bulletindaily.blogspot.com

Sunday, February 14, 2021

ജീവൻ പോയിട്ട് മടങ്ങി വന്നാൽ,എന്താ അവസ്ഥ അറിയ്യോ?ദൈവത്തെ കാണാനാവും🔥


44കളുടെ മദ്ധ്യേ ഹൃദയം നിലക്കുക, ശ്വാസം നിലക്കുക, മരണത്തെ  മുഖാമുഖം കാണാനാവുക, സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും, ഉറുമാൻ (മാതളം) പഴത്തിന്റെ തോട്ടങ്ങളെയും ദർശിക്കാനും, സ്പർശിക്കാനുമാവുക, നമുക്കായി പടച്ചവൻ സൂക്ഷിച്ചു വച്ച മാണിക്യം പോലെയോ, പവിഴം പോലെത്തെയോ സുന്ദരികളെ ദർശിക്കാ നുമാവുക🏅
തലസ്ഥാന നഗരിയിലെ പ്രശസ്ത നായ Dr. ദിനേശ് പ്രഭു എന്ന ഭിഷഗ്വരനാൽ 48 മണിക്കൂറിനു ശേഷം ഇഹലോകത്തിലേക്കു ജീവൻെറ തുടിപ്പും, ഓർമ്മകളുമായി മടങ്ങി യെത്തുക.🏅
എന്നതൊക്കെ...മനസ്സിൽ നന്മയുള്ളവർക്കു മാത്രം കരുണാമയനായ സർവ്വശക്തൻ അനുവദിച്ചു തരുന്ന സൗഭാഗ്യ മാണു🥉

                         2️⃣അതിനെ "ഖുദറത്തു" എന്നോ "കറാമത്തു" എന്നോ, നാം ചെയ്ത കർമ്മ ത്തിൻെറ ഫലമെന്നോ, നാം ചെയ്ത കഠിനമായ തപസ്യകളുടെ ഫലമെന്നോ നമുക്കു വിശേഷിപ്പിക്കാനാവും💉
ചികിത്സിക്കുന്നവരുടെ കൈകളിലും മനസ്സിലും പുണ്യവും ദൈവവും ആ സമയം ഉണ്ടായിരിക്കണ മെന്നേയുള്ളൂ............ആ നേരം.....ആ സമയത്തു🥉അപ്പോഴേ ഏതൊരു ചികിത്സയും വിജയിക്കൂ🥉ഒരാളെ മരണത്തിൽ നിന്നും മടക്കി വിളിക്കാനാവൂ🥉43കളുടെ തുടക്കം മുതൽ ദശാസന്ധിയുടെ തുടക്കമാണു സൂക്ഷിക്കണ മെന്നൊക്കെ പല പ്രഗത്ഭരായ ജോതിഷികളും പറഞ്ഞു ഞാൻ കേട്ടിരുന്നു💉
 മനസ്സിലെ കണക്കു കൂട്ടലിലും അതു ശരിയാണെന്ന് തോന്നിയിരുന്നു 🖌️അതിത്ര പെട്ടെന്നു സത്യമായി വരുമെന്നു എനിക്കു തോന്നിയിരുന്നില്ല...
അന്ന് ഒരു ശനിയാഴ്ചയായിരുന്നു 💉 പൊതുവേ ഓഫീസിൽ തിരക്ക് കുറഞ്ഞ നാൾ💉 പലരും സമയം ചിലവിടാൻ എന്നെ ഓർക്കുക അപ്പോഴാണു💉
യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർമാരോ, സെക്രട്ടറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഒക്കെ ഫ്രീ ടൈം സ്പെൻഡ് ചെയ്യാൻ എന്നെത്തേടി വരുന്ന ദിവസമാണതു.....ശനിയാഴ്ച💉
അന്ന് അതിഥിയായി എത്തിയതു സെൻ്റർ ഫോർ ഡവലപ്‌മെൻ്റു മാനേജ്മെന്റ് ഇൻ ഗവൺമെന്റ് എന്ന ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വേണു ആയിരുന്നു💉
ഭാര്യ കാനറ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജറാണന്നു💉
            
