bulletindaily.blogspot.com

Friday, August 28, 2020

ഇതൊക്കെ ഫേയ്സ് ചെയ്യാൻ എനിക്കു നല്ല തൊലിക്കട്ടിയാ

വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം. കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. 

     2️⃣ തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ  ഒരു ശാസ്ത്രഞ്ഞനായിരുന്നു ചീഫ് ഗസ്റ്റ്. എന്തെന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണയ്യാൾ. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് അയ്യാൾ വിചാരിച്ചാലോ എന്നായിരുന്നു പേടി. സാഹിത്യ സമാജം പീരീഡ് ആരംഭിച്ചു. ഈ ശാസ്ത്ര പ്രതിഭയും മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി. കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു. പ്രേംനസീറിന്റെ അടുത്ത റിലേറ്റീവ് ആണെന്നു സഹപാഠികൾക്കും, അദ്ധ്യാപകർക്കും അറിയാം. എന്തെന്നാൽ, എൻ്റെ കസിൻ അബ്ദുൽ നാസർ സെയിനും, തലസ്ഥാനത്ത് അറിയപ്പെടുന്ന ആസാദ് ഹോട്ടൽ എന്ന പ്രമുഖ ഹോട്ടൽ സൃംഖലയുടെ മകൻ മറ്റൊരു നാസർ ആസാദും താഴ്ന്ന ക്ളാസിൽ ആ സ്കൂളിൽ പഠിക്കുന്നുണ്ടു.  എല്ലാവർക്കും എല്ലാവരേയും അറിയാമെന്നതു കൊണ്ട്  പ്രസിദ്ധി താനേ വരികയാ ചെയ്യുക.    സാഹിത്യ സമാജം തുടങ്ങി. ആദ്യം എൻ്റെ പേരാണു വിളിക്കുക.  എൻ്റെ വക പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു ഞാൻ പാടി. പ്രേംനസീർ  ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന മുറപ്പെണ്ണ് എന്ന ചിത്രത്തിലെ  അന്നത്തെ ഹിറ്റ് പാട്ടാണു പാടിയതു "കരയുന്നോ പുഴ ചിരിക്കുന്നോ, കണ്ണീരു മൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ മുറുകുന്നോ ബന്ധം അഴിയുന്നോ" ക്ളാസ്സും,  സ്ക്കൂളും, നിശബ്ദമായി. കാരണം ഞാൻ തൊള്ള തുറന്നു വലിയ ഒച്ചയിൽ പാടിയതു. 
  
         3️⃣എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു. പാട്ട് നന്നായില്ലയോ എന്നൊരു തോന്നൽ. ആ പാട്ട് തീർന്നപ്പോൾ പിന്നെയും നിശബ്ദത....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു ഗസ്റ്റ് ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു. തുടർന്ന് സ്കൂൾ മുഴുവനായും കൈയ്യടി ഉയർന്നു. ഗസ്റ്റ് എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന തന്നു. ക്ളാസ് ടീച്ചർ ആയ ഫാദർ ജോർജ് മുരിക്കനും ഉച്ചത്തിൽ കൈയ്യടിച്ചു. (പിൽക്കാലത്ത് അദ്ദേഹം സ്കൂൾ പ്രിൻസിപ്പാൾ ആയി)    അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു 🐈കൽപന തന്നളകാ പുരിയിൽ പുഷ്പിതമാം പൂവാടികയിൽ റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ നിന്നെ പൂജിക്കും ഞാൻ വെറുമൊരു പൂജാരീ  എന്ന  പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവനും നന്നായി പാടി എന്നാണു എൻെറ ഓർമ്മ. 💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ എൻ്റെ ജോലിയുടെ ഭാഗമായി തുമ്പ റോക്കറ്റ് സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി CISF എന്ന വ്യവസായ പോലീസുകാർ നമ്മളെ പരിശോധിക്കുന്ന സ്ഥലമാണ്. ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെ ത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന, ആരാധനയോടെ വർഷങ്ങളോളം  പൊന്നു പോലെ ഞാൻ സൂക്ഷിച്ചു വച്ചിരുന്നതല്ലേ.............. 

