bulletindaily.blogspot.com

Thursday, August 08, 2013

പണ്ടൊക്കെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാരാളം love affairs ഉണ്ടായിരുന്നു. ഇന്നു അതുവല്ലോതുമാണോ...?



                                                                           My MAMMA -💟എൻെറ ഉമ്മ💟
റംസാന്റെ പുലർ കാല രഷ്മിക്കു പൊന്നിന്റെ തിളക്കം . വൃതം അനുഷ്ടിച്ച സഹോദരങ്ങളുടെ മനസ്സും ,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതമാണിന്നു. നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പിന്നിൽ നിന്നു, കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി .രണ്ടു സ്ത്രീകളാണു വിളിക്കുന്നതു . എവിടെയോ കണ്ടു മറന്നപോലെ. രണ്ടാളും വെളു വെളുക്കെ ചിരിച്ചു അടുത്തു വന്നു പരിചയപ്പെടുത്തി. .അംബികയും ,വസന്തയും .രണ്ടാളും കേരള യൂണിവേഴ്റ്റി ഓഫീസ്സിലെ ജൂനിയർ സൂപ്രണ്ടാത്രേ. എനിക്കു ഒരു ഓർമ്മയും കിട്ടിയില്ല. ഓർക്കാനായി അവരുമായി അടുത്തകാലത്ത്‌ കണ്ട ഒരു പരിചയവും എനിക്ക് ഇല്ല. സുഹൃത്തുകളുടെ മക്കളുടെ പരീക്ഷ റിസൾട്ട്‌കൾ നേരത്തേ അറിയാനായി മിക്കപ്പോഴും യൂണിവേഴ്‌സിറ്റി ഓഫീസിൽ ഉന്നത തസ്തികയിലുള്ളവരെ കാണാൻ പോകാറുണ്ട്. അപ്പോഴൊന്നും ഈ സാധനങ്ങളെ അവിടെ കണ്ടിട്ടുമില്ല. വല്ല പീഡനക്കേസ്സിലും പെടുത്താനാണോ ഈ നീക്കം എന്ന് പെട്ടെന്നു ഭയന്നു . അപ്പോഴേക്കും അവർ ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങളു .ഹോ ! എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി. ഇപ്പോ കക്ഷികളെ പുടി കിട്ടി . അന്നിവർക്കു പത്തിരുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ് പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാ ഞാൻ എങ്ങനെ അറിയാനാ .എന്റെ അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുണു,
എൻെറ മാതാവിനു കാഞ്ചീപുരത്തിൻേറയും, ചിന്നാളപട്ടിന്റെം ധാരാളം സാരികൾ ഉണ്ടായിരുന്നൂ ആ സമയങ്ങളിൽ. പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പേരുള്ള ധാരാളം വോയിൽ സാരികളും ഉണ്ടായിരുന്നു-അവക്കൊക്കെ നല്ല സുഗന്ധമായിരുന്നു.
💂നസീർമാമാ കത്തി ജ്വലിച്ചു നിന്ന (പ്രേംനസീർ) നാളുകളിൽ ഹബീബാമാമിയുമായി മൂർമാർക്കറ്റിൽ പോയി ആ സമയത്തെ ഷിഫേണിൻേറയും, ജോർജറ്റിൻേറയും,ലുധിയാന പട്ടിൻേറയും ആ കാലത്തെ ആധുനികമായ കളർ സാരികൾ ഉടുക്കാൻ വാങ്ങി സൂക്ഷിച്ചു വച്ചിരുന്നുവെങ്കിലും വെള്ളയിൽ പലതരം കുഞ്ഞു കുഞ്ഞു പൂക്കൾ ഉള്ള വോയിൽ സാരികളോടായിരുന്നൂ അവർക്കു എന്നും കമ്പം👸 നിറം മങ്ങിയതോ, അഴുക്കു ആയതോ ആയ സാരികൾ അവർ ധരിച്ചു ഞാൻ കണ്ടിട്ടു കൂടിയില്ല.ധരിക്കുന്നതൊക്കെ പട പട നിൽക്കുന്ന സാരികൾ തന്നെ.
അന്നവും, വസ്ത്രവും പണവും ഒക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവർ അതൊക്കെ
വാരിക്കോരി കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു വാരിക്കോരി കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ട് .യാചന സൗദിയിൽ നിരോധിച്ചത് പത്രത്തിൽ കണ്ടപ്പോൾ അമ്മയെ ആണ് ഓർമ്മവന്നതു. 💔ഒരു 40 വർഷമോ, അടുത്ത തലമുറവരേയോ ആ ധാരാളിത്തം നിലനിൽക്കില്ല......👣അർഹതയില്ലാത്ത കൈകൾക്കു ധനം വാരിക്കോരി കൊടുത്തവരും, ധനം ആർഭാടമായി സ്വയം ചിലവഴിച്ചവരും ആ പണത്തിനായി പിന്നെ തെണ്ടും. 💔കരുണാമയനായ സർവ്വശക്തൻെറ ആ നിയമം അലിഖിതമത്രേ🎅
