുഖമാണ്‌ 🤹രോഗം തുടങ്ങി വർഷം ഒന്നു കഴിഞ്ഞു🏇 തിരുവനന്തപുരത്തു ഒരു പെരുത്ത കമ്പനിയിൽ സോഫ്റ്റ്‌വയർ ഡവലപ്പറാത്രേ🏋️എരിവും പുളിയും കോഴി മാപ്പാസ്സുമെല്ലാം, വയർ അറിയാതെ തിന്നും, ഇടക്കു വല്ലപ്പോഴും ബിയറും മോന്തും🏋️   ആരൊക്കെയോ പറഞ്ഞൂത്രേ🏋️ഉടനെ കൊണ്ടു പോയി ഓപ്പറേഷൻ  ചെയ്യണ മെന്നു🧘14 മണിക്കൂർ ഇരുന്നു ചെയ്യുന്ന പണി അല്ലേ🧍ആ രോഗം വരാതിരുന്നാലെ അത്ഭുതമുള്ളൂന്നു ഞാനും പറഞ്ഞു 🤸 ഇൻഫോപാർക്കിലും ടെക് നോപാർക്കിലും ,ചെന്നൈയിലും , ബാംഗ്ലൂരിലും, ഹൈദരാ ബാദിലും  ഒക്കെ ഇത്തരം ജോലികൾ ചെയ്യുന്ന ആണിനും ,പെണ്ണിനും  ഈ രോഗം തീവ്രമാണു🧑‍🦼 അധിക നേരം ഇരിക്കാൻ പറ്റത്തില്ല എരിഞ്ഞിട്ടങ്ങു മേളിലോട്ട് നീറ്റലു തുടങ്ങും ,ലാട്രി നിലു പോകാം എന്നു വച്ചാൽ അവിടെ ചെന്നു കുത്തി ഇരുന്നിട്ടു കാര്യം ഇല്ല 🧎 മുക്കിയാൽ കുറച്ചു കൂടി വെപ്രാളപ്പെട്ട നീറ്റലാണു പിന്നെ വരിക💃 അപ്പൊപ്പിന്നെ ആണും പെണ്ണും ടെക്കിയുടെ അന്നത്തെ ദിവസം പൊഹ :🧑‍🦼അങ്ങനെ ആ സുഹൃത്തു അയ്യാടെ മോൻ അനുഭവിക്കുന്ന കദനകഥ  എന്നോടു പറഞ്ഞു 🧜മോനു അർശസ്സു വന്നു ഞെളി പിരി കൊള്ളുന്ന ആ കഥ ...🤹 ഞാൻ ഒരു മഹാ സംഭവം ആണെന്നാണു അയ്യാൾ ധരിച്ചു വച്ചിരിക്കുന്നതു 🧜 