           4️⃣ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു. ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. അടുത്തായി രണ്ടു CISF policeകാരും ഉണ്ട്. ഞാൻ ആവശ്യം പറഞ്ഞു❣ എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി മടങ്ങി വരണമത്രേ❣ആ പറഞ്ഞവ  പോയി വാങ്ങി ഡഫേദാറിൻെറ കൈയിൽ ഞാൻ കൊടുത്തു❣ അയ്യാൾ ഉള്ളിൽ കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ കേറ്റിവിട്ടു❣ ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്.എങ്കിലും എനിക്കയ്യാളെ തിരിച്ചറിയാനായി❣ അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു❣ ഞാൻ അന്ന് പാടിയതും ഡോക്ടർ പേന അയ്യാൾ സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ... 😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!! ഞാൻ സൂപ്പർ ആയിട്ട് ചമ്മി❣ ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നുമില്ല എൻെറ കൈയിൽ❣ വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ അയ്യാൾ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു❣ 
    
           5️⃣പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തി കളേയും ഓർത്തു വക്കാനും സമയമില്ലാത്ത പോലെ മനപ്പൂർവം തിരക്കു അഭിനയിച്ചു കാണിക്കുന്ന മനുഷ്യരെ ഏതു മുദ്ര മോതിരം കാണിച്ചാലും, ഓർമ്മിപ്പിക്കാൻ നമുക്കാവില്ല ~നമ്മെ ഓർക്കുക കൂടിയില്ല❣ ഇങ്ങനത്തെ ഒന്നു രണ്ടു പരിചയക്കാരുമുണ്ടെനിക്കു❣ പണ്ട് കിടന്നതും, പാളയിൽ തൂറിയതും മറന്നു പോയവർ❣ പടച്ചോൻ, ഇവനെയൊക്കെ നൂലു വഴിക്കു ആകാശത്തു നിന്നു കെട്ടിയിറക്കിയ പോലെ നടക്കും❣ റോഡിൽ കണ്ടാൽ  കാണാത്ത പോലെ കൂടിയ കാറും ഉന്തിച്ചു നടക്കും❣ നമ്മെ വഴിയിൽ കണ്ടുതായിപ്പോലും ഭാവിക്കില്ല. സംസ്കാരം പാരമ്പര്യമായി വരണം❣ എന്നെ മനസ്സിലായില്ലേ-ന്നു ചോദിച്ചാൽ, ഇല്ലെന്നു പറയാൻ ഒറ്റ നിമിഷം മതി🧑‍🦯 ഇഷ്ടക്കേട് ഉള്ളവരോട് ഞാനും ഇവ്വിധം തന്നെയാണു കാണിക്കുക ❣️അതിൽ എനിക്കു ഖേദവുമില്ല❣️ഇപ്പൊ ഇതൊക്കെ face ചെയ്യാൻ എനിക്കു നല്ല തൊലിക്കട്ടിയാ----തിരിച്ചും അതേ നാണയത്തിൽ, ഞാനും കൊടുക്കുന്നു ⛹️  മരണം കൈയ്യെത്തും ദൂരത്ത് ആണെന്ന ഓർമ്മയോടെ വേണം ഒരോ ചുവടും മുൻപോട്ടു വയ്ക്കാനെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വീണ്ടും,വീണ്ടും ഓർമ്മവരും🤾പക്ഷേ മനുഷ്യർ എങ്ങനെയാ സ്വയം നന്നാവുക. ഒരു ചെറിയ തട്ടു കിട്ടിയാൽ ഒക്കെ തനിയേ ഓക്കേ ആവും.
പാളയം നിസാർ അഹമ്മദ്  
Copyrights reserved© 14.August.2020 . 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


StatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കരുള്ള ബ്ലോഗ്. 