                       3️⃣ ഭാര്യയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു പോയി ഓഫീസിലേക്ക് ട്രെയിൻ കയറ്റി വിട്ടിട്ടുള്ള വേണുവിന്റെ എന്നെ കാണാനുള്ള വരവാണതു💉 എൻെറ ഓഫീസിൽ അല്പ നേരം സൊറ പറഞ്ഞിരിക്കാ നാണു വരുന്നതു 💉 ഇടക്കു ഒരു ചായ കുടിക്കാൻ രണ്ടാളും സെക്രട്ടറിയേറ്റി ൻെറയും, കൺടോൺമെൻറു പോലീസ് സ്റ്റേഷൻ്റെയും സമീപമായുള്ള തട്ടുകടകളിലേക്കു പോകും💉  ആ തട്ടുകടകളിലെല്ലാം പതിനൊന്നു മണി ചായ കുടിക്കാരുടെ നല്ല തിരക്കാണു💉  പരിചയമുള്ള ധാരാളം സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ രുടേയും, പോലീസ് ഉദ്യോഗസ്ഥരുടെയു. നല്ല തിരക്കാണവിടം💉 എത്ര കൂട്ടമുണ്ടെങ്കിലും അവിടത്തെ തട്ടു നടത്തിപ്പ്കാർക്കു എന്നെ നന്നായി അറിയാം💉 എനിക്കും, എൻെറ കൂടെ വരുന്ന ആളിനും എത്ര തിരക്കിനിടയിലും പാകത്തിനു ചായ അടിച്ചിങ്ങു തരും💉 കൂടെ വരുന്നയാളിനും, കൂടിനിൽക്കുന്ന ഉദ്യോഗസ്ഥർക്കും അതൊരതിശയമാണു💉 പലരും വിഷ്ചെയ്യും..... അതനുഭവിക്കണതും ഒരു ഗമയായിരുന്നേ അന്നൊക്കെ💉
അതിന്റെ ഗുട്ടൻസ് വേറെയാണേ..... അതു മറ്റൊരിക്കൽ എഴുതാം💉
ചായകുടിയും, കടിയും കഴിഞ്ഞു മടങ്ങി വന്നു ഏറെ നേരം ധാരാളം കാര്യങ്ങൾ  വേണുവും ഞാനും സംസാരിച്ചു🖌️ എൻ്റെയും  അയ്യാളുടെയും  വീട്ടു കാര്യങ്ങൾ, കുട്ടികളുടെ പഠന കാര്യങ്ങൾ അങ്ങനെ പലതും 💉    സംഖ്യാ ജോതിഷത്തിൽ വിശ്വസിക്കുന്ന ആളാണു വേണു💉 രണ്ടു മണിക്കൂറോളം ഓഫീസിൽ ചിലവിട്ടു💉


                       4️⃣ പോകാനായി എണീക്കുബോൾ പറഞ്ഞു💉13എന്ന മോശം നമ്പറിനെ കുറിച്ച് പഠിച്ചു കൊണ്ടു ഇരിക്കുകയാണു💉പെട്ടെന്ന് എന്നോടു ചോദിച്ചു.......💉നിസാറിൻെറ ഡേറ്റു ഓഫ് ബർത്ത് എത്രയാ?💉April 26💉ഞാനും  ചോദിച്ചു വേണുവിന്റെയോ?🖌️കൈ നീട്ടാൻ ആവശ്യപെട്ടു കൊണ്ടു അയ്യാൾ എൻെറ കൈവെള്ളയിൽ ഡോട്ട് പെൻകൊണ്ടു എഴുതി April 26 💉 എന്നെക്കാൾ 2വർഷം മൂപ്പുമുണ്ടു ജനനത്തിനു💉വേണുവിന്റെ മകൾ CET യിൽ നിന്നും സിവിൾ എഞ്ചിനീയറിംഗ് പാസ്സായതും, കാംപസ് സെലക്ഷഷനിലൂടെ ഇൻഫോസിസിൽ നല്ല ശംബളത്തിൽ മോൾക്കു ജോലി കിട്ടിയതും പങ്കു വച്ചു  അയ്യാൾ യാത്ര  പറഞ്ഞിറങ്ങി.💉
അടുത്ത ഒരുനാൾ രാവിലെ വീട്ടിലെ ലാൻഡ് ഫോൺ നിർത്താതെ മുഴങ്ങണൂ..💉
ഓടിപ്പോയി റിസീവറെടുത്തു 💉
എൻെറ ഓഫീസിലെ സ്റ്റാഫാണു വിളിക്കുന്നതു💉
""സാർ, നമ്മുടെ ഓഫീസിൽ വരുന്ന വേണു സാറില്ലേ, ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടിട്ടു മടങ്ങും വഴി വിമെൻസ് കോളേജിനു മുൻപിൽ വച്ചു K.S.R.T.C bus അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു ആക്സിഡൻറായി💉 തലയിലൂടെയാണു ബസ് കയറിയതു💉 മരണപ്പെട്ടു"😢
എൻെറ മനസ്സ് തളർന്നു💉
ആശുപത്രിയിലെ പതിനഞ്ചു ദിവസത്തെ എൻെറ ICU വാസശേഷം ഞാൻ പൂർവ്വാധികം കരുത്തനായി വീട്ടിലെത്തിയ പ്പോൾ,  കേരളത്തിലെ അതിപ്രഗത്ഭനായ തിരക്കുള്ള ഹൃദയ ചികിത്സാവിദഗ്ദ്ധൻെറ appointment മായി ആദ്യം വീട്ടിലോടിയെത്തിയ സുഹൃത്തിൻെറ മരണ വിവരമാണു ഫോണിലൂ ടെ ഞാനീ  കേൾക്കുന്നതു🫀

