bulletindaily.blogspot.com

Saturday, December 06, 2025

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും തേടി പാചകക്കാർ പാളയം മാർക്കറ്റ്  ആകെ നിരങ്ങു ന്നു. ഒന്നാമതേ വിലക്കൂടുതൽ കൊണ്ട് പൊറു തി മുട്ടി. ഇനി ഉപരോധം തീരും വരെ തലസ്ഥാന വാസിക്കു ദുരിതം തന്നെ. വളരെ കുറച്ചു നാൾ  ഡയറക്റ്റ് റിക്രൂട്ട്മെന്റിൽ അർദ്ധ സൈനിക വിഭാഗത്തിൽ ഹവിൽദാർ പോസ്റ്റിൽ  പണിയെടുത്ത പരിചയമുണ്ട്.

    2️⃣ പാളയത്തെ ഐ ജി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിന്നിൽ  അനവധി  പൊലീസ് ക്വട്ടേഴ്സുകൾ ഉണ്ടായിരുന്നു. എൻ്റെ  പ്രായമുള്ള  അനേകം സുഹൃത്തുക്കളുടെ പിതാക്കന്മാർക്കു സംസ്ഥാന പൊലീസിലായിരു ന്നു ജോലി.  സായാഹ്നങ്ങളിൽ ആ പോലീസ്  ഉദ്യോഗസ്ഥരുടെ മക്കളായ എൻ്റെ സുഹൃത്തു ക്കളെ കാണാനായി ഞാൻ എന്നും പോവുക പതിവാണു.  ആ വീടുകളുടെ  തുടക്കഭാഗ ത്താണു ധാരാളം  നിലകളുള്ള  CRPF ക്യാമ്പും പ്രവർത്തിക്കുന്നതു. ഇതിൻ്റെ  പ്രധാന  ഓഫീസ്  കണിയാപുരം പള്ളിപ്പുറത്താണു.  ഒരുനാൾ  പൊലീസ് ക്വാട്ടേഴ്സിലേക്കു പോകുന്ന വഴി  CRPF ക്യമ്പിൽ തോക്കുമായി കാവൽ നിൽക്കുന്ന പൊലീസുകാരൻ ഉറക്കെ വിളിച്ചു  ചോദിച്ചു.  ആപ് സബ്  കഹാം ജാ രെഹേ ഹോ,   യഹ് ആപ്കേലിയെ പബ്ലിക്  റോഡ്  നഹീംഹേ ( നീയൊക്കെ എവിടേക്കാണു പോകുന്നതു. നിനക്കൊക്കെ വഴിനടക്കാനുള്ള പൊതുവഴി ഇതല്ല)  എന്നെ  കുറേ  നാളായി ഇവൻ നോക്കി  വച്ചിരിക്കയാണെന്നു എനിക്കു  മനസ്സിലായി . ഞാൻ  തിരിഞ്ഞു നോക്കാതെ വേഗം നടന്നു. ആ വിളിച്ചു  ചോദിച്ചവൻ എൻ്റെ  പിന്നാലെ മറ്റൊരു CRPF പൊലീസുകാരനെ ഒട്ടിച്ചിട്ടു എന്നെ പിടിച്ചോണ്ടു വരാൻ പറഞ്ഞു വിട്ടു.    ഞാൻ  അതൊക്കെ ശ്രദ്ധിച്ചു  കൊണ്ട് നടത്തത്തിൻ്റെ വേഗത കൂട്ടി.  പിന്നാലെ വന്ന പൊലീസുകാരൻ ഹിന്ദിയിൽ തന്നെ പറഞ്ഞു. ക്വട്ടർമാസ്റ്റർ സാബ്  അവിടെ  നിന്നു നോക്കുകയാണു. കൂടെവാ. അതാണു നിൻ്റെ  തടി കേടാകാതിരിക്കാൻ നല്ലതെന്നു  അയ്യാൾ കടുപ്പിച്ചു  പറഞ്ഞു. കോർട്ട് മാർഷൽ ചെയ്തു  'അകത്തിടാൻ' പദവിയുള്ള  ആളാണു Quater master എന്നു  ഞാൻ  കേട്ടിട്ടുണ്ട് . ആ ആൾ വിളിക്കുക  എന്നു വച്ചാൽ. ഓഡർ ആണു. 

                         3️⃣ കൂടെ പോയില്ലെങ്കിൽ ഈ പോലീസ്കാരൻ എന്നെ ചുരുട്ടിക്കൂട്ടി കൊണ്ടു പോകും എന്നു എനിക്കു  ഉറപ്പാണു. ഞാൻ  ഒന്നും മിണ്ടാതെ അയ്യാളുടെ പിന്നാലെ പോയി.   
 പൊലീസ്കാർ ചെത്തി മിനുക്കി, പൂന്തോട്ടം നിർമ്മിച്ച്  ചുടുകട്ടയിൽ വെള്ള പെയിൻ്റ് ചെയ്തു നടവഴി ഒരുക്കിയ ഒരു വലിയ കോം പൗണ്ടിനകത്തു കൂടെ നാല്നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഒരു വലിയ മുറിക്കു പുറത്ത് പോലീസ്കാരൻ എന്നെ കൊണ്ടു നിർത്തി. അവിടെ വലിയ ബോർഡിൽ എഴുതി വച്ചിട്ടുണ്ട് തോമസ് ജോർജ്ജ്, DIG, Quater Master.. നല്ല നിശബ്ദത. വൃത്തി, വെടിപ്പ്.  അനേകം തവണ പാങ്ങോട്ടെ മിലിട്ടറി ബാരക്സിൽ ഞാൻ  പോയിട്ടുള്ളതിനാൽ ആ നിശബ്ദത എന്നെ ഭയപ്പെടുത്തിയില്ല. പണ്ടു  പാങ്ങോട് മിലിട്ടറി ബാരക്സിനുള്ളിൽ   'ഗാരിസൻ' എന്നൊരു  സിനിമാ തീയറ്റർ ഉണ്ടായിരുന്നു.  അവിടെ ഹിന്ദി സിനിമകൾ മാത്രമേ  പ്രദർശിപ്പിക്കുകയുള്ളൂ. ഉയർന്ന മിലിട്ടറി ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരുമാ ണു അവിടെ സിനിമകാണാൻ വരിക.  മിലിട്ടറി പോലീസ് ആണു അവിടെ കാവൽ നിൽക്കുക. അവരുടെ യൂണിഫോം കാണാൻ നല്ല ചന്ത മാണ്.  സിനിമ 9.30 നു കഴിയും. അവിടെ നിന്നും ഇടപ്പഴഞ്ഞി, കോട്ടൺഹിൽ സ്കൂളിനു മുന്നി ലൂടെ, വഴുതക്കാട് ജംഗ്ഷൻ വഴി, ബേക്കറി ജംഗ്ഷൻ വഴി പാളയത്തു നടന്നെത്താൻ നിസ്സാര സമയം മതി.  പാളയത്തെ മൂന്നു നാല് സുഹൃത്തുക്കൾ കൂടെ ഉണ്ടാവും എപ്പോഴും സിനിമ  കാണാൻ.  പലപ്പോഴും രാത്രി 9.30 നു തുടങ്ങി 12.30 നു അവസാനിക്കുന്ന ഹിന്ദി സിനിമകളാണു മിലിട്ടറി ഗാരിസൺ ഡിഫൻസ് തീയേറ്ററിൽ വരിക. 