നോമ്പ് കാലം തുടങ്ങിയാൽ, അകലെയുള്ള ഒരു ഖബറുസ്ഥാൻ പള്ളിയിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനായി നാട്ടിലേക്ക്ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടു ഉണ്ടായിരുന്നു.
ഒറ്റരൂപ വെള്ളിതുട്ടു ധാരാളം കൂന കൂട്ടിയിട്ടു അവർക്കൊക്കെ വാരിക്കോരി കൊടുക്കുവാൻ മാതാവിനു വലിയ ഉത്സാഹമായിരുന്നു . സ്മഗ്ലിംങ്ങ് ചെയ്തും ,
ആ ഖബറുസ്ഥാനെ
പലവിധത്തിൽ ദുരുപയോഗം ചൈതും അവരൊക്കെ ഇന്നു വലിയ ധനാഢ്യന്മാരാണു.
നല്ല കുടുബത്തെ മുസ്ലിം പെമ്പിള്ളാരെ ആ
ഭാഗത്തേക്കു വിവാഹം ചെയ്തു ഇന്നും കൊടുക്കുകയില്ല.
ധനവും, തീവ്രവാദ ചിന്തകളും അല്ല ഇന്നും കുടുംബ മഹിമയിൽ മുഖ്യ വിഷയം.
പണ്ടത്തെക്കാലത്തു അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു .ഒരു നിവർത്തിയും ഇല്ലാത്ത പാവത്തുങ്ങൾ .തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും ,വിശപ്പിനു അന്നവും ,ഉടുക്കാൻ വസ്ത്രവും ,കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി ..പാട്ടും പാടി അവരൊക്കെ നിൽക്കും .ആത്മാർത്ഥമായി തന്നെ സകല വീട്ടുപണിയും എടുക്കും .ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്കു പുതുവസ്ത്രം എടുക്കുമ്പോൾ അവർക്കും എടുത്തു കൊടുത്താൽ മതി ..ഇപ്പോ ..അങ്ങനെയാണോ വീട്ടുപണിക്കു വരുന്നവർക്ക് 8000 രൂപയും ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം . ഭാഗ്യമുണ്ടായാൽ ഗൃഹനാഥനോ, വീട്ടിലെ മുതിർന്ന ആൺകുട്ടികളോ പീഢനക്കേസിൽ പെടാനും വഴിയുണ്ട്. അല്ലെങ്കിൽ മീടൂ വിലെങ്കിലും.
ഈ യാഥാർത്ഥ്യം ഞാൻ പറഞ്ഞു എന്നു വച്ചു ഒരാളും press conference നടത്തി എനിക്കു പൊങ്കാല ഇടാൻ വരല്ലേ......ഞാൻ വളരെ നീറ്റാ.~കവിളിൽ നുണക്കുഴികൾ ഉള്ള സ്ത്രീകൾ പരസ്പരം സംസാരിക്കാത്തിടത്തോളം എന്നെക്കുറിച്ചുള്ള ആ ധാരണ അങ്ങനെ നിലനിൽക്കുക തന്നെ ചെയ്യും.🙋
👔പിന്നെ സ്ത്രീകളെ കൗതുകത്തോടെ നോക്കാറുണ്ടു. ഓരാളെപ്പോലെയല്ല മറ്റൊരാൾ ഓരോരുത്തരുടേയുംചലനവേഗം വ്യത്യസ്തമത്രേ. അതാണു ആ കൗതുകം. അതല്ലാതെ മറ്റൊന്നുമില്ല. തുമ്പികളുടേയും,ചിത്രശലഭങ്ങളുടേയും,വസന്തം കൊണ്ടുവരുന്ന വാനമ്പാടികളുടേയും ,മാനത്തെ പൂന്തിങ്കളിൻേറയും മനോഹാരിത കൗതുകപൂർവ്വം ഞാൻ നോക്കി നിൽക്കാറുണ്ടു ...അതു Me2... വിൽപെടുകയില്ലാ!
മനസ്സിനിണങ്ങിയവരേയും ഇഷ്ടമുള്ളവരേയുംസർവ്വശക്തനാണു കണ്ടുമുട്ടിക്കുക. ഇണ കോർക്കുക അതിനെ വിധി എന്നും വിളിക്കാം.1000കാതം അകലെ നിന്നുള്ളവർ പോലും ഇനി ഒരിക്കലും ഇണപിരിയാത്ത വണ്ണം അടുത്തേക്കാം. സത്യസന്ധതയും സുതാര്യതയും എല്ലാ ബന്ധങ്ങളിലും വേണമെന്നു മാത്രം....എങ്കിൽ വിജയിച്ചു.
പണ്ട് ഞാൻ കേട്ടിട്ടുണ്ട് എട്ടാം തരത്തിൽ എത്തും മുൻപേ പെമ്പിള്ളേർ കോർബൺ കോപ്പി വച്ചു ഒത്തിരി ആൺകുട്ടികൾക്കു "പ്രേമലേഖനം "എഴുതുമായിരുന്നു വെന്നു- കാമുകരുണ്ടെന്നു പരസ്പരം അറിയാൻ വഴിയൊരുക്കാതെ. ഹോളിഎയ്ഞ്ചൽസിലും, കോട്ടൺഹില്ലിലും, അത്തരം മിടുക്കികളും, മിടുക്കൻമാരും ഉണ്ടായിരുന്നു.