                              5️⃣ എനിക്കും മുൻപേ  അയ്യാൾ പോയിരിക്കുന്നു.💉 വിധി, ചില സമയങ്ങളിൽ ഇങ്ങനെയൊക്കെയാണു💉 ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ മനസ്സില്ലാത്തവർക്കും സർവ്വശക്തൻ നേരത്തെ കുറി അയക്കുന്നു💉 ഏറെ നന്മയോടെ ജീവിക്കുന്നവരെയാണു ദൈവം ഏറെ ഇഷ്ടപ്പെടുന്നതു🫀
പാളയം നിസാർ അഹമ്മദു,
Copyrights © allrights reserved,

Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
ജനപ്രിയ കഥകൾ
StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാ രുള്ളതു. 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲






28-1-2025 R-A-MS-N

Thursday, February 04, 2021

എഴുത്തിൻ്റെ വഴിയും കോപ്പി റൈറ്റും. Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

വെളിയിലേക്കുള്ള യാത്രക്കിടയിൽ ധാരാളം ആളുകളെ കണ്ടുമുട്ടാറുണ്ടു. അവരെ പരിചയ മാകുമ്പോൾ ഫോൺ കോണ്ടാക്റ്റ്  ഒരേലിസ്റ്റിൽ അവരുടെ ഫോൺ നമ്പറും ചേർക്കണ്ട സ്ഥിതി വരാറുണ്ട്.  എൻ്റെ മുന്നിൽ (ഓഫീസിൽ) ദിവസവും 25,30 ആളുകൾ വന്നിരുന്നു ഏറേനേരം സംസാരിക്കും.  എൻ്റെ  കുട്ടികളെക്കുറിച്ചും, കുടുംബത്തെ കുറിച്ചും അന്വേഷിക്കും.ഒരാൾ പോലും അത്രയും ഡീപ്  ആയി സംസാരിക്കാതെ എൻ്റെ  ഓഫീസ് വിട്ടു പോയിട്ടില്ല. അപ്പോൾ ഞാൻ തിരിച്ചും അവരുടെ വിശേഷങ്ങൾ ചോദിക്കും. 

                        2️⃣അടുത്ത തവണ വരുമ്പോൾ അവർക്കെന്നോട് ഡീപ് അഫെക്ഷൻ ഉണ്ടായി കഴിഞ്ഞിരിക്കും.  ആ വരവിൽ അവരുടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ സംസാരി ക്കും. ഞാൻ കേട്ടിരിക്കും.  അതെല്ലാം  കഥകൾക്കുള്ള നാമ്പായി.  ഇപ്പോഴും എഴുതി കൊണ്ടേയിരിക്കുന്നു. Koumudi, Mathrubhumi Online Editionകളിൽ, Facebook  പതിനായിരം പേർ ഉൾപ്പെടെ രണ്ട് അക്കൗണ്ട് കൾ, Twitter, YouTube, Blogger.com എന്നിവയിലൊക്കെ അവ വരുന്നു. കൗമുദി യേയും, മാതൃഭൂമിയേയും, മനോരമക്കാരേയും ആൾ ഇന്ത്യാ  റേഡിയോയിലെ റേഡിയോ  അമ്മാവനേയും ഇത്തരുണത്തിൽ ഇവിടെ സ്മരിക്കാതെ വയ്യ.   എല്ലാവരും wifi ഉള്ളവരല്ല. പലർക്കും ഫോൺ നെറ്റാണു.  എല്ലാർക്കും  ഞാൻ മുകളിൽ  പറഞ്ഞ ഓൺലൈനുകളിൽ കയറി വായിക്കാൻ  പ്രയാസമാണു. മേൽപ്പ റഞ്ഞ  ഓൺലൈൻ സൈറ്റ് എടുത്തു  വായിക്കാനും അറിയില്ലാന്നു പരിഭവമായി. വാട്സാപ്പിൽ തന്നാൽ നന്നായിരുന്നു എന്ന അഭിപ്രായം വന്നു. ഓരോരുത്തർക്കും individual ആയി വാട്സാപ്പ്  നമ്പറിൽ അയച്ചു കൊടുക്കുക  പാടാണു.   പിന്നാലെ കൊണ്ടു നടന്നു വായിപ്പിക്കേണ്ടതല്ല വായനയും അറിവുനേടലും. വായനാശീലം ചെറുപ്പത്തിലേ ഉള്ളവർ എന്തു ത്യാഗം സഹിച്ചും സമയം കണ്ടെത്തിവായിക്കും.  വീടുകളിൽ വളർന്നു വന്ന ആ പാരമ്പര്യം  മഹത്തരമാണു. അങ്ങനെ യാണു WhatsApp  Status ലും കൂടി എട്ട് , പത്തു വർഷമായി  Share ചെയ്തു തുടങ്ങിയതു. ഇഷ്ടമുള്ളതെന്തും കണ്ടിരിക്കാനും, കേട്ടിരി ക്കാനുംYouTube ഉണ്ടല്ലോ സകലർക്കും. 