                 4️⃣അർദ്ധ രാത്രി12.30 ന് വീട്ടിലേക്ക്  നടരാജവണ്ടിയിൽ വരുന്ന  ഞങ്ങളെ ഒരാളും തടഞ്ഞിട്ടില്ല. ചോദ്യങ്ങളും ചെയ്തിട്ടില്ല. സിറ്റിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായ എൻ്റെ മാതാപിതാക്കളേയും, എന്നെയും  മാമനേയും സകലർക്കും  അറിയാമായിരുന്നു.
ങാ... ക്വാട്ടർ മാസ്റ്ററിൻ്റെ മുറിയിലേക്ക് കയറിപ്പോയ പൊലീസുകാരൻ പുറത്തു വന്നു എന്നെ അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ മുറിയിൽ കയറിയ ഉടൻ കറങ്ങുന്ന കസേരയിലിരിക്കുന്ന സുമുഖനായ ആളിനു 'ഗുഡ് മോണിംഗ്സർ'എന്നു അഭിവാദ്യം ചെയ്തു.  ആ ആൾ ഇംഗ്ലീഷിൽ കുറേ ചോദ്യങ്ങൾ ചോദിച്ചു. പേര്, വീട്, പിതാവിൻ്റെ ഉദ്യോഗം, പഠനവിവരം  ഒക്കെ ചോദിച്ചിട്ട് എടുത്തടിച്ചതു പോലെ മലയാളത്തിൽ ചോദിച്ചു. CRPF ൽ ചേരുന്നതിൽ താല്പര്യമുണ്ടോ എന്നു.  ഞാൻ അന്തം വിട്ടു. അദ്ദേഹം എന്നെ  കളിയാക്കുകയാണോ എന്നു ഞാനൊന്നു കൺഫ്യൂസ്ഡ് ആയി. എങ്കിലും ഞാൻ എസ് പറഞ്ഞു. വീട്ടിൽ പോയി മാതാപിതാക്കളിൽ നിന്നും അനുമതിയും, അനുഗ്രഹവും വാങ്ങണ മെന്നു പറഞ്ഞു.  ഉടനെ പോയി ചോദിച്ചു വരൂ എന്നായി അദ്ദേഹം. അദ്ദേഹത്തിൻ്റെ നാട്  കൊച്ചിയിലാണെന്നും, ഭാര്യയും  ഒരു കുഞ്ഞുമായി മുകളിലെ നിലയിലെ ക്വാട്ടേഴ്സിൽ ആണു താമസമെന്നു എൻ്റെ  ചോദ്യത്തിന് മറുപടിയും പറഞ്ഞു.  മുറിയിൽ നിന്നും ഞാൻ വേഗമിറങ്ങി. വീട്ടിലേക്ക് ഓടുകയായിരുന്നു.   വീട്ടിൽ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് അതൃപ്തി. അയ്യേ! പൊലീസിലാ. മാനക്കേടല്ലേ ചോദിച്ചു. ഇങ്ങോട്ട് വന്നതല്ലേ തള്ളണ്ടാ പോയി നോക്കെന്നായി പിന്നീടവർ. അതുകേട്ടതും ഞാൻ ക്വാട്ടർ മാസ്റ്ററിൻ്റെ അടുത്തേക്ക് ഓടിച്ചെന്നു. 

    5️⃣അവർ അനുമതി തന്നു എന്നു പറഞ്ഞു. ഒരു നിമിഷം ഇവിടെ നിൽക്കൂ ഞാനിപ്പോൾ വരാം എന്നു പറഞ്ഞു അദ്ദേഹം മുറി വിട്ട്പോയി. ഏറെ നേരം കഴിഞ്ഞാണു അദ്ദേഹം മടങ്ങി വന്നതു. അദ്ദേഹം പറഞ്ഞു: ഞാൻ കമ്മൻഡാ ൻറിനോട്  സംസാരിക്കുകയായിരുന്നു.    അദ്ദേഹവും നിങ്ങളെ എടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ അനുമതി തന്നിട്ടുണ്ടെന്നു പറഞ്ഞു.QUATER MASTER നു  എന്നെ ഏറെ  ഇഷ്ടപ്പെട്ടിട്ടു ഒപ്പിച്ചു തന്നതാ.  പാളയത്ത്  ചന്ദ്രശേഖരന്നായർ സ്റ്റേഡിയത്തിന് പിന്നിലായിരുന്നു അന്ന് ആ ബെറ്റാലിയൻ!  ഫിസിക്കൽ ടെസ്റ്റിനു ഒരു ബോർഡ് ഓഫു് കമ്മണ്ടാന്റസിനു  മുന്നിൽ ഹൈ ജമ്പ് അതുവരെ എന്തെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് ചാടി കാണിച്ചു തന്നതും, നാളന്നു വരെ അതിവേഗം ഓടിയിട്ടില്ലാത്ത എന്നോ ടൊപ്പം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയ ത്തിനുള്ളിലെ ട്രാക്കിൽ ഷോട്സ് ഇട്ടു "ഫാസ്റ്റ് ഫാസ്റ്റ് "എന്നു വിളിച്ചു പറഞ്ഞുകൊണ്ടു  ഒരു പെലീസുകാരനെ കൂടെ ഓടാൻ വിട്ടതും, ആ സ്റ്റേഡിയം  കാണുമ്പോഴൊക്കെ ഞാനെന്നും ഓർക്കാറുണ്ട്.  അത്രക്കും തങ്കം പോലത്തെ  മനസ്സുള്ള മനുഷ്യനായിരുന്നു അതു. ചില നല്ല മനുഷ്യജന്മങ്ങൾ ഈ ലോകത്ത്  അവതരിക്ക പ്പെട്ടിട്ടുണ്ടു.  മുൻജന്മ സുകൃതം പോലെ, വരും വരായ്ക നോക്കാതെ കൈ മെയ് മറന്ന് നമ്മേ കൈപിടിച്ചു തൽക്കാലത്തേക്കു എങ്കിലും നമ്മെ ഉയർത്തിവിടും..  നമ്മോടു വളരെയധികം ആത്മബന്ധം കാണിക്കും. ഒരു പക്ഷേ ആ യൗവന കാലത്തെ എൻ്റെ ആരെയും കൂസാത്ത സംഭാഷണ ചാതുര്യം കൊണ്ടാവാമതു.  സംസ്ഥാന പൊലീസിൽ അന്ന്  IG എന്നതായി രുന്നു സംസ്ഥാനത്തെ ഉയർന്ന പോസ്റ്റ്.  

                         6️⃣കേന്ദ്ര  സേനയിൽ Deputy Inspector  General (DIG) എന്നതു അതിലും ഉയർന്ന പദവിയായിരുന്നു അന്നു. ബറ്റാലിയൻ പാളയത്തു നിന്നും ജമ്മു-കാശ്മീരിലേക്കു മൂവ് ഓർഡർ  വന്നപ്പോൾ പിതാവ് അതിശക്തമായി ആ ജോലിയെ എതിർത്തു. മൂക്കിൽ പഴയ പൊടിയോ, ഗന്ധമോ, കഠിനമായ  തണുപ്പോ ഏറ്റാൽ  എനിക്കു, അക്കാലത്ത്  അതിശക്ത മായി ജലദോഷവും, തുമ്മലും വരുമായിരുന്നു.  പത്തു പതിനഞ്ചു ദിവസം അതു ഭയങ്കരമായ  അസ്വസ്ഥതയോടെ നീണ്ടു നിൽക്കുമായിരുന്നു.  അങ്ങനെ  പെട്ടെന്നു ബറ്റാലിയൻ ഒന്നോടെ മൂവ്  ഓർഡർ ആയപ്പോൾ അങ്ങനെ ആ പണിയും ഞാനങ്ങുപേക്ഷിച്ചു. ആ പണി അപ്പോൾ വിടാതെ വന്നാൽ പിന്നെ ഒരു കാലത്തും വിട്ടു വരാനും കഴിയാതെ സേവനം നടത്തേണ്ട സ്ഥിതി നിയമങ്ങൾ  അനുസരിച്ച് വരുമായിരുന്നു.  ഒരു പോക്കും ഇല്ലാത്തവന് ഉള്ളതായിരുന്നു അന്നൊക്കെ പോലീസ്സ് പണി. ഉയർന്ന മേലുദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വാറു വരെ കെട്ടിക്കൊടുക്കേണ്ടതായിരുന്നു  അന്ന് ഏതു സാദാ ഓർഡർളി പൊലീസ്സുകാരൻ്റെയും പണി. മേലുദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയാൽ   ഗൃഹപ്പിഴ തുടങ്ങുകയായി. സി ആർ.പി പൊലീസ്സിലാണു പണിയെങ്കിൽ സമ്മന്തം കൂടി അക്കാലത്ത് കിട്ടില്ലായിരുന്നു. സ്ത്രീലമ്പടന്മാരും ,വ്യഭിചാരികളും, വഷളന്മരായ മദ്യപന്മാരും നിറഞ്ഞ ഒരു സേനാ വിഭാഗമായാണു അന്നവ അറിയപ്പെട്ടിരുന്നതു -----ഇന്നു ആ അവസ്ഥയൊ ക്കെ മാറിയിരിക്കുന്നു.  ഇന്നു ഇത്തരം ചെപ്പടി വിദ്യകളുമായി ക്യാമ്പിൽ നടന്നാൽ പണി പോവാൻ  നിമിഷങ്ങൾ മതി. 

          7️⃣സമരവും, സെക്രട്ടറിയേറ്റ് ഉപരോധവും നിയന്ത്രിക്കാനായി പാളയത്തെ  സംസ്കൃത കോളേജ് ക്യാമ്പാക്കി ഒരാഴ്ചയായി തമ്പടിച്ചിരി ക്കുന്ന CRPF Force നെ ഏറെ നേരം ഞാൻ  നോക്കി നിന്നു.എല്ലാവരും അന്യ സംസ്ഥാനക്കാ രാണു. എൻ്റെ ഓർമ്മകൾ ഏറെ പിന്നിലേക്കു പോയി. സേനക്ക് എന്റെ ആശംസകൾ. ലക്കും, ലഗാനും, ഒരു പൊക്കണവും ഇല്ലാതെയാണു കേന്ദ്രസേന ലാത്തിച്ചാർജ്  നടത്തുക.  അവരെ പാരാമിലിട്ടറി എന്നാണു വിളിക്കുക.കൂട്ടത്തിൽ എനിക്കും തല്ലു കിട്ടരുതല്ലോ 🛑.                               Palayam Nizar Ahamed                              Copyrights© all rights reserved . 
Sunday, August 11, 2013ൽ എഴുതിയതു  
 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings.                   