Saturday, April 25, 2020

മരണ ഭീതിയുണ്ടായാൽ തന്നെ ഒരു മനുഷ്യന്റെ നല്ല ജീവൻ ഉടലു വിട്ടു ഓടിപ്പോകും


ലോക്ഡൗൺ കാല ഓർമ്മകൾ
ലാൻഡ്‌ ഫോൺ ഒരപാടുതവണ ബെല്ലടിക്കുന്നതു കേട്ടു റിസീവർ ചെന്നു എടുത്തു ചെവിയോടു ചേർത്തു🚶"സാറു, വിദേശത്തു നിന്നും വന്നതാല്ലേ, ക്വാറൻൈറനിൽ പോവാത്തതെന്താ?"ഒരു അപരിചിത ശബ്ദമാണു! ഞാനൊന്നു അമ്പരന്നു! മറുതലക്കൽ ആരാണെന്ന ചോദ്യത്തി നു, അയ്യാൾ ഇങ്ങനെ പറഞ്ഞു.. 

2️⃣ഞാനാരാണ് എന്നതു അവിടെ നിൽ ക്കട്ടെ "എൻെറ ചോദ്യത്തിനു ഉത്തരം തരൂ..എന്നിട്ടാവാം മറ്റു കാര്യങ്ങൾ എന്നായി അയ്യാൾ!അയ്യാൾ ആരാ ണെന്നും എവിടെ നിന്നാണെന്നും, വീട് അറിയാമെങ്കിൽ,  സ്വന്തം ഒഫിഷ്യൽ ഐഡി കാർഡുമായി നേരിട്ടുവരൂ എന്നു പറഞ്ഞു ഞാൻ ആ സംഭാഷ ണം അവസാനിപ്പിച്ചു.തുടർച്ചയായി കുറേ ദിവസങ്ങൾ അയ്യാൾ വിളിച്ചു. കോവിഡ്ൻെറ ലോക്ഡൗൺ കാലമായതിനാൽ, ഏതോ ഒരു "വിളവുകാരൻ" ധിക്കാരിയായ എനിക്കു ഒരു പണി തരണമെന്നു തോന്നിയതാവാമെന്നു ഞാനൂഹിച്ചു ഈ നിത്യ വിളിക്കാരനു എന്നെ ഒന്നും ചെയ്യാനാവുകയില്ല എന്നതിനാൽ ഈ കോവിഡ് കാലം മുതലാക്കി, വീടിൻ്റെ  മുന്നിൽ ക്വാറൻ്റൈൻ സ്റ്റിക്കറും ഒട്ടിച്ചു, 14 നാൾ എന്നെ ഏകാന്ത വാസത്തിനു അയക്കാൻ ഒരു ശ്രമം നടത്തി നോക്കിയാലെന്തെന്നു, പരിസരത്തെ വീടുകളിൽ  എതോ പയ്യന്മാർക്കു ലക്ഷ്യമുള്ളതു പോലെ എനിക്ക് തോന്നി ! നമ്മുടെ ഇടയിലെ ചില മനുഷ്യർ ഇങ്ങനെയൊക്കെയാണു.
ബന്ധുക്കളാവാം, സ്വന്തക്കാരാവാം, പരിസര പ്രദേശങ്ങളിലുള്ള പരിചയ ക്കാരാവാം, ഈ ലോക്ഡൗൺ കാല ത്ത് വെറുതേ ചൊറിയും കുത്തി
വീട്ടിലിരുന്നു അസൂയ മൂക്കുമ്പോൾ തലക്കുള്ളിൽ പുഴു നുരയും.