                               3️⃣അടുത്തുള്ള ഗവണ്മെന്റ് സെക്രെട്ടറിയേറ്റിലും മുഖ്യമന്ത്രി ഒഴിച്ചു എല്ലാ ഗുമസ്തപ്പണിക്കാരനും,  ഈ അസുഖം നല്ല രീതീലുണ്ടു . മുഖ്യനെ ഈ അസുഖം പിടിക്കാഞ്ഞതു ...🧑‍🦼 അദ്ദേഹം ഒരു നേരവും ഒരിടത്തു മൂടുറച്ചു അടങ്ങി ഇരിപ്പിലല്ലല്ലോ ... ഓട്ടമല്ലേ🧑‍🦼ചിലർ രഹസ്യ മായി പറയുന്നു കക്ഷിക്കു ഈ അസുഖ വും, പ്രോസ്റ്റേറ്റിൻ്റെ അസുഖവും പണ്ടേ ഉണ്ടായിരുന്നുവെന്നു🧑‍🦼 കേട്ടവയിൽ പലതും അസത്യമാവാം🧘 ഉദ്യോഗസ്ഥരുടെ ചർച്ചകൾ അതാതു കാലം, ഭരിക്കുന്ന പാർ ട്ടിയെ അനുസരിച്ചു നിലപാട്കൾമാറിക്കൊ ണ്ടേയിരിക്കും ഇന്നു ഞാൻ സ്റ്റാച്യൂവിലെ തിരക്കിൽ ചെന്നു പെട്ടതു ഹോമിയോ മരുന്നുകൾ സുഹൃത്തിന്റെ മോനു വേണ്ടി വാങ്ങിക്കൊടുക്കാനാണു🏇അയ്യാളുടെ വാസസ്ഥലം തൊട്ടടുത്ത ജില്ലയിലാണു🏋️നാലു മാസമായി മൂന്നു ഹോമിയോ മരുന്നുകൾ അയാൾക്ക്‌ വേണ്ടി വാങ്ങി എത്തിച്ചു കൊടുക്കുന്നു ...🧘 നേരത്തേ ഇവിടെ ജഗതി ജംഗ്ഷനിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു  താമസം🧜വഴുതക്കാട്ടെ പൊലീസ് ഡി.ജി.പി ഓഫീസിൽ സൂപ്രണ്ടായിരുന്നു  ഭർത്താവും, ഭാര്യയും 🤹 പൊലീസ് സ്റ്റേഷൻ സംബന്ധിച്ച  പല ന്യായമായ കാര്യങ്ങളും, ഞാനൊന്നു വിളിച്ചു പറയുകയേ വേണ്ടൂ  എൻ്റെ പരിചയക്കാർക്കു വേണ്ടതൊക്കെ പുള്ളി തൽക്ഷണം  ചെയ്തു തന്നിട്ടുണ്ട്🚶 അതു കൊണ്ടു ഞാനും കഴിയുന്നവ പറഞ്ഞാ ലുടനെ അയ്യാൾക്കും ചെയ്തു കൊടു ക്കുന്നു🧍അങ്ങനെയാണല്ലോ വേണ്ടതും🚶 
                                  4️⃣ലോകത്തെ സകല കാര്യങ്ങളും ഇതു പോലെ പരസ്പര പൂരക ങ്ങളാണു🚶അല്ലാതെ മനുഷ്യ ബന്ധങ്ങൾ ക്ക് സമൂഹത്തിൽ ഒറ്റക്ക് ജീവിക്കാനാവില്ല🚶ങാ; നമുക്കു പൈൽസിലേക്കു തന്നെ വരാം🚶ആ മരുന്നുകൾ  കഴിച്ചു  ഫലം എന്തായീന്നല്ലേ . . .🚶 ഒന്നു രണ്ടു  ആഴ്ചക്കുള്ളിൽ രോഗശമനമുണ്ടായത്രേ🚶 രണ്ട്  മാസം കൊണ്ട് പൂർണ്ണമായി സുഖപ്പെട്ടു അയ്യാൾ ഓപ്പറേഷൻ എന്ന പരിപാടിയിൽ നിന്നും  മുക്തനായി🚶എൻ്റെ അച്ഛൻ്റെ ആത്മ സുഹൃത്തായ  അങ്കിൾ എന്നു    ടെക്കികൾ ക്കിടയിലും, ഡയറക്ടറേറ്റിലും ഞാൻ പ്രസിദ്ധനായി🤹 അവരുടെ ഒക്കെ ചൂടും നീറ്റലും മാറിയത്രെ ...🤹 നല്ല ആശ്വാസവും ഉണ്ടുപോലും .. 🤹  ആ മൊട്ട വെയിലത്തു ഈ കാര്യവും ഓർത്താ ഞാൻ നടന്നതു 🚶പലരുടേം മൂട്ടിലെ നീറ്റലും ചൂടും മാറ്റാനുള്ള  പൈൽ സ്സിനുള്ള നല്ല മരുന്നു ഹോമിയോ യിലുണ്ട്🚶പതിന്നാലു വയസ്സു മുതൽ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഹോമിയോ പ്പതിയുടെ ഇംഗ്ലീഷ് പ്രിന്റ്കളായ മെറ്റീരിയ മെഡിക്കയും (Materia medica-ഔഷധ വിജ്ഞാനീയം)John .H .clark, Allen's key note and Characteristics ൻ്റെ ഒർജിനൽ പ്രിന്റ് വരെ ഒരു കാലത്തു  എന്റെ കൈയ്യിൽ ഉണ്ടായിരുന്നു- 14 വയസ്സിലൊക്കെ വായിച്ചു തീർക്കാനുള്ള പുസ്തക ങ്ങളുടെ കൂട്ടത്തിൽ 💃നളചരിതം ആട്ടക്ക ഥയും, അഭിജ്ഞാനശാകുന്തളവും, സ്വപ്ന വാസവദത്തവുമൊക്കെ ഹൃദ്യസ്ഥമാക്കിയ അതേ വായനാ സുഖം തന്നെയായിരുന്നു എല്ലാ പുസ്തകങ്ങളും അക്കാലത്ത് എനിക്കു തന്നിരുന്നതു 🧘 