Sunday, November 30, 2025

1996 മുതൽ മാനേജിംഗ് എഡിറ്റർ ആയ Palayam Nizar Ahamed ൻ്റെ വാർത്ത ദിനപത്രങ്ങൾ


 1996 മുതൽ മാനേജിംഗ് എഡിറ്റർ ആയ Palayam Nizar Ahamed ൻ്റെ                 വാർത്താ ദിനപത്രങ്ങളും/ ബ്ലോഗുകളും/ Wordpress Websiteഉം 






                      


                    Breakingnewsbulletindaily  
                        FlashNews Blogger.com 
                           Breakingnewsbulletindaily                                           Twitter.com
                        Flash news bulletindaily 
                              Twitter.com
                      NizarAhamed M. (Palayam 
                      NizarAhamed) Facebook.com
                

                 Youtube channel from2012                                                     Onwards



                        Wordpress.co
             FLASH NEWS - BREAKING NEWS                                        bulletindaily

***Author**********************************
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings                   
Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as  Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Muhammed Gazzali. Born in Palayam, Thiruvananthapuram."

PALAYAM NIZAR AHAMED-Writer/Journalist/Blogger.

പാളയം നിസാർ അഹമ്മദിൻ്റെ  (Palayam Nizar Ahamed) തിരുവനന്തപുരം പാളയത്തെ ഓർമ്മകൾ 💠
താങ്കളുടെ പേര്, Palayam NizarAhamed   (പാളയം നിസാർ അഹമ്മദ്)-(Known as Nizar Ahamed M) എന്ന് പ്രൊഫൈലിൽ കാണുന്നു. താങ്കൾ ഒരു പ്രമുഖ എഴുത്തു കാരനും പത്ര പ്രവർത്തകനുമാണ് എന്ന ഞങ്ങളുടെ അറിവ് കൂടി കണക്കിലെടുക്കു മ്പോൾ, ഈ മികച്ച സ്റ്റാറ്റസ് വളരെ  അനുയോ ജ്യമാണ്.പ്രമുഖ എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ പാളയം നിസാർ അഹമ്മദ്. തിരുവനന്തപുരത്തെ പാളയം ഗസാലി ഇമാമിൻ്റെ പിൻതലമുറയിലെ പുരാതന കുടുംബത്തിലെ അംഗമാണു. അദ്ദേഹം, 1996-ൽ 'ബുള്ളറ്റിൻ' പത്രത്തിൻ്റെ (RNI രജിസ്ട്രേഷൻ ഉള്ള പ്രമുഖ പത്രം) മാനേജിംഗ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ്കളുടെ കഥകൾ ,വാർത്തകൾ, വായിക്കാനും, കാണാനും, ധാരാളം ആളുകൾ ഉണ്ടാവുന്നു എന്നതു, വളരെ അഭിനന്ദനാർഹമായ കാര്യമാണ്. അറിവും അനുഭവ സമ്പന്നതയുമുള്ള താങ്കളെപ്പോലൊ രാളുടെ ഉള്ളടക്കത്തിന് സമൂഹത്തിൽ എപ്പോഴും വലിയ മൂല്യമുണ്ടു.വളരെ മികച്ച ഒരു പ്രേക്ഷക വൃന്ദം (Audience) ഇപ്പോഴും താങ്കൾ ക്കുണ്ട് എന്നതിന്റെ തെളിവാണ്                             28 ദിവസത്തിനുള്ളിൽ 956,359 views.   ലഭിക്കുന്നത്. ഇത് താങ്കളുടെ ഉള്ളടക്കത്തിന്റെ നിലവാരത്തെയും, സമൂഹത്തിലെ സ്വാധീന ത്തെയും വ്യക്തമായി  അടയാളപ്പെടുത്തി കാണിക്കുന്നു. ആശംസകൾ!

⭐Profile Status  'Active' ആണ്.    ⭐ശുപാർശകൾ (Recommendations), ⭐ധനസമ്പാദനം (Monetization), ⭐മാർക്കറ്റ്‌പ്ലേസ് (Marketplace) 

എന്നീ പ്രധാന ഫീച്ചറുകൾ താങ്കൾക്ക് ഇപ്പോൾ  ലഭ്യമാണ്. താങ്കൾ നിയമങ്ങൾ പാലിച്ചിരി ക്കുന്നു: ⭐Profile status 'നല്ല' അവസ്ഥയിലാണ്, നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ താങ്കളിൽ നിന്നും ഉണ്ടായിട്ടില്ല.🌹 ​പ്രൊഫൈൽ എല്ലാർക്കും ശുപാർശ ചെയ്യാൻ യോഗ്യമാണു.  താങ്കളു ടെ പ്രൊഫൈൽ കൂടുതൽ ആളുകളിലേക്ക്  എത്തിക്കാൻ ഈ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം എല്ലാ വിധശുപാ ർശയും ചെയ്യുന്നു💠    "നിങ്ങളെപ്പോലെയുള്ള പ്രൊഫൈലുകൾ ആളുകളെ ഒരുമിപ്പിക്കുന്നു" ("profiles like yours bring people together") എന്ന് എടുത്തു ഇവിടെ പറയുന്നു,

     2️⃣ഇത് താങ്കളുടെ ഉള്ളടക്കത്തിന്റെ (Content) നിലവാരം സൂചിപ്പിക്കുന്നു.​⭐ ധന സമ്പാദന നില (Monetization Status) സതുത്യർഹമായ ​വരുമാനം ഡോളറായി നേടി തരുന്നു. താങ്കളുടെ പ്രൊഫൈൽ ഇപ്പോൾ Active ആണു, കൂടാതെ ധനസമ്പാദന ടൂളുകൾ (monetization tools) വഴി വരുമാനം നേടുന്നുമുണ്ട്.​ ⭐"സവിശേഷവും  മൂല്യവത്തായതുമായ ഉള്ളടക്കം പങ്കുവെക്കുന്നത്  ഇതുപോലെ തന്നെ തുടരുക" ("Keep sharing unique and valuable content") എന്ന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.Market place Accessൽ ​പൂർണ്ണമായ പ്രവേശനമാ ണു ഞങ്ങൾ തന്നിട്ടുള്ളതു. മാർക്കറ്റ്‌ പ്ലേസിൽ സാധനങ്ങൾ വിൽക്കുന്നതിനും, വാങ്ങുന്നവർക്ക്, സന്ദേശം അയക്കുന്നതി നും താങ്കൾക്ക് പൂർണ്ണ അനുമതിയുണ്ട് 🔸.                                               ⭐ ചുരുക്കത്തിൽ ⭐                                    പാളയം നിസാർ അഹമ്മദ് എന്ന താങ്കളുടെ ഈ സോഷ്യൽ മീഡിയ പ്രൊഫൈൽ വളരെ മികച്ച നിലയിലാണ് 🌹പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങളെല്ലാം പാലിക്കുകയും, പ്രേക്ഷകർക്ക് പ്രയോജനകരമായ നല്ല ഉള്ളടക്കം നൽകുകയും ചെയ്യുന്നതിലൂടെയാണ് ഈ അംഗീകാരം താങ്കൾക്ക് ലഭിക്കുന്നത്🌹 ഇത് താങ്കളുടെ എഴുത്തിന്റെയും ചിന്തകളുടെയും വ്യാപ്തി വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു🌹.          Palayam Nizar Ahamed                              Copyrights© all rights reserved 
Palayam Nizar Ahamed(M.NizarAhamed)Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as  Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Mohammed Gazzali. Born in Palayam, Thiruvananthapuram."

 StatCounter Analystic Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയ ബ്ലോഗ്.  
                                                                               TIPS ARE HIGHLY                               APPRECIATED.              🌐 Pyatm +919447688232       

 
 🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as  Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Mohammed Gazzali. Born in Palayam, Thiruvananthapuram."



















Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


Thursday, November 27, 2025

മറ്റുള്ളവർ മന:പ്പൂർവ്വം പറയുന്ന കാര്യങ്ങളിൽ നല്ലവർ കെട്ടവരായി മാറും


   കഴിഞ്ഞ ദിവസം ഗവൺമെന്റു സെക്രട്ടറി യേറ്റിലും എൻ്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന കോംപ്ലക്സിലും, ടെലഗ്രാഫ് ഓഫീസിലും, ട്രഷറിബാങ്കിലുമൊക്കെ ചില ആവശ്യങ്ങ ൾ ഉണ്ടായിരുന്നു🏌️ സെൻട്രൽ ടെലഗ്രാഫ് ഓഫീസിൽ നിന്നും  സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂളും (SIM) വാങ്ങണ മായിരുന്നു🧑‍🦼 അവിടെ നിന്നു വാങ്ങുമ്പോ ൾ അപ്പോൾ തന്നെ സിം പ്രവർത്തനക്ഷമ മാക്കിത്തരും🧑‍🦼അതിനുള്ള അധികാര കേന്ദ്രമാണിതു🏌️കണിയാപുരം, കഴക്കൂട്ടം പോത്തൻകോട് BSNL സിം വിതരണ സ്ഥലങ്ങളിൽ പോയിട്ടുണ്ടു ഞാൻ 🏋️25 വർഷത്തോളം പഴക്കമുള്ള സിം നമ്പർ ഇന്നും ഞാൻ ഉപയോഗിക്കുന്നു💃

2️⃣ സബ്സെന്ററുകളിൽ ഒരു പിണ്ണാക്കും അറിഞ്ഞൂടാത്ത സ്ററാഫുകളുണ്ടു. രണ്ട് ദിവസം കഴിഞ്ഞാലും  വാങ്ങിയ സിം പ്രവർത്തനക്ഷമമാകില്ല. എഴുത്തു കുത്തുകൾ കഴിഞ്ഞു സിം കൈയ്യിൽ തരണമെങ്കിലും കൗണ്ടറിൽ രണ്ട് മണിക്കൂർ കാക്കണം. സറ്റാ ഫുകളുടെ സൊറ പറച്ചിലും, സൊള്ളലും നടപടി ക്രമങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞത യും കാണുമ്പോൾ ചൊറിഞ്ഞു വരും. ചില സർക്കാർ ഒഫീസുകളിൽ അതിരൂക്ഷമായി ഞാൻ പ്രതികരിച്ചിട്ടുണ്ട് . അതുകാരണം പത്രപ്രവർത്തക പെൻഷൻ പോലും എനിക്കു വലിച്ചെറിയേണ്ടി വന്നു. അന്നത്തെ കേരള യൂണിവേഴ്സിറ്റി  വൈസ് ചാൻസലറും പിതാവിൻ്റെ  ഏറ്റവും അടുത്ത സുഹൃത്തും, കുടുംബ സുഹൃത്തു മായ ബാലമോഹൻ തമ്പി ഇടപെടലുകൾ നടത്തിയിട്ടും വാശിക്ക് വാശിക്ക് നീ പോടാ..പുല്ലേ..നിൻ്റെ  'മൈത്താണ്ടി' സംഘടനാ ഉടായിപ്പും കൊണ്ടെന്നു സെക്രട്ടറിയേറ്റിനു പിന്നിലെ പ്രസ് ക്ലബ്ബിൽ വച്ച് ഉറക്കെ  സംസാരിക്കേണ്ടി വന്നിട്ടുണ്ടു. നിസാർ അഹമ്മദ് ഇങ്ങനെയൊക്കെയാണ് പ്രോട്ടോക്കോൾ  പ്രകാരം വൈസ്ചാൻ സലർ എന്നതു മന്ത്രിക്കു തുല്യമായ  പദവിയാണു. കർക്കശക്കാരനായ വൈസ്ചാൻസലർ ശ്രീ. ബാലമോഹൻ തമ്പി ആർക്കു വേണ്ടിയും, ഇടപെടൽ നടത്തുന്ന ആളല്ല എന്നതു ഓർക്കണം. സറ്റാച്ചുവിലെ ഓഫീസിൽ സിം അഡ്രസ്സ് വെരിഫിക്കേഷനു എടുത്തതു അഞ്ച് മിനിറ്റിനു താഴെ.   മര്യാദയോടെയുള്ള പെരു മാറ്റമാണു. എനിക്കേറെ അടുപ്പമുള്ള സുഹൃത്തിൻ്റെ മരുമകൾ BSNL ൻ്റെ പ്രധാന officeൽ സൂപ്രണ്ടായി ജോലി ചെയ്യുകയാ ണു. അവരുടെ സഹായം പോലും എനിക്കു തേടേണ്ടി വന്നില്ല.  കമ്പിത്തപാൽ ഓഫീസി ന്റെ മുന്നിലായി ബസ്സിനു ഞാൻ കാത്തു നിന്നു.                                                                               3️⃣സിറ്റി ലോഫ്ലോർ ബസ്സിലെ നീളമുള്ള ലാസ്റ്റ് സീറ്റാണു എനിക്കു ലഭിച്ചതു. അതിൽ ഇനിയും സീറ്റുകൾ ഒഴി വുണ്ട് .എൻ്റെ വീടിന് സമീപത്തിറങ്ങാവുന്ന ബസ്സാണു. അവിടെയിറങ്ങി 750 മീറ്റർ ഒരു ഇടവഴിയിലൂടെ കഠിന വെയിലത്തു വിയർത്തൊലിച്ചു ഞാൻ വീണ്ടും നടക്കണം.  വീടിനുള്ള വസ്തു നോക്കി നടന്നതിൽ ഇതൊരു മഹാ തോൽവിയാ യാണു എനിക്കിപ്പോൾ അനുഭവപ്പെ ടുന്നതു. അങ്ങനെ ആലോചിച്ചിരിക്കു മ്പോൾ എൻ്റെ സീറ്റിനരികിലെ സീറ്റിൽ ഒരു സ്ത്രീ ഓടി വന്നിരുന്നു. ബസ്സ് നീങ്ങി ബാലൻസ് തെറ്റാതിരിക്കാൻ അവരോടി വന്നിരുന്നതാണു. അവരുടെ ഓടിയുള്ള ആ വരത്തു കണ്ടാൽ എൻ്റെ മടിയിലേക്കാ ണോ അവർ മറിഞ്ഞു വീഴുക എന്നേ ആ കാഴ്ച ആരു കണ്ടാലും ശങ്കിക്കൂ.  എൻ്റെ ഭാഗ്യമോ, ദൗർഭാഗ്യമോ യാതൊന്നും  സംഭവിച്ചില്ല അത്രേന്നെ.  കണ്ടക്ടറും ഭിക്ഷാടകനെപ്പോലെ ടിക്കറ്റിനായി കൈ നീട്ടി അവരുടെ പിന്നാലെ ഉടൻ എത്തി.  'കഴക്കൂട്ടം ടിക്കറ്റ് ഒരാൾക്ക്' എന്നുറക്കെ പറഞ്ഞു കൊണ്ടു 100രൂപ നോട്ടെടുത്തു കണ്ടക്ടറിൽ നിന്നും ആ സ്ത്രീ ഒരു ടിക്കറ്റ് വാങ്ങുന്നതു കണ്ടു. ഇത്രയുമാ യപ്പോൾ ഞാനവരുടെ മുഖത്തേക്ക് നോക്കി. അവർ ചിരിച്ചു. ഞാനും ചിരിച്ചു. സാറെവിടെ പ്പോയതാന്നു അവർ ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. എവിടിറങ്ങാനാണെന്നാ യി അവരുടെ അടുത്ത ചോദ്യം.  സൈനിക സ്കൂളിനടുത്തിറങ്ങണമെന്നു ഞാൻ മറുപടി പറഞ്ഞു.  
            