3️⃣ഇന്നേക്കു ഒരു മാസം കഴിയണൂ ഈ കാര്യവുമായി ഒരാളും എൻെറ കുടിലിൽ ഇതു വരെ വന്നതുമില്ല.
തിരുവനന്തപുരത്തു ഒരു ചൊല്ലുണ്ട്, ഓണത്തിനിടയിലാണു ചിലർക്കെ ങ്കിലും പുട്ടു കച്ചോടമെന്നു.
എങ്ങോട്ടെങ്കിലും ഒന്നു നടക്കാനിറങ്ങിയാൽ കോവിഡ് ഒട്ടി വന്നേക്കാമെന്ന ഭയത്തോടെ വീട്ടിനുള്ളിൽ കഴിയുന്നവനും വരുന്നൂ പാരകൾ.വീടനു വെളിയിൽ ഇറങ്ങരുതു മരുന്നുകളും, മറ്റു അവശിഷ്ടങ്ങളും എത്തിച്ചു തരും എന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.   പക്ഷേ ഒരാളേയും ഞാനിവിടേക്കു കണ്ടില്ല. പക്ഷേ കുറച്ചു പേർ വന്നു.... ഒരു ഏഴോളം ആളുകളും.... ഒരു വലിയ കിറ്റ് ഫ്രഷ് പച്ചക്കറികളുമായി. ഒരു നാലു നാൾ ഉപയോഗിക്കാൻ പാകത്തിലുള്ള പുതു മലക്കറികളുമായി. വന്ന ഏഴു പേരും നിസ്വാർത്ഥമായ സേവന ശ്രമത്തി ലാണ്.....പരിസരത്തെ വീടുകളിലടക്കം കിറ്റുകൾ നൽകി മടങ്ങാനുള്ള തിടുക്കത്തിലാണവർ..... സാധാരണ ബക്കറ്റും.. ബുക്ക്കുറ്റിക്കാരുമാണു  ഈ ഭാഗത്തു വരിക.  നമ്മെകൊണ്ടു കഴിയുന്ന തുക നൽകിയാലും ചിലർ മുഖം വീർപ്പിക്കും. വഴിയിൽ  വച്ച് ഇവറ്റകളിൽ ആരെയെങ്കിലും  കണ്ടാൽ പോലും സംഭാവന പിരിക്കാ ൻ  വീട്ടിൻ്റെ നടയിൽ വന്നവർ കണ്ട ഭാവം പോലും കാണിക്കുകയില്ല.  

4️⃣ഒരു പത്രക്കാരൻെറ കൗതുകം മനസ്സിൽ ഓടി വന്നതിനാൽ, വർദ്ധിച്ചു വന്ന മാന്യതയോടെ കിറ്റു കൈയ്യിൽ വാങ്ങിയിട്ടു? നിങ്ങളൊക്കെ ആരാ?എവിടെന്നാ എന്നു ഞാൻ  ചോദിച്ചു.  എന്നെ ഹഠാദാകർഷിക്കുന്ന  ബഹു മാനത്തോടെയും, വിനയത്തോടെയും  അവർ ഇങ്ങനെ പറഞ്ഞു സർ, "ഞങ്ങൾ ഈ ഭാഗത്തുള്ള പ്രവർത്തകരാണു, ഈ പ്രദേശത്തെ ഇരുപത്തിഅയ്യായിരം
വീടുകളിൽ അവശ്യവസ്തുക്കൾ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ. പ്രധാനമന്ത്രിയുമായി ബന്ധമുള്ള ഒരു സംഘടനയുടെ പേരും അവർ പറഞ്ഞു.......എൻെറ മനസ്സിൽ അത്യധികമായ ആഹ്ലാദം വന്നു, കോവിഡ് എന്നല്ല, ഇനി അതിനെക്കാൾ ഭീതിതമായൊരു മഹാമാരി പടർന്നു പിടിച്ചാലും വലിയവനെന്നോ, പാവപ്പെട്ടവനെ ന്നോ, അന്വേഷിക്കാതെ, തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാനുള്ള ശ്രമം ആഹ്ളാദകരമാണു. 100 ഓ 200 ഓ രൂപയുടെ,  കിറ്റിലല്ല കാര്യം വേർതിരിവില്ലാത്ത നിസ്വാർത്ഥമായ സന്നദ്ധ കൂട്ടായ്മ പ്രവർത്തനം ജനങ്ങ ളുടെ ആരാധന പിടിച്ചു വാങ്ങുകയേ യുള്ളൂ. വഴി തടയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ധിക്കാര പൂർണമായ സംഭാഷണ ശൈലികൾ  
ടിവി ചാനലു കളിലൂടെ കാണാൻ ഇടയായതു മന:സ്സിൽ അലോസരമുണ്ടാക്കുന്നു.