             5️⃣ ജീവിതത്തി ൽ എപ്പോഴെങ്കിലും  മെഡി ക്കൽ കോളേജിലും,  റീജിയണൽ ക്യാൻസർ സെന്ററിലും, ശ്രീ ചിത്രാ മെഡിക്കൽ സെന്ററിലു മൊക്കെ പോയി അവിടെ കഴിയുന്ന രോഗികളെ കണ്ടു, സംസാരിച്ചു വരാനായി ഞാനെല്ലാരോടും ആവശ്യപ്പെടാറുണ്ടു🤸ഒരാളിലെ അഹന്തകൾ ശമിക്കാൻ അതവശ്യമാണു താനും🧜 ഒരു അസുഖവും ആർക്കും വരുത്താതെ ഇരിക്കട്ടേയെന്നു ജഗദീശ്വര നോടു പ്രാർത്ഥിക്കുന്നു🏋️  "നോയ് അറ്റ വാഴ്‌വേ, കുറൈവറ്റ ശെൽവം" (  நோயற்ற வாழ்வே குறைவற்ற செல்வம்..) എന്നു തമിഴിൽ പറയും. രോഗമില്ലാത്ത ജീവിതമാണു അനന്തമായ സമ്പത്തെന്നു നമുക്കതു മലയാളത്തിൽ പറയാം...
പാളയം നിസാർ അഹമ്മദ്,
Copyrights©allrights reserved.  
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
                   Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാ രുള്ളതു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸






Sunday, January 13, 2013

ഷിർദ്ദിവാലേ സായിബാബ Author: Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


ഷിർദിയിലെ സായിബാബ  മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമമായ ഷിർദ്ദിയിൽ  താമസിച്ചിരുന്ന ഒരു ആത്മീയ ഗുരുവും സന്യാസിവര്യനുമാണു.  അദ്ദേഹത്തിൻ്റെ ദൈനംദിന ജീവിതം ലളിതവും  സാധാരണവുമായിരുന്നു: രാവിലെ 4:30 -ന് ഉണരുകയും, കുളിച്ചു, ഒരു ലളിതമായ വെള്ള വസ്ത്രമാണ് എപ്പോഴും ധരിക്കുന്നത് . അദ്ദേഹം ഇസ്ലാം മത പ്രകാരമുള്ള  പ്രാർത്ഥനാ നിസ്കാരമാണു നടത്തുക, തുടർന്ന് ധ്യാനി ക്കുകയും ചെയ്യും. ഭക്തർ ദർശനത്തിനായി എത്തുമ്പോൾ,  അവരെ അനുഗ്രഹിക്കുകയും, ഉപദേശം നൽകുകയും ചിലപ്പോൾ അദ്ദേഹം അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യും.
 ലളിതമായ ഭക്ഷണമാണു കഴിക്കുക, പലപ്പോഴും അത് ഭക്തർക്കും മൃഗങ്ങൾക്കും പങ്കിട്ടു നൽകും. ഉച്ചകഴിഞ്ഞ് സായിബാബ  ഉലാത്താൻ പോകും, ​​ചിലപ്പോൾ അടുത്തുള്ള നദിയിലോ,പൂന്തോട്ടത്തിലോ ആണു പോവുക.