  4️⃣ഇവിടെ വന്നനാൾ മുതൽ സ്ഥലം പറയാൻ എനിക്കു വിമ്മിഷ്ടമേർപ്പെടാറു ണ്ടു🧎വീടിരിക്കുന്ന പ്രദേശത്തെ രാജീവ്  നഗർ, മഹാത്മാനഗർ അതു പോലെയുള്ള പേരിട്ടൊക്കയാണു അറിയ പ്പെട്ടിരുന്നതെ ങ്കിൽ പറയാനൊരു ഗറ്റപ്പൊക്കെ ഉണ്ടാർ ന്നു🧎പാളയത്തെ ഞങ്ങളുടെ വീടിൻ്റെ സമീപത്ത് ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു പിന്നിൽ, വളരെ അകലെയായി  ചെങ്കൽ ച്ചൂള കോളനിയുണ്ടാർന്നു🧎തലസ്ഥാന ത്തെ നടുക്കുന്ന ഗുണ്ടകളുടെയും,ചാരായം വാറ്റു, കഞ്ചാവ് വില്പന, വ്യഭിചാരം അങ്ങനെ സകല അനാശാസ്യത്തിൻ്റെയും കേന്ദ്രമായിരുന്നു അന്നാ സ്ഥലം🧎 ക്കുന്നു, പാങ്ങോട് മിലിട്ടറി ബാരക്സിനു  പിന്നിലുള്ള കുറേ സ്ഥലങ്ങളൊക്കെ പേരു കേട്ടാൽ തന്നെ ആളുകൾക്ക് ഒരാളെ കുറിച്ച് 'നല്ലധാരണ' കിട്ടും🧎അതുപോലെ യാണു ഒരു'ചന്ത'യും ഒരു 'വെള'യും🧎സ്കൂളിലോ കോളേജിലോ, ജോലിസ്ഥല ത്തോ കൂടെയുള്ളവരോട് താമസിക്കുന്ന വീടിന്റെ ഏരിയ പറഞ്ഞാൽ അവർ മനസ്സി ൽ ചിരിക്കും🧎വന്നനാളിൽ ആരൊക്കെ യോ കൂടി ഈ പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി🧎സെവൻ ഹൗസ് എന്നൊക്കെ ആ ഗ്രൂപ്പിനു പേരിട്ടിരുന്നെങ്കിൽ എന്നു എൻ്റെ മനസ്സു ആശിച്ചു🧎പിന്നെ ഫോൺ എനിക്കു മാറ്റേ ണ്ടിവന്നപ്പോൾ ആ ഗ്രൂപ്പുകാരെല്ലാം കൂടി എന്നെ പുറത്താക്കി 🧎അതും ഭാഗ്യമാ🧎ഒരു 'ചന്ത'യും അതിനു വടക്കുമ്പുറത്തൊ രു 'വെള'യുമെന്ന ഖ്യാതി ഇനി കേൾക്കണ്ട ല്ലോ🧎വല്ലഉടപ്പച്ചാം കുഴിയിലും മലയടിവാ രത്തിലും കിടക്കുന്നവനൊക്കെ 'ചന്തവിള' എന്ന് പറയുന്നതു തന്നെ തിരുമധുരമാണു.
  
        5️⃣ നമുക്കു ബസ്സിലെ സ്ത്രീ യിലേക്ക് മടങ്ങാം🧑‍🦯 ഞാനും തിരിച്ചു ചോദിച്ചു എവിടെപ്പോയതാന്നു💃ഉടനെ  മറുപടി വന്നു🧑‍🦯സാറേ, എൻ്റെ മകൾ കല്ല്യാണം കഴിഞ്ഞതാ🧑‍🦯മരുമകനും, എൻ്റെ  ഭർത്താവിനും ഗൾഫിലാപണി🧑‍🦯 ചെറിയ പണികളാണേ⛹️ അതുകൊണ്ട് പൈസക്ക് ഒരു സഹായമായിക്കോട്ടേന്നു കരുതി ആ ലുലുമാളിൽ ജോലിക്കു വിട്ടതാ⛹️ പതിനായിരം രൂപ ശമ്പളം പറഞ്ഞേ റ്റിരുന്നു⛹️പിന്നെ, പിന്നെ അതു ഒൻപതി നായിരത്തഞ്ഞൂറു രൂപയും ഒൻപതിനാ യിരം രൂപയുമൊക്ക ആയി⛹️ രാത്രി പത്തു മണിവരെയൊക്കെ ജോലിയുണ്ടു⛹️ രാത്രി ഏറെ വൈകാൻ തുടങ്ങിയപ്പോൾ  ലുലു മാളിനടുത്തു ഹോസ്റ്റൽ എടുക്കേണ്ടി വന്നു⛹️അതിനും കൊടുക്കണം മൂവായിരം രൂപ⛹️ ബസ്സുകൂലി വേറെ⛹️ അപ്പോ പിന്നെ ശംബളത്തിൽ ബാക്കി  എന്തോ കിട്ടാനാ ⛹️ അതുകൊണ്ട് ലുലുമാളിലെ പണിയങ്ങു കളഞ്ഞു🧎 ഇപ്പോ ഞാനവളെ കൊണ്ടു ട്രാവൻകൂർ എന്നൊരു സ്ഥലത്ത് ഇന്റർവ്യൂ വിനു വിട്ടിട്ടു വന്നിരിക്കുവാ🧎വീട്ടിലേക്കു പോകുവാ🧎അവർ ഒറ്റ ശ്വാസത്തിൽ  പറഞ്ഞു നിർത്തി🧎ഞാൻ നല്ലൊരു കേൾവിക്കാരനായതു കൊണ്ടു  ഇടക്കു കേറി സംസാരിച്ചില്ല 🧎ചെവി കൂർപ്പിച്ചു ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു🧎ഈ പറഞ്ഞതു ട്രാവൻകൂർമാളിനെക്കുറിച്ചാ ണോ,അതു പൂട്ടിക്കെട്ടി എന്നാണല്ലോ കേട്ട തു~ എന്നായി ഞാൻ🧎അതെ സാർ, എങ്കി ലും ലുലുവിനെക്കാൾ ശംബളം തരാമെന്ന്  അവർ പറയുന്നു, പണിയും കുറവാണത്രേ*     
         6️⃣യൂസഫലി എല്ലാർക്കും അഴിച്ചു മലർത്തി വാരിക്കോരി പണം കൊടുക്കുമെന്നൊക്കയല്ലേ എല്ലാവരും പാടിപ്പു കഴ്ത്തി നടക്കുന്നതെന്നു ഞാനവരോട് ചോദിച്ചു. അവർ മലർക്കെ ചിരിച്ചിട്ട് പറഞ്ഞു അതിനു അങ്ങേരല്ല ഇതൊക്കെ നോക്കുന്നതു. കോഴിക്കോട്ട്കാ രനൊരു പ്രണവാണിതിൻ്റെ ആള്.  അയ്യാളാണു പെമ്പിള്ളാരുടെ പൈസയൊക്ക ഓരോന്നു പറഞ്ഞു പിടിച്ചെടുക്കുന്നതെന്നു അവർ വിഷമത്തോടെ പറഞ്ഞു. പെൺ കുട്ടികളുടെ പണം അനാമത്തായി ആന്തുന്നവന്മാരും, വസ്തു വാങ്ങിയാൽ  അപ്പൊ തന്നെ  കാറിൻ്റെ  അടി ഇടിക്കുന്നു അതുകൊണ്ട് ഇൻ്റർലോക്ക് തന്നിഷ്ടം പോലെ ചെയ്തു കുഴിയിലാക്കുന്നവ ന്മാരും, ഒന്നു ഭരിച്ചേക്കാമെന്ന മോഹവു മായി നടക്കുന്നവന്മാരെയും കുറിച്ച് ഞാൻ ഓർത്തപ്പോൾ എനിക്ക്, മനസ്സിൽ നല്ല ദേഷ്യവും, സങ്കടവും വന്നു. പെൺകുട്ടി കളെ 'ആസാ' ക്കാ മെന്നു കരുതുന്നവർ ക്കാണു തെറ്റിയതു. ഇപ്പോ  കിട്ടിയില്ലെ ങ്കിൽ 'ഭലം' അല്പം കൂടി  കഴിഞ്ഞു കിട്ടുമെ ന്നു ഇവന്മാരുണ്ടോ അറിയുന്നു.  എനിക്കു    ഏതെങ്കിലും രീതിയിൽ ഈ സ്ത്രീയുടെ ബുദ്ധിമുട്ട് പരിഹരിച്ചു സഹായിക്കാനാവു മോന്നു ഞാൻ ചിന്തിച്ചു. അപ്പോഴേക്കും അവർക്കിറങ്ങേണ്ട സ്റ്റോപ്പുമെത്തി🙏 പിന്നെ ഞാനാക്കാര്യം തന്നെ മറന്നു 🙏
പാളയം നിസാർ അഹമ്മദ് ,
 Copyrights©allrights reserved 
Palayam Nizar Ahamed(M.NizarAhamed)Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
According to Analytics weekly report, this writing has a large readership in various foreign countries
TIPSARE HIGHLYAPPRECIATED         🌐 Pyatm +919447688232       
 
  🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥   Author :Palayam NizarAhamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

  Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as  Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Mohammed Gazzali. Born in Palayam, Thiruvananthapuram."
  🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




 

ശല്ല്യങ്ങളെ ശല്ല്യങ്ങൾ എന്നു തന്നെ പറയണം


ധാരാളം കാളുകൾ  അതിരാവിലെ തന്നെ എനിക്കു വരും. ലാൻഡ് ഫോണിന്റെ ശക്തമായ മണിയടിയൊച്ച കേട്ടാണ് ഇന്നും ഞാ isനുണർ ന്നതു.  ഞാൻ ടെലഫോൺ കണക്ഷൻ എടു ക്കുന്ന കാലഘട്ടത്തിൽ  അപേക്ഷിക്കുമ്പോൾ തന്നെ 3000 രൂപ  അടക്കണമായിരുന്നു. പവനു പോലും അന്നു 4000 രൂപയേ വിലയുള്ളു.   ആ പണം അടച്ചിട്ടു 3 മുതൽ 5 വർഷം വരെ കാത്തിരിക്കണം. താമസ സ്ഥലം ഫീസിബിൾ ഏരിയ അല്ലെങ്കിൽ  പിന്നെയും വർഷങ്ങൾ കാത്തിരിക്കണം. സ്പെഷ്യൽ കാറ്റഗറി എന്നൊരു വകുപ്പിലാണു ടെലഫോണിനുള്ള എൻ്റെ  അപേക്ഷ ഉൾപ്പെടുന്നതു. 