 5️⃣സർക്കാറിൻെറ നേട്ടങ്ങൾ നിഷ്പ്രഭ മാക്കുന്നതാണവ~അതു പറയാതെ വയ്യ~ കേരളത്തിലെ ഭൂരിഭാഗം ജനത്തിനുമറിയാം. അവശ്യമില്ലാതെ ചുറ്റിയടിച്ചു നടന്നാൽ കോവിഡ് ഒട്ടി വീട്ടിലേക്ക് വരുമെന്നു. അതിനാൽ ഇപ്പോൾ പക്വതയുള്ള ഒരാളും പഴയ പോലെ ചുറ്റി തിരിയുകയില്ല.  ഡോക്ടർമാരെ കാണുന്നതിനും, മരുന്നുകളും, അവശ്യ സാധനങ്ങളും വാങ്ങുന്നതിനും പോകുന്നവർ പൊക്കോട്ടെ. വ്യാജം പറഞ്ഞു വെറുതെ റോഡിൽ ഒരാളും ചുറ്റിത്തി രിയുകയില്ല. കുറച്ചു ദിവസത്തിനുള്ളി ൽ മൂന്നു പേർക്കും കോവിഡ് ശക്തമാ യി പിടികൂടി.ആദ്യം മോനാണു പനി വന്നതു.   അവനെ പാർക്കിനടുത്തെ TSC hospital ലിൽ മൂക്കിൽ ബഡ് കേറ്റി ടെസ്റ്റ് ചെയ്തു. കോവിഡ്ൻ്റെ തുടക്ക കാലമായതു കൊണ്ട് TSCൽ ഒടുക്ക ത്തെ ടെസ്റ്റ് ഫീസ്. അവിടെ ഞാനും മോനും 2 മണിക്കൂർ റിപ്പോർട്ടിനു കാത്തിരുന്നു. കോവിഡ്സ്ഥിരീകരിച്ചു.അവിടെ ഇരുന്ന സമയം കൊണ്ടു ആ ആശുപത്രിയെ കുറിച്ചു ഏകദേശ ധാരണ കിട്ടി. സിറ്റിയിലെ ഒരു സാധാര ണ ക്ലിനിക്കിൻ്റെ പോലും വൃത്തിയും, വെടിപ്പും, ഹൈജിനിക്കുമല്ലാത്ത  സ്ഥലവും, കെട്ടിടവും, കസേരകളും. അവിടെ  ഇരുന്നാലേ കോവിഡ്  ലോകം മുഴുവനും പടരും. സ്റ്റാഫുകളും, നഴ്സുമാരും, ഡോക്ടർമാരും തഥൈവ. ഒന്നും അറിഞ്ഞൂടാത്ത വൻ്റെ തലയിൽ കുതിര കേറുകയും, ആളുകളിക്കുകയുമാണവിടെ.
 