                 2️⃣ വൈകുന്നേരങ്ങളിൽ അദ്ദേഹം പള്ളിയിലിരുന്നു, ചുറ്റുമുള്ള ഭക്തർക്ക്, പഠിപ്പിക്കലുകൾ, കഥകൾ, ജ്ഞാനം എന്നിവ പകർന്നു നൽകും•രാത്രിയിൽ സായിബാബ പള്ളിയിൽ തന്നെ ഉറങ്ങും, പലപ്പോഴും ഭക്തർ ജാഗരൂകരായിരിക്കും   സായി ബാബ താമസിച്ചതും പഠിപ്പിച്ചതും അന്തരിച്ചതുമായ പള്ളി ഇതാണ്• ധൂപ്ഖേഡെ മസ്ജിദ് (മസ്ജിദ് മായ് സായി എന്നും അറിയപ്പെടുന്നു) കൃത്യമായ വിലാസം: ഷിർദി, താലൂക്ക് രഹത, ജില്ല അഹമ്മദ്‌നഗർ, മഹാരാഷ്ട്ര 423109. സായി ബാബയുടെ ശവകുടീരം (സമാധി) സ്ഥിതി ചെയ്യുന്ന സമാധി മന്ദിര സമുച്ചയത്തിൻ്റെ ഭാഗമാണ് ഈ മസ്ജിദും•  മസ്ജിദ് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോഴും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ആ പള്ളി ഉപയോഗിക്കുന്നുണ്ട്. സായി ബാബയുടെ പഠിപ്പിക്കലുകളും സമ്പ്രദായങ്ങളും ഹിന്ദുമതം, ഇസ്ലാം, സൂഫിസം എന്നിവയിൽ നിന്നുള്ള ഘടകങ്ങൾ കൂടിച്ചേർന്ന്, അദ്ദേഹത്തെ അതുല്യവും സാർവത്രികവുമായ ആത്മീയ വ്യക്തിയാക്കി. ഹിന്ദുമതം, ഇസ്ലാം, സൂഫിസം എന്നിവയിൽ നിന്നുള്ള ഘടകങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ഷിർദിയുടെ മതപരമായ വിശ്വാസങ്ങളും പഠിപ്പിക്കലുകളും സായി ബാബ സമർത്ഥവും സാർവത്രികവുമായാണു നടത്തിയത്.  അദ്ദേഹത്തിൻ്റെ ആദ്യകാല ജീവിതവും വളർത്തലും ഇസ്ലാമിക പാരമ്പര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകളും ആചാരങ്ങളും ഹിന്ദു, സൂഫി ഘടകങ്ങളും ഉൾക്കൊണ്ടു•  സായി ബാബ ഏതെങ്കിലും പ്രത്യേക ദേവൻ്റെയോ പ്രവാചകൻ്റെയോ അവതാരമാണെന്ന്  വ്യക്തമായി അവകാശപ്പെട്ടിട്ടില്ല🧑‍🦯

                    3️⃣പ്രശസ്ത മുസ്ലീം സൂഫി വര്യനായ മുഹയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി യെക്കുറിച്ച് (എഡി 1077ൽ  ഇറാനിൽ ജനിച്ച്, 14 ഫെബ്രുവരി 1166 ൽ 89 ആം വയസ്സിൽ ബാഗ്ദാദിൽ മരണപ്പെട്ടു) സായി ബാബ എപ്പോഴും സംസാരിക്കുകയും അദ്ദേഹത്തെ തൻ്റെ ആത്മീയ വഴികാട്ടിയായി ബഹുമാനിക്കുകയും ചെയ്തിരുന്നു 🤾"മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദർ ജിലാനി എൻ്റെ സമപ്രായക്കാരനാണ്" അല്ലെങ്കിൽ "ജിലാനി എൻ്റെ ഗുരു" എന്നൊക്കെ അദ്ദേഹം എപ്പോഴും പറയുമായിരുന്നു🧑‍🦯 സായി ബാബയുടെ പഠിപ്പിക്കലുകളും സമ്പ്രദായങ്ങളും ജിലാനിയുടെ സൂഫി തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ടതായിരുന്നു, കൂടാതെ ജിലാനിയുടെ പഠിപ്പിക്കലുകൾ വായിക്കാൻ അദ്ദേഹം തൻ്റെ ഭക്തരെ പ്രോത്സാ ഹിപ്പിച്ചിരുന്നു⛹️ എല്ലാ അസ്തിത്വത്തിൻ്റെയും ഐക്യത്തിനും, ഏകത്വത്തിനും അദ്ദേഹം ഊന്നൽ നൽകി, മതപരമായ അതിരുകൾ മറികടന്ന് ആത്മീയ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തൻ്റെ ഭക്തരെ പ്രോത്സാഹിപ്പിച്ചിരുന്നു• അദ്ദേഹത്തിൻ്റെ ഭക്തരും അനുയായികളും പലപ്പോഴും അദ്ദേഹത്തെ വിവിധ ദേവതക ളുടെയോ ആത്മീയ വ്യക്തികളുടെയോ അവതാരമായി കണക്കാക്കിയിട്ടുണ്ട്:
1. ഭഗവാൻ കൃഷ്ണൻ (ഹിന്ദുമതം)
2. ദത്താത്രേയ പ്രഭു (ഹിന്ദുമതം)
3. സൂഫി സന്യാസി കബീർ (സൂഫിസം)
4. ഇസ്ലാമിലെ ഹസ്രത്ത് അലി (ഇസ്ലാം)
സായി ബാബയുടെ പഠിപ്പിക്കലുകൾ സ്നേഹം, അനുകമ്പ, ആത്മസാക്ഷാത്കാരം എന്നിവയ്ക്ക് ഊന്നൽ നൽകി.   
               