        3️⃣ അവിടെ  ഞാനെന്ന  എഴുത്തുകാരൻ്റെ കാല്പനിക സൃഷ്ടിക്കെന്തു വിലയാണുള്ളതു. എഴുത്തു ശൈലി ഇഷ്ട്ടപ്പെടാത്തവർക്കു എന്നെ ഒഴിവാക്കി പോവുക എളുപ്പമാണു.     വിചാരിക്കുമ്പോൾ വിരൽത്തുമ്പിൽ വായനക്കു കിട്ടാൻ FBയും WhatsAppമേള്ളൂ.  വഴിയിൽ കാണുന്ന വരെ തടഞ്ഞു നിർത്തി, നിങ്ങളുടെ ജീവിതത്തിനെ ബാധിച്ച കാര്യങ്ങൾ എന്തെങ്കിലുമൊക്കെ  ഉണ്ടെങ്കിൽ 'പറയൂ'  എന്നു ചോദിച്ചല്ല കഥക്കു ക്ലൂ ഞാൻ ഉണ്ടാക്കു ക. ഒരുപാട് സംസാരിക്കുമ്പോൾ പലരും സ്മേധയാ മനസ്സ് തുറക്കും. അതിലൂടെ കഥക ൾക്കുള്ള നാമ്പുകളും ക്ലൂവുകളും ഉതിർന്നു വീഴും. സംസാരിക്കുന്ന ഓരോ വാക്കും ശ്രദ്ധാ പൂർവ്വം മനസ്സിൽ ഞാൻ  കോറിയിടും. പണ്ടൊ ക്കെ ഭാര്യവീട്ടുകാർ പറയും മനുഷ്യരോട് സംസാരിക്കാത്ത ഒരാളാണു ഞാനെന്നു. കുറ ച്ചൊക്കെ ശരിയുമാണു. അവരുടെ സുഹൃത്തു ക്കൾ വന്നാൽ പേരു ചോദിക്കാം, എവിടെ താമസിക്കുന്നുവെന്നു ചോദിക്കാം, എവിടെയാ ജോലിയെന്നു ചോദിക്കാം. അതു കഴിഞ്ഞാൽ എൻ്റെ സംസാരം കഴിഞ്ഞു.  ചിലർക്ക് ചിലരോട് ഒരുപാട്  അടുപ്പം തോന്നും. അവരോട് നിരന്തരം സംസാരിക്കാൻ ആശ തോന്നും. അതു ജന്മ നക്ഷത്രഫലം എന്നേ പറയാവൂ. മുൻ ജന്മ സാമീ പ്യമെന്നും പറയാം. WhatsAppനു വളരെ കുറഞ്ഞ നെറ്റ് മതി എന്നൊരു നേട്ടമുണ്ടു. അങ്ങനെ എൻ്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ വരുന്ന 590 പേർക്ക് വേണ്ടി പ്രസിദ്ധീകരിച്ചവയുടെ  പകർപ്പ് WhatsApp statusൽ വളരെ മുമ്പു മുതൽ ഇടുന്നു. Many people read constantly.  Some jealous people are not interested in my writing.Who will  bothered about thease things
            
