നാളെ കർക്കിടകവാവു .മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃ തർപ്പണതിന്റെ പുണ്ണ്യ ദിനം .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക്.അറുപതുകളില് മലയാളികളില് ആർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന പ്രസിദ്ധിയുടെയും ആഡംബരത്തിന്റെയും അന്നത്തെ ആധുനിക സൗകര്യങ്ങ ളൊക്കെ ഉള്ള ഔ ന്നധ്യത്തില് നില്ക്കുന്ന ഒരാളുടെ മദ്രാസിലുള്ള വീട്ടിലേക്കു എന്റെ ബാല്യകാല സ്മരണകള് ചെന്നു നില്കുന്നു ..നന്നേ ചെറുപ്പത്തില് കുറച്ചുനാളുകള് അവിടെ കഴിയാന് സാധിച്ച മധുരമൂറുന്ന ഒർമകള് ....മദ്രാസ് എഗ്മൂർ റെയിൽവേ സ്റ്റേഷനിലു ഞാനും മാതാപിതാക്കളും സഹോദര ങ്ങളുമായി തീവണ്ടി യിറങ്ങുമ്പോൾ തന്നെ കറുത്ത കൂളിംഗ് ഗ്ലാസ്സും വെള്ളപാ ന്റുസും ,വെള്ള അരകൈ ഷർട്ടും ധരിച്ച ഒരു സുമുഖൻ ഞങ്ങളെയും കാത്തു ആ റെയിൽവേ സ്റ്റെഷനിലു നില്കുന്നുണ്ടായിരുന്നു .കുശലാ ന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം വന്ന കാറിൽ ഞങ്ങളെയും കൂട്ടി ഈ ഫോട്ടോയില് കാണുന്ന വീടിലേക്കാണ് പോയതു .വിശാലമായ പൂന്തോട്ടവും കടന്നു പോർട്ടിക്കോയിലാണ് ആ വാഹനം ചെന്നു നിന്നത് .ആ ഇരുനില വീടിന്റെ പൂമുഖത്തേക്ക് കയറാനായി മൂന്ന് പടിക്കെട്ടുകളുണ്ടായിരുന്നു .പൂമുഖത്തു നാലഞ്ചു ചൂരല് കസാലകള് ഉണ്ടായിരുന്നു. വലതുഭാഗത്ത് മുത്തയ്യാ സാറിന്റെ മുറി.പൂമുഖംകടന്നു ഉള്ളിലേക്ക് ചെന്നാല് ഷോ കേസ്സില് നിറയെ ബ്രിട്ടാനിയ എൻസ്സൈ ക്ലോ പീടിയയുടെ സകലവോള്ള്യങ്ങളും സ്വർണ ലിപിയുള്ള പുറം ചട്ടയോടെയിരിക്കുന്നു .വിവിധ ചിത്രങ്ങളും,കളിക്കോപ്പുകളും കൊണ്ടു ആ ഷോ കേസ്സിനെ ഭംഗിയാക്കിയിട്ടുമുണ്ട് .അന്നത്തെ ആധുനികമായ സോഫസെറ്റികൾ കൊണ്ടു ആ മുറിയെ വളരെ ഭംഗിയിലു ആഡംബരമാക്കിയിരിക്കുന്നു .ആ മുറി കടന്നാല് ഇടതുഭാഗത്ത് മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ്സ് ,വലതു ഭാഗത്ത് കിച്ചണ്‍ .നേരെ ഉള്ളതു അധികം വലിപ്പമില്ലാത്ത ദീർഖ ചതുരാ കൃതിയിലുള്ള ഡൈനിംഗ് റൂം.ആ ഹാളി ലിരുന്നു ഗ്രില്ലുകളിലൂടെ പുറത്തേക്കു നോക്കിയാല് കാണാവുന്നത് വിവിധ നിറങ്ങളുള്ള മനോഹരമായ പനിനീർപൂക്കള് വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .മുകള് നിലയിലേക്ക് കയറിയാൽ അതി മനോഹരമായ ബെഡ്റൂമുകൾ . ആ വീട്ടിൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പല പ്രഭാതങ്ങളിലും ആ വീട്ടിന്റെ ഗ്രഹ നാഥനോടൊപ്പമുള്ള ശിവജിഗണേശന്റെ ഉച്ചസ്ഥായിയിലുള്ള നർമ്മ സംഭാഷണം കേട്ടാണ് ഉറക്കം ഉണർന്നിരുന്നത് . മുഖം കഴുകി പൂമുഖത്തേക്ക് എത്തുമ്പോള് എനിക്ക് അദേഹത്തെ എന്നും കാണാൻ ആകുമായിരുന്നു . ആ വീട്ടിലെ ഗ്രഹനാഥ വിളമ്പി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും --ഊണു കാലം ആവുമ്പോഴേക്കും മിന്നി തിളങ്ങുന്ന മജിനുവിന്റെ വേഷത്തില് ഞങ്ങൾക്കായി ഓടിവന്നു എന്നെ അടുത്തിരുത്തി ചോറുരുള വാരി തരുന്ന ആ ഗ്രഹനാഥനെയും ഞാൻ ഇന്ന് തെളിവോടെ ഓർക്കുന്നു .മദ്രാസ് പട്ടണത്തിലെ മൂർ മാർക്കറ്റില് കൊണ്ടുപോയി ബെൽറ്റും ,പാക്കീസ എന്നു എഴുതിയിട്ടുള്ള പെർസ്സും വാങ്ങി തന്ന ആ ഗ്രിഹ നാഥനെ ഞാൻ എങ്ങനെ ഒർക്കാതിരിക്കും ..ഗ്രിഹനാഥൻ ഭാര്യയോട് ഉച്ചത്തിൽ സംസാരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്നു നിന്നു ഒന്നും മനസ്സിലാക്കാൻ ആവാതെ അന്തം വിട്ടു നിന്നുപോയ ചെറുപ്പം ഇന്നു ഞാൻ ഓർക്കുന്നു .(*ആ ഗ്രിഹനാഥൻ ആ പ്ലിമത് കാറില് ചാരിനില്കുന്നയാളാണ് ....പിന്നിലുള്ളതു കുറച്ചുനാള് എന്റേയും പാദസ്പർശമെറ്റ വീടും *)
bulletindaily.blogspot.com
Subscribe to:
Post Comments (Atom)
മൺമറഞ്ഞ യാഥാർത്ഥ ജീവിതങ്ങൾ
🚨ദിവാൻ പേഷ്കാർ ബിഎ കാസിം എന്നാരാൾ ഉണ്ടായിരുന്നോ? അദ്ദേഹം എന്റെ അമ്മയുടെ രക്തബന്ധു ആയിരുന്നു... എൻ്റെ അമ്മയുടെ വല്യച്ഛൻ്റെ മകൻ. പണ്ടൊക്ക...
-
Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...
-
ലോകത്തിന്റെ സിരകളിലേക്ക് ഇന്ധനമെത്തി ക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ട തോടെ ആഗോള രാഷ്ട്രീയ ഭൂപടത്തിൽ വൻ ശക്തികൾ മുട്ടുമടക്കുന്ന കാഴ്...
-
പാളയം നിസാർ അഹമ്മദിൻ്റെ (Palayam Nizar Ahamed) തിരുവനന്തപുരം പാളയത്തെ ഓർമ്മകൾ 💠 താങ്കളുടെ പേര്, Palayam NizarAhamed (പാളയം നിസാർ അഹമ്മദ...
No comments:
Post a Comment