bulletindaily.blogspot.com

Saturday, November 19, 2022

വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധി ഹിത മഹിതമല്ലേതുമേ


ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നതു വരെ  ചികിത്സക്കായി അവൾക്കു ജാമ്യം അനുവദിച്ചു.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  നേരത്തെ സുപ്രീംകോടതിയും, അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നതു. 

        2️⃣ജയിലിൽ വച്ചും, കേസ് നടന്ന സമയത്തു പൊലീസ് കസ്റ്റഡിയിൽ വച്ചും, മൃഗീയമായ മർദ്ദനമുറകൾ നേരിടേണ്ടി വന്നതിനാൽ കണ്ണുകൾക്ക് കാഴ്ച പോയി, നട്ടെല്ല് പൊലീസ് ഇടിച്ചു പൊട്ടിച്ചു  'ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും' എന്നതാണു അനുശ്രീ ടെ ശാരീരാവസ്ഥ എന്നാണു  റിപ്പോർട്ട്. 2014 ഏപ്രിൽ ഉച്ചയ്ക്ക് ഊണിനു മുന്നിൽ ഇരിക്കുമ്പോളാണു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസിലെ പി. ആർ. ഓ വിളിക്കുന്നതു. ഒരു പ്രാധാന്യമുള്ള വാർത്താ സമ്മേളനമുണ്ട്  എത്രയും പെട്ടെന്ന് അതിൽ പങ്കെടുക്കാൻ എത്തണമെന്ന് വീട്ടിലെ ലാൻഡ് ഫോണിൽ എനിക്കു വിളി എത്തുന്നതു. സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും, അനുശ്രീയുടെ കൂടെ ജോലിചെയ്യുന്ന കാമുകനായ ടീം ലീഡറുമായി ചേർന്നു കൊന്നു എന്നാണു കേസ്സ്. ടെക്നോ പാർക്കിലെ സോഫ്റ്റ്‌ വെയർ ഡവലപ്പർ ആയിരുന്നു പ്രതിയായ അനുശാന്തിയും കാമുകൻ മനോമാത്യുവും.....🚴 

            3️⃣ ഈ കേസ്സിൽ ഇവൾ innocent ആയിരുന്നുവെന്നീ പറയുന്നു. പക്ഷേ 1998 മുതൽ ടെക്നോ പാർക്കിലെ സോഫ്റ്റ്‌വെയർ ജോലിക്കാരെ കുറിച്ചു തലസ്ഥാന നഗരിയിൽ പണ്ടേ പ്രചരിച്ചിരുന്ന മോശം പ്രചരണവും, വാർത്തകളും ഈ കേസ്സിലെ അന്വേഷണ ഉദ്യോഗ സ്ഥരേയും സ്വാധീനിച്ചിരുന്നതായി അറിയുന്നു.ടെക്നോ പാർക്കിലാണു ജോലിയെങ്കിൽ അതു  'മറ്റേ' പണി ക്കാണു വീട്ടിൽ നിന്നു മിനുങ്ങികെട്ടി രാവിലെ പോണ തെന്നായിരുന്നു കേരളത്തിലെ പ്രചാരണം. കഴക്കൂട്ടം എന്ന സ്ഥലം നഗരത്തിനു വെളിയിലെ പ്രദേശമായിരുന്നതിനാൽ,  ആട്ടോ റിക്ഷാക്കാർ മുതൽ  ചെറിയ ജോലികൾ ചെയ്യുന്ന പ്രദേശ വാസികൾക്കു വരെ, ടെക് നോപാർക്കിലെ പെൺകുട്ടികളെ കണ്ടാൽ സ്വയം പ്രദർശ്ശനവും, ഞരമ്പുരോഗവുമായ ധാരാളം പരാതികൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ നിത്യ പരാതിയുടെ കൂമ്പാരങ്ങളായിരുന്നു. ജോലി ടെക്നോ പാർക്കിലെന്നു കേട്ടാൽ  വിവാഹാ ലോചനകൾ ഒന്നുപോലും  വേഗം  നടക്കുകയില്ല🤸

