bulletindaily.blogspot.com

Saturday, November 29, 2014

40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ .

GOOD MORNING AND GOOD DAY DEAR FRNDZ........1
...............കാക്ക കുളിക്കേം ചെയ്തു , കൊക്കു ആയതൂല്ല്യ
.......................................................................................................................
അനന്തമായ ആകാശത്തിൽ പുതുതായി ഒന്നും രൂപം കൊണ്ടിട്ടില്ല .കോടാനു കോടി വർഷങ്ങളായി ഒരേ അവസ്ഥ തന്നെ .സൂര്യ ചന്ദ്ര താര ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും പഴയ അവസ്ഥയിലേക്ക് . ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ക്ഷണികമായ ജീവിതം ആണ് ഒരാൾക്ക്‌ കിട്ടിയിട്ടുള്ളത്.
...ജീവിത മദ്ധ്യം ആകുമ്പോൾ തന്നെ മനസ്സിലാകും അല്പം കൂടി യൌവനം നീട്ടികിട്ടിയിരുന്നെങ്കിൽ എന്നു , സ്ത്രീയുടെയും പുരുഷന്റെയും സ്ഥിതി വ്യസ്ത്യസ്ഥമല്ല  40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ ...ആരു കാണുന്നത് മറയ്ക്കുവാനാണ് എന്നറിയുമോ നിങ്ങൾക്ക് ? അതു ശ്രദ്ധിച്ചിട്ടുണ്ടോ ...ഇല്ലെങ്കിൽ ഇവറ്റകളെ ഒന്ന് ശ്രദ്ധിക്കു ...എതിർ ലിംഗക്കാരെ മറയ്ക്കുവാൻ തന്നെ ...അന്നു തുടങ്ങുന്നു ഒരു മനുക്ഷ്യ് ജീവിയുടെ പൊയ്മുഖം ....
അവരവർ ചെയ്തതിന്റെ കർമ്മ ഫലം തന്നെയാണ് വെള്ളത്തിൽ മുങ്ങിയും ,തെരുവോരങ്ങളിൽ വീണു തകർന്നും ,ആത്മ ഹത്യാ രൂപത്തിലുമൊക്കെ നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കാണുക . അതു കാണുവാൻ മനുക്ഷ്യർ ചിതറിയ കൂട്ടങ്ങളായിട്ടു ഓടി കൂടുന്നതു ഞാൻ കാണാറുണ്ടു ...പക്ഷെ ഒരാളും ഇവരെ ഒക്കെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ പോലും മുതിരാറില്ല ..അതും എന്തുകൊണ്ടെന്നു അറിയുമോ നിങ്ങൾക്ക് .....അവനവനു അവനവന്റെ വഴി ..സ്വന്തം പ്രശ്നം വരുമ്പോൾ അലറി വിളിച്ചാൽ മതിയല്ലോ ...അപ്പൊ ശരി...പ്രിയ സുഹൃത്തേ ശുഭദിനം ഒരിക്കൽ കൂടി ....ഇന്നെന്റെ ഹൃദയം ദുഖാദ്രം അല്ല ..നമ്മൾ ജഗദീശ്വരനോട് തേടുന്നവ നമ്മുടെ തൊട്ടരികിൽ തന്നെ കിട്ടുന്നു ...അതാണ്‌ പുണ്യം .അവിടെയാണു പുണ്യവും!!!
ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved.

1 comment:

  1. ശരിയാ, പ്രായം മനുഷ്യന് ആശങ്ക തന്നെയാ , ഈ സുന്ദര ഭൂമിയില്‍ ജീവിച്ച്ചുതീരാത്ത മോഹങ്ങള്‍ ബാക്കിയാവുന്നു . ഓരോര്‍ത്തനും കര്‍മ്മഫലം ഇപ്പോള്‍ ഇവിടെവെച്ചുതന്നെ അനുഭവിക്കണം , അതാണ്‌ ഇപ്പോള്‍ ദൈവവിധിയെന്ന് ഓരോരുത്തരുടെയും അനുഭവം നാം സൂക്ഷമായി നിരീക്ഷിക്കുമ്പോള്‍ തോന്നിപ്പോവും . ഉള്ളുതുറന്നു സത്യം വിളിച്ചു പറയുന്ന ആര്‍ജ്ജവമുള്ള എഴുത്ത് , ആശംസകള്‍

    ReplyDelete

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...