      4️⃣മൊബൈൽഫോൺ ടെക്നോളജിയിൽ  1998 മുതൽ ഞാൻ ഉണ്ടായിരുന്നു. 1998 മുതൽ കുട്ടികളും, ഞാനും മൊബൈൽ വഴി കാളും, ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങി. 1981ൽ   BSNL സ്പെഷ്യൽ  കാറ്റഗറി ലാൻഡ് ഫോണോ ടൊപ്പം പിന്നീടു കിട്ടിയ അതേ മൊബൈൽ നമ്പറാണു ഞാൻ ഉപയോഗിച്ചു വന്നതു. ക്രമാതീതമായി കാൾ  ലിസ്റ്റ് ഉയർന്നപ്പോൾ കുറച്ചു പേരെ ഒഴിവാക്കാൻ മൊബൈൽ നമ്പർ മാറ്റി. അഞ്ചാറു  മാസത്തിനകം കാൾ കോണ്ടാ ക്റ്റ്  വീണ്ടും ഉയർന്നു. ഏറേയും വായനക്കാർ തന്നെ. ഉടനേ ഒരിക്കൽ കൂടി നമ്പർ മാറ്റേണ്ടി വന്നേക്കും.  അല്ലെങ്കിൽ ആ ലാൻഡ് ഫോൺ    റീ കണക്ഷൻ ചെയ്യാനൊരാലോചനയുണ്ട്. റോഡിലൂടെ  കണക്ഷനും, ഇരുമ്പു കുഴലും വയറും കുഴിച്ചു കൊണ്ടു വരണം. അവർ ഇൻ്റർലോക്കു വലിച്ചു പറിച്ചു ദൂരെ കളയും.  കേന്ദ്ര  ടെലഗ്രാഫ്  നിയമമതാണ്  ഒരാൾക്കും അതു തടയാനാവില്ല. തുടയുന്നവർക്കു കൊഴു ക്കട്ട  കഴിക്കാമെന്നു കേന്ദ്ര ഗവൺമെൻ്റ് ടെലഗ്രാഫ് നിയമം പറയുന്നു. മുമ്പു ടെലഫോ ൺ ഷിഫ്റ്റ്  ചെയ്യേണ്ട  സാഹചര്യം വന്നപ്പോൾ ടെലഫോൺ ഡിപ്പാർട്ട്മെൻ്റു ധാരാളം വീടുകളി ൽ ഇങ്ങനെ കണക്ഷൻ വലിച്ചിട്ടുണ്ട്. കോർപ്പ റേഷൻ ഏറ്റെടുത്ത റോഡിൽ ഇൻ്റർലോക്ക് പാടില്ലത്രേ. പൊതു വഴിയായി മാറിയ സ്ഥലം ടാറേ ചെയ്യാവൂ. വഴിയിൽ തടസ്സങ്ങളും പാടില്ല. കഴിഞ്ഞ ദിവസം നടന വഴിയിൽ തദ്ദേശ വാസി കളായ നാല് പേരെ കണ്ടുമുട്ടിയപ്പോൾ  സംസാ ര മദ്ധ്യേ അവർ ചില കാര്യങ്ങൾ സൂചിപ്പിച്ചു. ഞാൻ പകച്ചു പോയി. അവർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടു. ചിലതൊക്കെ 'നാളെ' 'കുരിശ്' തന്നെയാണു.

                            5️⃣അതു പോലെ ജിയോളജി വകുപ്പിൻ്റെ അനുമതിയും സ്ഥലത്തിന്റെ ഉടമ സ്ഥാവകാശ രേഖകൾ, ആധാരം/കരമടച്ച രസീത്, പ്ലാൻ സൈറ്റ് പ്ലാൻ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിർച്ചു അപേക്ഷയും,ഫീസും  അടച്ചു ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കുഴൽക്കിണർ കുഴിക്കാൻ അനുയോജ്യമാണോ, സമീപത്ത് വേറെ കുഴൽ ക്കിണർ ഉണ്ടോ, ഭൂഗർഭജലത്തിന്റെ ലഭ്യത, ജല നിരപ്പ് എന്നിവ പരിശോധിച്ചു അനുമതി  രേഖ കൾ നേടീട്ടു വേണം കുഴൽക്കിണർ കുഴിക്കാ ൻ. ഇവിടെ  ആരൊക്കെയോ  വീടുകൾ കെട്ടുന്നു. വിൽക്കുന്നു. വിറ്റവൻ ഒരുത്തനും പിന്നെ  ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുകയില്ല. കീഴും കണക്കും ഇല്ലാതെ പലരും വീടുകൾ വാങ്ങുന്നു. താമസിക്കുന്നു.  പണികൾ നല്ലതല്ലാ ത്തതു കൊണ്ടു, താമസിക്കുന്നവർക്കു പണി യോടു പണി തന്നെ.  ഇത്തരം ഉടായിപ്പ് വീടുകൾ 40 വർഷമെങ്കിലും നിലനിൽക്കുമെന്നതിനു ഒരു ഉറപ്പുമില്ല.  നാളെ ഒരു കാലത്ത് വരുന്ന  ഇഷ്യൂസിനും ഈ പാട്ടും കൂത്തും നടത്തി വരി സംഖ്യയും വാങ്ങി  നടക്കുന്ന ഒരാളും  ആരേം സഹായിക്കാനും പോണില്ല. അതെന്തോ ആകട്ടെ.  സാന്ദർഭികമായി കേട്ടതു ഞാൻ എഴുതീന്നു മാത്രം.  എൻ്റെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ പുതുതായി  വളരെയേറെപ്പേർ   ചേർന്നിട്ടുണ്ട് . അവർക്കു വേണ്ടിയാണു വായിച്ചവ ഓൺ ലൈൻ സൈറ്റുകളിൽ നിന്നും എടുത്തു  വീണ്ടും വാട്സാപ്പ് സ്റ്റാറ്റസ്സിൽ ഇടേണ്ടി വരുന്നതു.  എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ
പാളയം നിസാർ അഹമ്മദ്,©ചിത്രവും പകർപ്പ വകാശവും പ്രസാധകനു മാത്രം
Author:
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