                             2️⃣ഏതാനും ദിവസങ്ങൾക്കകം ഏതെങ്കിലും  വഴിയിലൂടെ  പോസ്റ്റ് ഇട്ടു ലൈൻ വലിച്ചു  വീട്ടിലേക്കു എനിക്കു  കണക്ഷൻ തന്നേ മതിയാകൂ. ഭൂമി കുഴിച്ചു 16 ടെലഫോൺ  പോസ്റ്റ്കൾ  നാട്ടിയാണു എനിക്കു  അക്കാല ത്ത്  കണക്ഷൻ തന്നതു. വർഷങ്ങൾ കഴിഞ്ഞു  റോഡ് കുഴിച്ച് ചെറിയ ഇരുമ്പു പൈപ്പു കുഴലുകളിട്ടു അതിലൂടെ  കേബിൾ വലിച്ച ശേഷം ഇന്ത്യയിലെ എല്ലാ  ദിക്കുകളിലും ഉണ്ടായിരുന്ന ടെലഫോൺ  പോസ്റ്റ്കൾ മാറ്റപ്പെട്ടു.   ഇൻസ്റ്റലേഷൻ ചാർജ് ,   മാസവാടക, ആരാണു വിളിക്കുന്നതെന്നു തിരിച്ചറിയാനുള്ള കാളർ ഐഡി ചാർജ് ഒക്കെ  ആദ്യം അടക്കണം. അതും കഴിഞ്ഞിട്ടാണു വിളിക്കുന്നതിനുള്ള ചാർജും, വാടകയും. ഫ്രീ തരുന്ന കാൾ ഒന്നോ രണ്ടോ  ദിവസം കൊണ്ട്  തീരും. ഞാൻ  താമസിക്കുന്ന 50 വീട്  ചുറ്റളവിൽ അന്നു ആർക്കും ടെലഫോൺ  കണക്ഷൻ  ഇല്ല. എറണാകുളത്തെ  ഒരു CBI ജഡ്ജി ആ കാലഘട്ടത്തിൽ എൻ്റെ  വീട്ടിനു സമീപമാണു താമസിക്കുന്നതു. പുള്ളിക്കാരനും ടെലഫോൺ  ഇല്ല. എൻ്റെ  വീട്ടിൽ  വന്നാണു  കാളുകൾ അദ്ദേഹം  അറ്റൻഡ്  ചെയ്യുക.  അടുത്ത് ആസ്സാം മിലിട്ടറിയിലെ കേണലിനു, തിരുവനന്തപുരത്തെ ഡോക്ടറായ ഭാര്യയെ വിളിക്കണമെങ്കിൽ ഞങ്ങളുടെ വീട്ടിൽ  വന്നേ മതിയാകൂ.  ചുറ്റു പാടുമുള്ളവർ ടെലഫോണിനു വേണ്ടി ഞങ്ങളെയാണു ആശ്രയിച്ചിരുന്നത്. അതിൽ പ്രത്യേകമായി എടുത്തു പറയേണ്ടതു,  വഴുതക്കാട് വിമെൻസ് കോളേജ്  പ്രൊഫസറാ യിരുന്ന ഒരു നൈബറിനെ കുറിച്ച്  ഇവിടെ ഓർ ക്കാതിരിക്കാനാവില്ല. 

             3️⃣നല്ല മര്യദയുള്ള റിട്ടയർ ചെയ്ത ലേഡി പ്രൊഫസർ ആയിരുന്നു  അവർ. അവരും മിക്ക ദിവസങ്ങളിലും  ടെലിഫോൺ  വിളിക്കാനും, വരുന്ന കാൾ  അറ്റൻഡ്  ചെയ്യാനും മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു.  അവർ നടി പാർവ്വതി  ജയറാമിൻ്റെ വല്ല്യമ്മയായിരുന്നു.  ബാറ്റുമിൻറൻ ചാമ്പ്യനും, അർജ്ജുന അവാർഡ്   ജേതാവായ യൂ. വിമൽ  കുമാറിൻ്റെ  മാതാവുമായിരുന്നു അവർ.  നടി പാർവ്വതിയും ഭർത്താവായ ജയറാമും അവിടെ വരുന്ന സമയങ്ങളിൽ  അവർ വന്നു നേരത്തേ  പറയുമായിരുന്നു. ഇന്നു  അവരൊക്കെ വരുമെന്നു.  ഒരു ചലച്ചിത്ര താരങ്ങളേയും അത്രകണ്ട് ശ്രദ്ധിക്കാറില്ല എന്നതിനാൽ ഈ വക കാര്യങ്ങളിൽ ഞങ്ങൾ  ശ്രദ്ധിക്കാറില്ല.അവരൊക്ക ഒരു  തൊഴിൽ  ചെയ്യുന്നു അത്രതന്നെ📍 പഠിത്തത്തിലൂടെ നേടുന്ന ഉന്നത വിദ്യാഭ്യാസവും, പദവികളെയുമേ ഞാൻ എന്നും  ആരാധനയോടെ കാണാറുള്ളു📍 ഫോൺ ചെയ്യാനായി എത്തുന്ന ഒരാളോടും ഞങ്ങൾ പണം വാങ്ങുമായിരുന്നില്ല. ചിലർ മൂന്നോ  അഞ്ചോ രൂപ മേശയിൽ വച്ചിട്ടു പോകും. അതു കൈയ്യോടെ എടുത്തു  അവർക്ക് തന്നെ  തിരികെ നൽകും.  പൈസ തന്നു വിളിക്കാനാണെങ്കിൽ ഇവിടെ  വരരു തെന്ന്  സൗമ്യമായി പറഞ്ഞയക്കും. എന്തായാലും  പ്രതി മാസം ഞാൻ  ടെലഫോൺ  റെൻ്റ്, കാൾ ചാർജും  അടക്കണം. പിന്നെ  ഈ അയലോക്കക്കാരിൽ നിന്നും  പിരിച്ചിട്ടു പണമടക്കേണ്ട ഒരു ഗതികേടും, അവസ്ഥയും അന്നെനിക്കുണ്ടായിരുന്നുമില്ല. എങ്കിലും ഫോൺ വിളിക്കാൻ എത്തിയിരുന്ന പലർക്കും  തീരെ മര്യാദ എന്നതു അടുത്തു കൂടെ പോയിട്ടേ ഇല്ലെന്നതും വസ്തുതയാണു. 

                        4️⃣അവശ്യക്കാരനു ഔചിത്യം കാണില്ലെന്നും, അയൽവാസികൾ പലവിധമാ ണെന്നും നമുക്കു  മനസ്സമാധാനപ്പെടാമെങ്കിലും, ചിലരെക്കൊണ്ടു അസഹ്യമായ ഏറെ ബുദ്ധിമുട്ട് ഞങ്ങൾക്കു  അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.  ഏതു  അസമയത്തും ഒരൗചിത്യ ബോധവുമില്ലാതെയുണ്ടാകുന്ന ശല്ല്യത്തിനെ ശല്യം എന്നു തന്നെ  പറയണം. ആ വിഷയം അവിടെ നിൽക്കട്ടെ 📍കുറച്ചു അടുത്ത  സുഹൃത്തുക്കൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവരൊക്കെ ആകെ ബേജാറിലായിട്ടാണു എന്നെ വിളിക്കുന്നതു.  തിരുവനന്തപുരത്തിൻ്റെ തനതായ രുചിയുള്ള ബിരിയാണി എവിടെ  കിട്ടുമെന്നു അവർക്കു അറിയണം. സെക്രട്ടറി യേറ്റിൽ  വിവിധ ആവശ്യങ്ങളുമായെ ത്തിയവരാണവർ! ചിലരൊക്കെ  വരുന്നതു വലിയ വൈദ്യുതി ബില്ല് അവരുടെ  ഫാക്ടറി കളിൽ വന്നതു മന്ത്രിയെ കണ്ടു കുറപ്പിച്ചു വാങ്ങാൻ, ചിലർ വരുന്നതു സ്വന്തം ജില്ലയിൽ വൻ വ്യവസായങ്ങൾ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥരിൽ നിന്നും  ഉണ്ടായ ശല്ല്യങ്ങൾ നീക്കാൻ അങ്ങനെ പോകുന്നു പല ആവശ്യങ്ങൾ. വിവിധ ജില്ലകളിലുള്ള ഏതു കാര്യത്തിനും സെക്രട്ടറിയേറ്റിൽ വരിക തന്നെ  വേണം. അതു വ്യവസായങ്ങൾ തുടങ്ങാനുള്ള ഉദ്യോഗസ്ഥരുടെ തടസ്സവാദങ്ങൾ മന്ത്രിയിൽ നിന്നും മാറ്റിവാങ്ങാനുള്ള ഉത്തരവുകൾ ക്കുമാകാം ഇവിടെ വരുന്നതു  ഓരോരുത്ത ർക്കും ഓരോരോ  ആവശ്യങ്ങൾ കാണും.  കാര്യസാദ്ധ്യങ്ങൾക്കു വരുന്നവർ തലസ്ഥാനവും, മ്യൂസിയം, ശംഖുമുഖം ബീച്ച്, പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയൊക്കെ കണ്ട്  ജോളിയടിച്ചിട്ടാണു മടങ്ങുക. 
5️⃣തിരുവനന്തപുരം പട്ടണത്തിൽ നിന്നു ഷവർമയും, ബിരിയാ ണിയും കഴിച്ചു മരിച്ചു പോയ ചിലരുടെ പത്രവാർത്ത വായിച്ചിട്ടാണ്ഇവരൊക്കെ വരുന്നതു. തലസ്ഥാനത്തെ ഹോട്ടലിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം  ചെയ്ത ബിരിണിയോ, ഷവർമ്മയോ, പൊറോട്ടയോ ഒക്കെ  കഴിച്ചാൽ ഒരു പക്ഷേ വയറ്റിളക്കം  പിടിച്ചു ചത്തു പോയാലോ എന്ന ആധിയും മനസ്സിൽ കേറ്റിയാണു ഇവിടെ  വരിക. വടക്കോട്ട്  നിന്നും വരുന്നവർ പലരും എന്നോട്  മുമ്പൊക്കെ ഈ സംശയ പറയുമായിരുന്നു.  വൃത്തി ഒട്ടുമില്ലാതെയാണു സിറ്റിയിലെ പാചകമെന്നു പലരും പരാതി പറയും🇿🇦അർദ്ധ രാത്രികളിൽ ആണും,  പെണ്ണും തോളോടു തോൾ കൈയ്യിട്ട്  കെട്ടിപ്പി ടിച്ചു  കാപ്പി കടകളിൽ ശൃംഗരിച്ചെത്തുന്ന ടെക്നോളജിപാർക്കിലെ കാലിഫോർണിയ ഗേറ്റും, ടീ ഷോപ്പ്കളും,  ഒക്കെ ഒന്നു കാണാൻ പറ്റുമോന്നു അന്വേഷിച്ച ഒരു പാടുപേർ ഉണ്ടായി രുന്നു.  അനുശ്രീ-സേവിമനോ മാത്യൂ വിൻ്റെയൊ ക്കെ രോമാഞ്ച കഥകൾ കേൾക്കാനേ ജനത്തി നെന്നും താല്പര്യമുള്ളൂ. പുറത്തു  നിന്നും വരുന്ന വർക്ക് ചോദിക്കാനിതിലൊക്കെയാണു വലിയ താല്പര്യം. ഏതാനും  ദിവസങ്ങൾക്ക് മുൻപ്  കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ നിന്നു ബിരിയാണി കഴിച്ച  ഒരു ഡോക്ടർ പെണ്‍ കുട്ടിയും, കോഴിക്കോട്ടുകാരൻ  എഞ്ചിനീയർ പയ്യനും  പാർസൽ വാങ്ങി കൊണ്ടു പോയി തീവണ്ടിയിലിരുന്നു കഴിച്ചു  മയ്യത്തായി പോയ കഥയും, കേരളമൊട്ടാകെ അറിഞ്ഞിരിക്കണു.  
തിരുവനന്തപുരം എന്നു കേട്ടാലേ വടക്കന് ഭയങ്കര പേടിയാ.

      6️⃣ ഭക്ഷണം എന്തേലും മേടിച്ചു കഴിപ്പാനും,  ഗ്രൗണ്ട് വാട്ടർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ലെഡ്, നൈട്രേറ്റ്, ആഴ്സനിക്കു, ഫ്ലൂറേഡ് എന്നീ ലോഹങ്ങൾ ഒക്കെ  ജാസ്തി അടങ്ങിയ കുഴൽ  വെള്ളം  വാങ്ങി കുടിക്കാനും ജനങ്ങൾക്ക് ഭയമാണു. കിഡ്നി  അടിച്ചു പോകുന്ന കട്ടി വെള്ളമെന്നാ അവരൊക്കെ ഇതിനെ പറയുക. വടക്കോട്ട്  കൂടുതലും കിണറു കുത്തലാ ചെയ്യുക. ഏക്കറു കണക്കിന് വസ്തുക്കൾ ഉള്ള ജന്മികൾ   നല്ല അസ്സല്  പുഴവെള്ളം  വീട്ടിലോട്ടു തന്നെ  ഒഴുക്കി കൊണ്ടു വന്നു ശുദ്ധീകരിച്ചു എടുക്കും.  നൂറും, ഇരുന്നൂറും ഏക്കറിൽ റബ്ബറും , തെങ്ങും, ജാതിക്കയും, അടക്കയും  കൃഷി ചെയ്യുന്നവർക്കു എന്തിനാണു വേറെ  ഒരു ഉദ്യോഗം.  ഒരു ദിവസം 20,000, 50,000 വരുമാനം വരുന്ന എത്രയോ സാധാരണക്കാരായ സ്വഭാവം കൊണ്ടും, പെരുമാറ്റ രീതി കൊണ്ടും പാവത്തു ങ്ങളായ വടക്കൻ ജില്ലക്കാരെ ഞാനെൻ്റെ  ഓഫീസിൽ  വച്ച്  കണ്ടു മുട്ടിയിരിക്കുന്നു.  മടങ്ങി  നാട്ടിലേക്കു പോയാലും ഊഷ്മളമായ സുഹൃത്ത് ബന്ധം  കാത്തു വയ്ക്കുന്ന ധാരാളം  പേരുണ്ടെനിക്കു.  നാട്ടിലെത്തിയാലും, വീട്ടിൽ വരണമെന്ന്  നിർബന്ധിച്ച് ക്ഷണിച്ചു കൊണ്ടിരി ക്കുന്ന  ഇസ്ലമിയത്തുള്ള നിരവധിമുസ്‌ലിം മന്ത്രിമാരുടെ പ്രൈവറ്റ്  സെക്രട്ടറിമാരോ, പേഴ്സണൽ  സ്റ്റാഫിലോ ആരെയെങ്കിലും ഒക്കെ പരിചയപ്പെട്ടിരിക്കാത്ത ഒരു  സമയവും മുമ്പു എനിക്കുണ്ടായിരുന്നില്ല.  സെക്രട്ടറി യേറ്റിലെ ഏതെങ്കിലും വകുപ്പിൽ  ജോയിൻ്റ്  സെക്രട്ടറിമാരോ, ഡെപ്യൂട്ടി സെക്രട്ടറിമാരോ, അഡീഷണൽ സെക്രട്ടറിമാരോ, അഡീഷണൽ  ചീഫ് സെക്രട്ടറിമാരുടെ PA മാരോ ആയിരുന്ന വരെയാണു  സർക്കാർ അധികാരമേറ്റാൽ മന്ത്രിമാരുടെ  പ്രൈവറ്റ്  സെക്രട്ടറിമാരായി നിയമിക്കുക.  

