bulletindaily.blogspot.com
Saturday, November 08, 2014
മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ !
മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ . നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നൂ എന്നതു ഉറപ്പാണു . പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും . എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും .മനസ്സിൽ ഉള്ളതാണു അതു .രഹസ്സ്യമാണ് താനും .എന്റെ വാമഭാഗത്തിനു പോലും അതു അറിയില്ല്യ .അത്രേം പരമ രഹസ്യം.ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ . പറഞ്ഞു കേട്ട അറിവാണതു. മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തു ആയാൽ ...ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ .എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ .തൂക്കാൻ ഒരുപാടുപേർ കൂടെ ഉണ്ടായിരുന്നു . അതുകാരണം കനം അറിയാനും കഴിഞ്ഞില്ല്യ .
22-1-2025 -A-R-MS-N-M
Subscribe to:
Post Comments (Atom)
തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു
Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...
-
Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...
-
ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
എന്റെ മാതാവിന്റെ ഒരേ ഒരു ജേഷ്ഠൻ്റെ നാലാ മത്തെ പുത്രനായ അബ്ദുൽ നാസർ ജനിക്കു ന്നതിനു 6 മാസം മുൻപാണു കേരള സംസ്ഥാന മുണ്ടായത്🧎അതുവരെ തിരുവിതാംക...


No comments:
Post a Comment