Image and copyright belong to the publisher only©
TIPS ARE HIGHLY APPRECIATED           🌐 Pyatm +919447688232       

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥



സംഗതി വിശപ്പാണെന്നു പിന്നെയാ എനിക്കു മനസ്സിലാവണതു🏴 ലോകത്തു വിശന്നിരിക്കുന്നവനു ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരം പുണ്യം മറ്റൊന്നുമില്ല തന്നെ.....🔴

ഇന്നു രാവിലെ അഞ്ചരയായി ഉണർന്നപ്പോൾ🔸 മൊബൈലിലെ അഞ്ചു

മണിക്കുള്ള അലാറം ഡിലീറ്റ്‌ ആയിപ്പോയിരുന്നു🔸വേഗം കിടക്കയിൽ നിന്നും എണീറ്റു🔸ടോയ്‌ലറ്റിൽ പോയി🔸 ഒളുവെടുത്തു🔸 ഓടി അടുക്കളയിൽ പോയി സുലൈമാനി ഇട്ടു🔸 ഒരു കുഞ്ഞു സ്റ്റീൽ കലം നിറയെ പുതിയ വെള്ളം പൈപ്പിൽ നിന്നും പിടിച്ചു ചൂടാക്കി വച്ചു🔸അതിൽ നിന്നും ഒരുഗ്ളാസ് ചൂടു വെള്ളവും, സുലൈമാനിയുമെടുത്തു, സോഫക്കടുത്തു തറയിൽ വന്നു പ്രാർത്ഥനക്കായി ഇരുന്നു🔸 തൂ വെള്ള ടൈൽസ് ആയതുകൊണ്ട്, കണ്ണുകൾ കൊണ്ടു എൻെറ നിസ്കാരത്തിനുള്ള അതിരു തിരിക്കുമെന്നല്ലാതെ നിലത്തു മുസല്ല വേറെ വിരിക്കാറേയില്ല🔸 ആദ്യം സുലൈമാനി ചൂടോടെ സിപ്പു സിപ്പായി കുടിച്ചു🔸
പിന്നെ ഞാൻ തന്നെ പയ്യെ ബാങ്ക് ഇടും🔸ഇഖാമത്തും🔸 പിന്നെ രണ്ടു റക്അത്ത് സുബഹിൻെറ ഫറുളു നിസ്കരിച്ചു🔸 പിന്നെ അടുത്തിരുന്ന ചൂടു വെള്ളം വേറെ കുടിച്ചു🔸 പിന്നെ രണ്ടു റക്അത്ത് സുന്നത്തും നിസ്കരിച്ചു🔸 അവിടെ തന്നെ ദിക്ഖുറുകൾ ഉരുവിട്ട്, ആയത്തുകൾ ഉരുവിട്ടു ഇരുന്നു🔸 പറ്റുന്നിടത്തോളം അൽഹംദു ഫാത്തിഹ വേറെ അനേക തവണ പുകഴ്ത്തി🔸 അപ്പോഴേക്കു ദിന പത്രം വന്നു വീഴുന്ന ശബ്ദം ഉമ്മറത്തു കേൾക്കാനായി🔸 പത്രം പോയെടുത്തു കസേരയിൽ വന്നിരുന്നു വായന തുടങ്ങി🔸 അപ്പോഴേക്കും സഹ ധർമ്മിണി പാൽ ചായ ഇട്ടു കൊണ്ടു വന്നു🔸 5 മണിക്കു ഉണരുന്ന മോൻ മുകളിലെ നിലയിലേക്ക് ജോലിക്ക് കേറി🔅 കോവിഡ് കാലത്തെ അവൻെറ-
"വീട്ടാപ്പീസ് " കംപ്യൂട്ടർ ധ്വനി കേട്ടു തുടങ്ങി🔸