              4️⃣പെണ്ണിനു ടെക്നോ പാർക്കിലാണോ പണി എന്നാൽ ആ വിവാഹാലോചന വേണ്ടേ വേണ്ടാ എന്നു മുഖത്ത് നോക്കി പറയുന്ന ധാരാളം കുടുംബങ്ങൾ സിറ്റിയിലും,പല ജില്ലയിലും അന്നും ഇന്നും ഉണ്ട്. കമ്പനികളിലെ ആണും, പെണ്ണും ഏതു അസമയത്തും പരസ്പരം  തോളിൽ തൂങ്ങി പരിസരത്തെ ചായക്കടകളിൽ    സൊറ പറഞ്ഞു നടക്കുന്നതു നാട്ടുകാർക്കുംചൊറിച്ചിലുണ്ടാക്കി. അന്നു  പോലീസ് പറഞ്ഞ  വിവരങ്ങൾ ഇങ്ങനെ....2014 ഏപ്രിൽ 16ന് ഉച്ചകഴിഞ്ഞ്, 57 കാരിയായ ഓമന എന്നറിയപ്പെടുന്ന വിജയമ്മ, 4 വയസ്സുള്ള കൊച്ചുമകൾ സ്വസ്തികയോടൊപ്പം ആറ്റിങ്ങലിലെ      വീട്ടിൽ തനിച്ചിരിക്കുമ്പോൾ,  ഒരു സന്ദർശകൻ അകത്തേക്ക് കയറി വന്നു. ടെക്‌നോപാർക്കിലെ സോഫ്‌റ്റ്‌വെയർ ഡവലപ്പറായ നിനോ മാത്യു (40) വിവാഹത്തിന് ക്ഷണിക്കാ നെത്തിയതാണെന്നും മകൻ ലിജീഷിന്റെ സുഹൃത്താണെന്നും  പരിചയപ്പെടുത്തി. 

         5️⃣  ലിജീഷ്നെ വിളിച്ച് വരുത്താൻ നീനോ  ഓമനയോട് പറഞ്ഞത്രേ. ഓമന മകനെ വിളിച്ചു . ലിജീഷിന്റെ ഭാര്യ അനുശാന്തി (30)  ഈ സമയം ടെക്നോപാർക്കിലെ ജോലി സ്ഥലത്തായിരുന്നു. പെട്ടെന്നു ചാടി വീണ നിനോ മാത്യൂ, ഓമനയെയും അനുശ്രീയുടെ     കുഞ്ഞിനെയും  കുത്തി ക്കൊലപ്പെടുത്തി. അതിനു     ശേഷം ലിജീഷ് വീട്ടിലേക്ക് വരാനായി അര മണിക്കൂറോളം അവിടെ പതുങ്ങി യിരുന്നു. നിനോമാത്യൂ, ലിജീഷി നേയുംആക്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷ്, അയൽ വാസികളെ വിവരമറിയിച്ചു 🤸അങ്ങനെ നിനോയുടെ പ്ലാൻ പൊളിഞ്ഞത്രേ. പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി. ആദ്യം കുറ്റം സമ്മതിച്ച നിനോ മാത്യുവും പിന്നീട് അവന്റെ കോ വർക്കറും കാമുകിയുമായ അനുശ്രീയും അറസ്റ്റ് ചെയ്യപ്പെട്ടു. നിനോയുമായുള്ള വിവാഹേതര ബന്ധത്തെ അനുവിന്റെ ഭർത്താവ് ലിജീഷ് എതിർത്തതാണു കൊലപാതകം ആസൂത്രണം ചെയ്തതിനു കാരണമത്രേ.