6️⃣ഞാനോർത്തു, അനിയത്തി  നദീറയുടെ ഭർത്താവ്  Dr. കാദർ  മീരാൻ, മണക്കാട്ടെ അട്ടക്കുളങ്ങര യിൽ, നാഷണൽ ഹോസ്പിറ്റൽ എന്നൊരു ആശുപത്രി എത്രയോ വർഷമായി വൃത്തിയോടെ, വെടിപ്പോ ടെ നടത്തുന്നു. മകനും PRS ഹോസ്പിറ്റ ലിലെ ഡോക്ടറാണു. നദീറ എൻ്റെ  അച്ഛൻ്റെ  നേരേ ഇളയ അനിയ ൻ്റെ മകളാണു. എൻ്റെ ഭാര്യയുമായും മക്കളുമായും ഒരു കുടുംബം പോലെ അടുപ്പം നിലനിർത്തി വന്നവരാണു. വളരെ അടുത്ത ദിവസം മോൻ്റെ പരിചയത്തിൽ ഒരു ലാബിൽ നിന്നും, വീട്ടിൽ ലാബ് ടെക്നീഷ്യനെ വരുത്തി. ഞാനും, ഭാര്യയും കോവിഡ് ടെസ്റ്റ് ചെയ്തു.രണ്ടു സെക്കൻഡിനകം റിസൾട്ട് കിട്ടി. കോവിഡ് ആണു.     വാട്സ്ആപ്പിലും, മറ്റു മാദ്ധ്യമങ്ങ ളിലും, ഈ വീട്ടിൽ മൂന്നു ഉയിരുകൾ ക്കു, കോവിഡ് ആണെന്നു പ്രഖ്യാപി ച്ചു കൊണ്ട് ഞാൻ സ്റ്റാറ്റസ് ഇട്ടു..  മൂന്നാം ദിവസം കഴിഞ്ഞപ്പോൾ  അസുഖം മൂർച്ഛിച്ചു. ആഹാരത്തിൻ്റെ രുചിയും, മണവും വിശപ്പും പോയി. ചുമതുടങ്ങി, ചുമച്ചു, ചുമച്ചു ശർദ്ദി ക്കാൻ വരും. ശർദ്ദിക്കാൻ കഴിയുക യുമില്ല.ശ്വാസമെടുക്കാൻ പാടായി.   ഡിസ്ട്രിക്ട്  മെഡിക്കൽ ഓഫീസർ ആയിരുന്ന കുടുബ ഡോക്ടർ ഓൺ ലൈനിൽ മരുന്നുകൾ നിർദേശിച്ചു. ശക്തമായ ആൻ്റിബയോട്ടിക്കും മറ്റു മരുന്നുകളും. പഴവർഗ്ഗങ്ങളും, ഡോക്ടർ കുറിച്ച മരുന്നുകളും വാങ്ങി എത്തിക്കാൻ പകരുന്ന രോഗമാണെ ന്നതു പോലും കൂട്ടാക്കാതെ യാതൊരു മടിയുമില്ലാതെ, വിളിച്ചാലുടനെ ബൈ ക്കുമായി ഓടി എത്തുന്ന വിജുവിനെ ശ്ളാഘിക്കാതെ വയ്യ. എന്നിട്ടുപോലും വീടുകളുടെ കൂട്ടായ്മ നടിച്ച് നടക്കുന്ന വർ ഈ ഭാഗത്തേക്കെത്തി നോക്കി യില്ല. പിന്നെ എന്തിനാണ് ഇവരൊ ക്കെ എനിക്കു എൻ്റെ കൈ മാത്രമേ എൻ്റെ തലക്കു തണലേകിയിട്ടുള്ളൂ ഇതുവരെ.

7️⃣എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ പറയണമെന്നു വിളിച്ചവരേയും ഓർ ക്കുന്നു. അപ്പോഴേക്കും വാർത്തകൾ വന്നു തുടങ്ങി. രാജ്യത്തിൻ്റെ നാനാ ഭാഗത്തും, കോവിഡിൽ മരിച്ച വരെ വീടുകളിലേക്കു കൈമാറാതെ PP കിറ്റ് ധരിച്ചവർ കുഴിവെട്ടി മൂടാൻ തുടങ്ങി. മുസ്ലിം,കൃസ്ത്യൻ പള്ളികളിൽ നിന്നും അമ്പലങ്ങളിൽ നിന്നും ദൈവം ഇറങ്ങി ഓടി. അവരവരുടെ വീടുകളിൽ നേരിട്ട് ദൈവമെത്തി. പ്രാർത്ഥന വീടുകൾ ക്കുള്ളിൽ മാത്രമായി ചുരുങ്ങി. എൻ്റെ യും, ഭാര്യയുടേയും, മോൻ്റെയും ശാരീ രിക അവസ്ഥ ശോചനീയമായി. മോൻ്റെ നില തീർത്തും ഗുരുതരമായി. ആഹാരമെത്തിക്കുന്നു, മരുന്നെത്തി ക്കുന്നു , ആരോഗ്യ പ്രവർത്തകരും, കൗൺസിലർമാരും, ആശാവർക്കർ മാരും,  അസോസിയേഷൻകാരും വേണ്ട സഹായങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും കൈ മെയ് മറന്നു സേവനം ചെയ്യുന്നതായി മുഖ്യമന്ത്രി എന്നും വാർത്താ സമ്മേളനം നടത്തു ന്നു. ഒരാളും ഈ മൂന്നു ജീവനുകളെ തിരക്കി എൻ്റെ വീട്ടിൻ്റെ പടിക്കൽ വന്നില്ല. ടോയ്‌ലറ്റ് പോകാൻ എണീറ്റ ഞാൻ ഓർമ്മയില്ലാതെ കമഴ്ന്നു വീണ ത്രേ. എത്ര വിളിച്ചിട്ടും എണീക്കാതെ ആയത്രേ. പിന്നെ ബോധം വന്നപ്പോൾ മൂക്കിൻ്റെ മദ്ധ്യഭാഗം ഇടിച്ചു മുറിഞ്ഞി രിക്കുന്നു. മലം, മൂത്രം ഒക്കെ  രക്തമാ യി വന്നു തുടങ്ങി. ആശുപത്രികൾ നിറ ഞ്ഞു കവിഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ആയിരുന്ന ഫാമിലി ഡോക്ടറിൻ്റെ ഉപദേശവും, ശക്തമാ യ ആൻ്റി ബയോട്ടിക് മരുന്നുകളും കൊണ്ടു മുന്നു പേരും ജീവിതത്തി ലേക്ക് തിരിച്ചു വന്നു.