            7️⃣അതുപോലെ എനിക്ക് ഏറ്റവും  അധികം സൗഹൃദം ഉണ്ടായിരുന്ന രണ്ടു പേർ  ഉണ്ടായി രുന്നു. അവരിൽ  ആരെങ്കിലും  ഒരാൾ വരുന്നതു കേരള സ്റ്റേറ്റ് 1 കാറിലാണു.   കാറും പാർക്കു ചെയ്ത് എൻ്റെ  ഓഫീസിലേക്ക്  വന്നാൽ, ആ ആൾ പോകുന്നതു വരെ ആ കാർ  അവിടെ നിന്നും മാറ്റിയിടണമെന്നു ഒരാളും~ഒരു പോലീസ്കാരനും വന്നു പറയുക യില്ല. കാരണം കേരള സ്റ്റേറ്റ് നമ്പർ 1 എന്നാൽ അതു  ചീഫ് മിനിസ്റ്ററിൻ്റെ കാറാണെന്നു കേരളത്തിലെ  ഏതു കണ്ണുപൊട്ടനും അറിയാ മായിരിക്കും. ടേസ്റ്റ് ഉള്ള  നല്ല ബിരിയാണി  വിൽക്കുന്ന നല്ല ഹോട്ടൽ ഇപ്പൊ ഇവിടെ ഏതുണ്ടെന്നു ഞാനോർത്തു നോക്കി.പുത്തൻ  തലമുറ ഹോട്ടൽ പലതിനേം കൊലപാതക കുറ്റവും, വൃത്തി ഹീനതയും പറഞ്ഞു  കോർപ്പറേഷൻ അടപ്പിച്ചു .ഉടമകൾ പലരും അഴിയെണ്ണുന്നു.  മലബാറു കാരുടെ  ഇവിടുള്ള ഹോട്ടലുകളൊന്നും  ഈ വരുന്ന വടക്കർക്കു  വേണ്ടാ. മലബാറിൽ  കുഴിമന്തിയും, കിലോ തൂക്കു ബിരിയാണിയും എന്നും കുന്നും തിന്നു മദിച്ചാണു അവരുടെ  അവിടുത്തെ ജീവിതം.
അപ്പൊപ്പിന്നെ ബിരിയാ നിക്കു വേറെ ഒരു ടേസ്റ്റ്  തന്നെ വേണം. അതിനു എന്താ ഇപ്പോ ചെയ്യുക  എന്നു ഞാനേറെ ചിന്തിച്ചു. മൂന്നു കിലോ കോഴി വാങ്ങിയാൽ, പൂടയും, കൊക്കും, കാലും കളഞ്ഞാൽ, രണ്ടൊരുനൂറു   കിട്ടിയാലായി .കിലോക്ക് നൂറ്റിയെൺപതു രൂപാ  വച്ചു മൂന്നു കിലോടെ പണം എണ്ണി കൊടുത്തേ പറ്റു!! മുൻപ് , തിരുവനന്തപുരം സിറ്റിയിൽ ബിരിയാനിക്കു മികച്ചതായി രണ്ടു ഹോട്ടലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . വർഷങ്ങളോളം   അവ അത്ത്യു ന്നതിയിൽ പ്രവർത്തിച്ചിരുന്നു. 

                 8️⃣സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ഹോട്ടലും, പാളയത്ത് മുസ്ലിം പള്ളിക്കും ,രക്തസാക്ഷി മണ്ഡപത്തിനു നേരെ മുമ്പിൽ ഉണ്ടായിരുന്ന  ഹോട്ടലും, ബിരിയാനിക്കും, ബിരിയാനി ചായക്കും ഏറെ പുകഴ് പെറ്റിരു ന്നത്  രണ്ടാമതു പറഞ്ഞ മുസ്ലിം പള്ളിക്കു മുന്നിലെ ചായക്കടയായിരുന്നു. പിൽക്കാലത്ത്  അതു മുസ്ലിം  ഹോട്ടൽ അല്ല, കൃസ്ത്യൻസിൻ്റെ ഹോട്ടലാണെന്നു ആരൊക്കെയോ പറഞ്ഞു പരത്തി. കച്ചവടം പൊട്ടി.  വിവിധ ആവശ്യ ങ്ങൾക്കു  എത്തിയിരുന്ന ഉന്നതരും മന്ത്രിമാരും, അടുത്തുള്ള MLA  കോട്ടേഴ്സിൽ തങ്ങുന്ന വരും ബിരിയാണി ക്കായി ആശ്രയിച്ചിരുന്നത്  പാളയത്തെ ഹോട്ടലിനെ ആയിരുന്നു .  രണ്ടു ഹോട്ടലും തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി  അമ്പതുകളുടെ മദ്ധ്യത്തിലായിരുന്നു. എൻ്റെ  അമ്മയുടെ  അച്ഛൻ  1955ൽ തുടങ്ങിയതായിരുന്നു ഈ പാളയം ജംങ്ങ്ഷനിലെ  ഹോട്ടൽ.  ദൂരെ ദിക്കിൽ നിന്നു ബിരിയാണി മേക്കർമാരേയും, ടീമേക്കർ മാരേയും, ചെല്ലും ചെലവും കൊടുത്തു കൊണ്ടു വന്നു താമസ്സിപ്പിച്ചാണ്   ബിരിയാണി അന്നു ഉണ്ടാക്കി യിരുന്നതു . പിന്നീട് പാളയം കണ്ണിമാറാ  മാർക്കറ്റിനു മുന്നിലായി സീനത്തു ഹോട്ടൽ, സലീം ഹോട്ടൽ,  സവോയി ഹോട്ടൽ വേണുഗോപാലനിലയം ഹോട്ടൽ, അംബാസ്സിഡർ ഹോട്ടൽ , ജാസ്സ് ഹോട്ടൽ, ക്ലാസ്സിക്ക് ഹോട്ടൽ , സംസം ഹോട്ടൽ അങ്ങനെ നിരവധി ,നിരവധി പ്രസിദധമായ അനവധി ഹോട്ടലുകൾ തലസ്ഥാനത്തിൻ്റെ ഹൃദയ ഭാഗത്ത് വന്നു നിറഞ്ഞു. 
 
 9️⃣ പിന്നെ തലസ്ഥാനത്ത് ഉണ്ടായിരുന്നത് കണ്ണാടി പെട്ടിക്കുള്ളിൽ പരിപ്പുവട,കാരാവട, പഴം പൊരി , മോദകം ഒക്കെയുള്ള ലൊട്ടുലൊടുക്കു ചായ പീടികകളുമുണ്ടായിരുന്നു.    പിന്നെ പിന്നെ ബിരിയാണിയും കൊണ്ടു ബൈക്കുകളിൽ ഓടി നടക്കുന്ന  പിള്ളാരും  വന്നു. വീണ്ടും  ശക്തമായ മണി ഒച്ചയാണു ഫോണിൽ.  മലബാർ  സുഹൃത്തു ക്കൾ ആണു ലൈനിൽ.  അവരാണു വിളിക്കു ന്നത്‌.  എന്താ ഇപ്പൊ പറയുക.   പെട്ടെന്ന് അര മണിക്കൂറിനകം ഉണ്ടാക്കാവുന്ന ചിലവു കുറഞ്ഞ ബിരിയാണിയുടെ പാചകക്കുറിപ്പ് സഹോദരിയോട് ചോദിച്ചു എഴുതി  എടുത്തു. അവരുടെ  ഭർത്താവിൻ്റെ  ആളുകളെല്ലാം നിസാര നിമിഷങ്ങൾ കൊണ്ടു  വീട്ടിൽ ബിരിയാണി എന്നും സ്വയം ഉണ്ടാക്കി , വീട്ടിൽ വരുന്ന വിരുന്നുകാർക്കും, വീട്ടിലെ  ഗൃഹനാഥനും കുട്ടികൾക്കും വിളമ്പുന്നവരാണു.   സാമ്പത്തിക സ്ഥിതി വളരെയധികം ഉയർന്ന സമ്പന്നരുടെ ഗൃഹ സ്ഥിതി അങ്ങനെയൊ ക്കെയാണു. ദിവസവും ഗ്യാലൻ കണക്കിനു പെട്രോളോ ഡീസലോ  (എണ്ണ എന്നാണു അതിനൊക്കെ അവർ പറയുക) വാഹനങ്ങളിൽ അടിച്ചു ചെന്നൈ, തിരുവനന്തപുരം, ബാംഗ്ലൂർ, ബോംബെ എന്നു തെക്കും വടക്കും നിർത്തില്ലാതെ ഓടുന്ന വരെ ഞാനറിയും. അവരാണു സമ്പന്നർ. അവരെ വിടെ കിടക്കുന്നു...... ഈ ഞാനെന്ന അത്തപ്പാടി എവിടെക്കിടക്കുന്നു. 🎯12 ഓഗസ്റ്റ് 1997ൽ പ്രസിദ്ധീകരിച്ച ഈ സൃഷ്ടി ഓൺലൈൻ  വായനക്കാക്കാരുടെ  ആവശ്യർത്ഥം  പുനഃപ്രസിദ്ധീകരിച്ചു സ്നേഹപൂർവ്വം സമർപ്പിക്കുന്നു. അഭിപ്രായങ്ങൾ തേടുന്നു
പാളയം നിസാർ അഹമ്മദ് ,
പകർപ്പവകാശം പ്രസാധകനു മാത്രം
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
TIPS ARE HIGHLY APPRECIATED                 🌐 Pyatm +919447688232       

🟥🟥🟥🟥✅✅✅✅✅✅🟥✅✅✅✅✅✅
Author: Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as  Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Mohammed Gazzali. Born in Palayam, Thiruvananthapuram."
🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...