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.
💂
ഇന്ന്......... അനേകം മെസ്സഞ്ചർ വിൺഡോ ഒരേ സമയം തുറക്കും.... പിടിവീഴുബോൾ സഹോദരനും, സഹോദരിയും ആവും....അല്ലെങ്കിൽ മോനോ..മോളോ ആവും.....
അവിടെയാണു സത്യസന്ധതയുടെയും, സുതാര്യതയുടേയും നേർമ്മയുടേയും കുറവ്.....
അതു അന്തക്കാലം ..ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം ..വിവാഹശേഷമുള്ള ജീവിതത്തിൽ എന്റെ വാമഭാഗം തന്നാ വീട്ടുപണിയൊക്കെ ചെയ്യണേ! അതു എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ..അതോ അവർക്കു മാത്രമായി ചെയ്യാനുള്ള വീട്ടുപണി മാത്രമേ ഉള്ളൂ എന്നതു കൊണ്ടാണോ എന്നതു ഞാൻ ഇതുവരെ അന്വേഷിച്ചിട്ടില്ല !
നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനു മാത്രമേ അറിയൂ .
ഏതു നിമിഷവും മരിച്ചെന്നിരിക്കും മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടാണെന്നു എനിക്കു അറിയാനായി കഴിയുന്നില്ല .എന്റെ മാതാവും പിതാവും, അളിയനും, അമ്മാവനും ഒക്കെ മരണപ്പെട്ടുപോയി ..അവർക്കൊന്നും സർവ്വശക്തൻ ആയുസ്സ് ഒരുപാടു നീട്ടിക്കൊടുതിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല . സ്വർഗ്ഗം അതാണ്‌! നാം ചെയ്യുന്ന കർമ്മങ്ങൾക്കു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം.
റംസാൻ ദിന ആശംസകളോടെ ശുഭദിനം കൂട്ടരേ.(* മരണപ്പെട്ടു പോയ എന്റെ മാതാവിന്റെ ചിത്രo, പിന്നിൽ ആഗ്രയിലെ താജ്മഹൽ. 1974 ലെ ചിത്രങ്ങൾ ആണിതു.


💏രണ്ടാം ചിത്രം💏 ഇടതുഭാഗത്തു എൻെറ മാതാവു, കൂളിംഗ് ഗ്ളാസ് വച്ചിരിക്കുന്നതു എൻെറ ജേഷ്ഠ സഹോദരി, പിന്നിൽ സ്പെക്സ് വച്ചിരിക്കുന്നതു ഞാൻ, മറ്റുള്ളതു ജേഷ്ഠനും,അനിയനും..
....തിരുവനന്തപുരം മ്യൂസിയത്തിലെ റെപ്ടൈൽസ് ഹൗസിനു മുന്നിലെ ഒരു സായാഹ്‌നം.ഏറെ പഴക്കമുള്ള ഒരു ചിത്രം

No comments:

Post a Comment

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...