8️⃣ ഇനി അമാന്തിച്ചാൽ പറ്റില്ല എന്നു  എനിക്കു തോന്നി. ഗവണ്മെൻ്റ് സെക്രട്ട റിയേറ്റിൽ ചീഫ് സെക്രട്ടറിയുടെ ഒഫീസിൽ വർഷങ്ങളായി ഉന്നത പദവിയിൽ ഇരിക്കുന്ന  ആത്മാർത്ഥ സുഹൃത്ത് അന്ന് എനിക്കുണ്ടായി രുന്നു. ഞാനയ്യാളെ വിളിച്ചു കാര്യം പറഞ്ഞു. അസുഖം  എത്ര കൂടിയാലും ആശുപത്രിയിൽ ഒരിക്കലും പോകരു തു. ഏകാന്തതയും ഒറ്റപ്പെടലും കൊണ്ടു രോഗം വഷളാവുമെന്ന ശക്തമായ ഉപദേശം കിട്ടി. സെക്കൻ ഡിനകം  മുഖ്യമന്ത്രിയുടെ മുന്നിലെ കോവിഡ് സെല്ലിൽ പരാതി എത്തി. ഏതാനും നിമിഷങ്ങൾക്കകം, CHC പുത്തൻ തോപ്പിൽ നിന്നാണെന്ന് പരിചയപ്പെടുത്തി  കൊണ്ടു ഒരു ഹെൽത്ത് ഇൻസ്പെക്ടറും, നഴ്സു മാരും ദിവസവും ബന്ധപ്പെട്ടു തുടങ്ങി. ചുമക്കുള്ള മരുന്നും, ഇൻഹേലറും എത്തി.  പിന്നാലെ ആശാവർക്കറും പാഞ്ഞെത്തി. CPI ലെ ഒരു മുതിർന്ന നേതാവായ എൻ്റെ അടുത്ത ബന്ധു വിനെ വിവരമ റിയിച്ചു. പിന്നാലെ കൗൺസിലറിൻ്റെ വിളിയുമെത്തി. രാവിലെ,ഉച്ചക്കു, രാത്രിയും ആഹാരം മുടക്കമില്ലാതെ കിട്ടി തുടങ്ങി. പയ്യെ പയ്യെ  മൂന്നു നാല് മാസം എടുത്തു. ആരോഗ്യാവസ്ഥ മടങ്ങി വരാൻ. എങ്കിലും കോവിഡ് മഹാമാരി തന്നു പോയ അലയൊ ലികൾ ബാക്കി നിൽക്കുന്നു.... ലോക ജനതയെ ഇതുപോലുള്ള  ഒരു മഹാമരി ഒരിക്കലും സ്പർശിക്കാ തിരിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു 
25April 2020-ൽ പ്രസിദ്ധീകരിച്ചതു. 
പാളയം നിസാർ അഹമ്മദ് 
Copyrights allrights reserved
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author 
 Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
 
 













തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...