                                  4️⃣എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതോടൊപ്പം സ്വന്തം ആത്മീയ പാത പിന്തുടരാൻ അദ്ദേഹം തൻ്റെ ഭക്തരെ നിരന്തരം ഉദ്ബോധിപ്പിച്ചു. സായിബാബ പ്രഭാതത്തിൽ 4:30ന് ഉണർന്നു നിസ്കാരം (ഇസ്ലാമിക പ്രാർത്ഥന) നടത്തിയിരുന്നു.  ഒരു സൂഫി സന്യാസി എന്ന നിലയിൽ, അദ്ദേഹത്തിൻ്റെ ആത്മീയ ആചാരങ്ങൾ ഇസ്ലാംമതം സ്വാധീനിച്ചു, അദ്ദേഹം ഇസ്ലാമിലെ ദൈവത്തിന്റെ അറബി പദമായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. സായി ബാബയുടെ പഠിപ്പിക്കലുകളും പ്രാർത്ഥനകളും പലപ്പോഴും അള്ളാഹുവിനെ വിളിച്ചിരുന്നു, അദ്ദേഹം പലപ്പോഴും ഇസ്ലാമിക പദങ്ങളും പദപ്രയോഗങ്ങളും ഉപയോഗിച്ചു.  എല്ലാ അസ്തിത്വത്തിൻ്റെയും ഐക്യത്തിൽ അദ്ദേഹം വിശ്വസിക്കുകയും മതപരമായ അതിർവരമ്പുകൾ മറികടക്കാൻ തൻ്റെ ഭക്തരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകൾ സാർവത്രികമായിരുന്നപ്പോൾ, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ആത്മീയ ആചാരങ്ങൾ സൂഫിസത്തിലും ഇസ്ലാമിലും വേരൂന്നിയതായിരുന്നു.അല്ലാഹുവിനെക്കുറിച്ചു സായിബാബയുടെ ചില വിവരണങ്ങൾ നോക്കുക"അല്ലാഹു മാലിക്" (ദൈവമാണ് യജമാനൻ)"അല്ലാഹ് സബ്ക ഭലാ കരേഗാ" (ദൈവം എല്ലാവരെയും പരിപാലിക്കും)"ഖുദ് മേ കിസി കാ നഹി" (ഞാൻ ആരുടേതുമല്ല, ഞാൻ അല്ലാഹുവിൻ്റെതാണ്)സായി ബാബയുടെ പ്രസംഗം സ്നേഹം, അനുകമ്പ, ആത്മസാ ക്ഷാത്കാരം എന്നിവയ്ക്ക് ഊന്നൽ നൽകി. 

                                5️⃣മതപരമായ പശ്ചാത്തലം പരിഗണിക്കാതെ സ്വന്തം ആത്മീയ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തൻ്റെ ഭക്തരെ പ്രോത്സാഹിപ്പിച്ചു.സായി ബാബയുടെ പഠിപ്പിക്കലുകളും സമ്പ്രദായങ്ങളും ആത്മീയ പാരമ്പര്യങ്ങളുടെ സവിശേഷമായ മിശ്രിതമായിരുന്നു,    അല്ലാഹുവിനോടുള്ള അദ്ദേഹത്തിൻ്റെ ഭക്തി അദ്ദേഹത്തിൻ്റെ ആത്മീയ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ വിവരണങ്ങൾ ഈ  ചരിത്രപരമായ വിവരണങ്ങളെയും ദൃക്‌സാക്ഷി സാക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി യുള്ളതാണു  *ഇവ ഊഹാപോഹങ്ങളല്ലെന്നതു  പ്രത്യേകം ശ്രദ്ധിക്കുക•28 സെപ്തംബർ 1835 ൽ ജനിച്ച സായിബാബ, 84 ആം വയസ്സിൽ             15 ഒക്ടോബർ 1918 നു ഉച്ചയ്ക്ക് 2.30നു, ചൊവ്വാഴ്ച വിജയദശമി ദിവസം മരണംവരിച്ചു.  മരണ ദിവസവും, സമയവും സായിബാബ, മുസ്ലീം സൂഫി വര്യൻ Sheikh Muhyiddin Abdul Qadir Gilani (1077-1166) യെപ്പോലെ  മുൻകൂട്ടി  എല്ലാവരേയും അറിയിച്ചിരുന്നു♥️ 


🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Stat CounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.                               Share                      Post a Comment•  View web version•  Home     

R seen  11-10 am
                                     

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...