
വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🐧നമുക്കു അറിയുന്നതും അറിയാത്ത തുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാവും നാം ഓർക്കുക...ഇങ്ങനെ സംഭവിക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു ഡീവിയേഷ നെടുത്തു എപ്പഴേ നല്ല ജീവിതവും കൊണ്ടു... ഓടിരക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോയെന്നു🏃തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊക്കെ മുട്ടറ്റം വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 നിപ്പ കീഴടങ്ങിയപ്പോൾ കരിമ്പനിയാണു പൊട്ടിപ്പുറപ്പട്ടിരിക്കന്നതു🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ അൽപം ബുദ്ധിമുട്ടുണ്ടേ! അതിനാൽ തന്നെ പലയാത്രകളും ഒഴിവാക്കി വരികയാണു🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶
ഇന്നത്തെ നാൾ ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടുന്ന ദിവസങ്ങളായിരുന്നു🚶
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പാട്ട്കളും പാടി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അവർ ഇരിക്കും🚶
വൈകിട്ട് നാലുമണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ട ൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶 വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്താറുള്ളൂ🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത് വളരെ വലിയ വിലയുണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ ഒക്കെ ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്തീകളിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ M L A ആയിരിക്കുകയും, ദേവസ്വം പ്രസിഡനൻ റാവുകയും ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന B. മാധവൻ നായരുടെ ഭാര്യ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതും ഞാനോർക്കുന്നു🚶
പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തകൾ) കൂടെ പാടുന്നതും എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നൂ അതൊക്കെ🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്ല🚶 പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നൂ അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടമടങ്ങാൻ അൽപ സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു.
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിത യാത്രക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു🧜ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിത ഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാത കങ്ങൾക്കു അവൾ കൂടി പങ്കാളി എന്നതര ത്തിലുള്ള പോലീസിൻെറ നിഗമനങ്ങളാലും, വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളാലും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടിയതു🚶 ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു വിവിധ ആവശ്യങ്ങൾക്കു ഓഫീസിൽ വരുന്ന പരിചയക്കാരനായ ശാസ്തമംഗലത്തുകാരൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു🚶 എന്നിട്ടും കേസ് തോറ്റു തുന്നം പാടിപ്പോയി🚶ഒരു പെൺ കുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്ത തൊക്കെ എഴുതി പിടിപ്പിച്ച എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼♂️കാരണം:
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു പണി എന്നുകേട്ടാൽ വീടു പോലും വാടകയ്ക്ക് നൽകുമായിരുന്നി്ല്ല🚶 ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ജോലിക്ക് എന്നു പറഞ്ഞു ടെക്നോപാർക്കിലെ കോറിഡോറുകളിൽ പെണ്ണും കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനമാകെയുള്ള പൊലീസ്കാരും, ഉദ്യോഗസ്ഥരുമുൾപ്പെടെ സകലരും പറയുക🚶 'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആ ണിനേയും പെണ്ണിനേയും വീടിനടുത്ത് ക്യാബിൽ കൊണ്ട് ഇറക്കി വിടുബോൾ നാട്ടുകാർ ഇതല്ലാതെ മറ്റു എന്താണു ഇതിനെ പറയുക🚶
ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലി ക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ച് കുറച്ചു ഏറേ കമ്പനികളിൽ ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തും നിഷേധിക്കുവാനുമാകുകയില്ല🚶അങ്ങനെ യുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶രണ്ടു പേരും ടെക്നോളജി പാർക്കിലെ ജോലിക്കാർ എന്നുകൂടി ആയപ്പോൾ എല്ലാം എല്ലാവരേയും സ്വാധീനിച്ചു🏃
പാളയം നിസാർ അഹമ്മദ് ,Copyrights © allrights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings ✌എന്നുമ്മറത്തുപെയ്യുമീ
മഴത്തുള്ളി കുമിളകൾ
പൊൻമുത്തു പോലെ
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings
No comments:
Post a Comment