ഇന്നു പ്രഭാത ഭക്ഷണം പുട്ട്, പയർ, പപ്പടം, തൈരു മുളകു വറുത്തതു ആയിരുന്നു🔸ഇന്ന് ഞാൻ അതൊന്നും എടുത്തില്ല🔸. പഞ്ചസാരയും പുട്ടും കഴിച്ചു🔸 ഭാര്യയും, മോനും പുട്ടോടൊപ്പം മറ്റു ചേരുവകകൾ ചേർത്തു കഴിച്ചു🔸

കുഞ്ഞു കൊഴുക്കട്ടകൾ പോലെ പുട്ടു അടർത്തിയെടുത്തു കൈയ്യിൽ വച്ചു ഉരുട്ടും എന്നിട്ട് പഞ്ചസാരയിൽ മുക്കി കഴിക്കും🔸 പാളയൻതോടൻ പഴം കൂടയിൽ പഴുത്തതു ഇരിക്കുന്ന കാര്യം ഭാര്യ ഓർമ്മയിൽപ്പെടുത്തി🔸 വേണേൽ അതും കൂടിയെടുത്തു കൊണ്ടുപോയി കഴിക്കൂ എന്നു വ്യങ്യം🔅 അവൾക്കു പണ്ടേ അറിയാം 🔅 ചിലനേരം, ചില സമയം പഴം എന്നെ അലർജിക്കാരനായി മാറ്റുമെന്നു🔅 എനിക്കു ചില സമയം പഴം കഴിച്ചാൽ തലവേദന, ജലദോഷം, കഫക്കെട്ട്, തുമ്മൽ, മൂക്ക് ചീറ്റൽ ഒക്കെ വരാം 🔸 ചില സമയം കഴിച്ചാൽ ഒന്നും സംഭവിക്കാറുമില്🔸 നാരങ്ങ വെള്ളം കുടിച്ചാലും , മഴ നനഞ്ഞാലും, വെയിലുകൊണ്ടാലുമൊക്കെ ഇതന്നെ അവസ്ഥ🔸ചില സമയം അസുഖമൊന്നും വരികയുമില്ല  അതൊക്കെ ഓരോ കാലാവസ്ഥയും, അന്തരീക്ഷവുമനുസരിച്ചാണെന്നേ പറയേണ്ടൂ 
കുഞ്ഞിലേ ഇതൊന്നും ശീലമില്ലാഞ്ഞിട്ടാണേ🔸പണ്ടൊക്കെ മഴപെയ്താൽ കുടയില്ലാതെ പുറത്തിറങ്ങാനോ, മഴ നനയാനോ,വെയിൽ കൊള്ളാനോ ഒന്നും വീട്ടിൽ അനുവാദമില്ല🔸അഥവാ അതിനൊക്കെ ഇറങ്ങിയാൽ രണ്ടു തല്ലു പിന്നാലെ വരും🔅 അക്കാലത്തു തിരുവനന്തപുരത്തു ഗവർണറുടെ കൊട്ടാരത്തിനടുത്തെ പ്രസിദ്ധമായ "സ്വിമ്മിങ് പൂളിൽ" നീന്തൽ പഠിക്കാൻ വീട്ടിൽ നിന്നും എനിക്കു അനുവാദം കിട്ടാതെ , സ്വമ്മിംഗ് പൂളിൻെറ പടവുകളിലിരുന്നു കൊതിയോടെ സ്വിമ്മിങ് പ്രാക്ടീസ് നോക്കി നിന്ന കാലം ഇന്ന് ഓർത്തുപോയീ❇️ വീട്ടു കാരെ പഴി പറഞ്ഞിട്ടു കാര്യമില്ല കേട്ടോ❇️ അക്കാലത്തു
ആ സ്വിമ്മിങ് പൂളിൽ സമ്മർ സാൾട്ടു അടിച്ചു മുങ്ങി ചത്തു പോയ പിള്ളേർ നിരവധിയുണ്ടേ🔰 കാക്കക്കും, കഴുകനും, പൂച്ചക്കും കൊടുക്കാതെ
അങ്ങനെ ചെല്ലത്തിലും, ദൗലത്തിലും നോക്കിയ കുഴപ്പമാണേ ഞങ്ങടെ ജനറേഷനെ
💠 ഇന്നലെ ടി.വിയിൽ കണ്ടു🔸 മാതാപിതാക്കൾക്കു വേണ്ടാതെ ജനിച്ച, നടുറോഡിൽ ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിനു മുന്നിൽ പെട്ട രണ്ടു വയസ്സ്കാരൻ പൊടി കുട്ടിയെ🔰 അതു ഇന്നത്തെ കാലം🔸🔹

