2️⃣അടുത്ത തവണ വരുമ്പോൾ അവർക്കെന്നോട് ഡീപ് അഫെക്ഷൻ ഉണ്ടായി കഴിഞ്ഞിരിക്കും. ആ വരവിൽ അവരുടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ സംസാരി ക്കും. ഞാൻ കേട്ടിരിക്കും. അതെല്ലാം കഥകൾക്കുള്ള നാമ്പായി. ഇപ്പോഴും എഴുതി കൊണ്ടേയിരിക്കുന്നു. Koumudi, Mathrubhumi Online Editionകളിൽ, Facebook പതിനായിരം പേർ ഉൾപ്പെടെ രണ്ട് അക്കൗണ്ട് കൾ, Twitter, YouTube, Blogger.com എന്നിവയിലൊക്കെ അവ വരുന്നു. കൗമുദി യേയും, മാതൃഭൂമിയേയും, മനോരമക്കാരേയും ആൾ ഇന്ത്യാ റേഡിയോയിലെ റേഡിയോ അമ്മാവനേയും ഇത്തരുണത്തിൽ ഇവിടെ സ്മരിക്കാതെ വയ്യ. എല്ലാവരും wifi ഉള്ളവരല്ല. പലർക്കും ഫോൺ നെറ്റാണു. എല്ലാർക്കും ഞാൻ മുകളിൽ പറഞ്ഞ ഓൺലൈനുകളിൽ കയറി വായിക്കാൻ പ്രയാസമാണു. മേൽപ്പ റഞ്ഞ ഓൺലൈൻ സൈറ്റ് എടുത്തു വായിക്കാനും അറിയില്ലാന്നു പരിഭവമായി. വാട്സാപ്പിൽ തന്നാൽ നന്നായിരുന്നു എന്ന അഭിപ്രായം വന്നു. ഓരോരുത്തർക്കും individual ആയി വാട്സാപ്പ് നമ്പറിൽ അയച്ചു കൊടുക്കുക പാടാണു. പിന്നാലെ കൊണ്ടു നടന്നു വായിപ്പിക്കേണ്ടതല്ല വായനയും അറിവുനേടലും. വായനാശീലം ചെറുപ്പത്തിലേ ഉള്ളവർ എന്തു ത്യാഗം സഹിച്ചും സമയം കണ്ടെത്തിവായിക്കും. വീടുകളിൽ വളർന്നു വന്ന ആ പാരമ്പര്യം മഹത്തരമാണു. അങ്ങനെ യാണു WhatsApp Status ലും കൂടി എട്ട് , പത്തു വർഷമായി Share ചെയ്തു തുടങ്ങിയതു. ഇഷ്ടമുള്ളതെന്തും കണ്ടിരിക്കാനും, കേട്ടിരി ക്കാനുംYouTube ഉണ്ടല്ലോ സകലർക്കും.
3️⃣ അവിടെ ഞാനെന്ന എഴുത്തുകാരൻ്റെ കാല്പനിക സൃഷ്ടിക്കെന്തു വിലയാണുള്ളതു. എഴുത്തു ശൈലി ഇഷ്ട്ടപ്പെടാത്തവർക്കു എന്നെ ഒഴിവാക്കി പോവുക എളുപ്പമാണു. വിചാരിക്കുമ്പോൾ വിരൽത്തുമ്പിൽ വായനക്കു കിട്ടാൻ FBയും WhatsAppമേള്ളൂ. വഴിയിൽ കാണുന്ന വരെ തടഞ്ഞു നിർത്തി, നിങ്ങളുടെ ജീവിതത്തിനെ ബാധിച്ച കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ 'പറയൂ' എന്നു ചോദിച്ചല്ല കഥക്കു ക്ലൂ ഞാൻ ഉണ്ടാക്കു ക. ഒരുപാട് സംസാരിക്കുമ്പോൾ പലരും സ്മേധയാ മനസ്സ് തുറക്കും. അതിലൂടെ കഥക ൾക്കുള്ള നാമ്പുകളും ക്ലൂവുകളും ഉതിർന്നു വീഴും. സംസാരിക്കുന്ന ഓരോ വാക്കും ശ്രദ്ധാ പൂർവ്വം മനസ്സിൽ ഞാൻ കോറിയിടും. പണ്ടൊ ക്കെ ഭാര്യവീട്ടുകാർ പറയും മനുഷ്യരോട് സംസാരിക്കാത്ത ഒരാളാണു ഞാനെന്നു. കുറ ച്ചൊക്കെ ശരിയുമാണു. അവരുടെ സുഹൃത്തു ക്കൾ വന്നാൽ പേരു ചോദിക്കാം, എവിടെ താമസിക്കുന്നുവെന്നു ചോദിക്കാം, എവിടെയാ ജോലിയെന്നു ചോദിക്കാം. അതു കഴിഞ്ഞാൽ എൻ്റെ സംസാരം കഴിഞ്ഞു. ചിലർക്ക് ചിലരോട് ഒരുപാട് അടുപ്പം തോന്നും. അവരോട് നിരന്തരം സംസാരിക്കാൻ ആശ തോന്നും. അതു ജന്മ നക്ഷത്രഫലം എന്നേ പറയാവൂ. മുൻ ജന്മ സാമീ പ്യമെന്നും പറയാം. WhatsAppനു വളരെ കുറഞ്ഞ നെറ്റ് മതി എന്നൊരു നേട്ടമുണ്ടു. അങ്ങനെ എൻ്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ വരുന്ന 590 പേർക്ക് വേണ്ടി പ്രസിദ്ധീകരിച്ചവയുടെ പകർപ്പ് WhatsApp statusൽ വളരെ മുമ്പു മുതൽ ഇടുന്നു. Many people read constantly. Some jealous people are not interested in my writing.Who will bothered about thease things
4️⃣മൊബൈൽഫോൺ ടെക്നോളജിയിൽ 1998 മുതൽ ഞാൻ ഉണ്ടായിരുന്നു. 1998 മുതൽ കുട്ടികളും, ഞാനും മൊബൈൽ വഴി കാളും, ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങി. 1981ൽ BSNL സ്പെഷ്യൽ കാറ്റഗറി ലാൻഡ് ഫോണോ ടൊപ്പം പിന്നീടു കിട്ടിയ അതേ മൊബൈൽ നമ്പറാണു ഞാൻ ഉപയോഗിച്ചു വന്നതു. ക്രമാതീതമായി കാൾ ലിസ്റ്റ് ഉയർന്നപ്പോൾ കുറച്ചു പേരെ ഒഴിവാക്കാൻ മൊബൈൽ നമ്പർ മാറ്റി. അഞ്ചാറു മാസത്തിനകം കാൾ കോണ്ടാ ക്റ്റ് വീണ്ടും ഉയർന്നു. ഏറേയും വായനക്കാർ തന്നെ. ഉടനേ ഒരിക്കൽ കൂടി നമ്പർ മാറ്റേണ്ടി വന്നേക്കും. അല്ലെങ്കിൽ ആ ലാൻഡ് ഫോൺ റീ കണക്ഷൻ ചെയ്യാനൊരാലോചനയുണ്ട്. റോഡിലൂടെ കണക്ഷനും, ഇരുമ്പു കുഴലും വയറും കുഴിച്ചു കൊണ്ടു വരണം. അവർ ഇൻ്റർലോക്കു വലിച്ചു പറിച്ചു ദൂരെ കളയും. കേന്ദ്ര ടെലഗ്രാഫ് നിയമമതാണ് ഒരാൾക്കും അതു തടയാനാവില്ല. തുടയുന്നവർക്കു കൊഴു ക്കട്ട കഴിക്കാമെന്നു കേന്ദ്ര ഗവൺമെൻ്റ് ടെലഗ്രാഫ് നിയമം പറയുന്നു. മുമ്പു ടെലഫോ ൺ ഷിഫ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ ടെലഫോൺ ഡിപ്പാർട്ട്മെൻ്റു ധാരാളം വീടുകളി ൽ ഇങ്ങനെ കണക്ഷൻ വലിച്ചിട്ടുണ്ട്. കോർപ്പ റേഷൻ ഏറ്റെടുത്ത റോഡിൽ ഇൻ്റർലോക്ക് പാടില്ലത്രേ. പൊതു വഴിയായി മാറിയ സ്ഥലം ടാറേ ചെയ്യാവൂ. വഴിയിൽ തടസ്സങ്ങളും പാടില്ല. കഴിഞ്ഞ ദിവസം നടന വഴിയിൽ തദ്ദേശ വാസി കളായ നാല് പേരെ കണ്ടുമുട്ടിയപ്പോൾ സംസാ ര മദ്ധ്യേ അവർ ചില കാര്യങ്ങൾ സൂചിപ്പിച്ചു. ഞാൻ പകച്ചു പോയി. അവർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടു. ചിലതൊക്കെ 'നാളെ' 'കുരിശ്' തന്നെയാണു.
No comments:
Post a Comment