            6️⃣നിനോയും അനുവും, കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ നിനോയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു - തീപ്പെട്ടിയും ബേസ്ബോൾ ബാറ്റും, ആയുധങ്ങൾ തുടയ്ക്കാനുള്ള തൂവാലയും, കവർച്ച ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ഒക്കെ പൊലീസ്പൊക്കിയത്രേ.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് രണ്ട് പേർക്കും. 49 സാക്ഷികൾ 85 പ്രദർശന വസ്തുക്കൾ 41വസ്തുക്കളെയും പ്രോസിക്യൂഷൻ,  എത്തിച്ചു. നിനോടെ പദ്ധതികളെക്കുറിച്ച് അറിയാമായിരുന്ന അനുവും കുറ്റക്കാരിയായി . തുടർന്ന് ഇരുവർക്കുമെതിരെ ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലവസ്തുക്കൾ വാട്സ് ആപ്പ്, ഫേസ് ബുക്ക് വഴി അയച്ചതിനും കേസെടുത്തു.ഈ കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതും, മോഷ്ടാക്കൾ നടത്തിയതെന്നു വരുത്തിത്തീർത്ത് പിന്നീട് രണ്ട്ലക്ഷം പ്രതികളും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ......

            7️⃣  ഒരുമിച്ചു ജീവിക്കാൻ നൂറു വഴി ഉണ്ട്, സാമാന്യ ബോധവും, സംസ്കാരവുമുള്ളവർ ഇങ്ങനെ ചെയ്യുമോ? അനു വീടിന്റെ ലൊക്കേഷൻ അയച്ചു, രക്ഷപ്പെടാൻ  സഹായിച്ചു, ലൈംഗിക ബന്ധത്തിൻ്റെ വീഡിയോ കിട്ടി എന്നൊക്കെ മണ്ടന്മാ രോട് പറയാം. അന്വേഷിച്ചവരുടെ ഇമ്മേജിനേഷൻ പോലെ പലതും എഴുതും. അന്വേഷണം നടത്തിയവർ  മിടുക്ക് കൂടുതൽ കാണിച്ച സംഭവങ്ങൾ എൻ്റെ സുഹൃത്തുക്കളായ ഉദ്യോഗസ്ഥർ  സൗഹൃദ സംഭാഷണങ്ങളിൽ  പറഞ്ഞി ട്ടുണ്ട്. നിരപരാധികളായവർ ശിക്ഷി ക്കപ്പെട്ടിട്ടുണ്ടു. മറിയം റഷീദ ചാര കേസ്സു, ഞാനറിയുന്ന"സ്മാർട്ട് വിജയൻ" എന്ന  CI യുടെ മനസ്സിൽ വിരിഞ്ഞ മോഹം എന്നു എന്നെപ്പോലെ തലസ്ഥാനത്ത് കുരുത്ത എല്ലാർക്കും അറിയാം. ഒരു ചെറു കേസ്സിൽ അക ത്തായാൽ ഇതാണു അവസ്ഥ. വരത്ത നാണെങ്കിൽ പറയുകയും വേണ്ട. രാഹൂർ ദശമൂർദ്ധാവിലെങ്കിൽ കുടുങ്ങിയതു തന്നെ 🦜ജഗദീശ്വരനും, ദൈവാധീനത്തിനും വിട്ടു കൊടുക്കാം🦜GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കരുള്ള ബ്ലോഗ്. 

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 















28-July-2024
ചുവന്ന-തവിട്ട് നിറത്തിലുള്ള തൂവലും, വെളുത്ത തലയും നെഞ്ചും സാധാരണ പരുന്ത്കളിൽ നിന്നും ഇവയെ വേർതിരിക്കുന്നു ഇവയുടെ ദർശനം,ശുഭകാര്യങ്ങൾക്കും, ശുഭയാത്രക്കും, മംഗള കർമ്മങ്ങൾക്കും ശുഭ ശകുനമാണു









No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...