💠പുരയിടത്തിൽ പണിയെടുക്കുന്ന പണിക്കാർ കൊണ്ടു വരുന്ന മൺവെട്ടിയും(തൂമ്പ), കുന്താലിയും തൊട്ടാൽ എൻെറ മാതാപിതാക്കൾ നല്ല ചുട്ട അടിതരും🔸 കാല് മുറിയുമെന്നാ അവരൊക്കെ മുന്നറിയിപ്പ് തരിക💠
പിന്നെ ഒരു പരമമായ രഹസ്യം ഒണ്ടേ.........💠
എനിക്കു വിശപ്പു സഹിക്കാൻ ആവുകയില്ല🔸. അതുകൊണ്ട് നുയമ്പും എടുത്തിട്ടില്ല🔸 ഒരു കപ്പലണ്ടി മിഠായി കഷണമെങ്കിലും വിശപ്പ് വരുന്ന സമയത്ത് കഴിക്കാൻ കിട്ടിയില്ലെങ്കിൽ വലിയ പാടാണു🏁
ഒരു 13 വയസ്സ് സമയത്ത് വീട്ടിൽ എല്ലാവരും നുയമ്പായി🔸 എന്നെയും നുയമ്പു പിടിപ്പിച്ചു.... 🔸ഉച്ചയായപ്പോൾ എൻെറ കാറ്റ് പോയി🔸 ഒരുമണി ഒക്കെ കഴിഞ്ഞുകാണും, വയറ്റിനകത്തൊക്കെ വല്ലാത്ത ഒരു അസ്വസ്ഥത... 🔹അതുവരെ അങ്ങനെ ഒരു ഫീലിങ്സ് ജീവിതത്തിൽ ഞാനനുഭവിച്ചിട്ടേയില്­ല🚩 എന്നെക്കൊണ്ട് താങ്ങാൻ ആവണില്യ🏴 ഉറക്കം വരണൂ🏴
തളർച്ച വരണു🏴 കരച്ചിൽ വരണൂ🏴 വീട്ടിൽ ആകെ ബഹളമായി🏴 നിലത്തിരുന്നു ഒപ്പാരിയിട്ടു ഭക്ഷണത്തിനായി ഞാൻ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി 🏴 ഇനി ഏങ്ങി കരഞ്ഞാൽ ശരീരത്തിൽ തണുപ്പ് വരുമെന്നു ആരോ ഒക്കെ പറയുന്നതു കേട്ടു🔸എൻെറ പരിതാപകരമായ അവസ്ഥകണ്ടു ജോലിക്കാരെ കൊണ്ടു പുട്ടോ ഇടിയപ്പമോ രണ്ടു കഷണം വീട്ടുകാർ ഉണ്ടാക്കി തന്നു🔸 അതോടെ ഞാൻ നിവർന്നിരുന്നു🏴 ഹോ! എന്തൊരാശ്വാസം🏴 സംഗതി വിശപ്പാണെന്നു പിന്നെയാ എനിക്കു മനസ്സിലാവണതു🏴 ലോകത്തു വിശന്നിരിക്കുന്നവനു ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരം പുണ്യം മറ്റൊന്നുമില്ല തന്നെ.....🔴 വിശന്നു വലയണ സമയം ഒരു കഷണം അവിച്ച മരച്ചീനി (പൂളകിഴങ്ങു) കിട്ടാനായാൽ കൂടി അതിൽ പരം പരമ ഭാഗ്യം ഈ ലോകത്തു വേറെ ഉണ്ടാവാനില്ല എന്നു ജീവിതത്തിൽ അറിയുന്നവനാണു- അഭവിച്ചിട്ടുള്ളവനാണു മാഷേ ഈ ഞാനും....🔘 ഈ ലോകത്തെ ഒരു ജനതതിയും പട്ടിണി അനുഭവിക്കാനിടവരുത്താതെയിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ🔺
പാളയം നിസാർ അഹമ്മദ്🔸
Copyright s all rights reserved
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author:
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...